എന്താണ് ജോയിന്‍റ് ഹോം ലോണുകൾ? ലോൺ അംഗീകാരത്തിന് ആവശ്യമായ യോഗ്യതയും ഡോക്യുമെന്‍റുകളും
സമ്മറി: നിങ്ങളുടെ വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്ന ലോൺ തുക ലഭിക്കുന്നതിനുള്ള മികച്ച മാർഗമാണ് ജോയിന്‍റ് ഹോം ലോണുകൾ. ജോയിന്‍റ് ഹോം ലോണുകൾ, അവയുടെ ആനുകൂല്യങ്ങൾ, യോഗ്യതാ മാനദണ്ഡം, അപേക്ഷയ്ക്ക് ആവശ്യമായ ഡോക്യുമെന്‍റുകൾ എന്നിവയെക്കുറിച്ച് അറിയാൻ ലേഖനം പരിശോധിക്കുക.
ഒരു വീട് വാങ്ങുന്നതിനോ പുതിയ വീട് പണിയുന്നതിനോ വലിയൊരു നിക്ഷേപം ആവശ്യമാണ്. ശരിയായ സാമ്പത്തിക ആസൂത്രണം ഇല്ലാത്തത് നിങ്ങളുടെ സമ്പാദ്യങ്ങളെല്ലാം നഷ്ടപ്പെടാൻ കാരണമായേക്കാം. നിങ്ങളുടെ ജീവിതത്തിലെ വരുമാനം അല്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിലെ കഠിനാധ്വാനം ചെയ്ത സമ്പാദ്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ നിങ്ങൾ എപ്പോഴും ആഗ്രഹിക്കുന്ന വീട് സ്വന്തമാക്കാനോ നിർമ്മിക്കാനോ ഉള്ള നിങ്ങളുടെ സ്വപ്നങ്ങൾ നിറവേറ്റുന്നതിന്, നിങ്ങൾക്ക് എല്ലായ്പ്പോഴും ന്യായമായ ഒരു ഹോം ലോൺ എടുക്കുന്നത് പരിഗണിക്കാവുന്നതാണ്.
ഹോം ലോൺ ലഭിക്കുന്നതിന് അല്പം ബുദ്ധിമുട്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു, എന്നാൽ ഇന്ന് അത് വളരെ എളുപ്പമായിരിക്കുന്നു. നിങ്ങൾക്ക് ആവശ്യമുള്ളത് സ്ഥിര വരുമാനത്തിന്‍റെ തെളിവ്, മികച്ച ക്രെഡിറ്റ് സ്കോർ, വേഗത്തിലുള്ള ലോൺ അപ്രൂവലിനായി ആവശ്യമായ ഡോക്യുമെന്‍റുകൾ എന്നിവയാണ്. എന്നിരുന്നാലും, ഇത് നിങ്ങളുടെ റീപേമെന്‍റ് ശേഷിയും മുമ്പത്തെ റീപേമെന്‍റ് ട്രാക്ക് റെക്കോർഡും ആശ്രയിച്ചിരിക്കും എന്നത് ദയവായി ശ്രദ്ധിക്കുക.
ഒരു വീട് വാങ്ങാനോ നിർമ്മിക്കാനോ ഉള്ള തുകയ്ക്ക് നിങ്ങൾ യോഗ്യത നേടിയില്ലെങ്കിൽ എന്ത് സംഭവിക്കും?? നിരവധി ഫൈനാൻഷ്യൽ സ്ഥാപനങ്ങൾ ജോയിന്‍റ് ഹോം ലോൺ ആപ്ലിക്കേഷനുകൾ നടത്താൻ നിങ്ങളെ അനുവദിക്കുന്നു, ഇത് ഗണ്യമായി വലിയ സാധ്യതകൾ വർദ്ധിപ്പിക്കുന്നു.
ജോയിന്‍റ് ഹോം ലോണിന്‍റെ അർത്ഥം എന്താണ്?
ഒരേ ആപ്ലിക്കേഷനായി രണ്ട് ആളുകൾ ഒന്നിച്ചുചേരുന്നു എന്നാണ് ഇതിനർത്ഥം. ഒരു ജോയിന്‍റ് ഹോം ലോണിന് അപേക്ഷിക്കുമ്പോൾ, നിങ്ങളുടെ ജീവിതപങ്കാളിയെയോ അല്ലെങ്കിൽ നിങ്ങളുടെ അപേക്ഷയിൽ അടുത്ത കുടുംബാംഗത്തെയോ ഉൾപ്പെടുത്താം. ഇത് നിങ്ങൾ രണ്ടുപേരെയും ലോൺ ഭാരം പങ്കിടാൻ അനുവദിക്കുകയും ഉയർന്ന തുകയ്ക്ക് യോഗ്യത നേടാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
മികച്ച ക്രെഡിറ്റ് സ്കോർ ഉള്ള സമ്പാദ്യമുള്ള സഹ അപേക്ഷകനെ ഉൾപ്പെടുത്തുമ്പോൾ ലോണിനുള്ള നിങ്ങളുടെ യോഗ്യത വർദ്ധിക്കുന്നു. വർദ്ധിപ്പിച്ച ഹോം ലോൺ യോഗ്യതയ്ക്ക് പുറമേ, നിങ്ങളുടെ സഹ അപേക്ഷകൻ നിങ്ങൾക്കൊപ്പം ഇഎംഐ അടയ്ക്കുന്നതിനാൽ നിങ്ങൾക്ക് വലിയ തുക അടയ്ക്കാം (ഇൻസ്റ്റാൾമെന്‍റുകളുടെ വലുപ്പം വർദ്ധിrക്കുന്നു).
വായിച്ചിരിക്കേണ്ടത്: ജോയിന്‍റ് ഹോം ലോൺ എടുക്കുന്നതിന്‍റെ നേട്ടങ്ങൾ
ജോയിന്‍റ് ഹോം ലോണ്‍ യോഗ്യത
ഇപ്പോൾ, ഇത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്, നിങ്ങളുടെ സാമ്പത്തിക ആവശ്യകതകൾ നിറവേറ്റാൻ സാധ്യതയുള്ള ഫൈനാൻഷ്യൽ സ്ഥാപനങ്ങൾ നിങ്ങൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കണം. നിബന്ധനകളും വ്യവസ്ഥകളും—നിങ്ങളുടെ പ്രായം, ക്രെഡിറ്റ് സ്കോർ, വരുമാനം എന്നിവയും നിങ്ങൾ ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യണം.
നിങ്ങളുടെ ജീവിതപങ്കാളി, സഹോദരങ്ങൾ അല്ലെങ്കിൽ മാതാപിതാക്കൾ എന്നിവർക്കൊപ്പം ഒരു ജോയിന്‍റ് ഹോം ലോണിന് അപേക്ഷിക്കാം. സുഹൃത്തുക്കളുമായോ ബിസിനസ് പങ്കാളികളുമായോ നിങ്ങളുടെ അടുത്ത കുടുംബത്തിന്‍റെ ഭാഗമല്ലാത്ത ആളുകളുമായോ ഒരു ഫൈനാൻഷ്യൽ സ്ഥാപനവും അപേക്ഷിക്കാൻ അനുവദിക്കില്ല ; അതിനാൽ, നിങ്ങൾ ഒരു കുടുംബാംഗത്തെ മാത്രം ഉൾപ്പെടുത്തണം. കൂടാതെ, നിങ്ങളുടെ സഹ അപേക്ഷകന് സ്ഥിരമായ വരുമാന സ്രോതസ്സ് ഉണ്ടെന്ന് ഉറപ്പുവരുത്തുക.
ജോയിന്‍റ് ഹോം ലോണുകൾക്ക് ആവശ്യമായ ഡോക്യുമെന്‍റുകൾ
ഹോം ലോൺ ഡോക്യുമെന്‍റുകൾ ഹോം ലോൺ ലഭിക്കുന്നതിന് നിർബന്ധമാണ്. പ്രായം, വിലാസം, വരുമാനം, തൊഴിൽ, ആദായനികുതി തുടങ്ങിയ അപേക്ഷകരെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ ഇവ നൽകുന്നു. ശമ്പളമുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്ന അപേക്ഷകർക്കും വരുമാനത്തിനുള്ള ഹോം ലോൺ ഡോക്യുമെന്‍റുകൾ അൽപ്പം വ്യത്യാസപ്പെട്ടിരിക്കുന്നുമെന്ന് ഓർക്കുക.
ശമ്പളമുള്ള പ്രൊഫഷണലുകൾക്കായുള്ള ഹോം ലോണുകൾ ലഭിക്കുന്നതിന്
- അഡ്രസ് പ്രൂഫ് – ആധാർ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ടെലിഫോൺ ബിൽ, റേഷൻ കാർഡ്, ഇലക്ഷൻ കാർഡ് അല്ലെങ്കിൽ നിയമപരമായ അതോറിറ്റിയിൽ നിന്നുള്ള മറ്റേതെങ്കിലും സർട്ടിഫിക്കറ്റ്
- ഏജ് പ്രൂഫ് – പാൻ കാർഡ്, പാസ്പോർട്ട് അല്ലെങ്കിൽ നിയമപരമായ അതോറിറ്റിയിൽ നിന്നുള്ള മറ്റേതെങ്കിലും സർട്ടിഫിക്കറ്റ്
- ഇൻകം പ്രൂഫ് – കഴിഞ്ഞ 3 മാസത്തെ സാലറി സ്ലിപ്പുകൾ, കഴിഞ്ഞ 2 വർഷത്തെ ഫോം 16, കഴിഞ്ഞ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റ് എന്നിവ ഉൾപ്പെടുന്നു
സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് ഹോം ലോൺ ലഭിക്കുന്നതിന്
- അഡ്രസ് പ്രൂഫ് – ആധാർ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ടെലിഫോൺ ബിൽ, റേഷൻ കാർഡ്, ഇലക്ഷൻ കാർഡ്, നിയമപരമായ അതോറിറ്റിയിൽ നിന്നുള്ള മറ്റേതെങ്കിലും സർട്ടിഫിക്കറ്റ്,
- ഏജ് പ്രൂഫ് – പാൻ കാർഡ്, പാസ്പോർട്ട് അല്ലെങ്കിൽ നിയമപരമായ അതോറിറ്റിയിൽ നിന്നുള്ള മറ്റേതെങ്കിലും സർട്ടിഫിക്കറ്റ്
- ഇൻകം പ്രൂഫ് – ബിസിനസ് നിലനിൽപ്പിന്‍റെ തെളിവ്, കഴിഞ്ഞ 3 വർഷത്തെ ആദായനികുതി റിട്ടേണുകൾ, അക്കൗണ്ടന്‍റ്-സർട്ടിഫൈഡ് ബാലൻസ് ഷീറ്റുകൾ, കഴിഞ്ഞ 12 മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് എന്നിങ്ങനെയുള്ള ബിസിനസ്സിനേയും ഐടിആറിനെയും സംബന്ധിക്കുന്നവ
വായിച്ചിരിക്കേണ്ടത്: ജോയിന്‍റ് ഹോം ലോണിൽ നികുതി ആനുകൂല്യങ്ങൾ എങ്ങനെ നേടാം (സാധ്യമായ 3 വഴികൾ)
ജോയിന്‍റ് ഹോം ലോൺ ലഭിക്കുന്നതിന്‍റെ നേട്ടങ്ങൾ
- നിങ്ങൾ ഒരു സ്ത്രീ അപേക്ഷകനെ ഉൾപ്പെടുത്തുമ്പോൾ കുറഞ്ഞ സ്റ്റാമ്പ് ഡ്യൂട്ടി
- വർദ്ധിച്ച യോഗ്യത.
- നിങ്ങൾ ഒരുമിച്ച് അപേക്ഷിക്കുമ്പോൾ വർദ്ധിച്ച ഹോം ലോണിന് യോഗ്യത നേടുന്നു
- തിരിച്ചടവ് കാലയളവിൽ സർക്കാർ ആനുകൂല്യങ്ങൾ പങ്കിടുന്നത്.
- പങ്കിട്ട റീപേമെന്‍റ് ഉത്തരവാദിത്തം കാരണം കുറഞ്ഞ റീപേമെന്‍റ് ഭാരം
- ജോയിന്‍റ് ഹോം ലോൺ ഉപയോഗിച്ച് വാങ്ങിയ വസ്‌തുവിലേക്ക് എളുപ്പത്തിൽ ഉടമസ്ഥാവകാശ കൈമാറ്റം
ഉപസംഹാരം
നിങ്ങളുടെ സ്വപ്ന ഭവനത്തിനായി തിടുക്കം കൂട്ടുമ്പോൾ, ജോയിന്‍റ് ഹോം ലോൺ ഒരു വലിയ സഹായമായിരിക്കും. മികച്ച ക്രെഡിറ്റ് സ്കോറും വരുമാനവും ഉള്ള ഒരു സഹ അപേക്ഷകൻ നിങ്ങളുടെ സ്വപ്ന ഭവനത്തിന് ഉയർന്ന തുക ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. സഹ വായ്പക്കാരനുമായി നിങ്ങൾ ഉത്തരവാദിത്തം പങ്കിടുന്നതിനാൽ റീപേമെന്‍റ് ഭാരം കുറയുകയും ചെയ്യുന്നു. എന്നിരുന്നാലും, നിങ്ങൾക്ക് മികച്ച ഡീലുകൾ നൽകുന്ന മികച്ച ധനകാര്യ സ്ഥാപനങ്ങളെ കണ്ടെത്തേണ്ടത് നിർണായകമാണ്, അതിനാൽ നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒരു ഹോം ലോൺ ഉറപ്പിക്കുന്നതിന് മുമ്പ് ശ്രദ്ധാപൂർവം പ്രവർത്തിക്കൂ.
അതുകൊണ്ട് തയ്യാറാക്കുക, ഗവേഷണം നടത്തുക, ആത്മവിശ്വാസത്തോടെ അപേക്ഷിക്കുക.