ഹോം ലോണുകൾ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം എളുപ്പമാക്കി എന്നതിൽ സംശയമില്ല. സ്വന്തമായി ഒരു വീട് അല്ലെങ്കിൽ റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടിയിൽ നിക്ഷേപം നടത്തണമെന്ന് സ്വപ്നം കാണുന്ന ആർക്കും വളരെ ഉപകാരപ്രദമായ പരിഹാരമാണിത്. എന്തുകൊണ്ട്? കാരണം എളുപ്പത്തിൽ മാനേജ് ചെയ്യാവുന്ന ഇഎംഐകളിലൂടെ പ്രോപ്പർട്ടി തുക അടയ്ക്കാൻ ഹോം ലോൺ നിങ്ങളെ അനുവദിക്കുന്നു. എന്നാൽ നിങ്ങളുടെ ലെൻഡറിൽ നിന്ന് മുഴുവൻ പ്രോപ്പർട്ടി വിലയും ലോൺ ആയി ലഭിക്കുമോ? ഉത്തരം ഇല്ല എന്നാണ്.
ഇവിടെയാണ് ഹോം ലോൺ ഡൗൺ പേമെന്‍റ് ആവശ്യമായി വരുന്നത്. ഒരു വീട് വാങ്ങുന്നയാൾ എന്ന നിലയിൽ, പ്രോപ്പർട്ടി വാങ്ങാൻ നിങ്ങൾ അടയ്‌ക്കുന്ന മുൻകൂർ തുകയാണിത് . അതേസമയം പ്രോപ്പർട്ടിയുടെ ശേഷിക്കുന്ന തുക ഹോം ലോൺ ഇഎംഐകൾ ആയി നൽകും.
ഈ ബ്ലോഗിൽ, ഡൗൺ പേമെന്‍റ് എന്താണ്, ഹോം ലോണിനുള്ള ഏറ്റവും കുറഞ്ഞ ഡൗൺ പേമെന്‍റ് എത്രയാണ്, ഡൗൺ പേമെന്‍റ് മാനേജ് ചെയ്യാനുള്ള നുറുങ്ങുകൾ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുന്നു.
എന്താണ് ഹോം ലോൺ ഡൗൺ പേമെന്‍റ്?
ഹോം ലോൺ ഡൗൺ പേമെൻ്റ് നിങ്ങളുടെ ഹോം ലോൺ യോഗ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഒരു ഹോം ലോൺ അനുവദിക്കുന്നതിന് മുമ്പ്, നിങ്ങളുടെ ലെൻഡർ നിങ്ങളുടെ ഹോം ലോൺ അപേക്ഷയും ബന്ധപ്പെട്ട ഡോക്യുമെന്‍റുകളും വിശദമായി പരിശോധിക്കും. ഒരു ലെൻഡർ നോക്കുന്ന പ്രധാന ഘടകങ്ങൾ ഇവയാണ്:
- അപേക്ഷകന്‍റെ പ്രായം
- അപേക്ഷകന്‍റെ വരുമാനം
- അപേക്ഷകന്‍റെ ക്രെഡിറ്റ് സ്കോർ
- അപേക്ഷകന്‍റെ നിലവിലുള്ള ലോണുകള്‍
- അപേക്ഷകന്‍റെ തൊഴിൽ/ ബിസിനസിന്‍റെ സ്വഭാവം
- അപേക്ഷകന്‍റെ ആദായ നികുതി റിട്ടേണുകൾ
- പ്രോപ്പർട്ടി മൂല്യം
നിങ്ങൾക്ക് ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ, ഹോം ലോൺ ഇഎംഐ കാൽക്കുലേറ്റർ എന്നിവ ഉപയോഗിക്കാം.
ഈ ഘടകങ്ങളെ ആസ്‌പദമാക്കി, നിങ്ങളുടെ യോഗ്യതയനുസരിച്ച് പരമാവധി ഹൗസിംഗ് ലോൺ തുക ലെൻഡറിന് പറയാൻ കഴിയും. ഒരിക്കലും ഹോം ലോൺ രൂപത്തിൽ നിങ്ങൾക്ക് 100% പ്രോപ്പർട്ടി മൂല്യം ലഭിക്കില്ല. പ്രോപ്പർട്ടി വിലയുടെ ഒരു നിശ്ചിത ശതമാനം നിങ്ങൾ വിൽപ്പനക്കാരന് മുൻകൂറായി നൽകണം. ഇതിനെ ഡൗൺ പേമെന്‍റ് അല്ലെങ്കിൽ പ്രോപ്പർട്ടി വാങ്ങുന്നതിന് 'ഒരാളുടെ ഓൺ കോൺട്രിബ്യുഷൻ' എന്ന് വിളിക്കുന്നു.
വായിച്ചിരിക്കേണ്ടത്: ഹോം ലോണിനുള്ള ഡൗൺ പേമെന്‍റ് എന്താണ്?
ഹോം ലോണിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ഡൗൺ പേമെന്‍റ് എത്രയാണ്?
ആർബിഐ/എൻഎച്ച്ബി മാർഗ്ഗനിർദ്ദേശം പ്രകാരം, പ്രോപ്പർട്ടിയുടെ മൂല്യം അനുസരിച്ച് ബാങ്കുകൾക്കും ഫൈനാൻഷ്യൽ സ്ഥാപനങ്ങൾക്കും 90% വരെ എൽടിവി (ലോൺ ടു വാല്യൂ) ഓഫർ ചെയ്യാം.
- 30 ലക്ഷത്തിന് താഴെയുള്ള പ്രോപ്പർട്ടിക്ക്: പരമാവധി 90% എൽടിവി അനുവദനീയമാണ്
- 30 മുതൽ 75 ലക്ഷം രൂപ വരെയുള്ള പ്രോപ്പർട്ടികൾക്ക് അനുവദിച്ചിരിക്കുന്ന പരമാവധി എൽടിവി 80% ആണ്
- 75 ലക്ഷത്തിന് മുകളിലുള്ള പ്രോപ്പർട്ടിക്ക്: പരമാവധി 75% എൽടിവി അനുവദനീയമാണ്
ഇതിനർത്ഥം ഹോം ലോൺ ലഭ്യമാക്കുന്നതിന് വീട് വാങ്ങുന്നയാൾ പ്രോപ്പർട്ടിയുടെ ശേഷിക്കുന്ന തുക ഡൗൺ പേമെന്‍റായി അടയ്‌ക്കേണ്ടതാണ്.
ഹോം ലോണിന് മിനിമം ഡൗൺ പേമെന്‍റ് അടയ്ക്കുന്നതിന്‍റെ നേട്ടങ്ങൾ
തീർച്ചയായും, ഹോം ലോണിന് ചെറിയ ഡൗൺ പേമെന്‍റ് അടയ്ക്കുന്നത് വളരെ ഉചിതവും പ്രയോജനകരവുമാണ്. അതിന്‍റെ ചില ആനുകൂല്യങ്ങൾ ഇതാ:
- ഇത് കൂടുതൽ താങ്ങാനാവുന്നതാണ്.
- ഡൗൺ പേമെന്‍റിനായി പണം കണ്ടെത്താൻ നിങ്ങളുടെ നിർണായക സമ്പാദ്യങ്ങളോ നിക്ഷേപങ്ങളോ ചെലവഴിക്കേണ്ടതില്ല.
- മറ്റ് ഉയർന്ന വരുമാനമുള്ള ആസ്തികളിൽ നിക്ഷേപിക്കാൻ കഴിയുന്ന അധികമുള്ള ലിക്വിഡ് ക്യാഷ് നിങ്ങൾക്ക് നിലനിർത്താൻ കഴിയും.
എന്നിരുന്നാലും, നിങ്ങളുടെ ഡൗൺ പേമെന്‍റ് കുറയുന്തോറും, നിങ്ങളുടെ ഹോം ലോൺ തുക കൂടുന്നു. ഇതിനർത്ഥം ദീർഘകാലത്തേക്ക് നിങ്ങൾ ഉയർന്ന പലിശ തുക നൽകണമെന്നാണ്.
ഹോം ലോണിന് വലിയ ഡൗൺ പേമെന്‍റ് അടയ്ക്കുന്നതിന്‍റെ നേട്ടങ്ങൾ
നിങ്ങൾക്ക് കഴിയുമെങ്കിൽ, സാമ്പത്തികമായി കഴിയുന്നത്ര വീടിന് ഡൗൺ പേമെൻ്റ് നൽകാൻ ഞങ്ങൾ നിര്‍ദേശിക്കുന്നു. കാരണം അങ്ങനെ ചെയ്യുന്നതിൽ ധാരാളം ഗുണങ്ങളുണ്ട്. പ്രത്യേകം ശ്രദ്ധിക്കുക: ഇതുമൂലം നിങ്ങളുടെ സാമ്പത്തിക സുരക്ഷ അപകടത്തിലാക്കരുത്:
- നിങ്ങളുടെ ഹോം ലോൺ തുക കുറയ്ക്കുന്നു, അത് ആത്യന്തികമായി നിങ്ങളുടെ മൊത്തത്തിലുള്ള ബാധ്യത കുറയ്ക്കുന്നു.
- കുറഞ്ഞ ഹോം ലോൺ തുക ഉപയോഗിച്ച്, നിങ്ങൾക്ക് കൂടുതൽ അനുകൂലമായ പലിശ നിരക്കും നിങ്ങളുടെ ലെൻഡറിൽ നിന്ന് കുറഞ്ഞ ഇഎംഐയും ലഭിക്കും.
- നിങ്ങളുടെ ഹോം ലോൺ വേഗത്തിൽ അടച്ചുതീർക്കാം.
വായിച്ചിരിക്കേണ്ടത്: നിങ്ങളുടെ ഹോം ലോണിൻ്റെ പലിശ ഭാരം എങ്ങനെ കുറയ്ക്കാം (4 ലളിതമായ നുറുങ്ങുകൾ)
ഉപസംഹാരം
ഒരു ഹോം ലോണിൽ നിങ്ങൾ എത്ര ഡൗൺ പേമെന്‍റ് അടക്കണം എന്നതിന് വ്യക്തമായ നിയമങ്ങളൊന്നുമില്ല. അത് നിങ്ങളുടെ സാമ്പത്തിക ശേഷിയെ ആശ്രയിച്ചിരിക്കുന്നു. നിങ്ങൾക്ക് 30-40% ഡൗൺ പേമെന്‍റ് അടയ്ക്കാൻ സാധിക്കുമെങ്കിൽ അത് വളരെ നല്ലതാണ് കാരണം ഇത് നിങ്ങളുടെ ഹോം ലോണിനെ കൂടുതൽ താങ്ങാവുന്നതാക്കി മാറ്റും! അതിനാൽ, സാമ്പത്തിക ഭാരം എളുപ്പമാക്കുന്നതിന് നിങ്ങൾക്ക് ഡൗൺ പേമെന്‍റായി അടയ്‌ക്കാനാകുന്ന തുകയെക്കുറിച്ച് നിങ്ങൾ എപ്പോഴും ലെൻഡറുമായി കൂടിയാലോചിക്കേണ്ടതാണ്.
പിഎൻബി ഹൗസിംഗിൽ, ഡൗൺ പേമെന്‍റുകളെക്കുറിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ആകർഷകമായ പലിശ നിരക്കിൽ താങ്ങാനാവുന്നതും വിശ്വസനീയവുമായ ഹോം ലോൺ ഓഫറുകൾ നേടാൻ നിങ്ങളെ സഹായിക്കാനും ഞങ്ങൾ എപ്പോഴും കൂടെയുണ്ട്. കൂടുതൽ അറിയാൻ ഇന്ന് തന്നെ ഞങ്ങളുമായി ബന്ധപ്പെടൂ!