PNB Housing Finance Limited

എൻഎസ്ഇ:

ബിഎസ്ഇ:

അവസാന അപ്ഡേറ്റ്:

കുറിച്ച്‎

പെഹൽ ഫൌണ്ടേഷൻ

പാർശ്വവൽക്കരിക്കപ്പെട്ട കമ്മ്യൂണിറ്റികളിലേക്ക് എത്തിച്ചേരാനും ഗുണഭോക്താക്കൾക്ക് പരമാവധി പ്രയോജനം നൽകുന്ന അവരുടെ പുരോഗതിക്കും വളർച്ചയ്ക്കും പരിഹാരങ്ങൾ നൽകുന്ന പ്രോജക്റ്റുകൾ എത്തിക്കാനും പിഎൻബി ഹൗസിംഗ് ഫിനാൻസ് ലക്ഷ്യമിടുന്നു. പിഎൻബി ഹൗസിംഗ് ഫൈനാൻസിന്‍റെ സിഎസ്ആർ വിഭാഗമായ പെഹൽ ഫൗണ്ടേഷൻ ഒരേ ദിശയിൽ രൂപകൽപ്പന ചെയ്ത സിഎസ്ആർ പ്രോഗ്രാമുകൾ നടപ്പിലാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള മാധ്യമമായി പ്രവർത്തിക്കുന്നു. സമൂഹത്തിലെ താഴ്ന്ന വിഭാഗങ്ങളുടെ വളർച്ചയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള ഞങ്ങളുടെ തുടർച്ചയായ 'ശ്രമവും' 'മുന്നേറ്റവും' ഇത് പ്രതീകവൽക്കരിക്കുന്നു. ഞങ്ങളുടെ സമഗ്രമായ ലക്ഷ്യം കൂടുതൽ കൂടുതൽ ജീവിതങ്ങൾ മെച്ചപ്പെടുത്തുന്നതിന് റീച്ച് വർദ്ധിപ്പിക്കുക എന്നതാണ്.

2019-20 സാമ്പത്തിക വർഷത്തിൽ, പിഎൻബി ഹൗസിംഗ് ഫൈനാൻസ് ലിമിറ്റഡ് 'പെഹൽ ഫൗണ്ടേഷൻ' സ്ഥാപിച്ചു’. സിഎസ്ആർ പ്രോഗ്രാമുകൾ നടപ്പിലാക്കാനും ശക്തിപ്പെടുത്താനുമുള്ള മാധ്യമമാണിത്. സമൂഹത്തിലെ താഴ്ന്ന വിഭാഗങ്ങളുടെ വളർച്ചയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള ഞങ്ങളുടെ തുടർച്ചയായ 'ശ്രമവും' 'മുന്നേറ്റവും' ഇത് പ്രതീകവൽക്കരിക്കുന്നു. ഞങ്ങളുടെ സമഗ്രമായ ലക്ഷ്യം കൂടുതൽ കൂടുതൽ ജീവിതങ്ങൾ മെച്ചപ്പെടുത്തുന്നതിന് റീച്ച് വർദ്ധിപ്പിക്കുക എന്നതാണ്.

പിഎൻബി ഹൗസിംഗ്

സിഎസ്ആർ ഇടപെടലുകൾ

  • 3.5 ലക്ഷത്തിലധികം ആളുകൾ പ്രോജക്ടുകളിൽ നിന്ന് പ്രയോജനം നേടി, അതിൽ 55,898 ആളുകൾ വിവിധ ഇടപെടലുകളിലൂടെ നേരിട്ട് ബാധിക്കപ്പെട്ടു.

  • 6 ആരോഗ്യ കേന്ദ്രങ്ങളും 2 സർക്കാർ ആശുപത്രികളും മെച്ചപ്പെട്ട സൗകര്യങ്ങൾ മുതൽ നൂതന ലബോറട്ടറികളും ഉപകരണങ്ങളും വരെയുള്ള മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ നവീകരിച്ചു.

  • ബധിരരായ 250 കുട്ടികൾക്ക് കേൾവിശക്തിക്കുള്ള ശ്രവണസഹായി നൽകി.

  • 73 സ്‌കൂളുകൾക്ക് ഇ-ലേണിംഗ് പോലുള്ള വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്

  • സുഗന്ധവ്യഞ്ജന സംസ്കരണ യൂണിറ്റുകൾ, സാനിറ്ററി നാപ്കിൻ നിർമ്മാണ യൂണിറ്റ്, റഗ്ഗ് നിർമ്മാണം തുടങ്ങി 7 ബിസിനസ്സുകൾ സ്ത്രീകൾക്ക് വേണ്ടി സ്ഥാപിച്ചു.

  • മധ്യപ്രദേശിലെ ഗ്രാമങ്ങളിൽ നിർമ്മിച്ച കുളങ്ങളിൽ നിന്ന് പ്രതിവർഷം 2 ദശലക്ഷം ലിറ്റർ വെള്ളമാണ് പ്രതീക്ഷിക്കുന്നത്.

സ്ത്രീശാക്തീകരണത്തിൽ, പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിൽപ്പെട്ട സ്ത്രീകളുടെ മൊത്തത്തിലുള്ള വളർച്ചയും വികാസവും കൈവരിക്കാൻ ഞങ്ങൾ വിഷ്വലൈസ് ചെയ്യുന്നു. സ്ത്രീകളുടെ മെച്ചപ്പെട്ട വരുമാന നിലവാരം കൈവരിക്കുക, സാമ്പത്തിക സ്വാതന്ത്ര്യവും ആത്മവിശ്വാസവും വളർത്തുക, സ്ത്രീകളുടെ ആരോഗ്യം, ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുക എന്നിവയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.
 

പിന്തുണയ്ക്കുന്ന/ആരംഭിച്ച സ്ത്രീ ശാക്തീകരണ പദ്ധതികൾ ഇനിപ്പറയുന്നവയാണ്:
 

  1. എ. കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ രണ്ട് നാപ്കിൻ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിച്ചു. ഒന്ന് ലഖ്‌നൗവിലും മറ്റൊന്ന് ഗുജറാത്തിലെ വൽസാദിലും. സമീപ ഗ്രാമങ്ങളിൽ നിന്നുള്ള 64 സ്ത്രീകൾ നിലവിൽ നാപ്കിനുകളുടെ നിർമ്മാണത്തിലും പാക്കേജിംഗിലും വിൽപനയിലും ഏർപ്പെട്ടിരിക്കുന്നു. ആർത്തവ ശുചിത്വത്തെക്കുറിച്ചുള്ള അവബോധമില്ലായ്മ മൂലം ആരോഗ്യപരമായ നിരവധി പ്രശ്നങ്ങളുമായി ജീവിക്കുന്ന മറ്റ് ഗ്രാമീണ സ്ത്രീകൾക്കായി അവരുടെ ഗ്രാമങ്ങളിൽ ബോധവത്കരണ സെഷനുകൾ നടത്തുന്നതിലും സ്ത്രീകൾ ഉൾപ്പെടുന്നു. 200 ഗ്രാമങ്ങളിലെ സ്ത്രീകളിലേക്ക് എത്തുക എന്നതാണ് ലക്ഷ്യം.
  2.  
  3. ബി.ഉത്പാദനം, പാക്കേജിംഗ്, വിൽപന എന്നിവയിൽ 115 ഗ്രാമീണ വനിതകളെ ഉൾപ്പെടുത്തി സുഗന്ധവ്യഞ്ജന, അച്ചാർ ഉൽപാദനത്തിന്റെ മൂന്ന് യൂണിറ്റുകൾ സ്ഥാപിച്ചു. ഇതിൽ പ്രവർത്തിക്കുന്ന എല്ലാ സ്ത്രീകളെയും സ്വയം സഹായത്തിനായി സംഘടിപ്പിച്ചു. അവർ സമ്പാദിക്കുന്ന ലാഭം ബിസിനസ്സ് വളർത്തുന്നതിനും അംഗങ്ങൾക്കിടയിൽ വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്നു.
  4.  
  5. സി. 'മെച്ചപ്പെട്ട ജീവിതനിലവാരം' ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, കോവിഡ് മൂലം സാരമായി ബാധിക്കപ്പെട്ട കുടിയേറ്റ ജനതയ്ക്ക് പ്രയോജനം ലഭിക്കുന്നത് കണക്കിലെടുത്ത് ഒരു പ്രോജക്റ്റ് രൂപകല്പന ചെയ്തു. ഈ പ്രോജക്റ്റിൽ 150 സ്ത്രീകൾക്ക് കൺസ്ട്രക്ഷൻ ജോലിയിൽ പരിശീലനം നൽകി പിന്നീട് ഫാഷൻ വ്യവസായത്തിൽ കൂടുതൽ ജോലി നൽകി. ഈ നൂതന പരിശീലനത്തിൽ ജപ്പാനിൽ നിന്ന് പ്രത്യേക തയ്യൽ മെഷീനുകൾ ഇറക്കുമതി ചെയ്തു, ഇതിൽ ജോലി നേടുന്നതിന് മുമ്പ് സ്ത്രീകൾ പഠിക്കുകയും പരിശീലനം നേടുകയും ചെയ്തു. പ്രതിമാസം ശരാശരി ₹10,000 ആണ് സ്ത്രീകൾക്ക് ലഭിക്കുന്നത്.
  6.  
  7. ഡി. ബധിരരായ 420 സ്ത്രീകൾക്കായി 4 വ്യത്യസ്ത ട്രേഡുകളിൽ സ്കിൽ ഡെവലപ്പ്മെന്‍റ് പ്രോജക്റ്റ് ആസൂത്രണം ചെയ്തിട്ടുണ്ട്. മിക്‌സർ ഗ്രൈൻഡർ റിപ്പയർ, എൽഇഡി റിപ്പയർ, മൊബൈൽ റിപ്പയർ, ഇലക്ട്രിക്കൽ എന്നിവയാണ് ട്രേഡുകൾ. പരിശീലനത്തിനു ശേഷം ഈ സ്ത്രീകൾ പ്രത്യേക ട്രേഡുകളിൽ വൈദഗ്ദ്ധ്യം നേടും, ഇത് അവരെ സാമ്പത്തികമായി സ്വതന്ത്രരാക്കാൻ കൂടുതൽ പ്രാപ്തരാക്കും.
  8.  
  9. ഇ. ഒഡീഷയിലെ ഭുവനേശ്വറിലെ എൽവി പ്രസാദ് കണ്ണാശുപത്രിയിൽ വനിതാ തൊഴിലാളികളുടെ (10 വയസ്സ് വരെ) കുട്ടികളെ പരിപാലിക്കുന്നതിനായി ഒരു ക്രഷ് നിർമ്മിച്ചു. ഈ സംരംഭം കാരണം, ജോലിയും കുടുംബവും ഒരുപോലെ കൊണ്ടുപോകുന്നതിൽ ബുദ്ധിമുട്ട് നേരിടാതെ ജോലിയിൽ തുടരാൻ സ്ത്രീകൾക്ക് പ്രേരണയായി. ഈ ഉദ്യമത്തിന് ശേഷം, നേരത്തെ ജോലി വിട്ടുപ്പോയ ചില വനിതാ ജീവനക്കാർ തിരികെ ജോലിയിലേക്ക് വരാൻ ശ്രമിക്കുന്നുണ്ട്.
  10.  
  11. എഫ്. രാജസ്ഥാനിലെ ഗ്രാമങ്ങളിലെ 7 ഗ്രാമീണ കേന്ദ്രങ്ങളിലായി 120 ഗ്രാമീണ സ്ത്രീകൾക്കായി ഒരു സ്കിൽ ഡവലപ്പ്മെന്‍റ് പ്രോജക്റ്റ് നടപ്പിലാക്കി. 6 മാസത്തെ പരിശീലനം പൂർത്തിയാക്കിയ ഇവർ ഈ പ്രോജക്ട് വഴി നെയ്ത്തുതറികളിൽ ജോലി ചെയ്യുന്നു. അവർ പരവതാനികൾ കൂടുതൽ വിൽക്കുകയും നിലവിൽ പരവതാനി നിർമ്മാണ മേഖലയിൽ മികച്ച ലാഭം നേടുകയും ചെയ്യുന്നു.

ആരോഗ്യം, മറ്റൊരു പ്രധാന തീം എന്ന നിലയിൽ, മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ, നൂതന ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ, ദരിദ്ര സമൂഹത്തിലേക്ക് ആരോഗ്യ സേവനങ്ങളുടെ മികച്ച എത്തിച്ചേരൽ എന്നിവ വാഗ്ദാനം ചെയ്യുന്ന പ്രോജക്ടുകൾ രൂപകൽപ്പന ചെയ്യാൻ ഞങ്ങൾ ശ്രമിക്കുന്നു.
 

പിന്തുണയ്ക്കുന്ന/ആരംഭിച്ച സിഎസ്ആർ പ്രൊജക്ടുകൾ താഴെപ്പറയുന്നവയാണ്:
 

  1. എ. 6 പിഎച്ച്സി (പ്രാഥമിക ആരോഗ്യ കേന്ദ്രം)/സിഎച്ച്സി (കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍റർ) സപ്പോർട്ട് ചെയ്യുന്നു, അവിടെ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും മെച്ചപ്പെട്ട നിലവാരത്തിലേക്ക് രൂപാന്തരപ്പെട്ടു. ഈ കേന്ദ്രങ്ങളിൽ ചിലതിൽ നൂതന ലബോറട്ടറികൾ, ടെസ്റ്റിംഗ് മെഷീനുകൾ തുടങ്ങി നിരവധി മെഡിക്കൽ, ലാബ് ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
  2.  
  3. ബി. 2 സർക്കാർ ആശുപത്രികൾക്ക് അടിസ്ഥാന സൗകര്യ നവീകരണത്തോടൊപ്പം നിരവധി മെഡിക്കൽ, ലാബ് ഉപകരണങ്ങളും നൽകി. 4000 ഒപിഡി രോഗികളും 1500 ഇൻഡോർ രോഗികളും ഉൾക്കൊള്ളാവുന്ന അവയിലൊന്ന് (സസൂൺ ജനറൽ ഹോസ്പിറ്റൽ, പൂനെ) അടിസ്ഥാന സൗകര്യ നവീകരണവും നൂതന ലബോറട്ടറി സജ്ജീകരണവും ഉപയോഗിച്ച് വളരെ വലിയ തോതിൽ പിന്തുണയ്ക്കുന്നു, ഇത് പ്രതിദിനം 500 ലാബ് പരിശോധനകൾ ഉറപ്പാക്കുന്നു.
  4.  
  5. സി. തൊഴിലാളികളുടെ എണ്ണം കണക്കിലെടുത്ത് 4 സ്ഥലങ്ങളിൽ (ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ) 4 മൊബൈൽ മെഡിക്കൽ ക്ലിനിക്കുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ മൊബൈൽ ക്ലിനിക്കുകൾ ചേരി വാസസ്ഥലങ്ങളിലെയും നിർമാണ സ്ഥലങ്ങളിലെയും പരിസരങ്ങളിൽ എത്തുകയും സ്ഥിരമായി ആരോഗ്യ കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ കഴിയാത്ത നിർമാണ തൊഴിലാളികൾക്ക് സൈറ്റുകളിൽ തന്നെ സൗജന്യമായി ആരോഗ്യ സേവനങ്ങൾ നൽകുകയും ചെയ്യും.
  6.  
  7. ഡി. രോഗികളെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനായി 2 പേഷ്യന്‍റ് ട്രാൻസ്പോർട്ട് ബസുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഗ്രാമീണ ഉൾനാടൻ ഗ്രാമങ്ങളിൽ താമസിക്കുന്ന, ആരോഗ്യ കേന്ദ്രങ്ങളിലേക്ക് സൗകര്യപ്രദമായ പ്രവേശനമില്ലാത്ത ഈ രോഗികൾക്ക് ഇപ്പോൾ ഈ ഗതാഗതം വഴി ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കാം.
  8.  
  9. ഇ. ശ്രവണ വൈകല്യമുള്ള കുട്ടികൾക്കായി 250 ശ്രവണസഹായികൾ വിതരണം ചെയ്തു. ഈ ശ്രവണസഹായികൾ ഈ കുട്ടികൾക്ക് ഒരു അനുഗ്രഹം പോലെയാണ്. ശ്രവണസഹായികൾ ഉപയോഗിച്ചതിന് ശേഷം അവർക്ക് സംസാരത്തിൽ പരിശീലനം നൽകാം, അവർ സംസാരവും ആരംഭിച്ചു.

നൂതന പഠന സാങ്കേതികവിദ്യ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, സ്കോളർഷിപ്പുകൾ, പഠന സഹായം എന്നിവ ഉൾപ്പെടുന്ന ഇടപെടലുകളിലൂടെ വിദ്യാർത്ഥികൾക്ക് മികച്ച പഠന യാത്രയും ഭാവിയും വാഗ്ദാനം ചെയ്യുന്ന പ്രോജക്റ്റുകൾ വിദ്യാഭ്യാസത്തിൽ ഞങ്ങൾ തിരഞ്ഞെടുത്തു.
 

പിന്തുണയ്ക്കുന്ന/ആരംഭിച്ച പ്രോജക്ടുകൾ താഴെപ്പറയുന്നവയാണ്:
 

  1. എ. 4 സർക്കാർ അങ്കണവാടികൾ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, പഠനോപകരണങ്ങൾ, കളിസ്ഥലം, കളിപ്പാട്ടങ്ങൾ എന്നിവയോടെ നവീകരിച്ചു. അഞ്ച് അങ്കണവാടികളിൽ സമാനമായ പ്രവർത്തനം പുരോഗമിക്കുകയാണ്. എല്ലാ അപ്‌ഗ്രേഡേഷൻ പ്രവർത്തനങ്ങളും ദിവസേന കൂടുതൽ കുട്ടികളെ അങ്കണവാടികളിലേക്ക് വരാൻ പ്രേരിപ്പിച്ചു.
  2.  
  3. ബി. അടിസ്ഥാന സൗകര്യ വികസനം, പഠനസഹായികൾ, വിദ്യാർത്ഥികൾക്ക് വിജ്ഞാനപ്രദമായ ചുമർചിത്രങ്ങൾ എന്നിവയുമായി 2 സ്കൂളുകളിൽ സ്കൂൾ പരിവർത്തനം നടത്തി. നൂതന കളിസ്ഥലം, ബസിന്‍റെ ആകൃതിയിൽ നിർമ്മിച്ച 'സ്വച്ഛത വാഹിനി' എന്നറിയപ്പെടുന്ന ശുചിത്വ ടോയ്‌ലറ്റുകൾ, പ്രത്യേക ഡൈനിംഗ് ഏരിയ എന്നിവയാണ് ഈ സർക്കാർ സ്കൂളുകളെ ഈ മേഖലയിൽ വേറിട്ടു നിർത്തുന്നതും അടുത്തുള്ള ഗ്രാമങ്ങളിൽ നിന്ന് കൂടുതൽ പ്രവേശനം ലഭ്യമാക്കുന്നതും.
  4.  
  5. സി. വൈദ്യുതി കണക്ഷൻ എത്തിയ ഗ്രാമീണ ഗ്രാമങ്ങളിലെ 23 സർക്കാർ സ്‌കൂളുകളിൽ ലോഡ് ഷെഡ്ഡിംഗ് വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ച് വേനൽക്കാലത്ത് പകൽ സമയത്ത് കറന്‍റ് ഇല്ലാത്തപ്പോൾ, ലോഡ്ഷെഡ്ഡിംഗ് കാരണം വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന അസൗകര്യം മൂലമുള്ള പ്രശ്നങ്ങൾ സോളാർ പാനലുകൾ സ്ഥാപിച്ചതോടെ കുറഞ്ഞു.
  6.  
  7. ഡി. വിദ്യാർത്ഥികൾക്ക് പഠനത്തിനായി ദൃശ്യ-ശ്രാവ്യ സഹായങ്ങൾ ലഭ്യമാകുന്ന 47 സർക്കാർ സ്‌കൂളുകളിൽ ഇ-ലേണിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിച്ചിട്ടുണ്ട്. 4500 വിദ്യാർത്ഥികൾക്ക് അവരുടെ പഠന കഴിവുകൾ ഉയർത്തുന്നതിനായി സ്ഥാപിച്ചിട്ടുള്ള ഇ-ലേണിംഗ് ഇൻഫ്രാസ്ട്രക്ചർ വഴി ദിവസവും ഓൺലൈൻ ഇന്‍ററാക്ടീവ് ക്ലാസുകളിലേക്ക് പ്രവേശനം ലഭിക്കും.
  8.  
  9. ഇ. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലെയും അടിസ്ഥാനസൗകര്യങ്ങൾ നിഷേധിക്കപ്പെട്ട വിദ്യാർത്ഥികളെ അവരുടെ പഠനം പൂർത്തിയാക്കുന്നതിന് പിന്തുണയ്‌ക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനുമായി ഒരു സ്കോളർഷിപ്പ് പദ്ധതി ആരംഭിച്ചിട്ടുണ്ട്. പാൻ ഇന്ത്യയിലുടനീളമുള്ള 400 വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പ് നൽകും.
  10.  
  11. എഫ്. ജാർഖണ്ഡിലെ ഗ്രാമപ്രദേശങ്ങളിലെ അടുത്തുള്ള സ്‌കൂളിലേക്ക് നിരവധി ആദിവാസി ഗ്രാമങ്ങളിൽ നിന്ന് വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതിന് 1 സ്കൂൾ ബസ് നൽകിയിട്ടുണ്ട്. കുടുംബ വരുമാനം കുറവായതിനാൽ ട്രൈബൽ സ്‌കൂൾ കുട്ടികൾക്ക് സ്‌കൂളിലേക്ക് വാഹന സൗകര്യമില്ല. സ്‌കൂൾ ബസ് സൗകര്യം അവർക്ക് സ്‌കൂളിൽ പോകാനുള്ള മടി മറികടക്കാനും തുല്യ വിദ്യാഭ്യാസ അവസരങ്ങൾ ലഭ്യമാക്കാനും സഹായിക്കും.
  12.  
  13. ജി. 20 സ്കൂളുകളിൽ എസ്ടിഇഎം (സയൻസ് ടെക്നോളജി എഞ്ചിനീയറിംഗ് മാത്‍സ്) പഠനത്തിന് പിന്തുണ നൽകും. വിവിധ ആശയങ്ങളും നൈപുണ്യവും പഠിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന വിവിധ പ്രായോഗിക പ്രവർത്തനങ്ങൾ, വർക്ക്ഷോപ്പുകൾ, ഹാൻഡ്-ഓൺ പ്രാക്ടീസ്, അനുഭവപരമായ രസകരമായ പഠനം എന്നിവ നടത്തി ഗുണനിലവാരമുള്ള എസ്ടിഇഎം വിദ്യാഭ്യാസം ഈ പ്രോജക്റ്റ് നൽകും. ഇത് കംപ്യൂട്ടേഷണൽ തിങ്കിംഗ്, പ്രശ്‌നപരിഹാര കഴിവുകൾ, ക്രിയാത്മക ചിന്ത, ലോജിക്കൽ റീസണിംഗ്, മികച്ച തീരുമാനമെടുക്കൽ, നല്ല നിരീക്ഷണ ശേഷി തുടങ്ങിയ നൂതന കഴിവുകൾ വർദ്ധിപ്പിക്കും.

പരിസ്ഥിതിയെ പുനരുജ്ജീവിപ്പിക്കാനും നമ്മുടെ സമൂഹത്തിന് തിരികെ നൽകാനും, മാലിന്യങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കുകയും ഗുണഭോക്താക്കൾക്ക് ശുദ്ധജലം നൽകുകയും ചെയ്യുന്ന റീചാർജ്, റീസൈക്ലിംഗ്, പ്രകൃതിവിഭവ മാനേജ്മെന്‍റ് എന്നിവയിൽ പ്രവർത്തിക്കാനുള്ള ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുത്തു.
 

പിന്തുണയ്ക്കുന്ന/ആരംഭിച്ച പ്രോജക്ടുകൾ താഴെപ്പറയുന്നവയാണ്:
 

  1. എ. പ്രതിവർഷം 27.22 ദശലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാൻ ശേഷിയുള്ള 1606 ഗ്രാമീണർക്ക് പ്രയോജനപ്പെടുന്ന രണ്ട് കുളങ്ങൾ ആദ്യം മുതൽ വികസിപ്പിച്ചെടുത്തു. ഇത് അവർക്ക് കൃഷി, ഹോർട്ടികൾച്ചർ, മൃഗങ്ങൾക്കുള്ള ജലലഭ്യത എന്നിവയിൽ പ്രയോജനം ചെയ്യും, ഇത് ഗ്രാമീണരുടെ വരുമാനം വർധിപ്പിക്കും.
  2.  
  3. ബി. രാജസ്ഥാനിലെ ഗൗള, മാൽ കി ടൂസ് എന്നീ രണ്ട് ഗ്രാമങ്ങളിൽ ഗാർഹിക തലത്തിലേക്ക് സുരക്ഷിതമായ കുടിവെള്ള വിതരണ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഈ 2 വില്ലേജുകളിലായി 944 ഗ്രാമീണർക്ക് ജീവിതത്തിൽ ആദ്യമായി നേരിട്ട് ജല പൈപ്പ് ലൈൻ കണക്ഷൻ ലഭിക്കുന്നു. ഈ പദ്ധതിയിൽ സോളാർ വാട്ടർ ലിഫ്റ്റിംഗ് സംവിധാനത്തോടൊപ്പം ഓവർഹെഡ് ടാങ്കും നിർമ്മിക്കുകയും സിസ്റ്റത്തിന്‍റെ സുസ്ഥിരമായ പ്രവർത്തനം ഉറപ്പാക്കാൻ വാട്ടർ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
  4.  
  5. സി. ഒരു മണിക്കൂറിൽ 1000 ലിറ്റർ വെള്ളം വിതരണം ചെയ്യാൻ ശേഷിയുള്ള മൂന്ന് ആർഒ പ്ലാന്‍റുകൾ ആവശ്യത്തിന് ജലലഭ്യതയും ജലത്തിന്‍റെ ഗുണനിലവാരവും വലിയ പ്രശ്നമായിട്ടുള്ള സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. 3 പ്ലാന്‍റുകളിൽ നിന്ന് മൊത്തത്തിൽ, ഇത് പ്രതിവർഷം 75000 ആളുകൾക്ക് ജലമേകുമെന്ന് പ്രതീക്ഷിക്കുന്നു.
  6.  
  7. ഡി. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിൽ, വൻതോതിൽ പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിക്കുന്ന പൊതുസ്ഥലങ്ങളിൽ 16 പ്ലാസ്റ്റിക് ബോട്ടിൽ ക്രഷറുകൾ സ്ഥാപിക്കുന്നത് തുടരുകയാണ്. ഈ മെഷീനുകളിൽ പ്ലാസ്റ്റിക് പെറ്റ് ബോട്ടിലുകൾ നിക്ഷേപിക്കാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്, അവ മെഷീനുകളിൽ തകർത്ത് റീസൈക്ലിംഗ് യൂണിറ്റുകളിലേക്ക് റീസൈക്ലിംഗിനായി അയയ്ക്കും. ഈ പദ്ധതി ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ മാലിന്യക്കൂമ്പാരങ്ങളിലേക്ക് എത്തിക്കുന്നത് കുറയ്ക്കുകയും റീസൈക്കിളിംഗിന് നേരിട്ട് അയക്കുകയും ചെയ്യും.

പിഎൻബി ഹൗസിംഗ്

കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി

വിഷൻ സ്റ്റേറ്റ്മെന്‍റ്

കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തം പിഎൻബി ഹൗസിംഗ് ഫൈനാൻസിലെ പ്രവർത്തന ശൈലിയാണ്. ഞങ്ങളുടെ ബിസിനസ് ഫിലോസഫിയിലും പ്രവർത്തനങ്ങളിലും കോർപ്പറേറ്റ് ഉത്തരവാദിത്തത്തിന്‍റെ തത്വങ്ങൾ ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവരെയുള്ള ഞങ്ങളുടെ യാത്രയിൽ, ഞങ്ങൾ ഒരു സുസ്ഥിര ബിസിനസ് മോഡൽ നിർമ്മിക്കുകയും ഞങ്ങളുടെ ഓഹരിയുടമകൾക്ക് മൂല്യം സൃഷ്ടിക്കുകയും ചെയ്തു. അടിസ്ഥാന സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടരുടെ ജീവിതം മെച്ചപ്പെടുത്താനും രാഷ്ട്ര നിർമ്മാണത്തിലേക്കുള്ള ഞങ്ങളുടെ എളിയ കൂട്ടായ്മ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാനും ഞങ്ങൾക്ക് കഴിയുമെന്ന് ആത്മവിശ്വാസമുണ്ട്.

മിഷൻ സ്റ്റേറ്റ്‍മെന്‍റ്

സമഗ്രമായ ഇടപെടലുകൾ പ്ലാൻ ചെയ്യുകയും വലിയ തോതിൽ സമൂഹത്തിന്‍റെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ഇടപെടലുകൾ നേരിട്ടുള്ള ഗുണഭോക്താക്കളുടെ വികസനത്തെ മാത്രമല്ല സ്വാധീന മേഖലയുടെ ആവാസ വ്യവസ്ഥയിൽ കഴിയുന്നവരുടെ ജീവിത നിലവാരം ഉയർത്താനും ശ്രമിക്കുന്നു.

പിഎൻബി ഹൗസിംഗ്

സി‍എസ്‍ആര്‍ സ്ട്രാറ്റജി

സമൂഹത്തിന് ഊന്നല്‍ നല്‍കുന്നതായിരിക്കണം ബിസിനസ് എന്ന് കമ്പനി ശക്തമായി വിശ്വസിക്കുന്നു. സ്റ്റേക്ക് ഹോൾഡർ എന്ന പദം ഞങ്ങളുടെ ഉപഭോക്താക്കൾക്കും അസോസിയേറ്റുകൾക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല, അവരുടെ സാമൂഹികവും വ്യക്തിപരവുമായ റിസോഴ്സുകൾ നിക്ഷേപിക്കുന്ന സമൂഹവും ഉൾപ്പെടുന്നു. ഞങ്ങള്‍ സ്റ്റേക്ക് ഹോള്‍ഡര്‍ ഘടന വ്യാഖ്യാനിക്കുകയും വിലയിരുത്തുകയും ചെയ്യുമ്പോൾ, ഗണ്യമായി സംഭാവന ചെയ്യുന്ന സമൂഹങ്ങൾ ഇവയാണ്:

നിർമ്മാണ തൊഴിലാളി സമൂഹം

നിർമ്മാണ തൊഴിലാളികൾ, കുടിയേറ്റ സമൂഹം, അവരുടെ കുടുംബങ്ങൾ, ആശ്രിതർ, അവരുടെ മുഴുവൻ സമൂഹവും. അവർ പിരമിഡിന്‍റെ താഴെത്തട്ടിൽ തുടരുന്നു. സിഎസ്ആറിൻ്റെ തന്ത്രപരമായ പ്രവർത്തനങ്ങളിൽ, ഞങ്ങളുടെ പ്രധാന പങ്കാളിയും പ്രാഥമിക ഗുണഭോക്താക്കളും എന്ന നിലയിൽ നിർമ്മാണ തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഞങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ലോക്കൽ ഏരിയ കമ്മ്യൂണിറ്റി

ഞങ്ങളുടെ സാന്നിധ്യമുള്ള കമ്മ്യൂണിറ്റികളിൽ മൊത്തത്തിലുള്ള ഉന്നമനം, ജീവിക്കുന്നതിനുള്ള മികച്ച ഇടം, ആരോഗ്യകരമായ ജീവിതം, നല്ല വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണവും നൈപുണ്യവും, ഹരിതവും വൃത്തിയുള്ളതുമായ അന്തരീക്ഷം, ആവശ്യം അനുസരിച്ചുള്ള പ്രവർത്തനങ്ങൾ എന്നിവയുടെ കാര്യത്തിൽ ഞങ്ങൾ പിന്തുണ നൽകുന്നു.

ഈ ശ്രമത്തിൽ കമ്മ്യൂണിറ്റിയുടെ ആവശ്യങ്ങൾക്കൊപ്പം ഞങ്ങളുടെ പ്രധാന പ്രവർത്തന മേഖലകളെ യോജിപ്പിക്കുന്ന പദ്ധതികൾ ഞങ്ങൾ രൂപകൽപ്പന ചെയ്യുന്നു. കമ്മ്യൂണിറ്റിയുടെ നിലവിലെ സാഹചര്യത്തിൽ വളർച്ചയും പോസിറ്റീവായ മാറ്റവും കൊണ്ടുവരുന്നതിന് വിവിധ ഇടപെടലുകൾ സാധ്യമാകുന്ന രീതിയിലാണ് പദ്ധതികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Request Call Back at PNB Housing
തിരിച്ചു വിളിക്കുക