PNB Housing Finance Limited

എൻഎസ്ഇ:

ബിഎസ്ഇ:

അവസാന അപ്ഡേറ്റ്:

പിഎൻബി ഹൗസിംഗ്

ഫിക്സഡ് ഡിപ്പോസിറ്റ്

പിഎൻബി ഹൗസിംഗ് ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ടിന്‍റെ നേട്ടങ്ങൾ

ഉയർന്ന സുരക്ഷാ ഉറപ്പ്

പിഎൻബി ഹൗസിംഗിന്‍റെ ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് കെയറിൻ്റെ 'എഎ+/സ്റ്റേബിൾ' റേറ്റിംഗും ക്രൈസിലിന്‍റെ 'എഎ/പോസിറ്റീവ്' ലഭിച്ചു, അത് ഉയർന്ന സുരക്ഷ സൂചിപ്പിക്കുന്നു.

മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്ക്

പിഎൻബി ഹൗസിംഗ് മുതിർന്ന പൗരന്മാർക്ക് 0.30% ഉയർന്ന എഫ്ഡി പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.

സമർപ്പിതരായ സർവ്വീസ് മാനേജർമാരും വിപുലമായ നെറ്റ്‌വർക്കും

ഇന്ത്യയിൽ ഉടനീളമുള്ള 35 നഗരങ്ങളിൽ 100-ൽ അധികം ബ്രാഞ്ചുകൾ ഉള്ളതിനാൽ, പിഎൻബി ഹൗസിംഗിന്റെ വിശാലമായ നെറ്റ്‌വർക്കുമായി ബന്ധപ്പെടാൻ എളുപ്പമാണ്. ഉപഭോക്താക്കളുടെ എല്ലാ ചോദ്യങ്ങളും പരിഹരിക്കാൻ സഹായിക്കുന്ന സമർപ്പിതരായ കസ്റ്റമർ സർവ്വീസ് മാനേജർമാർ ഞങ്ങൾക്കുണ്ട്.

ഡോര്‍സ്റ്റെപ്പ് സേവനങ്ങൾ

പിഎൻബി ഹൗസിംഗ് ഫിക്സഡ് ഡിപ്പോസിറ്റ് കസ്റ്റമർക്ക് ഡോര്‍സ്റ്റെപ്പ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. പിഎൻബി ഹൗസിംഗ് പ്രതിനിധികൾ കസ്റ്റമറെ നേരിട്ട് കാണുകയും കസ്റ്റമറുടെ സ്ഥലത്ത് നിന്ന് അപേക്ഷ സ്വീകരിക്കുകയും ചെയ്യും.
ഡിപ്പോസിറ്റ് സ്വീകരിക്കുന്നത് അപേക്ഷാ ഫോമിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമാണ്.
മുതിർന്ന പൗരന്മാർക്ക് (60 വയസ്സിന് മുകളിൽ) 12-23 & 24-35 മാസത്തെ കാലയളവിൽ പ്രതിവർഷം 0.30% അധികമായി ലഭിക്കുന്നതാണ്.
മുതിർന്ന പൗരന്മാർക്ക് (60 വയസ്സിന് മുകളിൽ) 36 മാസവും അതിനുമുകളിലും ഉള്ളതിൽ അധിക 0.20% പ്രതിവർഷം ലഭിക്കാൻ യോഗ്യതയുണ്ട്.

പിഎൻബി ഹൗസിംഗ്

ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്ക്

പ്രതിവര്‍ഷം
8.00% P.A

*30 മാസത്തെ കാലയളവിലേക്ക് മാത്രം, പരിമിതകാല ഓഫർ.

ഡിപ്പോസിറ്റിനായി ഞങ്ങളെ ബന്ധപ്പെടുക

ഘട്ടങ്ങള്‍

പിഎൻബി ഹൗസിംഗ് ഉപയോഗിച്ച് ഒരു ഫിക്സഡ് ഡിപ്പോസിറ്റ് തുറക്കുക

ഇപ്പോൾ നിങ്ങൾക്ക് പിഎൻബി ഹൗസിംഗ് ഫിക്സഡ് ഡിപ്പോസിറ്റിനെ സംബന്ധിച്ച പൂർണ്ണമായ ധാരണ ഉണ്ട്, അതിന് അപേക്ഷിക്കാൻ തുടങ്ങേണ്ട സമയമാണിത്. താഴെപ്പറയുന്ന പ്രക്രിയ അപേക്ഷാ ഫോം അനായാസം പൂരിപ്പിക്കാനും പിഎൻബി ഹൗസിംഗിന്‍റെ കസ്റ്റമർ കെയർ പ്രതിനിധികളിൽ നിന്ന് ഒരു കോൾ ബാക്ക് നേടാനും നിങ്ങളെ സഹായിക്കും: 
…

ഘട്ടം 1

താഴെയുള്ള "ഡിപ്പോസിറ്റുകൾക്കായി ഞങ്ങളെ ബന്ധപ്പെടുക" ബട്ടണില്‍ ക്ലിക്ക് ചെയ്യുക

…

ഘട്ടം 2

നിങ്ങളുടെ കോണ്ടാക്ട് വിശദാംശങ്ങളും നിങ്ങൾ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന തുകയും നൽകുക
…

ഘട്ടം 3

ഡോക്യുമെന്‍റുകൾ ശേഖരിക്കുന്നതിന് പിഎൻബി ഹൗസിംഗ് നിങ്ങളെ ബന്ധപ്പെടും, അടുത്ത 48 മണിക്കൂറിനുള്ളിൽ നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് പിഎൻബി ഹൗസിംഗ് ഫൈനാൻസിൽ ബുക്ക് ചെയ്യുന്നതാണ്.

ഫിക്സഡ് ഡിപ്പോസിറ്റ്

കാലാവധിക്ക് മുമ്പുള്ള റദ്ദാക്കൽ

എല്ലാത്തരം ഡിപ്പോസിറ്റുകൾക്കുമുള്ള കുറഞ്ഞ ലോക്ക്-ഇൻ കാലയളവ് 3 മാസമായിരിക്കും.

ഡിപ്പോസിറ്റുകളുടെ പ്രീപേയ്മെന്‍റിനുള്ള പലിശ നിരക്കുകൾ താഴെപ്പറയുന്നു:

  • Right Arrow Button = “>”

    മൂന്ന് മാസത്തിന് ശേഷം എന്നാൽ ആറ് മാസത്തിന് മുമ്പ് - വ്യക്തിഗത നിക്ഷേപകർക്ക് നൽകേണ്ട പരമാവധി പലിശ പ്രതിവർഷം 4% ആയിരിക്കും,
    മറ്റ് വിഭാഗത്തിലുള്ള നിക്ഷേപകർക്ക് പലിശയില്ല.

  • Right Arrow Button = “>”

    ആറ് മാസത്തിന് ശേഷം എന്നാൽ മെച്യൂരിറ്റി തീയതിക്ക് മുമ്പ് - അടയ്‌ക്കേണ്ട പലിശ, നിക്ഷേപ കാലയളവിലെ ഒരു പൊതു നിക്ഷേപത്തിന് ബാധകമായ പലിശ
    നിരക്കിനേക്കാൾ 1% കുറവായിരിക്കും.

  • Right Arrow Button = “>”

    ഡിപ്പോസിറ്റ് നടത്തിയ കാലയളവിൽ നിരക്ക് വ്യക്തമാക്കിയിട്ടില്ലെങ്കിൽ – ഡിപ്പോസിറ്റ് സ്വീകരിക്കുന്ന ഏറ്റവും കുറഞ്ഞ നിരക്കിനേക്കാള്‍
    2 % കുറവായിരിക്കും.

കമ്പനിയുടെ അംഗീകൃത ഏജന്‍റിന് ഡിപ്പോസിറ്റുകളുടെ മുഴുവൻ കാലയളവിലും ബ്രോക്കറേജ് മുൻകൂട്ടി നൽകുന്നു. കാലാവധിക്ക് മുമ്പ് പിൻവലിക്കുന്ന സാഹചര്യത്തിൽ പൂർത്തിയായ കാലയളവിൽ ബ്രോക്കറേജ് അടയ്‌ക്കേണ്ടതാണ്, അടച്ച അധിക ബ്രോക്കറേജ് ബിസിനസ് പാർട്ട്ണറുടെ പേഔട്ടിൽ നിന്ന് വീണ്ടെടുക്കുന്നതാണ്. 

മറ്റെന്തെങ്കിലും നോക്കുകയാണോ?

ഞങ്ങളെ ബന്ധപ്പെടുക

നിങ്ങളുടെ വീട്ടിൽ തന്നെയിരുന്ന് കമ്പ്യൂട്ടർ അല്ലെങ്കിൽ സ്മാർട്ട്ഫോൺ ഉപയോഗിച്ച് ചെയ്യാം.
ഒരു കോൾ അഭ്യർത്ഥിക്കുക
നിങ്ങളുടെ ആവശ്യത്തിൽ നിങ്ങളെ നയിക്കാൻ സഹായിക്കുന്ന ഒരു റിലേഷൻഷിപ്പ് മാനേജറുമായി സംസാരിക്കുക.
PNBHFL എന്ന് ടൈപ്പ് ചെയ്ത് 56161 എന്ന നമ്പറിലേക്ക് ഒരു എസ്എംഎസ് അയയ്ക്കുകയും ചെയ്യാം
നിങ്ങൾക്ക് ഞങ്ങളുടെ വിദഗ്ധരെ ബന്ധപ്പെടാനും നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ 1800-120-8800 എന്ന നമ്പറിൽ അറിയിക്കാനും കഴിയും

ഇവ വായിക്കാൻ ശുപാർശ ചെയ്യുന്നു

ഫിക്സഡ് ഡിപ്പോസിറ്റ് ബ്ലോഗുകൾ

ഫിക്സഡ് ഡിപ്പോസിറ്റ്

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

എന്താണ് കമ്പനി ഫിക്സഡ് ഡിപ്പോസിറ്റ്?

കോർപ്പറേറ്റ് ഉപഭോക്താക്കൾക്ക് നൽകുന്ന സുരക്ഷിതമായ നിക്ഷേപ ഓപ്ഷനാണ് കമ്പനി അല്ലെങ്കിൽ കോർപ്പറേറ്റ് ഫിക്സഡ് ഡിപ്പോസിറ്റ്. ഈ സ്കീമിന് കീഴിൽ, സ്വീകരിക്കുന്ന മിനിമം ഡിപ്പോസിറ്റ് ₹10,000 ആണ്.

പിഎൻബി ഹൗസിംഗ് ഫിക്സഡ് ഡിപ്പോസിറ്റിനുള്ള ഏറ്റവും കുറഞ്ഞ കാലയളവ് എത്രയാണ്?

പിഎൻബി ഹൗസിംഗ് ഫിക്സഡ് ഡിപ്പോസിറ്റിനുള്ള ഏറ്റവും കുറഞ്ഞ കാലയളവ് പന്ത്രണ്ട് മാസമാണ്.

പിഎൻബി ഹൗസിംഗിലെ എഫ്ഡിയുടെ പലിശ നിരക്ക് എത്രയാണ്?

എഫ്‌ഡി പലിശ നിരക്ക് കാലയളവും തിരഞ്ഞെടുത്ത ഡിപ്പോസിറ്റ് തരവും അനുസരിച്ച് വ്യത്യാസപ്പെടും. ഏറ്റവും പുതിയ ബാധകമായ പലിശ നിരക്കുകൾ ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്കുകളിൽ കാണാം

ഫിക്സഡ് ഡിപ്പോസിറ്റ് തുറക്കുന്നതിന് ആവശ്യമായ ഡോക്യുമെന്‍റുകൾ എന്തൊക്കെയാണ്?

പിഎൻബി ഹൗസിംഗിൽ ഫിക്സഡ് ഡിപ്പോസിറ്റ് തുറക്കുന്നതിന് പാൻ, ആധാർ പോലുള്ള അടിസ്ഥാന കെവൈസി ഡോക്യുമെന്‍റുകൾ ആവശ്യമാണ്.

ഫിക്സഡ് ഡിപ്പോസിറ്റുകളിൽ ടിഡിഎസ് എങ്ങനെ ഒഴിവാക്കാം?
ഒരു സാമ്പത്തിക വർഷത്തിൽ നേടിയ പലിശ ₹5,000 നേക്കാൾ കുറവോ തുല്യമോ ആണെങ്കിൽ ടിഡിഎസ് കുറയ്ക്കില്ല.
പിഎൻബി ഹൗസിംഗ് ഫിക്സഡ് ഡിപ്പോസിറ്റിന് 80സി-യ്ക്ക് കീഴിൽ പരിരക്ഷയുണ്ടാകുമോ?

ഇല്ല, ബാങ്കുകൾ നൽകുന്ന നികുതി ലാഭിക്കുന്ന എഫ്‍ഡികള്‍ മാത്രമേ വിഭാഗം 80സി പ്രകാരം നികുതി കിഴിവിന് ഉപയോഗിക്കാൻ കഴിയൂ. അത്തരം ടാക്സ് സേവിംഗ് ഫിക്സഡ് ഡിപ്പോസിറ്റുകളിൽ 5 വർഷത്തേക്ക് ലോക്ക്-ഇൻ ഉണ്ട്

ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമുകളിൽ ആർക്കാണ് നിക്ഷേപിക്കാനാവുക?

ഏതൊരു വ്യക്തി, എച്ച്‌യുഎഫ് അല്ലെങ്കിൽ കോർപ്പറേറ്റിനും ഒരു ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമിൽ നിക്ഷേപിക്കാം.

Request Call Back at PNB Housing
തിരിച്ചു വിളിക്കുക