കമ്പനി ഫിക്സഡ് ഡിപ്പോസിറ്റുകൾ (എഫ്‌ഡികൾ) സാധാരണ ബാങ്ക് ഡിപ്പോസിറ്റുകളേക്കാൾ ഉയർന്ന റിട്ടേൺ നിരക്ക് വാഗ്ദാനം ചെയ്തേക്കാം. നിങ്ങളുടെ പോർട്ട്ഫോളിയോയുടെ വൈവിധ്യവൽക്കരണത്തിന്‍റെ ഭാഗമായി, കമ്പനി എഫ്‌ഡികളിൽ നിക്ഷേപിക്കുന്നത് നല്ലതാണ്. എന്നാൽ നിങ്ങൾ നിക്ഷേപിക്കുന്നതിന് മുമ്പ് ഏതാനും പ്രധാനപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്
നിങ്ങൾ ഒരു കമ്പനി എഫ്‌ഡി തിരഞ്ഞെടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ ഇതാ:
- ക്രെഡിറ്റ് റേറ്റിംഗ്: ഒരു റേറ്റിംഗ് ഏജൻസി അസൈൻ ചെയ്യുന്ന റേറ്റിംഗ് ആണിത്, അത് ഡിപ്പോസിറ്റ് സ്വീകരിക്കുന്ന കമ്പനിയുടെ ക്രെഡിറ്റ് യോഗ്യത പരിശോധിക്കുന്നു. നിങ്ങൾ ഒരു കമ്പനി ഡിപ്പോസിറ്റ് തിരഞ്ഞെടുക്കുമ്പോൾ, റേറ്റ് ചെയ്യാത്ത ഫിക്സഡ് ഡിപ്പോസിറ്റുകൾ തിരഞ്ഞെടുക്കരുത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നോൺ ബാങ്കിംഗ് ഫൈനാൻസ് കമ്പനി (എൻബിഎഫ്‌സി) ഡിപ്പോസിറ്റുകൾക്ക് ഒരു ഡിപ്പോസിറ്റ് നൽകുന്നതിന് മുമ്പ് കുറഞ്ഞത് ഒരു 'എ' റേറ്റിംഗ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാക്കിയിട്ടുണ്ട്. എഎഎ റേറ്റിംഗുള്ള സ്കീമുകൾ നിങ്ങൾ പരിഗണിക്കണം.
- പശ്ചാത്തലം: ഒരു കമ്പനിയുടെ പശ്ചാത്തലം നിങ്ങൾ പരിഗണിക്കേണ്ടത് അനിവാര്യമാണ്. കമ്പനികളുടെ റീപേമെൻ്റ് ഹിസ്റ്ററി, റെപ്യുട്ടേഷൻ എന്നിവയെക്കുറിച്ച് കൂടുതൽ അന്വേഷിക്കാനും സുരക്ഷിതമായ കമ്പനി ഡിപ്പോസിറ്റ് തെരഞ്ഞെടുക്കുന്നതിന് നിങ്ങളുടെ സാമ്പത്തിക ഉപദേഷ്ടാവിൻ്റെ മാർഗ്ഗനിർദ്ദേശങ്ങൾ ഉപയോഗിക്കുകയും ചെയ്യുക.
- ലിക്വിഡിറ്റി: ഒരു നിശ്ചിത കാലയളവിന് ശേഷം നിങ്ങൾക്ക് പണം പിൻവലിക്കാൻ കഴിയും എന്ന അർത്ഥത്തിൽ കമ്പനി എഫ്‌ഡികൾക്ക് പണലഭ്യത എന്ന ഒരു ഘടകമുണ്ട്. ലോക്ക്-ഇൻ കാലയളവ് 3 മാസം വരെ കുറവായിരിക്കാം. നിങ്ങൾ കാലാവധിക്ക് മുമ്പ് പിൻവലിക്കുകയാണെങ്കിൽ താഴെപ്പറയുന്ന പിഴകൾ ബാധകമാണ്:
നിക്ഷേപക വിഭാഗം കാലാവധി പൂര്‍ത്തിയാകും മുന്‍പ് നിക്ഷേപം പിന്‍വലിക്കല്‍ അടയ്‌ക്കേണ്ട പലിശ കാലാവധി പൂര്‍ത്തിയാകും മുന്‍പ് നിക്ഷേപം പിന്‍വലിക്കല്‍ അടയ്‌ക്കേണ്ട പലിശ വ്യക്തിഗത നിക്ഷേപകൻ 3 മാസത്തിനു ശേഷം എന്നാല്‍ 6 മാസത്തിനു മുന്‍പ് 4 ശതമാനം 6 മാസത്തിന് ശേഷം എന്നാൽ മെച്യൂരിറ്റി തീയതിക്ക് മുമ്പ് ഡിപ്പോസിറ്റ് കാലയളവിൽ പൊതു ഡിപ്പോസിറ്റിന് ബാധകമായ പലിശ നിരക്കിനേക്കാൾ 1 ശതമാനം കുറവായിരിക്കും. മറ്റ് നിക്ഷേപകർ 3 മാസത്തിനു ശേഷം എന്നാല്‍ 6 മാസത്തിനു മുന്‍പ് ഒന്നുമില്ല 6 മാസത്തിന് ശേഷം എന്നാൽ മെച്യൂരിറ്റി തീയതിക്ക് മുമ്പ് ഡിപ്പോസിറ്റ് കാലയളവിൽ പൊതു ഡിപ്പോസിറ്റിന് ബാധകമായ പലിശ നിരക്കിനേക്കാൾ 1 ശതമാനം കുറവായിരിക്കും. - പലിശ പേമെന്‍റുകൾ: നിങ്ങൾക്ക് പ്രതിമാസം, ത്രൈമാസികം, അർദ്ധവാർഷികം അല്ലെങ്കിൽ വാർഷികം എന്നിങ്ങനെ പലിശ പേമെന്‍റുകൾ സ്വീകരിക്കാം. പലിശ പേമെന്‍റിന്‍റെ ഫ്രീക്വൻസിയെ ആശ്രയിച്ച് പലിശ നിരക്ക് വ്യത്യാസപ്പെടാം എന്ന കാര്യം ദയവായി ശ്രദ്ധിക്കുക.
- ഫസിലിറ്റീസ്: കമ്പനി ഫിക്സഡ് ഡിപ്പോസിറ്റുകൾ നിക്ഷേപകർക്ക് നിരവധി സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇവയിൽ ചിലത്:
നോമിനേഷൻ: ഡിപ്പോസിറ്റ് കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് നിങ്ങളുടെ മരണം സംഭവിക്കുന്ന സാഹചര്യത്തിൽ നിങ്ങളുടെ ഡിപ്പോസിറ്റിന്‍റെ അവകാശിയായി ഒരു നോമിനിയെ നിങ്ങൾക്ക് നിയമിക്കാം.
പണമായി മാറ്റൽ: ചെക്ക് പണമായി മാറി നിങ്ങൾക്ക് നിങ്ങളുടെ പലിശ പേമെൻ്റുകൾ സ്വീകരിക്കാം അല്ലെങ്കിൽ നിങ്ങളുടെ എഫ്‌ഡികൾ എടുക്കാം.
എഫ്‌ഡികൾക്ക് മേലുള്ള ലോണുകൾ: നിങ്ങളുടെ കമ്പനി ഫിക്‌സഡ് ഡിപ്പോസിറ്റുകൾക്ക് മേൽ ഡിപ്പോസിറ്റ് തുകയുടെ 75 ശതമാനം വരെ ലോൺ എടുക്കാം.
വായിച്ചിരിക്കേണ്ടത്: കോർപ്പറേറ്റ് ഫിക്സഡ് ഡിപ്പോസിറ്റുകൾ – ആനുകൂല്യങ്ങൾ, നികുതികൾ, സുരക്ഷ
ഡിപ്പോസിറ്റ് നൽകുന്ന കമ്പനിയുടെ പശ്ചാത്തലവും ക്രെഡിറ്റ് യോഗ്യതയും സംബന്ധിച്ച് ഡിപ്പോസിറ്റർ നന്നായി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത് ശ്രദ്ധാപൂർവ്വം കാര്യങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്താൽ കമ്പനി ഫിക്സഡ് ഡിപ്പോസിറ്റുകൾ സുരക്ഷിതമാണ്.
പിഎൻബി ഹൗസിംഗ് ഫൈനാൻസ് ലിമിറ്റഡ് 2 ദശാബ്ദത്തിലധികം പഴക്കമുള്ള ഡിപ്പോസിറ്റ് ടേക്കിംഗ് കമ്പനിയാണ്. കമ്പനി പഞ്ചാബ് നാഷണൽ ബാങ്കിന് കീഴിൽ പ്രവർത്തനം ആരംഭിച്ചു, ഇത് വിപണിയിലെ പ്രശസ്തമായ സ്ഥാപനമാണ്.
കമ്പനിയുടെ ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് ക്രിസിൽ എഫ്എഎഎ റേറ്റിംഗ് നൽകിയിട്ടുണ്ട്, ഇത് റേറ്റിംഗ് ഏജൻസി നൽകുന്ന ഏറ്റവും ഉയർന്ന സുരക്ഷാ റേറ്റിംഗ് ആണ്.