PNB Housing Finance Limited

എൻഎസ്ഇ:

ബിഎസ്ഇ:

അവസാന അപ്ഡേറ്റ്:

()
ശരാശരി റേറ്റിംഗ്
ഷെയർ ചെയ്യുക
കോപ്പി ചെയ്യുക

ഹോം ലോണിനുള്ള തിരിച്ചടവ് കാലയളവ് എന്താണ്?

give your alt text here

മതിയായ സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാത്തതിനാൽ പല ആളുകൾക്കും അവരുടെ സ്വപ്ന ഭവനം വാങ്ങുന്നത് വെല്ലുവിളി നിറഞ്ഞതാകാം. അത്തരം സാഹചര്യങ്ങളിൽ ഹോം ലോൺ ഏറ്റവും മികച്ച ഓപ്ഷനാണ്, കാരണം ഒറ്റത്തവണയായി മുൻകൂട്ടി പണമടയ്ക്കാതെ ഒരു വീട് സ്വന്തമാക്കാനുള്ള സ്വാതന്ത്ര്യം ഇത് നൽകുന്നു. ലോണിന്‍റെ അംഗീകൃത നിബന്ധനകൾ അനുസരിച്ച്, ഒരു നിശ്ചിത കാലയളവിൽ പലിശയ്ക്കൊപ്പം മുഴുവൻ ലോൺ തുകയും അടയ്ക്കാം.

ഇതിനെയാണ് ഒരു ഹോം ലോണിനുള്ള റീപേമെന്‍റ് കാലയളവ് എന്ന് ഞങ്ങൾ വിളിക്കുന്നത്. 30 വർഷം വരെ നീണ്ടുനിൽക്കുന്ന ഹോം ലോൺ കാലയളവ് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കാതെ ലോൺ തിരിച്ചടയ്ക്കുന്നതിനുള്ള സമയം നൽകുന്നു. എന്നാൽ ഹോം ലോൺ തിരിച്ചടവ് കാലയളവ് സംബന്ധിച്ച് നിരവധി അപേക്ഷകർക്ക് ചോദ്യങ്ങൾ ഉണ്ട് - ശരിയായ കാലയളവ് എന്താണ്, അത് എങ്ങനെ തിരഞ്ഞെടുക്കാം, തുടങ്ങിയ കാര്യങ്ങൾ. ഈ ബ്ലോഗിലൂടെ, ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം നിങ്ങൾക്ക് ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ലോൺ കാലയളവ് എന്നാൽ എന്താണ്? ഹോം ലോണിന്‍റെ അനുയോജ്യമായ പരമാവധി കാലയളവ് അറിയുക

ബാങ്കിംഗിലെ ലോൺ കാലയളവ് എന്നത് ഇഎംഐ വഴി നിങ്ങൾ മുഴുവൻ ലോൺ തുകയും അടയ്ക്കാൻ എടുക്കുന്ന സമയമാണ്. ഇത് 30 വർഷങ്ങളിലേക്ക് നീളാം. സാധാരണയായി അപേക്ഷകന്‍റെ റിട്ടയർമെന്‍റ് പ്രായത്തെ അടിസ്ഥാനമാക്കിയാണ് പരമാവധി ഹോം ലോൺ കാലയളവ് തീരുമാനിക്കുന്നത്, എന്നാൽ മറ്റ് ഘടകങ്ങളും ഇവിടെ പരിഗണിക്കാറുണ്ട്.

ഹോം ലോൺ കാലയളവ് ഹോം ലോൺ റീപേമെന്‍റ് കാലയളവ് എന്നും അറിയപ്പെടുന്നു, അതായത് നിങ്ങളുടെ മുഴുവൻ ഹോം ലോണും പലിശയും അടയ്‌ക്കേണ്ട ഒരു നിർദ്ദിഷ്ട സമയമാണിത്. ഇപ്പോൾ, ഹോം ലോണുകൾ സാധാരണയായി ദീർഘകാലത്തേക്കോ ഹ്രസ്വകാലത്തേക്കോ ലഭ്യമാണ്. ഹോം ലോണിന്‍റെ പരമാവധി കാലയളവ് 30 വർഷം വരെ ആകാം. നമുക്ക് കൂടുതൽ അറിയാം:

ദീർഘകാല ഹോം ലോൺ കാലയളവ്

  • മിക്ക ദീർഘകാല ലോണുകളും അഞ്ച് വർഷത്തിൽ കൂടുതൽ നീണ്ടുനിൽക്കും. ഹോം ലോണിൻ്റെ പരമാവധി കാലയളവ് 30 വർഷം വരെ ആകാം.
  • ദീർഘകാല ലോണുകൾ ഗണ്യമായ കാലയളവിലേക്ക് നീണ്ടുനിൽക്കുന്നതിനാൽ, ദീർഘമായ കാലയളവ് നിങ്ങളുടെ ലോൺ യോഗ്യത മെച്ചപ്പെടുത്താനും സഹായിക്കും.
  • ലോൺ കാലയളവ് അനുസരിച്ച്, ഇഎംഐകൾ കുറവായിരിക്കും. അതിനാൽ, ദീർഘകാല ഹോം ലോൺ കാലയളവുകൾ കൂടുതൽ താങ്ങാനാവുന്നതാണ്.
  • എന്നാൽ, ദീർഘകാലത്തേക്കുള്ള ഹോം ലോണിന്‍റെ പലിശ ഘടകം വളരെ ഉയർന്നതാണ്.

ഹ്രസ്വകാല ഹൗസിംഗ് ലോൺ കാലയളവ്

  • അഞ്ച് വർഷമോ അതിൽ കുറവോ കാലയളവുള്ള ഏതൊരു ഹൗസിംഗ് ലോണും ഹ്രസ്വകാല ഹൗസിംഗ് ലോണായി കണക്കാക്കുന്നു. ഹോം ലോണിൻ്റെ കുറഞ്ഞ കാലയളവ് സാധാരണയായി 2 വർഷമാണ്.
  • നിങ്ങൾക്ക് വേഗത്തിൽ കടത്തിൽ നിന്ന് കര കയറാൻ സാധിക്കുകയും കുറഞ്ഞ സമയത്തിനുള്ളിൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത പേരിൽ പ്രോപ്പർട്ടി ലഭിക്കുകയും ചെയ്യുന്നു എന്നതാണ് അത്തരം ലോണിൻ്റെ ഗുണം.
  • ഹോം ലോൺ കാലയളവ് കുറവായതിനാൽ, കുറഞ്ഞ കാലയളവുള്ള ലോണുകളിൽ ബാങ്ക് ഉയർന്ന പലിശ നിരക്ക് ഈടാക്കുന്നു.
  • ഹ്രസ്വകാല ലോണുകൾ കുറഞ്ഞ കാലയളവിനുള്ളിൽ അടച്ചുതീർക്കേണ്ടതിനാൽ, ഇഎംഐ സാധാരണയായി കൂടുതലാണ്. എന്നിരുന്നാലും, ലോണിലെ മൊത്തം പലിശ തുക ദീർഘകാല ഹോം ലോണിനേക്കാൾ കുറവാണ്.

ഹ്രസ്വകാല vs. ദീർഘകാല ലോണുകൾ

നിങ്ങളുടെ ആവശ്യങ്ങൾ, സാമ്പത്തിക ശേഷി, യോഗ്യത എന്നിവയെ അടിസ്ഥാനമാക്കിയാണ് ദീർഘകാല അല്ലെങ്കിൽ ഹ്രസ്വകാല ഹോം ലോൺ കാലയളവ് തിരഞ്ഞെടുക്കേണ്ടത്.

ഓരോ മാസവും കുറഞ്ഞ ഇഎംഐ തുക അടയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ലോൺ പലിശയായി നിങ്ങൾ എത്ര തുക അടയ്ക്കും എന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നില്ലെങ്കിൽ, നിങ്ങൾക്ക് ദീർഘകാല ലോൺ ഓപ്ഷൻ തിരഞ്ഞെടുക്കാം. സാധാരണയായി, ദീർഘകാല ഹോം ലോണുകൾ ചെറുപ്പക്കാർക്ക് നൽകുന്നു.

മറുവശത്ത്, നിങ്ങൾ ഉയർന്ന പലിശ നിരക്കുകളെക്കുറിച്ച് ആശങ്കപ്പെടാതെ വേഗത്തിൽ ലോൺ തിരിച്ചടയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഹ്രസ്വകാല ലോണുകൾ മികച്ചതാണ്. നിങ്ങൾ മുതിർന്ന അപേക്ഷകനാണെങ്കിൽ, നിങ്ങളുടെ ഹോം ലോൺ കാലയളവ് സാധാരണയായി ഹ്രസ്വവും റിട്ടയർ ചെയ്യുന്ന സമയത്ത് അവസാനിക്കുകയും ചെയ്യും.

ഹൗസിംഗ് ലോൺ കാലയളവ് നിങ്ങളുടെ ഇഎംഐയെയും പലിശ ഘടകത്തെയും എങ്ങനെ ബാധിക്കുന്നു എന്ന് കണക്കാക്കാൻ, നിങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റിലെ ഹോം ലോൺ ഇഎംഐ കാൽക്കുലേറ്റർ ടൂൾ ഉപയോഗിക്കാം.

ഏറ്റവും മികച്ച ഹോം ലോൺ കാലയളവ് എങ്ങനെ തിരഞ്ഞെടുക്കാം

ഹൗസിംഗ് ലോൺ കാലയളവ് തീരുമാനിക്കുന്നതിന് മുമ്പ് നിരവധി ഘടകങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. അവ ഇവയാണ്:

  1. ലോൺ തുക – ലോൺ തുക വലുതാണെങ്കിൽ, നിങ്ങളുടെ ഹോം ലോൺ യോഗ്യത മെച്ചപ്പെടുത്തുന്നതിന് നിങ്ങൾ എപ്പോഴും ദീർഘകാല ഹോം ലോൺ കാലയളവ് തിരഞ്ഞെടുക്കണം. കാരണം ദീർഘകാല ഹോം ലോണുകൾ നിങ്ങളുടെ ഇഎംഐ കുറയ്ക്കുന്നു, ഇത് ലോൺ തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ കഴിവിൽ ലെൻഡറിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നു.
  2. ഇഎംഐ – ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾക്ക് എത്ര ഇഎംഐ അടയ്ക്കാൻ കഴിയും എന്നതിനെ ആശ്രയിച്ചായിരിക്കും കാലാവധി തീരുമാനിക്കുന്നത്. നിങ്ങൾ ഇതിനകം എല്ലാ മാസവും മറ്റ് ഇഎംഐകൾ അടയ്ക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ഒരു വലിയ ഹോം ലോൺ ഇഎംഐ താങ്ങാനായെന്ന് വരില്ല. എന്നിരുന്നാലും, ദീർഘകാല ലോണിന് ഇഎംഐ കുറവാണെങ്കിലും, നിങ്ങൾ കൂടുതൽ പലിശ അടയ്‌ക്കേണ്ടിവരുമെന്ന കാര്യം ഓർക്കുക.
  3. പ്രായം – മെച്ചപ്പെട്ട സ്ഥിര വരുമാനമുള്ള ഒരു യുവാവ്/യുവതിയാണ് നിങ്ങളെങ്കിൽ, നിങ്ങളുടെ സാമ്പത്തിക ശേഷി അനുസരിച്ച് ദീർഘകാല അല്ലെങ്കിൽ ഹ്രസ്വകാല ലോണുകളിൽ നിന്ന് ഏത് ഓപ്ഷനും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

ഉപസംഹാരം

അതിനാൽ, നിങ്ങളുടെ ഹോം ലോൺ കാലാവധി ഒപ്റ്റിമൈസ് ചെയ്യുന്നതിലൂടെ, നിങ്ങൾക്ക് ഇഎംഐകൾ നിയന്ത്രണത്തിലാക്കാനും നിങ്ങളുടെ മൊത്തത്തിലുള്ള പലിശ ചെലവ് കുറയ്ക്കാനും കഴിയും. അതിനാൽ, ശരിയായ തീരുമാനം എടുക്കേണ്ടത് വളരെ പ്രധാനമാണ്!

ഇത് നിങ്ങൾക്ക് സങ്കീർണ്ണമാണെന്ന് തോന്നുന്നുവെങ്കിൽ, വിഷമിക്കേണ്ട! പിഎൻബി ഹൗസിംഗിൽ, നിങ്ങളുടെ ഹോം ലോൺ സംബന്ധിച്ച എല്ലാ വിധ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ഞങ്ങളുടെ പ്രതിനിധികൾ എപ്പോഴും ലഭ്യമാണ്. ഇന്ന് തന്നെ അവരുമായി ബന്ധപ്പെടൂ!

ഹോം ലോണിന് അപ്രൂവൽ നേടുക, കേവലം
3 മിനിറ്റ്, ആയാസരഹിതമാണ്!

പിഎൻബി ഹൗസിംഗ്

കണ്ടെത്താനുള്ള മറ്റ് വിഷയങ്ങൾ

Request Call Back at PNB Housing
തിരിച്ചു വിളിക്കുക