ഹോം ലോണുകൾക്ക് ധാരാളം ആകർഷകമായ സവിശേഷതകൾ ഉണ്ട്- ഹോം ലോൺ പലിശ നിരക്കുകൾ സാധാരണയായി കുറവാണ്, യോഗ്യതാ മാനദണ്ഡത്തിൽ ന്യായമായ ഇളവ് നൽകിയിട്ടുണ്ട്, ഹോം ലോണുകൾക്ക് ആവശ്യമായ ഡോക്യുമെന്‍റുകൾ പേഴ്സണൽ ലോൺ അല്ലെങ്കിൽ ബിസിനസ് ലോണിനേക്കാൾ കുറവാണ്. വായ്പക്കാർക്ക് വീട് നിർമ്മിക്കുന്നതിനോ വാങ്ങുന്നതിനോ ഉള്ള മൂല്യത്തിൻ്റെ 90% വരെ ലോൺ ആയി ലഭിക്കും. ഏറ്റവും മികച്ച കാര്യം എന്താണെന്ന് അറിയാമോ? ഹോം ലോൺ റീപേമെന്‍റിൽ നിങ്ങൾക്ക് നികുതി ഇളവിന് അപേക്ഷിക്കാം.
അതുകൊണ്ടാണ് ആളുകൾ തങ്ങളുടെ വീടുകൾ വാങ്ങുന്നതിനോ നവീകരിക്കുന്നതിനോ ഹോം ലോണുകൾ തിരഞ്ഞെടുക്കുന്നത്. ഇത് ദീർഘകാല പ്രതിബദ്ധതയായതിനാൽ, വായ്പക്കാർ ചിലപ്പോൾ രണ്ടാമത്തെ വീട് നിക്ഷേപമായോ അല്ലെങ്കിൽ മറ്റൊരു വരുമാന സ്രോതസ്സായോ വാങ്ങാൻ പ്ലാൻ ചെയ്യുന്നു. അത്തരം സാഹചര്യങ്ങളിൽ രണ്ടാമത്തെ ഹോം ലോൺ വളരെ പ്രയോജനപ്പെടുന്നതാണ്. നിങ്ങൾക്ക് ഇപ്പോഴും വ്യക്തമായില്ലെങ്കിൽ: രണ്ടാമത്തെ ഹോം ലോൺ, പേര് സൂചിപ്പിക്കുന്നത് പോലെ, ഏതെങ്കിലും വായ്പക്കാരൻ എടുക്കുന്ന രണ്ടാമത്തെ ലോണാണ്.
രണ്ടാമത്തെ ഹോം ലോൺ പരിമിതമായ നികുതി ആനുകൂല്യങ്ങൾക്കൊപ്പം വരുന്നു, അത് ലോണിന്‍റെ ഉപയോഗത്തെയും നിലവിലെ ആദായനികുതി നിയമത്തെയും ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ ഹോം ലോൺ യോഗ്യത അറിയുന്നത് വിവേകമാണ്, രണ്ടാമത്തെ ഹോം ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ യോഗ്യത വിശകലനം ചെയ്യാൻ ഒരു ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിക്കുക.
നിങ്ങളുടെ രണ്ടാമത്തെ ഹോം ലോണിൽ നികുതി ആനുകൂല്യങ്ങൾ എങ്ങനെ നേടാം എന്ന് മനസ്സിലാക്കാൻ വായിക്കുക:
രണ്ടാമത്തെ ഹോം ലോണിൽ നികുതി ആനുകൂല്യങ്ങൾ എങ്ങനെ നേടാം
ആദായനികുതി നിയമത്തിലെ രണ്ട് വിഭാഗങ്ങൾക്ക് കീഴിൽ രണ്ടാമത്തെ ഹോം ലോണിൽ ഇന്ത്യാ ഗവൺമെന്‍റ് നികുതി ഇളവുകൾ അനുവദിക്കുന്നു: സെക്ഷൻ 80സി, സെക്ഷൻ 24. താഴെപ്പറയുന്ന ഖണ്ഡികകൾ രണ്ടിന്‍റെയും പ്രധാന സവിശേഷതകൾ വിശദീകരിക്കുന്നു:
വായിച്ചിരിക്കേണ്ടത്: ഭവന വായ്പകളുടെ നികുതി ആനുകൂല്യങ്ങൾ: അവ എങ്ങനെ ലഭിക്കും?
സെക്ഷൻ 80സി പ്രകാരം രണ്ടാമത്തെ ഹോം ലോണിനുള്ള നികുതി ആനുകൂല്യങ്ങൾ
ഹോം ലോൺ ഇഎംഐ-കളിൽ സാധാരണയായി രണ്ട് ഘടകങ്ങൾ ഉൾക്കൊള്ളുന്നു: പ്രിൻസിപ്പൽ (വായ്പ എടുത്ത തുക), പലിശ (നിങ്ങൾ അടയ്ക്കുന്ന അധിക തുക). ഹോം ലോൺ അമോർട്ടൈസേഷൻ ഷെഡ്യൂൾ മുതലിന്‍റെയും പലിശയുടെയും വിശദമായ വിഭജനം നൽകുന്നു. പിഎൻബി ഹൗസിംഗിന്‍റെ ഹോം ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങൾക്ക് അമോർട്ടൈസേഷൻ ഷെഡ്യൂൾ കണ്ടെത്താം.
ആദായനികുതി നിയമത്തിന്‍റെ സെക്ഷൻ 80സി വായ്പ എടുത്തവരെ ഓരോ സാമ്പത്തിക വർഷത്തിലും മുതൽ തുക പേമെന്‍റുകളിൽ ₹1.5 ലക്ഷം വരെ നികുതി കിഴിവുകൾ ക്ലെയിം ചെയ്യാൻ അനുവദിക്കുന്നു.
ആദ്യത്തെയും രണ്ടാമത്തെയും ഹോം ലോണുകൾക്ക് പ്രിൻസിപ്പലിൽ ₹1.5 ലക്ഷം കിഴിവ് ബാധകമാണ്. ഇതിനർത്ഥം നിങ്ങൾ രണ്ടാമത്തെ ഹോം ലോണിന് അപേക്ഷിക്കുമ്പോൾ നിങ്ങളുടെ ആദ്യത്തെ ഹോം ലോൺ ആക്ടീവാണെങ്കിൽ, രണ്ട് ലോണുകളുടെയും പ്രിൻസിപ്പൽ പേമെന്‍റിനായി നിങ്ങൾക്ക് ക്ലെയിം ചെയ്യാവുന്ന പരമാവധി നികുതി കിഴിവ് ₹1.5 ലക്ഷം ആണ്.
വീട് വാടകയ്ക്ക് കൊടുക്കുകയോ സ്വന്തമായി താമസിക്കുകയോ ആവട്ടെ, സെക്ഷൻ 80സി പ്രകാരം നികുതി കിഴിവുകൾക്ക് നിങ്ങൾക്ക് അപേക്ഷിക്കാം.
സെക്ഷൻ 24 പ്രകാരം രണ്ടാമത്തെ ഹോം ലോണിലുള്ള നികുതി ആനുകൂല്യങ്ങൾ
സെക്ഷൻ 80സി മുതൽ തുകയിൽ നികുതി കിഴിവുകൾ ക്ലെയിം ചെയ്യാൻ നിങ്ങളെ പ്രാപ്തരാക്കുമ്പോൾ, സെക്ഷൻ 24 പലിശ ഘടകത്തിൽ നികുതി ആനുകൂല്യം ക്ലെയിം ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു. നിങ്ങൾ ഹോം ലോൺ ഇഎംഐ അടയ്ക്കുകയാണെങ്കിൽ ₹2 ലക്ഷം വരെയുള്ള നികുതി കിഴിവുകൾ ക്ലെയിം ചെയ്യാം. പ്രോപ്പർട്ടി വാടകയ്ക്ക് കൊടുത്തിട്ടുള്ള വായ്പക്കാരന് ക്ലെയിം ചെയ്യാവുന്ന നികുതി കിഴിവുകളിൽ മുമ്പ് പരിധി ഉണ്ടായിരുന്നില്ല.
എന്നാൽ, പ്രോപ്പർട്ടിയിൽ വീട്ടുടമ സ്വന്തമായി താമസിക്കുന്നുണ്ടോ ഇല്ലയോ എന്ന് പരിഗണിക്കാതെ പലിശ ഘടകത്തിൽ ₹2 ലക്ഷം വരെ നികുതി കിഴിവുകൾ ക്ലെയിം ചെയ്യാൻ 2019 ലെ ബജറ്റിൽ സർക്കാർ ഉത്തരവിട്ടു.
കേസ് 1: പ്രോപ്പർട്ടിയിൽ ഒന്നും വാടകയ്ക്ക് കൊടുത്തിട്ടില്ല
നിങ്ങളുടെ ആദ്യ വീട്ടിൽ നിങ്ങളും നിങ്ങളുടെ കുടുംബവും താമസിക്കുന്ന സാഹചര്യം പരിഗണിക്കുക, രണ്ടാമത്തെ വീട് ഒഴിഞ്ഞ് കിടക്കുന്നു. 2019 ബജറ്റ് അനുസരിച്ച്, അത് 'വാടകയ്ക്ക് നൽകിയതായി കണക്കാക്കുന്നു’. നിങ്ങളുടെ രണ്ട് പ്രോപ്പർട്ടികളും സ്വന്തമായി താമസിക്കുന്നതുതായി കണക്കാക്കി പലിശയിൽ ₹2 ലക്ഷം വരെയുള്ള പലിശ കിഴിവുകൾ ക്ലെയിം ചെയ്യുന്നതുമായി പരിഗണിക്കണം.
വായിച്ചിരിക്കേണ്ടത്: ജോയിന്‍റ് ഹോം ലോണിൽ നികുതി ആനുകൂല്യങ്ങൾ എങ്ങനെ നേടാം (സാധ്യമായ 3 വഴികൾ)
കേസ് 2: ഒരു വീട്ടിൽ അപേക്ഷകൻ താമസിക്കുകയും മറ്റൊന്ന് വാടകയ്ക്ക് കൊടുക്കുകയും ചെയ്യുക
നിങ്ങളുടെ ആദ്യ വീട് നിങ്ങളും നിങ്ങളുടെ കുടുംബവും താമസിക്കുകയും, രണ്ടാമത്തെ വീട് വാടകയ്ക്ക് കൊടുക്കുകയും ചെയ്യുന്ന മറ്റൊരു സാഹചര്യം പരിഗണിക്കുക. ഈ സാഹചര്യത്തിൽ, രണ്ടാമത്തെ (വാടകയ്ക്ക് നൽകിയ) വീട്ടിൽ നിന്നുള്ള നിങ്ങളുടെ വാടക വരുമാനമായി കാണിക്കുകയും നികുതി അടയ്ക്കുകയും വേണം.
അറ്റകുറ്റപ്പണികൾ, പെയിൻ്റ്, നവീകരണം മുതലായവ പരിഗണിച്ച് വാടകക്കാരിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന വാടക നിങ്ങൾക്ക് കുറയ്ക്കാനാകും. അടച്ച നികുതി വാടക വരുമാനത്തേക്കാൾ കൂടുകയാണെങ്കിൽ, മറ്റ് വരുമാന സ്രോതസ്സുകളിൽ നിന്ന് നിങ്ങൾക്ക് ₹2 ലക്ഷം വരെ ക്ലെയിം ചെയ്യുന്നതാണ്.
₹2 ലക്ഷത്തിന് മുകളിലുള്ള എന്തെങ്കിലും നഷ്ടം നിങ്ങൾക്ക് ഉണ്ടായാൽ, തുടർന്ന് വരുന്ന എട്ട് (8) വിലയിരുത്തൽ വർഷങ്ങളിലേക്ക് അത് നിങ്ങൾക്ക് മുന്നോട്ട് കൊണ്ടുപോകാം.
ഉപസംഹാരം
രണ്ടാമത്തെ ഹോം ലോണുകളിൽ ഇന്ത്യാ ഗവണ്മെൻ്റ് നിരവധി നികുതി ആനുകൂല്യങ്ങൾ നൽകുന്നു. എന്നിരുന്നാലും, നികുതി ആനുകൂല്യങ്ങൾക്കായി മാത്രം നിങ്ങൾ രണ്ടാമത്തെ ഹോം ലോൺ ലഭിക്കാൻ ആസൂത്രണം ചെയ്യുകയാണെങ്കിൽ, എല്ലാ വിശദാംശങ്ങളും അറിയുന്നത് ബുദ്ധിപരമായിരിക്കും. പിഎൻബി ഹൗസിംഗ് ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ യോഗ്യത പരിശോധിക്കുകയും പണം നഷ്ടം ഒഴിവാക്കാൻ രണ്ടാമത്തെ ഹോം ലോൺ അപേക്ഷിക്കുന്നതിന് മുമ്പ് ഇഎംഐ നിർണ്ണയിക്കുകയും ചെയ്യുക. നികുതി കിഴിവുകൾ ക്ലെയിം ചെയ്യുന്നതിനുള്ള ശരിയായ തുക തിരഞ്ഞെടുക്കാനും ഹോം ലോൺ ഇഎംഐ കാൽക്കുലേറ്റർ നിങ്ങളെ അനുവദിക്കും, അതിനാൽ മികച്ച രണ്ടാമത്തെ ഹോം ലോൺ ലഭിക്കുന്നതിന് അത് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുക.