ആദ്യമായി ഹോം ലോൺ അപേക്ഷിക്കുന്നവർക്കുള്ള പൂർണ്ണമായ ഗൈഡ്
നിങ്ങളുടേത് എന്ന് അഭിമാനത്തോടെ വിളിക്കാവുന്ന ഒരു വീട് വാങ്ങുക എന്നത് ഒരു ജീവിതാനുഭവമാണ്. വീടിനെക്കുറിച്ചും അതിന്‍റെ ഡെവലപ്പറിനെക്കുറിച്ചും കൃത്യമായ ആവശ്യങ്ങളെക്കുറിച്ചും ഗവേഷണത്തെക്കുറിച്ചും കുടുംബാംഗങ്ങൾക്ക് ധാരാളം പ്ലാനിംഗ് ആവശ്യമാണ്. ഇവ പൂർത്തിയായാൽ, നിങ്ങളുടെ സ്വപ്ന ഭവനം വാങ്ങാൻ നിങ്ങൾക്ക് ഫൈനാൻസ് ആവശ്യമാണ്.
ആവശ്യങ്ങൾ പ്ലാൻ ചെയ്യുന്നതിനും ശരിയായ വീട് തിരിച്ചറിയുന്നതിനും കുറച്ച് സമയം എടുത്തേക്കാം, അതിനോടൊപ്പം നിങ്ങൾ മറ്റൊരു ഹോംവർക്ക് കൂടി ചെയ്യണം, അതായത് താങ്ങാനാവുന്ന ഇഎംഐകൾ ഉള്ള, നിങ്ങൾക്ക് എളുപ്പത്തിൽ ഹോം ലോൺ നൽകാൻ കഴിയുന്ന ഹൗസിംഗ് ഫൈനാൻസ് കമ്പനി കണ്ടെത്തുക എന്നത്. എന്നാൽ അതിന് മുമ്പ്, ഹോം ലോണിന്‍റെ വിവിധ വശങ്ങൾ നമുക്ക് നോക്കാം:
ഹോം ലോണ്‍ എന്നാല്‍ എന്താണ്?
ഹൗസിംഗ് ഫൈനാൻസ് കമ്പനികൾ അല്ലെങ്കിൽ നിങ്ങളുടെ വീടിന്‍റെ ഈടിനുമേൽ ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഒരു സെക്യുവേർഡ് ലോൺ ആണ് ഹോം ലോൺ. ഒരു വീട് വാങ്ങാനോ നിർമ്മിക്കാനോ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഹോം ലോൺ ഓഫർ ചെയ്യുന്നു. ലോൺ തിരിച്ചടവ് വരെ പ്രോപ്പർട്ടി ലെൻഡറിന് (ഹൗസിംഗ് ഫൈനാൻസ് കമ്പനി അല്ലെങ്കിൽ ബാങ്ക്) ഒരു സെക്യൂരിറ്റിയായി മോർഗേജ് ചെയ്യുന്നു. ലോണ്‍ തിരിച്ചടയ്ക്കുന്നതുവരെ അംഗീകരിച്ച പലിശയ്ക്കൊപ്പം ലെന്‍ഡര്‍ പ്രോപ്പര്‍ട്ടിയുടെ ടൈറ്റില്‍ അല്ലെങ്കില്‍ ഡീഡ് കൈവശം വയ്ക്കും. കസ്റ്റമർ ലോൺ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ, പ്രോപ്പർട്ടി വിൽക്കുന്നതിലൂടെ ലെൻഡിംഗ് സ്ഥാപനത്തിന് വായ്പ നൽകിയ പണം വീണ്ടെടുക്കാം.
വ്യത്യസ്ത തരം ഹോം ലോണുകൾ എന്തൊക്കെയാണ്
ഒരു ഹോം ലോൺ വഴി നിങ്ങൾക്ക് ഒരു പുതിയ വീട്/ഫ്ലാറ്റ് വാങ്ങാനോ നിർമ്മിക്കാനോ കഴിയും. എന്നാൽ, നിങ്ങൾക്ക് ഇതിനകം ഒരു വീട് ഉണ്ടെങ്കിൽ, വീട്ടിൽ കുറച്ച് സ്ഥലം / മുറി ചേർക്കാൻ നിങ്ങൾക്ക് ഹോം എക്സ്റ്റൻഷൻ ലോൺ എടുക്കാം അല്ലെങ്കിൽ നിങ്ങളുടെ വീട് നവീകരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഹോം ഇംപ്രൂവ്മെന്‍റ് ലോൺ എടുക്കാം. ഒരു വീട് നിർമ്മിക്കാൻ ഒരു ഭൂമി വാങ്ങാനും നിങ്ങൾക്ക് ലോൺ എടുക്കാം.
ഇതിനകം നിലവിലുള്ള പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ തേടുന്ന വ്യക്തികൾക്കും പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ പലിശ നിരക്കിൽ ലോൺ ലഭ്യമാക്കുന്നതിന് നിങ്ങളുടെ നിലവിലുള്ള ഉയർന്ന ചെലവ് ലോൺ ട്രാൻസ്ഫർ ചെയ്യുന്നതിന് ഹോം ലോണിന്‍റെ ബാലൻസ് ട്രാൻസ്ഫറും സാധ്യമാണ്.
വായിച്ചിരിക്കേണ്ടത്: ഹോം ലോണിന് ആവശ്യമായ കുറഞ്ഞ ഡൗൺ പേമെന്‍റ് എത്രയാണ്?
ലോൺ എടുക്കാവുന്ന പരമാവധി തുക എത്രയാണ്
കടമെടുക്കാൻ കഴിയുന്ന ലോണിന്‍റെ അളവ് സാധാരണയായി ഉപഭോക്താവിന്‍റെ തിരിച്ചടവ് ശേഷി, അവന്‍റെ ക്രെഡിറ്റ് സ്കോർ, അവന്‍റെ വരുമാന നില (അവന് / അവൾക്ക് എത്ര ഇഎംഐ അടയ്ക്കാൻ കഴിയുമെന്ന് കണ്ടെത്തുന്നതിന്) ഹോം ലോൺ തരം (പുതിയ പർച്ചേസ്, റിനോവേഷൻ, എക്സ്റ്റൻഷൻ അല്ലെങ്കിൽ പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ) എന്നിങ്ങനെയുള്ളവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി വാഗ്‌ദാനം ചെയ്യുന്ന പരമാവധി ലോൺ പ്രോപ്പർട്ടി വിലയുടെ 90% വരെയാണ്, ആവശ്യമായ ലോൺ തുകയെ ആശ്രയിച്ചും ബാക്കി വ്യവസ്ഥകൾ പാലിക്കുകയുമാണെങ്കിൽ.
പലിശ നിരക്കുകളുടെ തരങ്ങൾ എന്തൊക്കെയാണ്
ഹോം ലോണുകൾക്കുള്ള പലിശ നിരക്കുകൾ രണ്ട് തരമുണ്ട് – ഫിക്സഡ് നിരക്ക് അല്ലെങ്കിൽ ഫ്ലോട്ടിംഗ് നിരക്ക്. ചില ഹൗസിംഗ് ഫൈനാൻസ് കമ്പനികൾ വായ്പക്കാരന്‍റെ ആവശ്യങ്ങൾ അനുസരിച്ച് ഭാഗികമായി ഫിക്സഡ് കൂടാതെ/അല്ലെങ്കിൽ ഭാഗികമായി ഫ്ലോട്ടിംഗ് നിരക്ക് വാഗ്ദാനം ചെയ്തേക്കാം.
ഫിക്സഡ് റേറ്റ് ഹോം ലോൺ - ഫിക്സഡ് റേറ്റ് ലോൺ ഒരു നിശ്ചിത കാലയളവിലേക്ക് മുൻകൂട്ടി നിർദ്ദിഷ്ട പലിശ നിരക്കിൽ വരുന്നു, അതിന് ശേഷം അത് ഫ്ലോട്ടിംഗ് നിരക്കിൽ തിരിച്ചടയ്ക്കാവുന്നതാണ്
ഫ്ലോട്ടിംഗ് റേറ്റ് ഹോം ലോൺ– ഫ്ലോട്ടിംഗ് റേറ്റ് ലോണിന്‍റെ കാര്യത്തിൽ, സാമ്പത്തിക സാഹചര്യങ്ങൾ അടിസ്ഥാനമാക്കി മാറുന്ന റഫറൻസ് പലിശ നിരക്കുമായി ബന്ധപ്പെട്ടതിനാൽ ലോൺ കാലയളവിലുടനീളം നിരക്ക് വ്യത്യാസപ്പെടാം.
ഹോം ലോണിലെ നികുതി ആനുകൂല്യങ്ങൾ എന്തൊക്കെയാണ്
ഹോം ലോണിൽ ആദായ നികുതി ആനുകൂല്യങ്ങൾ ലഭിക്കും, കൂടാതെ മൂന്ന് ഭാഗങ്ങളായി വിപുലമായി തരംതിരിക്കാം –
- ആദായനികുതി നിയമം 1961 സെക്ഷൻ 24 പ്രകാരം സ്വന്തമായി താമസിക്കുന്ന പ്രോപ്പർട്ടിക്ക് അടച്ച പലിശയിൽ ₹ 200,000 കിഴിവ് ക്ലെയിം ചെയ്യാം
- 1961ലെ ആദായനികുതി നിയമം സെക്ഷൻ 80സി പ്രകാരം സ്വന്തമായി താമസിക്കുന്ന ഒരു പ്രോപ്പർട്ടിക്ക് മുതൽ തുകയുടെ തിരിച്ചടവിൽ ₹ 150,000 കിഴിവ് ക്ലെയിം ചെയ്യാം.
- സാമ്പത്തിക വർഷം 2016-17 മുതൽ ഹോം ലോൺ ലഭ്യമാക്കിയിട്ടുണ്ടെങ്കിൽ, വീടിന്‍റെ മൂല്യം ₹ 50 ലക്ഷത്തിൽ കുറവും, ഹോം ലോൺ തുക ₹ 35 ലക്ഷത്തിൽ കുറവുമാണെങ്കിൽ, ലോൺ അനുവദിച്ച തീയതിയിൽ നികുതിദായകന് സ്വന്തമായി പ്രോപ്പർട്ടി ഇല്ലെങ്കിൽ, "ഹോം ലോണിലെ പലിശ" എന്ന നിലയിൽ ₹ 50,000 നികുതി ആനുകൂല്യം ക്ലെയിം ചെയ്യാം.
ആവശ്യമായ ഡോക്യുമെന്‍റുകൾ എന്തൊക്കെയാണ്
നിങ്ങൾ ശമ്പളമുള്ള വ്യക്തി അല്ലെങ്കിൽ സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണൽ ആണെങ്കിൽ താഴെപ്പറയുന്നവയാണ് ഹോം ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ–
ശമ്പളമുള്ള ജീവനക്കാർ | സ്വയം തൊഴിൽ ചെയ്യുന്നവർ/പ്രൊഫഷണലുകൾ |
---|---|
കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോം ഫോട്ടോ സഹിതം | കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോം ഫോട്ടോ സഹിതം |
പ്രായത്തിനുള്ള തെളിവ് (പാൻ കാർഡ്, പാസ്പോർട്ട്, തുടങ്ങി അധികാരികളിൽ നിന്നുള്ള മറ്റേതെങ്കിലും സർട്ടിഫിക്കറ്റ്) | പ്രായത്തിനുള്ള തെളിവ് (പാൻ കാർഡ്, പാസ്പോർട്ട്, തുടങ്ങി അധികാരികളിൽ നിന്നുള്ള മറ്റേതെങ്കിലും സർട്ടിഫിക്കറ്റ്) |
താമസസ്ഥലത്തിനുള്ള തെളിവ് (പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ടെലിഫോൺ ബിൽ, റേഷൻ കാർഡ്, ഇലക്ഷൻ കാർഡ്, തുടങ്ങി അധികാരികളിൽ നിന്നുള്ള മറ്റേതെങ്കിലും സർട്ടിഫിക്കറ്റ്) | താമസസ്ഥലത്തിനുള്ള തെളിവ് (പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ടെലിഫോൺ ബിൽ, റേഷൻ കാർഡ്, ഇലക്ഷൻ കാർഡ്, തുടങ്ങി അധികാരികളിൽ നിന്നുള്ള മറ്റേതെങ്കിലും സർട്ടിഫിക്കറ്റ്) |
വിദ്യാഭ്യാസ യോഗ്യതകൾ - ഏറ്റവും പുതിയ ഡിഗ്രി | വിദ്യാഭ്യാസ യോഗ്യതകൾ - ഏറ്റവും പുതിയ ഡിഗ്രി (പ്രൊഫഷണലുകൾക്ക്) |
3 മാസത്തെ ഏറ്റവും പുതിയ സാലറി സ്ലിപ്പുകൾ | ബിസിനസ് പ്രൊഫൈലിനൊപ്പം സർട്ടിഫിക്കറ്റും ബിസിനസ് നിലവിലുള്ളതിന്‍റെ തെളിവും |
കഴിഞ്ഞ 2 വർഷത്തെ ഫോം 16 | ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് സാക്ഷ്യപ്പെടുത്തിയ/ഓഡിറ്റ് ചെയ്ത പ്രോഫിറ്റ് & ലോസ് അക്കൗണ്ട്, ബാലന്‍സ് ഷീറ്റുകള്‍ എന്നിവ സഹിതം കഴിഞ്ഞ 3 വര്‍ഷത്തെ ആദായനികുതി റിട്ടേണുകള്‍ (സ്വന്തം, ബിസിനസ്) |
കഴിഞ്ഞ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്‍റുകൾ (സാലറി അക്കൗണ്ട്) | കഴിഞ്ഞ 12 മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്‍റുകൾ (സ്വന്തം & ബിസിനസ്) |
പിഎൻബി ഹൗസിംഗ് ഫൈനാൻസ് ലിമിറ്റഡിന്‍റെ പേരിലുള്ള പ്രോസസ്സിംഗ് ഫീസ് ചെക്ക്.’ | പിഎൻബി ഹൗസിംഗ് ഫൈനാൻസ് ലിമിറ്റഡിന്‍റെ പേരിലുള്ള പ്രോസസ്സിംഗ് ഫീസ് ചെക്ക്.’ |
പ്രോപ്പർട്ടിയുടെ ടൈറ്റിൽ ഡോക്യുമെന്‍റ്, അംഗീകൃത പ്ലാൻ എന്നിവയുടെ ഫോട്ടോകോപ്പി | പ്രോപ്പർട്ടിയുടെ ടൈറ്റിൽ ഡോക്യുമെന്‍റ്, അംഗീകൃത പ്ലാൻ എന്നിവയുടെ ഫോട്ടോകോപ്പി. |
എല്ലാ ഡോക്യുമെന്‍റുകളും സ്വയം സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.
വായിച്ചിരിക്കേണ്ടത്: ഹോം ലോണുകളിലെ നികുതി ആനുകൂല്യങ്ങൾ എന്തൊക്കെയാണ്? അവ എങ്ങനെ പ്രയോജനപ്പെടുത്താം?
ലോൺ യോഗ്യത എങ്ങനെ കണക്കാക്കാം
നിങ്ങളുടെ ലോൺ യോഗ്യത നിങ്ങളുടെ പ്രായം, വരുമാന നില, തിരിച്ചടവ് ശേഷി (ഇഎംഐ-വരുമാന അനുപാതം), മറ്റ് ലോണുകളുടെ തിരിച്ചടവ് ചരിത്രം, ഇതിനെല്ലാം ഉപരിയായി ക്രെഡിറ്റ് സ്കോറിനെയും ആശ്രയിച്ചിരിക്കും. നിങ്ങളുടെ ഹോം ലോൺ യോഗ്യതാ മാനദണ്ഡം പരിശോധിക്കാൻ നിങ്ങൾക്ക് ഈ ഹോം ലോൺ കാൽക്കുലേറ്റർ ഉപയോഗിക്കാം.
നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ വാങ്ങുന്ന ഏറ്റവും വിലപ്പെട്ട ആസ്തികളിലൊന്നാണ് വീട് ; ഒരു വീട് സ്വന്തമാക്കാൻ ഈ നുറുങ്ങുകൾ നിങ്ങളെ സഹായിക്കും.
പിഎൻബി ഹൗസിംഗ് ഫൈനാൻസ് അതിന്‍റെ ക്ലയന്‍റുകൾക്ക് ഫിക്സഡ്, ഫ്ലോട്ടിംഗ് നിരക്കിലെ വിവിധ കാലയളവുകൾക്കായി ഹൗസിംഗ് ലോണുകളുടെ വ്യത്യസ്തമായ ഒരു ശ്രേണി വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ സ്വപ്ന ഭവനം എത്രയും വേഗം നിങ്ങൾ സ്വന്തമാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതിനാൽ 7 ദിവസത്തിനുള്ളിൽ നിങ്ങളുടെ ലോൺ പ്രോസസ് ചെയ്യുമെന്ന് നിങ്ങളെ അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.