ഹോം ലോൺ പലിശ നിരക്കുകൾ - 2024 ലെ നിലവിലെ ഹൗസിംഗ് ലോൺ നിരക്കുകൾ പരിശോധിക്കുക
എൻഎസ്ഇ: ₹ ▲ ▼ ₹
ബിഎസ്ഇ: ₹ ▲ ▼ ₹
അവസാന അപ്ഡേറ്റ്:
-
english
തിരയുക ഓൺലൈൻ പേമെന്റ്
-
ലോൺ ഉൽപ്പന്നങ്ങൾ
-
ഹൗസിംഗ് ലോണുകൾ
-
മറ്റ് ഹോം ലോണുകൾ
-
-
റോഷ്നി ലോണുകൾ
-
താങ്ങാനാവുന്ന ചെലവില്‍ വീട്
-
- ഫിക്സഡ് ഡിപ്പോസിറ്റ്
-
കാൽക്കുലേറ്ററുകൾ
-
നിങ്ങളുടെ സാമ്പത്തിക നില മനസ്സിലാക്കാം
-
നിങ്ങളുടെ ഫൈനാൻസ് മാനേജ് ചെയ്യാം
-
അധിക ചെലവുകൾ കണക്കാക്കാം
-
-
നോളജ് ഹബ്ബ്
-
ഇൻവെസ്റ്റർ
-
നിക്ഷേപകരുടെ കോണ്ടാക്ട്
-
കോർപ്പറേറ്റ് ഗവേണൻസ്
-
ഫൈനാൻഷ്യൽസ്
-
വെളിപ്പെടുത്തല്‍
-
ഏറ്റവും പുതിയത് @ പിഎൻബി ഹൗസിംഗ്
-
-
ഞങ്ങളെക്കുറിച്ച്
-
മാനേജ്മെന്റ്
-
പ്രസ്
-
ജീവനക്കാരൻ
-
- ഞങ്ങളെ ബന്ധപ്പെടുക
ഹോം ലോൺ നേടുക
നിങ്ങളുടെ പ്രോപ്പർട്ടി മൂല്യത്തിന്‍റെ 90% വരെ
ഹോം ലോൺ
പലിശ നിരക്ക്
നിങ്ങളുടെ ഹോം ലോൺ പലിശ നിരക്ക് കുറഞ്ഞതും താങ്ങാനാവുന്നതുമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനാൽ ശമ്പളമുള്ളവർ അല്ലെങ്കിൽ സ്വയം തൊഴിൽ ചെയ്യുന്നവരായ എല്ലാ അപേക്ഷകർക്കും ഞങ്ങൾ ആകർഷകമായ ഹൗസിംഗ് ലോൺ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
*ശ്രദ്ധിക്കുക: പിഎൻബി ഹൗസിംഗ് ഫ്ലോട്ടിംഗ് പലിശ നിരക്കിൽ ഹോം ലോണുകൾ ഓഫർ ചെയ്യുന്നു.
താഴെയുള്ള പട്ടിക പരിശോധിക്കുക, ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിന് വിധേയമാണ്.
ക്രെഡിറ്റ് സ്കോർ | ശമ്പളക്കാർ | ശമ്പളമില്ലാത്തവർ |
---|---|---|
>=825 | 8.5% മുതൽ 9% വരെ | 8.8% മുതൽ 9.3% വരെ |
>800 മുതല്‍ 825 വരെ | 8.8% മുതൽ 9.3% വരെ | 8.95% മുതൽ 9.45% വരെ |
>775 മുതൽ 799 വരെ | 9.1% മുതൽ 9.6% വരെ | 9.65% മുതൽ 10.15% വരെ |
>750 മുതൽ <=775 വരെ | 9.25% മുതൽ 9.75% വരെ | 9.8% മുതൽ 10.3% വരെ |
> 725 മുതൽ < =750 വരെ | 9.55% മുതൽ 10.05% വരെ | 10.25% മുതൽ 10.75% വരെ |
> 700 മുതൽ <= 725 വരെ | 9.85% മുതൽ 10.35% വരെ | 10.55% മുതൽ 11.05% വരെ |
>650 മുതൽ <=700 വരെ | 10.25% മുതൽ 10.75% വരെ | 10.75% മുതൽ 11.25% വരെ |
650 വരെ | 10.25% മുതൽ 10.75% വരെ | 10.75% മുതൽ 11.25% വരെ |
എൻടിസി സിബിൽ >=170 | 10.25% മുതൽ 10.75% വരെ | 10.65% മുതൽ 11.15% വരെ |
എൻടിസി സിബിൽ <170 | 10.15% മുതൽ 10.65% വരെ | 10.55% മുതൽ 11.05% വരെ |
ഹോം ലോണിനുള്ള ഫിക്സഡ് നിരക്ക് – 14.75%
*പലിശ നിരക്കുകൾ പിഎൻബി ഹൗസിംഗിന്‍റെ പൂർണ്ണമായ വിവേചനാധികാരത്തിന് കീഴിൽ മാറ്റത്തിന് വിധേയമാണ്.
**എൻടിസി: ക്രെഡിറ്റില്‍ പുതിയത്
ഉയർന്ന ഹോം ലോൺ തുക ആവശ്യമുള്ള അപേക്ഷകർ. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള പട്ടിക പരിശോധിച്ച് നിങ്ങളുടെ ഭാവനവായ്പയ്ക്ക് ആവശ്യമുള്ള രേഖകള്‍
നിങ്ങൾ അപേക്ഷിക്കാൻ തയ്യാറല്ലെ!
ക്രെഡിറ്റ് സ്കോർ | ശമ്പളക്കാർ | ശമ്പളമില്ലാത്തവർ |
---|---|---|
>=825 | 8.5% മുതൽ 9% വരെ | 8.8% മുതൽ 9.3% വരെ |
>800 മുതല്‍ 825 വരെ | 8.8% മുതൽ 9.3% വരെ | 8.95% മുതൽ 9.45% വരെ |
>775 മുതൽ 799 വരെ | 9.2% മുതൽ 9.7% വരെ | 9.8% മുതൽ 10.3% വരെ |
>750 മുതല്‍ 775 വരെ | 9.35% മുതൽ 9.85% വരെ | 10.15% മുതൽ 10.65% വരെ |
>725 മുതല്‍ 750 വരെ | 9.7% മുതൽ 10.2% വരെ | 10.3% മുതൽ 10.8% വരെ |
>700 മുതൽ 725 വരെ | 10.05% മുതൽ 10.55% വരെ | 10.75% മുതൽ 11.25% വരെ |
>650 മുതല്‍ 700 വരെ | 10.45% മുതൽ 10.95% വരെ | 10.95% മുതൽ 11.45% വരെ |
650 വരെ | 10.45% മുതൽ 10.95% വരെ | 10.95% മുതൽ 11.45% വരെ |
എൻടിസി സിബിൽ >=170 | 10.45% മുതൽ 10.95% വരെ | 10.85% മുതൽ 11.35% വരെ |
എൻടിസി സിബിൽ <170 | 10.35% മുതൽ 10.85% വരെ | 10.75% മുതൽ 11.25% വരെ |
വരുമാനം, ലോൺ തുക, തൊഴിൽ തരം, സിബിൽ സ്‌കോർ തുടങ്ങി ഇന്ത്യയിലെ ഹൗസിംഗ് ലോൺ പലിശ നിരക്കിനെ ബാധിക്കുന്ന നിരവധി ഘടകങ്ങൾ ഉള്ളതിനാൽ, കുറഞ്ഞ പലിശ നിരക്കിനുള്ള തങ്ങളുടെ യോഗ്യത മെച്ചപ്പെടുത്താൻ കഴിയുമെന്ന് ഉപഭോക്താക്കൾക്ക് ഉറപ്പിക്കാം.
ഇന്ത്യയിൽ ലഭ്യമായ ഏറ്റവും മികച്ച ഹോം ലോൺ നിരക്കുകൾ എങ്ങനെ നേടാം എന്നതിനെക്കുറിച്ചുള്ള ചില ഉപയോഗപ്രദമായ നുറുങ്ങുകൾ ഇനിപ്പറയുന്നു:
നിങ്ങളുടെ ഡൗൺ പേയ്മെന്‍റും കാലയളവും വർദ്ധിപ്പിക്കുക: സാധാരണയായി, ഉയർന്ന ലോൺ തുകകളുമായി താരതമ്യം ചെയ്യുമ്പോൾ ₹ 35 ലക്ഷം വരെയുള്ള ഹോം ലോൺ തുകയ്ക്ക് കുറഞ്ഞ പലിശ നിരക്ക് ലഭ്യമാണ്. അതിനാൽ, നിങ്ങളുടെ ലോൺ തുക കുറയ്ക്കുന്നതിന് സാധ്യമായത്ര തുക ഡൗൺ പേമെൻ്റായി അടയ്ക്കാൻ ശ്രമിക്കുക. കൂടാതെ, നിങ്ങളുടെ ഇഎംഐ തുക കുറയ്ക്കുന്നതിന് 15-20-ൽ കൂടുതലുള്ള ദീർഘമായ കാലയളവ് തിരഞ്ഞെടുക്കുക.
ശരിയായ തരത്തിലുള്ള പലിശ നിരക്ക് തിരഞ്ഞെടുക്കുക: ഒരു ഫിക്സഡ് പലിശ നിരക്ക് നിങ്ങൾക്ക് ഒരു നിശ്ചിത കാലയളവിലേക്ക് ഒരു നിശ്ചിത ഇഎംഐ വിഹിതം നൽകുമ്പോൾ, വിപണി പലിശ നിരക്കിലെ ഏതെങ്കിലും അസ്ഥിരത അനുസരിച്ച് ഫ്ലോട്ടിംഗ് പലിശ നിരക്ക് നിങ്ങളുടെ കാലയളവ് വർദ്ധിപ്പിക്കും അല്ലെങ്കിൽ കുറയ്ക്കും. പൊതുവെ, രണ്ടാമത്തേത് ആദ്യത്തേതിനേക്കാൾ അൽപ്പം കൂടുതലാണ്. എന്നാൽ സ്ഥിര പലിശയുളള ഹോം ലോണുകൾ വിപണിയിൽ അപൂർവ്വമായി ലഭ്യമാണ്. അവയുടെ പലിശ നിരക്കുകൾ മനസ്സിലാക്കാൻ നിങ്ങളുടെ ലെൻഡറോട് അന്വേഷിക്കുക.
വരുമാനത്തിന്റെയും തൊഴിൽ നിലയുടെയും ഘടകം: ഹോം ലോൺ അപേക്ഷകന് സ്ഥിരവും മതിയായതുമായ വരുമാനം ഉണ്ടെന്നും ആകർഷകമായ പലിശ നിരക്ക് പ്രയോജനപ്പെടുത്താൻ ഒരു പിഎസ്‌യു അല്ലെങ്കിൽ സൽപ്പേരുള്ള കമ്പനിയിൽ ജോലി ചെയ്യുന്നുവെന്നും ഉറപ്പുവരുത്തുക
നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുക: നിങ്ങൾക്ക് 750+ ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ, ലെൻഡർമാർ നിങ്ങളുടെ ഹോം ലോൺ യോഗ്യത കൂടുതൽ അനുകൂലമായി കാണുന്നു. അതിനാൽ, പലിശ കുറഞ്ഞ ഹോം ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത മെച്ചപ്പെടുത്താൻ ശ്രമിക്കുക.
ഒരു സ്ത്രീ അപേക്ഷകയെ പരിഗണിക്കുക: പല ലെൻഡർമാരും സ്ത്രീകളായ ഹോം ലോൺ അപേക്ഷകർക്ക് പലിശ നിരക്കിൽ ഒരു നിശ്ചിത ഇളവ് നൽകുന്നുവെന്ന കാര്യം നിങ്ങൾക്കറിയാമോ? ഒരു സ്ത്രീയെ പ്രാഥമിക അപേക്ഷകയാക്കുന്നത് കുറഞ്ഞ ഹൗസിംഗ് ലോൺ പലിശ നിരക്ക് നേടാൻ നിങ്ങളെ സഹായിക്കുന്നത് എങ്ങനെയാണെന്ന് നിങ്ങളുടെ ലെൻഡറോട് അന്വേഷിക്കുക.
ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ തിരഞ്ഞെടുക്കുക: ഒരു ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ സൗകര്യം നിലവിലുള്ള ഹോം ലോൺ കൂടുതൽ അനുകൂലമായ നിബന്ധനകൾ വാഗ്ദാനം ചെയ്യുന്ന മറ്റൊരു ലെൻഡറിലേക്ക് ശേഷിക്കുന്ന തുക ട്രാൻസ്ഫർ ചെയ്യാൻ അനുവദിക്കുന്നു. നിങ്ങളുടെ ലോൺ കാലയളവിന്‍റെ ഇടയ്ക്ക് വെച്ച് കുറഞ്ഞ ഹോം ലോൺ പലിശ ലഭിക്കുന്നതിനുള്ള മികച്ച മാർഗ്ഗമാണിത്.
പ്രോമോകൾക്കും ഓഫറുകൾക്കും വേണ്ടി നോക്കുക: ഏതെങ്കിലും ഉത്സവ സീസൺ ഓഫറുകൾ, ലെൻഡറുമായുള്ള സഹകരണങ്ങൾ അല്ലെങ്കിൽ പ്രത്യേക പ്രോമോകൾ എന്നിവ എപ്പോഴും പരിശോധിക്കുക. ശേഷം തിരഞ്ഞെടുക്കുക ഒരു ഹോം ലോൺ. ഈ ഓഫറുകൾ പലപ്പോഴും നിങ്ങൾക്ക് വിപണിയേക്കാൾ അൽപ്പം മികച്ച ഹോം ലോൺ പലിശ നിരക്ക് നൽകുന്നു.
എല്ലാവരും സാധ്യമായത്ര കുറഞ്ഞ പലിശ നിരക്കിൽ ഹോം ലോൺ ലഭിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ഹോം ലോൺ ഇഎംഐ കാൽക്കുലേറ്ററിൽ നിങ്ങൾക്ക് അർഹതയുള്ള പലിശ നിരക്ക് എന്റർ ചെയ്യുന്നതിലൂടെ, നിങ്ങൾ എത്രത്തോളം ഹോം ലോൺ പലിശ അടയ്‌ക്കേണ്ടിവരുമെന്നതിന്റെ കൃത്യവും തൽക്ഷണവുമായ കണക്ക് ലഭിക്കും. എന്നാൽ അതെല്ലാം നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു - ഒപ്പം നിങ്ങൾക്ക് ഹോം ലോൺ കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റാനും കഴിയും!
നിങ്ങളുടെ ഹോം ലോണിലെ അനുകൂലമായ പലിശ നിരക്കിനെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ നിങ്ങളുടെ ഹോം ലോൺ പലിശ നിരക്കിനെ സംബന്ധിച്ച് ഈ 8 ഘടകങ്ങൾ ഓർത്തിരിക്കുക:
വരുമാനം: സ്വാഭാവികമായി, നിങ്ങളുടെ പ്രതിമാസ വരുമാനത്തിന്‍റെ തുകയും സ്വഭാവവും നിങ്ങളുടെ ലോൺ തിരിച്ചടവിനെക്കുറിച്ച് ലെൻഡർക്ക് ധാരാളം വിവരങ്ങൾ നൽകുന്നു. അത് എത്രത്തോളം കൂടുതൽ സ്ഥിരവും ഉയർന്നതും ആകുന്നുവോ, അത്രത്തോളം നിങ്ങൾക്ക് ഒരു ഹോം ലോൺ നൽകുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യത കുറവായിരിക്കും. തത്ഫലമായി, നിങ്ങളുടെ പലിശ നിരക്ക് കുറവായിരിക്കും!
ലോൺ തുക: തീർച്ചയായും, നിങ്ങൾ എത്ര ലോൺ തുക തിരഞ്ഞെടുക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് എല്ലാ ഹോം ലോൺ കണക്കുകൂട്ടലുകളും നടത്തുന്നത്. ഹോം ലോൺ ഇഎംഐ കാൽക്കുലേറ്ററിലും അത് കാണാൻ കഴിയും! സാധാരണയായി, ഉയർന്ന ലോൺ തുകയ്ക്ക് ഉയർന്ന പലിശ നിരക്ക് ഉണ്ടാകും.
പലിശ നിരക്ക് തരം: ഹോം ലോൺ പലിശ നിരക്കിനെ സ്വാധീനിക്കാൻ നിങ്ങളെ സഹായിക്കുന്ന മറ്റൊരു മാർഗ്ഗം, നിശ്ചിത പലിശ നിരക്ക്, ഫ്ലോട്ടിംഗ് പലിശ നിരക്ക്, ഇതില്‍ ഒന്ന് തിരഞ്ഞെടുക്കുക എന്നതാണ്. രണ്ടാമത്തേത് ഏറ്റക്കുറച്ചിലുകൾക്ക് വിധേയമാണെങ്കിലും, ആദ്യത്തേത് പലപ്പോഴും ഉയർന്നതാണ്.
ക്രെഡിറ്റ് സ്കോർ: ലോൺ പ്രോസസ്സിംഗ് സമയത്ത് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട ഹോം ലോൺ ഡോക്യുമെന്‍റുകളിലൊന്നാണ് നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട്. മികച്ച ക്രെഡിറ്റ് ചരിത്രവും സ്കോറും ഉണ്ടായിരിക്കണം, അതായത്, സാധാരണയായി, 750+ സിബിൽ സ്കോർ, കുറഞ്ഞ ഹോം ലോൺ പലിശ നിരക്ക് ലഭിക്കുന്നതിന് നിങ്ങളെ യോഗ്യമാക്കുന്നു.
തൊഴിൽ തരം: വരുമാനം ഒരു ഘടകമായി ഞങ്ങൾ എങ്ങനെ പരാമർശിച്ചു എന്ന് ഓർക്കുന്നുണ്ടോ? അതെ, നിങ്ങളുടെ വരുമാനത്തിന്‍റെ തരം ഒരു വലിയ ഘടകമാണ് - അതായത് തൊഴിൽ തരം. അടിസ്ഥാന നിയമം എന്ന നിലയിൽ, ഓരോ ലെൻഡർക്കും ശമ്പളമുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്ന അപേക്ഷകർക്കുമായി പ്രത്യേക പലിശ നിരക്ക് സ്ലാബുകൾ ഉണ്ട്. താരതമ്യം എന്ന നിലയിൽ, ശമ്പളമുള്ള അപേക്ഷകർക്കുള്ള പലിശ നിരക്കുകൾ സാധാരണയായി കുറവാണ്.
ഹോംലോണിന്‍റെ തരം: നിങ്ങൾ എടുക്കാൻ ആഗ്രഹിക്കുന്ന ഹോം ലോൺ തരത്തിലും പലിശ നിരക്കുകൾ വ്യത്യാസപ്പെടാം. ജനറിക് ഹോം ലോണുകളുമായി താരതമ്യം ചെയ്യുമ്പോൾ, പ്ലോട്ട് ലോണുകൾ, ലാൻഡ് ലോണുകൾ അല്ലെങ്കിൽ ടോപ്പ്-അപ്പ് ലോണുകൾ പോലുള്ള പ്രത്യേക ഹോം ലോൺ ഉയർന്ന പലിശ നിരക്കിന് കാരണമായേക്കാം.
2024 സെപ്റ്റംബർ 01-നോ അതിനുശേഷമോ ലോൺ വിതരണം ചെയ്ത ഉപഭോക്താക്കൾക്കുള്ള പിഎൻബിആർആർആർ 13.25% ആണ്
പിഎൻബിഎച്ച്എഫ്ആർ സീരീസ് 5 അടിസ്ഥാന നിരക്ക് 2020 പുതിയ ഉപഭോക്താക്കൾക്കായി 25 സെപ്റ്റംബർ 2020 നും അതിനുശേഷവും ഉള്ളത് (വിതരണം ചെയ്ത ലോൺ) ഇനിപ്പറയുന്നതാണ്:
പിഎൻബിഎച്ച്എഫ്ആർ ഹോം ലോൺ – ശമ്പളമുള്ളവർ/സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണലുകൾ: 12.90% വരെ.
പിഎൻബിഎച്ച്എഫ്ആർ ഹോം ലോൺ – ബിസിനസ്സുകാർ/സ്വയം തൊഴിൽ ചെയ്യുന്ന നോൺ-പ്രൊഫഷണലുകൾ: 13.50% വരെ.
പുതിയ ഉപഭോക്താക്കൾക്ക് (വിതരണം ചെയ്ത ലോൺ) പിഎൻബി എച്ച്എഫ്ആർ സീരീസ് 4 മാർച്ച് 16, 2020 താഴെപ്പറയുന്ന പ്രകാരമാണ്:
പിഎൻബിഎച്ച്എഫ്ആർ ഹോം ലോൺ – ശമ്പളമുള്ളവർ/സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണലുകൾ: 11.30% വരെ.
പിഎൻബിഎച്ച്എഫ്ആർ ഹോം ലോൺ – ബിസിനസ്സുകാർ/സ്വയം തൊഴിൽ ചെയ്യുന്ന നോൺ-പ്രൊഫഷണലുകൾ: 11.35% വരെ.
പുതിയ ഉപഭോക്താക്കൾക്ക് പിഎൻബിഎച്ച്എഫ്ആർ സീരീസ് 3 (ലോൺ വിതരണം ചെയ്തത്) ജൂൺ 01, 2019-നും അതിന് ശേഷവും എടുത്തത് താഴെപ്പറയുന്ന പ്രകാരമാണ്:
പിഎൻബിഎച്ച്എഫ്ആർ ഹോം ലോൺ – ശമ്പളമുള്ളവർ/സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണലുകൾ: 11.65% വരെ.
പിഎൻബിഎച്ച്എഫ്ആർ ഹോം ലോൺ – ബിസിനസ്സുകാർ/സ്വയം തൊഴിൽ ചെയ്യുന്ന നോൺ-പ്രൊഫഷണൽ: 11.70% വരെ.
പുതിയ ഉപഭോക്താക്കൾക്ക് (വിതരണം ചെയ്ത ലോൺ) പിഎൻബി എച്ച്എഫ്ആർ സീരീസ് 2 മാർച്ച് 06, 2019 താഴെപ്പറയുന്ന പ്രകാരമാണ്:
പിഎൻബിഎച്ച്എഫ്ആർ ഹോം ലോൺ – ശമ്പളമുള്ളവർ/സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണൽ: 12.04% വരെ.
പിഎൻബിഎച്ച്എഫ്ആർ ഹോം ലോൺ – ബിസിനസ്സുകാർ/സ്വയം തൊഴിൽ ചെയ്യുന്ന നോൺ-പ്രൊഫഷണൽ: 12.10% വരെ.
പുതിയ ഉപഭോക്താക്കൾക്ക് (വിതരണം ചെയ്ത ലോൺ) പിഎൻബി എച്ച്എഫ്ആർ സീരീസ് 1 ജൂലൈ 01, 2018 താഴെപ്പറയുന്ന പ്രകാരമാണ്:
പിഎൻബിഎച്ച്എഫ്ആർ ഹോം ലോൺ – ശമ്പളമുള്ളവർ/സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണൽ: 12.15% വരെ.
പിഎൻബിഎച്ച്എഫ്ആർ ഹോം ലോൺ – ബിസിനസ്സുകാർ/സ്വയം തൊഴിൽ ചെയ്യുന്ന നോൺ-പ്രൊഫഷണൽ: 12.30% വരെ.
പിഎൻബിഎച്ച്എഫ്ആർ സീരീസ് 0 നിലവിലുള്ള ഉപഭോക്താക്കൾക്ക് (ലോൺ വിതരണം ചെയ്തു) മാർച്ച് 01, 2017 – ജൂൺ 30, 2018 ഇടയിൽ താഴെപ്പറയുന്നവയാണ്:
പിഎൻബിഎച്ച്എഫ്ആർ ഹോം ലോൺ – ശമ്പളമുള്ളവർ/സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണൽ: 12.25% വരെ.
പിഎൻബിഎച്ച്എഫ്ആർ ഹോം ലോൺ – ബിസിനസ്സുകാർ/സ്വയം തൊഴിൽ ചെയ്യുന്ന നോൺ-പ്രൊഫഷണൽ: 12.30% വരെ.
നിലവിലുള്ള ഉപഭോക്താക്കൾക്കായുള്ള പിഎൻബി എച്ച്എഫ്ആർ (ലോൺ വിതരണം ചെയ്തു) ഇതിന് മുമ്പ് മാർച്ച് 01, 2017: 17.47% വരെ.
ഇവ വായിക്കാൻ ശുപാർശ ചെയ്യുന്നു
ഹോം ലോൺ ബ്ലോഗുകൾ










ഹോം ലോൺ പലിശ നിരക്കുമായി ബന്ധപ്പെട്ടത്
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
ഓരോ ലെൻഡറും നിങ്ങൾ അവരിൽ നിന്ന് വായ്പ എടുക്കുന്ന മൊത്തം പ്രിൻസിപ്പൽ ഹോം ലോൺ തുകയിൽ പലിശ ഈടാക്കുന്നു. ഹോം ലോൺ പലിശ നിരക്ക് എന്ന ശതമാന കണക്കിന്‍റെ അടിസ്ഥാനത്തിൽ ഈ പലിശ തുക കണക്കാക്കുന്നു. ഹോം ലോൺ പലിശ നിരക്ക്, ഹോം ലോൺ തുക, ലോണിന്‍റെ കാലയളവ് എന്നിവ ഹോം ലോൺ ഇഎംഐ കാൽക്കുലേറ്ററിൽ എന്‍റർ ചെയ്ത്, നിങ്ങൾക്ക് പ്രതിമാസം അടയ്‌ക്കേണ്ട ഇഎംഐ, നൽകിയിരിക്കുന്ന ഹോം ലോൺ തുകയ്ക്കുള്ള മൊത്തം പലിശ ഘടകം എന്നിവ നിർണ്ണയിക്കാം! പിഎൻബി ഹൗസിംഗിൽ, നിങ്ങൾ ഞങ്ങളുടെ എളുപ്പമുള്ള യോഗ്യതാ മാനദണ്ഡം പാലിക്കുന്നിടത്തോളം വിപണിയിലെ ഏറ്റവും മികച്ച ഹോം ലോൺ നിരക്കുകൾ നിങ്ങൾക്ക് ലഭിക്കും.
ഏത് സമയത്തും, രാജ്യത്തുടനീളമുള്ള ഭവനവായ്പ നിരക്കുകൾ സാധാരണയായി വിപണിയെയും മറ്റ് ഘടകങ്ങളെയും ആശ്രയിച്ച് ഒരു പൊതുവായ കണക്കുമായി ബന്ധപ്പെട്ടാണുള്ളത്. ഇന്ന് പിഎൻബി ഹൗസിംഗിലെ ഹോം ലോൺ പലിശ നിരക്ക് പ്രതിവർഷം 8.75%* മുതൽ ആണ്. എന്നിരുന്നാലും, ഇതല്ല അന്തിമ പലിശ നിരക്ക്. ഒടുവിൽ നിങ്ങൾ നേടുന്ന വരുമാനം, ലോൺ തുക, പലിശ നിരക്കിൻ്റെ തരം, ക്രെഡിറ്റ് സ്കോർ, ഹോം ലോൺ തരം തുടങ്ങിയവ പോലുള്ള നിരവധി അസ്ഥിര ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
നിങ്ങൾക്ക് ബാധകമായ കുറഞ്ഞ ഹോം ലോൺ പലിശ നിരക്ക് പലപ്പോഴും വിപണിയുടെ അവസ്ഥകൾക്കും അപേക്ഷകന്‍റെ വരുമാനം, തൊഴിൽ തരം, ക്രെഡിറ്റ് സ്കോർ, ഹോം ലോൺ തുക, തിരഞ്ഞെടുത്ത പലിശ തരം തുടങ്ങിയ മറ്റ് ഘടകങ്ങൾക്കും വിധേയമാണ്. അതിനാൽ, ഇത് ഓരോ ലെൻഡർക്കും അപേക്ഷകനും അനുസരിച്ച് മാറുന്നു.
കഴിഞ്ഞ 30 മിനിറ്റിനുള്ളിൽ അപേക്ഷിച്ച ആളുകൾ.
തൽക്ഷണ ഹോം ലോൺ അനുമതി നേടുക
ഡെഡിക്കേറ്റഡ് റിലേഷൻഷിപ്പ് മാനേജറിൽ നിന്ന് ഒരു കോൾ നേടുക
തൽക്ഷണ ഹോം ലോൺ അനുമതി നേടുക
ഡെഡിക്കേറ്റഡ് റിലേഷൻഷിപ്പ് മാനേജറിൽ നിന്ന് ഒരു കോൾ നേടുക
ഞങ്ങൾ +91 ൽ ഒരു OTP അയച്ചു .
നിങ്ങളുടെ സന്ദർശനത്തിന് നന്ദി, ഞങ്ങളുടെ പ്രതിനിധി നിങ്ങളെ വിളിക്കും.
പിഎൻബി ഹൗസിംഗിനെക്കുറിച്ച്






നിങ്ങളുടെ താല്പര്യത്തിന് നന്ദി! ഒരു പ്രതിനിധി ഉടൻ ബന്ധപ്പെടുന്നതാണ്
ഒരു കോൾബാക്കിനായി അപേക്ഷിക്കുക
OTP വെരിഫൈ ചെയ്യുക
ഞങ്ങൾ +91 ൽ ഒരു OTP അയച്ചു .
ദയവായി താഴെ എന്റർ ചെയ്യുക.