എല്ലാ പ്രായമായവർക്കും പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്കും കൊച്ചു കുട്ടികളുടെ മാതാപിതാക്കൾക്കും തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച നിക്ഷേപ മാർഗങ്ങളിലൊന്നാണ് ഫിക്സഡ് ഡിപ്പോസിറ്റ്. ഇതിൻ്റെ പ്രാഥമീക കാരണങ്ങൾ റിസ്ക് കുറവാണ്, ഹ്രസ്വകാല, ദീർഘകാല ലക്ഷ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നു എന്നിവയാണ്.
മുതിർന്ന പൗരന്മാർക്ക്, പ്രത്യേകിച്ച് റിട്ടയർ ചെയ്ത വ്യക്തികൾക്ക് അവരുടെ ആവശ്യങ്ങളെ ആശ്രയിച്ച് പ്രതിമാസം, ത്രൈമാസികം, അർദ്ധവാർഷികം അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിൽ പലിശ ആസ്വദിക്കാൻ കഴിയും. എഫ്ഡി ഓട്ടോ റിന്യുവൽ ഓപ്ഷനുമായി വരുന്നു, അത് ഉപഭോക്താക്കൾക്ക് തടസ്സരഹിതമായ ഡിപ്പോസിറ്റ് പുതുക്കൽ സൗകര്യമൊരുക്കുന്നു. ഇത് തുടക്കത്തിൽ നിക്ഷേപിച്ച കോർപ്പസിന്‍റെ റീ-ഇൻവെസ്റ്റ്മെന്‍റ് അനുവദിക്കുന്നു, ഇത് സ്ഥിര വരുമാനം തുടരാൻ അവരെ സഹായിക്കുന്നു. റിട്ടയർമെന്‍റിന് ശേഷമുള്ള വർഷങ്ങളിൽ ഇത് മുതിർന്ന പൗരന്മാർക്ക് സുരക്ഷിതവും ഉറപ്പുള്ളതുമായ വരുമാനം നൽകുന്നു.
ഒരു ഉദാഹരണത്തോടെ ഞങ്ങൾ മനസ്സിലാക്കാം:
വിരമിക്കുമ്പോൾ, വിരമിച്ചവരിൽ ഭൂരിഭാഗവും ഗ്രാറ്റുവിറ്റി, പ്രൊവിഡൻ്റ് ഫണ്ട്, കുടിശ്ശിക മുതലായവയുടെ രൂപത്തിൽ ഒരു വലിയ തുക ലഭിക്കുന്നു. റിസ്ക് ഉള്ള ഇൻസ്ട്രുമെന്‍റുകളിൽ അവരുടെ ജീവിതകാലം കഠിനാധ്വാനം ചെയ്ത പണം നിക്ഷേപിക്കുന്നതിന് പകരം അല്ലെങ്കിൽ സേവിംഗ്സ് അക്കൗണ്ടിൽ ആ ഫണ്ടുകൾ നിക്ഷേപിക്കുന്നതിന് പകരം, ഫിക്സഡ് ഡിപ്പോസിറ്റിൽ തന്ത്രപരമായി നിക്ഷേപിക്കുന്നത് സ്ഥിര വരുമാനം നേടാൻ അവരെ സഹായിക്കും. പ്രതിമാസ അടിസ്ഥാനത്തിൽ സമർപ്പിത വരുമാനം ചില സാധാരണ ആവശ്യകതകളും അപ്രതീക്ഷിത അനിവാര്യമായ ചെലവുകളും നിറവേറ്റാൻ സഹായിക്കും.
എഫ്‌ഡിയിൽ 20 ലക്ഷം രൂപയുടെ റിട്ടയർമെന്‍റ് കോർപ്പസ് നിക്ഷേപിക്കാൻ ആസൂത്രണം ചെയ്യുന്ന ഒരു മുതിർന്ന പൗരന്‍റെ വിവരണമാണ് താഴെപ്പറയുന്ന ഉദാഹരണം.
ഈ നിക്ഷേപത്തിലൂടെ പ്രതിമാസം എത്ര പണം സമ്പാദിക്കും എന്ന് നോക്കാം:
പലിശ നിരക്ക് (ആർഒഐ) |
8.4% p.a. |
|
Principal (INR) |
20,00,000 |
|
Term |
5 years |
|
നേടിയ പലിശ (ഐഎൻആർ)) |
മൊത്തം |
പ്രതിമാസം |
8,40,920 |
14,268* |
|
മെച്യൂരിറ്റി തുക (₹) |
20,00,000 |
*പരാമർശിച്ചിരിക്കുന്ന തുക വിവരണ ആവശ്യത്തിന് മാത്രമാണ്, തിരഞ്ഞെടുത്ത ആർഒഐ, കാലയളവ് എന്നിവ അനുസരിച്ച് വ്യത്യാസപ്പെടാം.
സഞ്ചിത ഡിപ്പോസിറ്റ് ഓപ്ഷനുകളും ഉണ്ട്, അതിൽ പലിശ ഭാഗവും മുതൽ തുകയും ചേർക്കുന്നു, അതുവഴി നിക്ഷേപകർക്ക് മെച്യൂരിറ്റി തുക ഒറ്റത്തുകയായി നൽകുന്നു.
മാതാപിതാക്കൾക്ക് അവരുടെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, പുതിയ നൈപുണ്യ പരിശീലനങ്ങൾ, പെട്ടെന്നുള്ളതും അപ്രതീക്ഷിതവുമായ ചെലവുകൾ നിറവേറ്റുന്നതിന് ഹ്രസ്വകാല, ദീർഘകാല ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് ഒരു തുക നിക്ഷേപിക്കാം. മാതാപിതാക്കൾക്ക് യഥാർത്ഥത്തിൽ മെച്യൂരിറ്റി തുക ആവശ്യമുള്ള സമയത്തേക്കായി ഫിക്സഡ് ഡിപ്പോസിറ്റിന്‍റെ കാലയളവ് തിരഞ്ഞെടുക്കാം. വ്യത്യസ്ത ആവശ്യങ്ങൾക്കായി ഒന്നിൽ കൂടുതൽ എഫ്‌ഡി തുറക്കാം, 10 വർഷത്തെ മെച്യൂരിറ്റി ലക്ഷ്യത്തോടെ ഉന്നത വിദ്യാഭ്യാസത്തിനായി ഒരെണ്ണം, സമീപഭാവിയിലെ ആവശ്യങ്ങൾക്കായി 2 അല്ലെങ്കിൽ 3 വർഷം മെച്യൂരിറ്റി ഉള്ള മറ്റൊരെണ്ണം എന്നിങ്ങനെ.
മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ നിന്ന് വ്യത്യസ്തമായി, വരുമാനത്തിൻ്റെ കാര്യത്തിൽ എഫ്‌ഡിയിൽ കുറവ് വരുന്നില്ല. എഫ്‌ഡി തുറക്കുന്ന സമയത്ത് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് മെച്യൂരിറ്റി വരെ തുടരുന്നു, സാമ്പത്തിക അസ്ഥിരത അല്ലെങ്കിൽ കമ്പനി നയങ്ങളുടെ അടിസ്ഥാനത്തിൽ മാറുന്നില്ല. ഉദാഹരണത്തിന്, ഡിപ്പോസിറ്റിന്‍റെ കാലയളവിലുടനീളം പ്രതിവർഷം 8% ന് 2 വർഷത്തെ എഫ്‌ഡി തുടർന്നും പലിശ നേടുന്നതാണ്.
ഈ കാരണങ്ങളാൽ, സ്ഥിര വരുമാനം നേടുന്നതിനോ നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങളെ ആശ്രയിച്ച് ആരോഗ്യകരമായ കോർപ്പസ് സൃഷ്ടിക്കുന്നതിനോ അതുപോലെ മുൻകൂട്ടി കാണാനാകാത്തതും അപ്രതീക്ഷിതവുമായ ചെലവുകൾ നിറവേറ്റുന്നതിനോ ഉള്ള ഏറ്റവും മികച്ച നിക്ഷേപ ഓപ്ഷനാണ് ഫിക്സഡ് ഡിപ്പോസിറ്റ്.