മികച്ച പ്രകടനത്തിനായി നിങ്ങളുടെ പോർട്ട്ഫോളിയോയിൽ വൈവിധ്യമാർന്ന നിക്ഷേപങ്ങൾ ഉണ്ടായിരിക്കണം. നിങ്ങൾ ഷെയർ, മ്യൂച്വൽ ഫണ്ട്, ബോണ്ട്, ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റ് എന്നിവയിൽ നിക്ഷേപിച്ചിരിക്കുമ്പോൾ, കമ്പനി ഡിപ്പോസിറ്റുകൾ നിങ്ങളുടെ ശ്രദ്ധയിൽ പെടാത്ത ഒരു നിക്ഷേപ ഓപ്ഷനാണ്. നിങ്ങൾ എന്തുകൊണ്ടാണ് കമ്പനി ഡിപ്പോസിറ്റുകൾ പരിഗണിക്കേണ്ടത് എന്നത് ഇതാ:
വൈവിധ്യവൽക്കരണം: ഒരു നിക്ഷേപ പോർട്ട്ഫോളിയോയിലെ നിശ്ചിതവും സുരക്ഷിതവുമായ വരുമാനം പോർട്ട്ഫോളിയോ റിസ്ക് പരിമിതപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങൾക്ക് പ്രവചനാത്മകമായ റിട്ടേൺസ് ഉള്ളപ്പോൾ, അതനുസരിച്ച് നിങ്ങളുടെ ഭാവിക്കായി പ്ലാൻ ചെയ്യാം. ഒരു നിശ്ചിത കാലയളവിൽ കമ്പനി ഫിക്സഡ് ഡിപ്പോസിറ്റുകൾ നിങ്ങൾക്ക് സ്ഥിരമായ റിട്ടേൺസ് വാഗ്ദാനം ചെയ്യുന്നു.
ഉയർന്ന റിട്ടേൺസ് നിരക്ക്: കമ്പനി ഫിക്സഡ് ഡിപ്പോസിറ്റുകൾ ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകളേക്കാൾ ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യാം.
നികുതി ആനുകൂല്യങ്ങൾ: ഒരു കമ്പനി ഫിക്സഡ് ഡിപ്പോസിറ്റിൽ നിന്നുള്ള നിങ്ങളുടെ വാർഷിക പലിശ വരുമാനം ₹ 5,000 ൽ കുറവാണെങ്കിൽ. നിങ്ങളുടെ കമ്പനി ഫിക്സഡ് ഡിപ്പോസിറ്റിൽ നിന്നുള്ള റിട്ടേണിൽ നിങ്ങൾ ആദായ നികുതി അടയ്ക്കേണ്ടതില്ല.
നോമിനേഷൻ സൗകര്യം: നിങ്ങൾ ഒരു കമ്പനി ഫിക്സഡ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കുമ്പോൾ നിങ്ങളുടെ മരണം സംഭവിക്കുന്ന സാഹചര്യത്തിൽ ഡിപ്പോസിറ്റ് തുക ലഭിക്കുന്നതിന് നിങ്ങളുടെ കുടുംബത്തിൽ നിന്ന് ആരെയെങ്കിലും നോമിനേറ്റ് ചെയ്യാം. ഇത് പേപ്പർവർക്ക് കുറയ്ക്കുകയും നിക്ഷേപകർക്ക് വളരെ ഉപയോഗപ്രദമായ സൗകര്യവുമാണ്.
ഫ്ലെക്സിബിലിറ്റി: ലിക്വിഡിറ്റിയുടെ കാര്യത്തിൽ കമ്പനി ഫിക്സഡ് ഡിപ്പോസിറ്റുകൾ അനുയോജ്യമായ നിക്ഷേപങ്ങളാണ്. അടിയന്തിരമായി സാമ്പത്തികം ആവശ്യമായി വരുന്ന സാഹചര്യത്തിൽ, കമ്പനി ഫിക്സഡ് ഡിപ്പോസിറ്റിൽ നിന്ന് നിങ്ങൾക്ക് കാലാവധിക്ക് മുമ്പ് പണം പിൻവലിക്കാം. കുറഞ്ഞത് 3 മാസത്തെ ലോക്ക്-ഇൻ കാലയളവ് ബാധകമാണ്. കാലാവധിക്ക് മുമ്പ് പിൻവലിക്കുന്ന സാഹചര്യത്തിൽ, താഴെപ്പറയുന്ന നിയമങ്ങൾ ബാധകമാണ്:
നിക്ഷേപക വിഭാഗം | കാലാവധി പൂര്‍ത്തിയാകും മുന്‍പ് നിക്ഷേപം പിന്‍വലിക്കല്‍ | അടയ്‌ക്കേണ്ട പലിശ | കാലാവധി പൂര്‍ത്തിയാകും മുന്‍പ് നിക്ഷേപം പിന്‍വലിക്കല്‍ | അടയ്‌ക്കേണ്ട പലിശ |
---|---|---|---|---|
വ്യക്തിഗത നിക്ഷേപകൻ | 3 മാസത്തിനു ശേഷം എന്നാല്‍ 6 മാസത്തിനു മുന്‍പ് | 4 ശതമാനം | 6 മാസത്തിന് ശേഷം എന്നാൽ മെച്യൂരിറ്റി തീയതിക്ക് മുമ്പ് | ഡിപ്പോസിറ്റ് കാലയളവിൽ പൊതു ഡിപ്പോസിറ്റിന് ബാധകമായ പലിശ നിരക്കിനേക്കാൾ 1 ശതമാനം കുറവായിരിക്കും. |
മറ്റ് നിക്ഷേപകർ | 3 മാസത്തിനു ശേഷം എന്നാല്‍ 6 മാസത്തിനു മുന്‍പ് | ഒന്നുമില്ല | 6 മാസത്തിന് ശേഷം എന്നാൽ മെച്യൂരിറ്റി തീയതിക്ക് മുമ്പ് | ഡിപ്പോസിറ്റ് കാലയളവിൽ പൊതു ഡിപ്പോസിറ്റിന് ബാധകമായ പലിശ നിരക്കിനേക്കാൾ 1 ശതമാനം കുറവായിരിക്കും. |
ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് മേലുള്ള ലോൺ: നിങ്ങൾക്ക് പണം ആവശ്യമുണ്ടെങ്കിൽ, നിങ്ങളുടെ കമ്പനി ഫിക്സഡ് ഡിപ്പോസിറ്റിന്മേൽ നിങ്ങൾക്ക് വായ്പ എടുക്കാം. ബിസിനസ് അല്ലെങ്കിൽ സ്വകാര്യ ആവശ്യങ്ങൾക്കായി തങ്ങളുടെ ഡിപ്പോസിറ്റുകൾ കൊലാറ്ററൽ ആയി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ഇത് ഉപയോഗപ്രദമാണ്. ഡിപ്പോസിറ്റിന്‍റെ 75 ശതമാനം വരെ ലോണുകൾ എടുക്കാം.
നിക്ഷേപകർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട മറ്റൊരു ഓപ്ഷനാണ് കമ്പനി ഡിപ്പോസിറ്റുകൾ ; സാധാരണ ബാങ്ക് ഡിപ്പോസിറ്റുകളേക്കാൾ അവ ഉയർന്ന റിട്ടേൺസ് വാഗ്ദാനം ചെയ്തേക്കാം. പിഎൻബി ഹൗസിംഗ് ഫൈനാൻസ് ലിമിറ്റഡ് കമ്പനി ഫിക്സഡ് ഡിപ്പോസിറ്റ് വാഗ്ദാനം ചെയ്യുന്നു, കൂടാതെ സാമ്പത്തിക സേവന വ്യവസായത്തിൽ രണ്ട് ദശകത്തിലധികം പരിചയമുണ്ട്. കമ്പനിക്ക് ഇന്ത്യയിലുടനീളം ബ്രാഞ്ചുകളുടെ ഒരു നെറ്റ്‌വർക്ക് ഉണ്ട്.
കമ്പനി പഞ്ചാബ് നാഷണൽ ബാങ്കിന് കീഴിൽ പ്രവർത്തനം ആരംഭിച്ചു, ഇത് വിപണിയിലെ പ്രശസ്തമായ സ്ഥാപനമാണ്. കമ്പനിയുടെ ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് ക്രിസിൽ എഫ്എഎഎ റേറ്റിംഗ് നൽകിയിട്ടുണ്ട്, ഇത് റേറ്റിംഗ് ഏജൻസി നൽകുന്ന ഏറ്റവും ഉയർന്ന സുരക്ഷാ റേറ്റിംഗ് ആണ്.