നിങ്ങളുടെ സേവിംഗ്സ് അല്ലെങ്കിൽ കറന്‍റ് അക്കൗണ്ട് ഉപയോഗിച്ച് നിങ്ങളുടെ ബാങ്കിൽ ഒരു പുതിയ എഫ്ഡി അക്കൗണ്ട് തുറക്കുന്നതിനുള്ള പ്രക്രിയ നിങ്ങൾക്ക് അറിയാവുന്നതാണ്. എന്നാൽ, ഒരു പുതിയ കോർപ്പറേറ്റ് ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ട് തുറക്കുന്നതിന് മറ്റൊരു പ്രക്രിയയാണ് പിന്തുടരേണ്ടത്. നിങ്ങളുടെ അക്കൗണ്ട് ഉള്ള ബാങ്ക് ബ്രാഞ്ചിൽ, ഒരു പുതിയ എഫ്‌ഡി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നിങ്ങൾ ഒരു പൂരിപ്പിച്ച അപേക്ഷാ ഫോം, ചെക്ക് എന്നിവ സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ, പിഎൻബി ഹൗസിംഗ് പോലുള്ള ഒരു എച്ച്എഫ്‌സിയിൽ, ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ട് തുറക്കുന്നതിനുള്ള നടപടിക്രമം വ്യക്തിഗത എഫ്ഡി, വ്യക്തിഗതമല്ലാത്ത എഫ്‌ഡി എന്നിവ രണ്ടിലും കുറച്ച് വ്യത്യസ്തമാണ്.
വ്യക്തിഗത ഫിക്സഡ് ഡിപ്പോസിറ്റിന് ആവശ്യമായ ഡോക്യുമെന്‍റുകൾ
- സമീപകാല കളർ പാസ്പോർട്ട് സൈസ് ഫോട്ടോ
- പാൻ കാർഡിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
- വോട്ടർ-ഐഡി കാർഡ് അല്ലെങ്കിൽ ആധാർ കാർഡ് പോലുള്ള അഡ്രസ് പ്രൂഫിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
വ്യക്തിഗതമല്ലാത്ത ഫിക്സഡ് ഡിപ്പോസിറ്റിന് ആവശ്യമായ ഡോക്യുമെന്‍റുകൾ
ട്രസ്റ്റുകൾ, ക്ലബ്ബുകൾ, അസോസിയേഷനുകൾ, പബ്ലിക്/പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ, കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ, കോ-ഓപ്പറേറ്റീവ് ബാങ്കുകൾ, പാർട്ട്ണർഷിപ്പ് സ്ഥാപനങ്ങൾ എന്നിവ വ്യക്തിഗതമല്ലാത്തവയിൽ ഉൾപ്പെടുന്നു. ഒരു പുതിയ എഫ്ഡി അക്കൗണ്ട് തുറക്കുന്നതിന്, ഒരു സ്ഥാപനം എല്ലാ അംഗീകൃത വ്യക്തികളുടെയും ഒപ്പുകൾക്കൊപ്പം ഇൻകോർപ്പറേഷൻ്റെയും രജിസ്ട്രേഷൻ്റെയും എല്ലാ നിയമപരമായ രേഖകളും സമർപ്പിക്കേണ്ടതുണ്ട്. എഫ്‌ഡി അക്കൗണ്ടിന് ആവശ്യമായ മറ്റ് സാധാരണ ഡോക്യുമെന്‍റുകൾ:
- എന്‍റിറ്റിയുടെ പാൻ കാർഡിന്‍റെ പകർപ്പ്
- എന്‍റിറ്റിയുടെ അഡ്രസ് പ്രൂഫിന്‍റെ പകർപ്പ്
- ഏറ്റവും പുതിയ കളർ പാസ്പോർട്ട് സൈസ് ഫോട്ടോ, പാൻ കാർഡ്, അംഗീകൃത വ്യക്തികളുടെ അഡ്രസ് പ്രൂഫ്
ഒരു ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ട് തുടങ്ങുന്നതിനുള്ള നടപടിക്രമം
നിങ്ങളുടെ സമീപം പിഎൻബി ഹൗസിംഗ് ബ്രാഞ്ച് ഉണ്ടെങ്കിൽ, അപേക്ഷാ ഫോം ശേഖരിക്കുന്നതിന് ബ്രാഞ്ച് സന്ദർശിക്കുക. അല്ലെങ്കിൽ, കമ്പനിയുടെ പ്രതിനിധിയിൽ നിന്ന് ഡോർ-സ്റ്റെപ്പ് സഹായം ലഭിക്കുന്നതിന് പേര്, കോണ്ടാക്ട് നമ്പർ, ഇമെയിൽ, നഗരം, എഫ്‌ഡി തുക തുടങ്ങിയ നിങ്ങളുടെ വിശദാംശങ്ങൾ പങ്കിടുന്ന ഒരു ഓൺലൈൻ അപേക്ഷാ ഫോം നിങ്ങൾക്ക് പൂരിപ്പിക്കാം
വായിച്ചിരിക്കേണ്ടത്: ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ടിന്‍റെ സവിശേഷതകളും നേട്ടങ്ങളും എന്തൊക്കെയാണ്?
പിഎൻബി ഹൗസിംഗിൽ ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ട് തുറക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള നടപടിക്രമം
ഘട്ടം 1
ആവശ്യമായ വിശദാംശങ്ങൾ ഉപയോഗിച്ച് അപേക്ഷാ ഫോം ശരിയായി പൂരിപ്പിക്കുക. എഫ്‌ഡി അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെപ്പറയുന്നു:
- അപേക്ഷകന്‍റെ പേര്, വിലാസം, പാൻ, ബാങ്ക് വിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള നിങ്ങളുടെ അടിസ്ഥാന വിവരങ്ങൾ പിശക് ഇല്ലാതെ ശരിയായി പൂരിപ്പിക്കുക
- ഫിക്സഡ് ഡിപ്പോസിറ്റ് കാലയളവ് മാസങ്ങളിൽ
- പേമെന്‍റ് വിശദാംശങ്ങൾ (ചെക്ക്, ഡ്രാഫ്റ്റ്, ആര്‍ടിജിഎസ് /എൻഇഎഫ്ടി, യുടിആർ നമ്പർ)
- ഡിപ്പോസിറ്റ് ഓപ്ഷൻ, സഞ്ചിതം അല്ലെങ്കിൽ അസഞ്ചിതം (പ്രതിമാസം/ത്രൈമാസികം/അർദ്ധവാർഷികം/വാർഷികം)
- തിരിച്ചടവ് നിർദ്ദേശം (ആദ്യ അപേക്ഷകൻ, ആദ്യത്തെ അപേക്ഷകൻ അല്ലെങ്കിൽ സർവൈവർ)
- നികുതി നിർദ്ദേശം
- എഫ്‌ഡി സർട്ടിഫിക്കറ്റ് അയക്കുന്നതിനുള്ള രീതി (പോസ്റ്റ്/കൊറിയർ/ഹാൻഡ്,/ബ്രോക്കർ മുഖേന)
- രണ്ടാമത്തെ പേജിൽ, റീപേമെന്‍റിനും നോമിനി വിശദാംശങ്ങൾക്കും ബാങ്ക് വിശദാംശങ്ങൾ ശരിയായി പൂരിപ്പിക്കുക
- നിങ്ങളുടെ ഏറ്റവും പുതിയ കളർ പാസ്പോർട്ട് സൈസ് ഫോട്ടോ ഒട്ടിച്ച് അതിൽ ഒപ്പിടുക
- അവസാനമായി, അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന സ്ഥലത്ത് നിങ്ങളുടെ ഒപ്പ് ഇടുക
ഘട്ടം 2
നിങ്ങൾ സമർപ്പിക്കാൻ ഉദ്ദേശിക്കുന്ന അപേക്ഷകൻ്റെ കെവൈസി ഡോക്യുമെന്‍റുകളുടെ (പാൻ കാർഡ്, ആധാർ, വോട്ടർ ഐഡി) സ്വയം സാക്ഷ്യപ്പെടുത്തിയ എല്ലാ കോപ്പികളും ക്രമീകരിക്കുക.
ഘട്ടം 3
ഇപ്പോൾ കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോം, കെവൈസി ഡോക്യുമെന്‍റുകൾ, ചെക്ക്/ഡ്രാഫ്റ്റ് എന്നിവ അടുത്തുള്ള പിഎൻബി ഹൗസിംഗ് ബ്രാഞ്ചിൽ സമർപ്പിക്കുക. നിങ്ങൾ ഡോർ-സ്റ്റെപ്പ് സഹായം തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഡോക്യുമെന്‍റുകൾ കമ്പനി പ്രതിനിധിക്ക് സമർപ്പിക്കാം.
ഘട്ടം 4
അപേക്ഷാ ഫോം, കെവൈസി ഡോക്യുമെന്‍റുകൾ എന്നിവയുടെ സാധൂകരണത്തിന് ശേഷം, നിങ്ങളുടെ എഫ്‌ഡി ബുക്ക് ചെയ്യുകയും സർട്ടിഫിക്കറ്റ് നിങ്ങൾ നൽകിയ വിലാസത്തിലേക്ക് അയക്കുകയും ചെയ്യും. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു എസ്എംഎസ് സ്ഥിരീകരണം അയക്കുന്നതാണ്.
വായിച്ചിരിക്കേണ്ടത്: ചെറുപ്പക്കാർക്കും മുതിർന്ന പൗരന്മാർക്കുമുള്ള ഫിക്സഡ് ഡിപ്പോസിറ്റിന്‍റെ നേട്ടങ്ങൾ
പിഎൻബി ഹൗസിംഗ് ഫിക്സഡ് ഡിപ്പോസിറ്റുകളുടെ സവിശേഷതകൾ
- ഉയർന്ന സുരക്ഷാ മാനദണ്ഡം (ക്രിസിൽ എഫ്എഎ+/സ്റ്റേബിൾ)
- ഒരു സാമ്പത്തിക വർഷത്തിൽ ₹ 5,000 വരെയുള്ള പലിശ വരുമാനത്തിൽ ടിഡിഎസ് ഇല്ല
- ഡിപ്പോസിറ്റിന്മേലുള്ള ലോൺ സൗകര്യം
- 3 മാസത്തെ നിർബന്ധിത ലോക്ക്-ഇൻ കാലയളവിന് ശേഷം കാലാവധിക്ക് മുമ്പുള്ള പിൻവലിക്കൽ