പുതുവത്സരം അടുത്തുവരികയാണ്, കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ആഘോഷിക്കാനുള്ള സമയമാണിത്. നിങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് സമ്മാനം നൽകാനുള്ള സമയമാണിത്, അവർ നിങ്ങൾക്ക് എത്രമാത്രം പ്രിയപ്പെട്ടവരാണെന്ന് അവരെ അറിയിക്കൂ. എന്നാൽ, ചോക്ലേറ്റ്, മധുരപലഹാരങ്ങൾ, വസ്ത്രങ്ങൾ എന്നിവയിൽ പണം ചെലവഴിക്കുന്നതിന് പകരം, അവർക്ക് സുരക്ഷ നൽകാനുള്ള സമയമല്ലേ ഇത്?? സുരക്ഷാ ക്യാമറകളെക്കുറിച്ച് ചിന്തിക്കാതെ ഇപ്പോൾ പണം നൽകുന്ന സുരക്ഷയെക്കുറിച്ച് ചിന്തിക്കൂ. നിങ്ങൾക്ക് അത് എങ്ങനെ ചെയ്യാനാകും? നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന നിരവധി ഫൈനാൻഷ്യൽ സ്കീമുകളുണ്ട്, എന്നാൽ ദീർഘകാലത്തേക്ക് പരിഗണിക്കുകയാണെങ്കിൽ, ഫിക്സഡ് ഡിപ്പോസിറ്റ് നിക്ഷേപങ്ങൾ റിസ്കും വരുമാനവും തമ്മിലുള്ള മികച്ച ബാലൻസ് ഉറപ്പ് നൽകുന്നു.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം, നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പേരിൽ എഫ്‍ഡി വാങ്ങുക, അവർ വരുമാനം നേടുന്നുവെന്നും ഡിപ്പോസിറ്റ് കാലാവധി പൂർത്തിയാകുമ്പോൾ ഒരു തുക ലഭിക്കുമെന്നും ഉറപ്പാക്കുക. എന്നാൽ, നിങ്ങൾ അത് ചെയ്യുന്നതിന് മുമ്പ്, നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില നുറുങ്ങുകൾ ഇതാ:
ദീർഘമായ കാലയളവിന് നിങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് ലഭിക്കും
ഒരു എഫ്‌ഡി സമ്മാനിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് നിക്ഷേപിച്ച തുകയിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ടവർ സാധ്യമായ ഉയർന്ന പലിശ നേടുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ്. നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ദീർഘമായ കാലയളവ് തിരഞ്ഞെടുക്കുക എന്നതാണ്! വ്യത്യാസം നിങ്ങൾക്ക് സ്വയം വിലയിരുത്താം - പിഎൻബി ഹൗസിംഗ് വാഗ്ദാനം ചെയ്യുന്ന എഫ്‌ഡി പലിശ നിരക്ക് പന്ത്രണ്ട് മാസത്തേക്ക് 8.05%*, അറുപത് മാസത്തേക്ക് 8.45%* എന്നിങ്ങനെ ആണ്. അത് ഏകദേശം 40 ബിപിഎസ് വ്യത്യാസമാണ്, അന്തിമമാക്കുന്നതിന് മുമ്പ് നിങ്ങൾ അത് കണക്കിലെടുക്കണം.
വായിച്ചിരിക്കേണ്ടത്: ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ടിന്‍റെ സവിശേഷതകളും നേട്ടങ്ങളും എന്തൊക്കെയാണ്?
നിങ്ങളുടെ ഗിഫ്റ്റ് സ്വീകരിക്കുന്ന വ്യക്തിയുടെ ആവശ്യമനുസരിച്ച് ഒരു എഫ്‌ഡി സമ്മാനിക്കുക
സ്വീകർത്താവ് അല്ലെങ്കിൽ ഗിഫ്റ്റ് സ്വീകരിക്കുന്ന വ്യക്തിയുടെ ആവശ്യങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുമെങ്കിൽ പുതുവത്സര ദിനത്തിൽ സന്തോഷം കൊണ്ടുവരുന്നത് എളുപ്പമാണ്! ആ വ്യക്തിക്ക് സ്ഥിര വരുമാന സ്രോതസ്സ് ആവശ്യമുണ്ടോ?? ഉവ്വ് എങ്കിൽ, നിക്ഷേപകനായി നിങ്ങൾ പേര് ചേർക്കുന്ന വ്യക്തിക്ക് പ്രതിമാസ, അർദ്ധ വാർഷിക, അല്ലെങ്കിൽ വാർഷിക പേമെന്‍റുകൾ ലഭിക്കുന്ന അസഞ്ചിത എഫ്‌ഡി തിരഞ്ഞെടുക്കുക . ഒരു നിശ്ചിത വരുമാന സ്രോതസ്സ് വർഷം മുഴുവനും സന്തോഷം നൽകും. മറ്റൊരു ഓപ്ഷൻ സഞ്ചിത ഓപ്ഷനാണ്, അവിടെ തുക ഒരു പ്രത്യേക കാലയളവിലേക്ക് നിക്ഷേപിക്കുകയും മെച്യൂരിറ്റിയിൽ പലിശ നേടുകയും ചെയ്യുന്നു.
ഓഫറിന്‍റെ നിബന്ധനകളും വ്യവസ്ഥകളും മനസ്സിലാക്കുക
എഫ്‍ഡി തുടങ്ങുന്നതിനും ഗിഫ്റ്റായി നൽകുന്നതിനും നിങ്ങൾ പിന്തുടരേണ്ട ചില നിബന്ധനകളും വ്യവസ്ഥകളും പിഎൻബി ഹൗസിംഗിൽ ഉണ്ട്. ഉദാഹരണത്തിന്, നിങ്ങൾ സഞ്ചിത എഫ്‌ഡി തിരഞ്ഞെടുക്കുകയാണെങ്കിൽ, ഫിക്സഡ് ഡിപ്പോസിറ്റിന് ആവശ്യമായ കുറഞ്ഞ തുക ₹ 10,000 ആണ്. അടിയന്തിര സാഹചര്യങ്ങളിൽ ഗിഫ്റ്റ് ഉപയോഗിക്കാൻ കഴിയും വിധം കാലാവധിക്ക് മുമ്പുള്ള പിൻവലിക്കൽ, ലോൺ സൗകര്യം തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുക്കുക. ബാധകമായ ഗിഫ്റ്റ് ടാക്സും നിക്ഷേപകൻ എന്ന് പേര് നൽകേണ്ട സമ്മാനം സ്വീകരിക്കുന്ന വ്യക്തിയുടെ യോഗ്യതയും നിങ്ങൾ പരിഗണിക്കണം.
മുതിർന്ന പൗരന്മാർക്ക് എഫ്‌ഡി സമ്മാനിക്കുമ്പോൾ രണ്ട് തവണ ചിന്തിക്കേണ്ടതില്ല
മുതിർന്ന പൗരന്മാരുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ് സ്ഥിര വരുമാന സ്രോതസ്സ്. കൂടാതെ, ഇന്ത്യയില്‍ മുതിർന്ന പൗരന്മാർക്കുള്ള എഫ്‍ഡി ആനുകൂല്യങ്ങൾ നിരവധിയാണ്. ഉയർന്ന പലിശ നിരക്ക് യോഗ്യതയും ഉറപ്പുള്ള വരുമാനവും അവയെ മികച്ച ഗിഫ്റ്റ് ഓപ്ഷനാക്കുന്നു. പിഎൻബി ഹൗസിംഗ് മുതിർന്ന പൗരന്മാർക്ക് 0.25% ഉയർന്ന എഫ്‍ഡി പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
വായിച്ചിരിക്കേണ്ടത്: ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ട് എങ്ങനെ ഓൺലൈനിൽ തുറക്കാം?
നിക്ഷേപിക്കുന്നതിന് മുമ്പ് എല്ലാ സംശയങ്ങളും തീർക്കുക
ക്രിസിൽ റേറ്റിംഗ് പരിശോധിക്കാൻ മറക്കരുത്. എന്തെങ്കിലും സംശയമുണ്ടെങ്കിൽ, വിശദാംശങ്ങൾ മനസ്സിലാക്കാൻ കസ്റ്റമർ കെയർ എക്സിക്യൂട്ടീവിനെ വിളിക്കുക അല്ലെങ്കിൽ സമീപത്തുള്ള പിഎൻബി ഹൗസിംഗ് ബ്രാഞ്ച് സന്ദർശിക്കുക. നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും അനുഭവം ആസ്വാദ്യകരമാക്കാൻ എഫ്‌ഡി തീരുമാനിക്കുന്നതിന് മുമ്പ് നിങ്ങളുടേതായ ഗവേഷണം നടത്തുക.
ഫിക്സഡ് ഡിപ്പോസിറ്റുകളില്‍ നിക്ഷേപിക്കുന്നതിനുള്ള അനിവാര്യമായ ടിപ്സ് ഇപ്പോള്‍ നിങ്ങള്‍ക്ക് അറിയാം എന്നതിനാൽ, മുന്നോട്ട് പോകൂ, 2023-നുമപ്പറം നിലനിൽക്കുന്ന സാമ്പത്തിക സ്ഥിരതയുടെ സന്തോഷം പ്രിയപ്പെട്ടവർക്ക് നൽകൂ!