PNB Housing Finance Limited

എൻഎസ്ഇ:

ബിഎസ്ഇ:

അവസാന അപ്ഡേറ്റ്:

()
ശരാശരി റേറ്റിംഗ്
ഷെയർ ചെയ്യുക
കോപ്പി ചെയ്യുക

ഹോം ലോൺ ഇൻഷുറൻസ്: നിങ്ങളുടെ ഹോം ലോണിനൊപ്പം ഇൻഷുറൻസ് വാങ്ങുന്നത് എന്തുകൊണ്ടാണ് ഒരു നല്ല ആശയമായിരിക്കുന്നത്?

give your alt text here

സമ്മറി: ഹോം ലോൺ ഇൻഷുറൻസ് ഹോം ലോൺ എടുക്കുന്നവരെ സുരക്ഷിതമാക്കുന്നു. അത് എന്താണെന്നും എന്തുകൊണ്ടാണ് ഇത്രയധികം ആളുകൾ അത് എടുക്കുന്നതെന്നും മനസ്സിലാക്കുക.

ഒരു വീട് വാങ്ങുക എന്നത് പലരുടെയും സ്വപ്നമാണ്. ഇത് വൈകാരികവും സാമ്പത്തികവുമായ നാഴികക്കല്ലാണ്.

നിങ്ങൾക്ക് ഒരു വലിയ ഹോം ലോൺ ഉണ്ടെങ്കിൽ, അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകുന്ന പക്ഷം അത് ആരാണ് തിരിച്ചടയ്ക്കുക എന്നതിനെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ, ഹോം ലോൺ ഇൻഷുറൻസ് പോളിസികളെക്കുറിച്ച് കൂടുതൽ അറിഞ്ഞിരിക്കേണ്ട സമയമാണിത്.

മരണം, അപകടം അല്ലെങ്കിൽ തൊഴിൽ നഷ്ടം തുടങ്ങിയ അപ്രതീക്ഷിത സാഹചര്യങ്ങൾ കാരണം വായ്പക്കാരന് ഇഎംഐ തിരിച്ചടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ, ഹോം ലോൺ ഇൻഷുറൻസ് സഹായകമാകുന്നു. ഹോം ലോൺ ഇൻഷുറൻസ് എന്നും അറിയപ്പെടുന്ന മോർഗേജ് ഇൻഷുറൻസ്, വായ്പക്കാരനെ സംരക്ഷിക്കുകയും ലോൺ തിരിച്ചടവ് ഉറപ്പുവരുത്തുകയും ചെയ്യുന്നു. അപ്രതീക്ഷിത സാഹചര്യങ്ങളിൽ നിങ്ങളുടെ ലോൺ തിരിച്ചടക്കാൻ ഹോം ലോൺ ഇൻഷുറൻസ് സഹായിക്കുന്നു.

എന്താണ് ഹോം ലോൺ ഇൻഷുറൻസ്?

ഹോം ലോൺ ഇൻഷുറൻസ്, ഹോം ലോൺ പ്രൊട്ടക്ഷൻ പ്ലാൻ (എച്ച്എൽപിപി) എന്നും അറിയപ്പെടുന്നു. ഹോം ലോൺ തിരിച്ചടവ് കാലയളവിൽ വായ്പക്കാരൻ മരണപ്പെട്ടാൽ, ഇൻഷുറർ അവരുടെ ഹോം ലോണിന്‍റെ ബാക്കിയുള്ള ബാലൻസ് ലെൻഡറിന് അടയ്ക്കുന്നു.

പോളിസിയും ലോൺ നിബന്ധനകളും സാധാരണയായി ഒന്നാണ്. ഹോം ലോൺ ഇൻഷുറൻസ് എടുക്കുന്നതിലൂടെ വായ്പക്കാർക്ക് മരണം സംഭവിച്ചാൽ അവരുടെ കുടുംബത്തിന് ഹോം ലോൺ തിരിച്ചടയ്ക്കേണ്ടതില്ല അല്ലെങ്കിൽ മരണത്തിന് ശേഷം ലോൺ ബാലൻസ് അടച്ചില്ലെങ്കിൽ പ്രോപ്പർട്ടി നഷ്ടപ്പെടില്ല എന്ന് ഉറപ്പാക്കുന്നു.

ഹോം ലോണുകൾക്ക് ഇൻഷുറൻസ് നിർബന്ധമാണോ? അല്ല, പക്ഷേ ഇത് എടുക്കുന്നത് വളരെ ഉപകാരപ്രദമാണ്.

എന്തുകൊണ്ട് നിങ്ങൾ ഹോം ലോൺ ഇൻഷുറൻസ് ലഭിക്കുന്നത് പരിഗണിക്കണം?

ഹോം ലോൺ ഇൻഷുറൻസ് തിരഞ്ഞെടുക്കണമെന്ന് പറയുന്നതിന് നിരവധി കാരണങ്ങളുണ്ട്.

  • നിങ്ങൾക്ക് ഇൻഷുറൻസ് ഇല്ലെങ്കിൽ, അപ്രതീക്ഷിത സംഭവങ്ങൾ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയേക്കാം. ഉദാഹരണത്തിന്, നിങ്ങളുടെ ജോലി നഷ്ടപ്പെടുകയും നിങ്ങളുടെ പ്രതിമാസ പേമെന്‍റുകൾ നടത്താൻ കഴിയാതെ വരികയും ചെയ്താൽ, നിങ്ങൾക്ക് ഇൻഷുറൻസ് ഇല്ലെങ്കിൽ നിങ്ങളുടെ വീട് നഷ്ടപ്പെടാം. നിലവിലെ മോർഗേജ് അടയ്ക്കാൻ ഉപയോഗിക്കാവുന്ന മൊത്തം തുകയും ഹോം ലോൺ ഇൻഷുറൻസ് നൽകുന്നു. പോളിസി ഉടമയ്ക്ക് അല്ലെങ്കിൽ ലോൺ സ്വീകർത്താവിന് ഒറ്റത്തുകയായി പേമെന്‍റ് ലഭിക്കും.
  • ജോയിന്‍റ് ഹോം ലോൺ വായ്പക്കാർക്ക് ഒരൊറ്റ ഹോം ലോൺ ഇൻഷുറൻസ് പോളിസിക്ക് കീഴിൽ പരിരക്ഷ ലഭിക്കും.
  • അധിക ഫീസ് അടയ്‌ക്കുകയാണെങ്കിൽ, ഹോം ലോൺ ഇൻഷുറൻസ് പോളിസിയിലൂടെ മെഡിക്കൽ പ്രശ്‌നങ്ങൾ, ഗുരുതരമായ രോഗങ്ങൾ അല്ലെങ്കിൽ വൈകല്യങ്ങൾ എന്നിവയ്ക്ക് പരിരക്ഷ ലഭിക്കും.
  • ഹോം ലോൺ ഇൻഷുറൻസ് പോളിസികളിൽ ഭൂരിഭാഗവും സിംഗിൾ-പ്രീമിയം പോളിസികളാണ്, അവിടെ നിങ്ങൾ ഒരിക്കൽ മാത്രം പ്രീമിയം അടച്ചാൽ മതിയാകും. മിക്ക ലെന്‍ഡര്‍മാരും ലോണ്‍ തുകയിലേക്ക് പ്രീമിയം ചേര്‍ക്കാന്‍ നിങ്ങളെ അനുവദിക്കുന്നു. ഇത്തരത്തിൽ, ഇഎംഐക്കൊപ്പം പ്രീമിയവും കുറയ്ക്കുന്നു.
  • നികുതി ആനുകൂല്യം: സെക്ഷൻ 80 C പ്രകാരം ഹോം ലോൺ ഇൻഷുറൻസ് നികുതി ആനുകൂല്യങ്ങൾ നൽകുന്നു. നിങ്ങളുടെ ലോൺ തുകയിൽ പ്രീമിയം ചേർക്കുകയും ഇഎംഐകൾ വഴി പ്രീമിയം അടയ്ക്കുകയും ചെയ്താൽ നിങ്ങൾക്ക് നികുതി ആനുകൂല്യം ലഭിക്കില്ലെന്ന കാര്യം ദയവായി മനസ്സിൽ സൂക്ഷിക്കുക.

ഇത് എല്ലാത്തരത്തിലും ലാഭകരമായ ഒന്നാണ്

ഹോം ലോണുകൾക്ക്, രണ്ട് തരത്തിലുള്ള ഇൻഷുറൻസ് പോളിസികൾ ലഭ്യമാണ്: പ്രോപ്പർട്ടി ഇൻഷുറൻസും മോർഗേജ് പേമെന്‍റ് സംരക്ഷണവും.

ആദ്യത്തേത് നിങ്ങളുടെ വീടിനെ അഗ്നിബാധ, വെള്ളപ്പൊക്കം അല്ലെങ്കിൽ മറ്റ് അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുമ്പോൾ, മരണം, തൊഴിൽ നഷ്ടം, അപകടം അല്ലെങ്കിൽ രോഗം മൂലം ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായാല്‍ നിങ്ങളുടെ ലോൺ പേമെന്‍റുകൾ അടയ്ക്കുന്നതിനായി രണ്ടാമത്തേത് സഹായത്തിനെത്തുന്നു.

നിങ്ങൾക്ക് കാണാൻ കഴിയുന്നതുപോലെ, ഹോം ലോൺ ഇൻഷുറൻസ് വായ്പക്കാരന്‍റെയും ലെൻഡറിന്‍റെയും താൽപ്പര്യങ്ങളെയും സംരക്ഷിക്കുന്നു, ഇത് രണ്ട് കക്ഷികൾക്കും നേട്ടമുള്ള സാഹചര്യമാക്കുന്നു.

ഉപസംഹാരം

ഒരു വീട് വാങ്ങുന്നത് വലിയ നിക്ഷേപമാണ്. ലോൺ ലഭിക്കുന്നതിന് ഹോം ലോൺ ഇൻഷുറൻസ് ആവശ്യമില്ലെങ്കിലും, ഏതെങ്കിലും നിർഭാഗ്യകരമായ സംഭവമുണ്ടായാൽ, നിങ്ങളുടെ ഏറ്റവും വിലയേറിയ സ്വത്ത് നഷ്ടപ്പെടില്ലെന്ന് ഇത് ഉറപ്പുവരുത്തുന്നു.

ഹോം ലോണിന് അപ്രൂവൽ നേടുക, കേവലം
3 മിനിറ്റ്, ആയാസരഹിതമാണ്!

പിഎൻബി ഹൗസിംഗ്

കണ്ടെത്താനുള്ള മറ്റ് വിഷയങ്ങൾ

Request Call Back at PNB Housing
തിരിച്ചു വിളിക്കുക