നിങ്ങൾക്ക് ഫണ്ട് കുറവാണെങ്കിൽ അടിയന്തിരമായി പണം ആവശ്യമുണ്ടെങ്കിൽ, നിങ്ങളുടെ ഓപ്ഷനുകൾ എന്തൊക്കെയാണ്?? ഒന്ന് മോര്‍ഗേജ് ലോണാണ്, ലളിതമായി - മോര്‍ഗേജ് എന്നും അറിയപ്പെടുന്നു. വിപണിയിൽ ലഭ്യമായ ഏറ്റവും ലളിതവും ജനപ്രിയവുമായ സാമ്പത്തിക പരിഹാരങ്ങളിൽ ഒന്നാണിത്.
സാധാരണഗതിയിൽ, മോർഗേജുകൾ വേഗത്തിൽ അംഗീകാരം ലഭിക്കുന്നവയാണ്, കുറഞ്ഞ പലിശനിരക്ക് മാത്രമേയുള്ളൂ.
എന്താണ് മോര്‍ഗേജ് ലോണ്‍?
ഒരു മോര്‍ഗേജ് ലോണ്‍ ഒരു സെക്യുവേര്‍ഡ് ലോണാണ്, അവിടെ നിങ്ങളുടെ റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ പ്രോപ്പര്‍ട്ടി കൊലാറ്ററല്‍ ആയി വെയ്ക്കുന്നു. ലളിതമായ പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകളിൽ ലോൺ അടയ്ക്കാം. വായ്പക്കാരന് അനുകൂലമായി വ്യക്തമായ ഉടമസ്ഥതയുള്ള തയ്യാറായ വീടുകളും വാണിജ്യ സ്ഥലങ്ങളും ആണ് ലെൻഡർമാർ സാധാരണയായി തിരഞ്ഞെടുക്കുന്നത്. റീപേമെന്‍റ് കാലയളവ് 20 വർഷം വരെ ആകാം.
മോർഗേജ് ലോൺ എങ്ങനെ ചെലവഴിക്കാം എന്നതിന് ലെൻഡർ നിർബന്ധിത നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. ഇതിനാലാണ് വായ്പക്കാർ വീട് നവീകരണം, ബിസിനസ് വികസനം, മെഡിക്കൽ അടിയന്തിര സാഹചര്യങ്ങൾ, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം തുടങ്ങിയ വിവിധ സാമ്പത്തിക ആവശ്യങ്ങൾക്കായി ഈ ലോണുകൾ തേടുന്നത്.
മോർട്ട്ഗേജ് ലോണിന്‍റെ നേട്ടങ്ങൾ
മോർഗേജ് ലോണിന് നിരവധി ആനുകൂല്യങ്ങളുണ്ട്, അത് കടം വാങ്ങുന്നവർക്കിടയിൽ ഇതിനെ ജനപ്രിയമാക്കുന്നു. ഇത്തരത്തിലുള്ള ലോൺ നേടുന്നതിന്‍റെ ചില പ്രധാന നേട്ടങ്ങൾ ഇനിപ്പറയുന്നവയാണ്:
- നിങ്ങൾ പണയം വെക്കുന്ന വസ്തുവിന്‍റെ നിയമപരമായ ഉടമയായി തന്നെ തുടരും.
- മോര്‍ഗേജ് ലോണ്‍ ഒരു സെക്യുവേര്‍ഡ് ലോണാണ്, ഇതിന് വേഗത്തിൽ അംഗീകാരം ലഭിക്കുന്നു.
- മോര്‍ഗേജ് ലോണ്‍ പലിശ നിരക്കുകള്‍ പേഴ്സണല്‍ ലോണുകളേക്കാള്‍ കുറവാണ്.
വായിച്ചിരിക്കേണ്ടത്: പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ എന്നാൽ എന്താണ്?
മോര്‍ട്ട്ഗേജ് ലോണിന് ആവശ്യമായ രേഖകള്‍
ഏത് ലോണിനും, ഐഡന്‍റിറ്റി പ്രൂഫ്, ഏജ് പ്രൂഫ്, റെസിഡൻസ് പ്രൂഫ്, ഇൻകം പ്രൂഫ് എന്നിവ ഉൾപ്പെടുന്ന സാധാരണ ഡോക്യുമെന്‍റുകളുടെ ഒരു സെറ്റ് നിങ്ങൾ നൽകേണ്ടതുണ്ട്. മോര്‍ഗേജ് ലോണിനായി നിങ്ങൾ പണയപ്പെടുത്താൻ ഉദ്ദേശിക്കുന്ന പ്രോപ്പര്‍ട്ടിയുടെ ഡോക്യുമെന്‍റുകളും നിങ്ങൾക്ക് ആവശ്യമാണ്.
മോര്‍ഗേജ് ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകളുടെ ലിസ്റ്റ് ഇതാ:
- ഐഡന്‍റിറ്റി പ്രൂഫ്: ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്
- താമസസ്ഥലത്തിനുള്ള തെളിവ്: ഡ്രൈവിംഗ് ലൈസൻസ്, യൂട്ടിലിറ്റി ബില്ലുകൾ
- ഇൻകം പ്രൂഫ്: സാലറി സ്ലിപ്പുകൾ, ഐടിആർ, ബാങ്ക് സ്റ്റേറ്റ്മെന്‍റുകൾ
- പ്രോപ്പർട്ടി പ്രൂഫ്: പ്രോപ്പർട്ടി ഉടമസ്ഥത ഡോക്യുമെന്‍റുകൾ, സെയിൽസ് ഡീഡ്
മോര്‍ഗേജ് ലോണിന് അപേക്ഷിക്കുമ്പോള്‍ മനസ്സില്‍ സൂക്ഷിക്കേണ്ട 7 പോയിന്‍റുകള്‍
1. ലോണ്‍ കാലാവധി
ലോണിന്‍റെ കാലയളവ് ആണ് ആദ്യ പോയിന്‍റ്. മോർഗേജ് ലോണുകൾ സെക്യുവേര്‍ഡ് ലോണുകളായതിനാല്‍, അപേക്ഷകന്‍റെ പ്രായം, വരുമാനം, മറ്റ് യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി 20 വർഷം വരെ നീണ്ട തിരിച്ചടവ് കാലയളവ് ലെൻഡർ സാധാരണയായി വാഗ്ദാനം ചെയ്തേക്കാം.
2. ലോൺ തുക
ലോൺ തുകയാണ് അടുത്ത പോയിന്‍റ്. ലോൺ ദാതാക്കൾക്ക് ഫിസിക്കൽ അസറ്റിന്‍റെ സെക്യൂരിറ്റി ഉള്ളതിനാൽ, പ്രോപ്പർട്ടി മൂല്യം അനുസരിച്ച് വലിയ ലോൺ തുക വാഗ്ദാനം ചെയ്യാം. എന്നിരുന്നാലും, ഇതിനുമുമ്പ്, ലെൻഡർ കൃത്യമായ പരിശോധന നടത്തുകയും പ്രോപ്പർട്ടിയുടെ മൂല്യം വിലയിരുത്തുകയും ചെയ്യും. ഇതുകൂടാതെ, അപേക്ഷകന്‍റെ പ്രായം, വരുമാനം, മുൻകാല പേമെന്‍റ് ചരിത്രം, ക്രെഡിറ്റ് റേറ്റിംഗ് സ്‌കോർ എന്നിവ ലോൺ വിതരണം ചെയ്യുന്നതിനുമുമ്പ് കണക്കിലെടുക്കും.
3. പലിശ നിരക്ക്
മൂന്നാമത്തെ കാര്യം പലിശ നിരക്കാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ, മോർഗേജ് ലോൺ പലിശനിരക്ക് അണ്‍സെക്യുവേര്‍ഡ് ലോണുകളേക്കാള്‍ കുറവാണ് കുറവാണ്. ലോൺ എത്ര സെക്യുവർ ആണോ, അത്ര കുറവായിരിക്കും പലിശനിരക്ക്, തിരിച്ചും. പണനഷ്ടത്തിന്‍റെ റിസ്ക് കുറവാണെങ്കിൽ, ലെൻഡർക്ക് കുറഞ്ഞ പലിശനിരക്ക് വാഗ്ദാനം ചെയ്യാൻ കഴിയും.
4. പ്രീപേമെന്‍റ് പിഴ ഇല്ല
മോര്‍ഗേജ് ലോണ്‍ വ്യക്തിഗത ശേഷിയില്‍ ലഭ്യമാണെങ്കില്‍ പല ലെന്‍ഡര്‍മാരും പ്രീ-പേമെന്‍റ് പിഴ ഈടാക്കുന്നതല്ല.
5. പ്രോസസ്സിംഗ് സമയം
അഞ്ചാമത്തേത് ലോൺ പ്രോസസ് ചെയ്യുന്ന സമയത്തെ സംബന്ധിച്ചാണ്. ദിവസങ്ങൾക്കുള്ളിൽ പ്രോസസ് ചെയ്യാൻ കഴിയുന്ന പേഴ്സണൽ ലോണുകളിൽ നിന്ന് വ്യത്യസ്തമായി, മോർഗേജ് ലോണിന് സമയമെടുക്കും, കാരണം ലെന്‍ഡര്‍മാര്‍ പ്രോപ്പര്‍ട്ടിയുടെയും അതിന്‍റെ ഡോക്യുമെന്‍റുകളുടെയും ശരിയായ പരിശോധന നടത്തേണ്ടതുണ്ട്. നിലവിലെ മാർക്കറ്റ് മൂല്യം നിർണ്ണയിക്കാൻ പ്രോപ്പർട്ടിയുടെ മൂല്യത്തിന്‍റെ ഒരു വിലയിരുത്തലും നടത്തുന്നു. കൃത്യതയോടെ ചെയ്യുന്ന ഈ കാര്യങ്ങൾ കാരണം ലോൺ പ്രോസസ് ചെയ്യുന്നതിനുള്ള സമയവും നീണ്ടുപോയേക്കാം.
വായിച്ചിരിക്കേണ്ടത്: പ്രോപ്പർട്ടിക്ക് എതിരെയുള്ള ലോൺ എങ്ങനെ സുരക്ഷിതമാക്കാം?
6. യോഗ്യത
ആറാമത്തെ പോയിന്‍റ്, പരമാവധി ലോൺ തുക വാഗ്ദാനം ചെയ്യുന്നതിനായി ഇഷ്‌ടാനുസൃതമാക്കിയ യോഗ്യതാ പ്രോഗ്രാമുകൾ നൽകാൻ കഴിയുന്ന ഒരു വായ്പക്കാരനെ തിരയുക എന്നതാണ്. 20 വർഷം വരെ ബന്ധം തുടരാനാകുമെന്നതിനാൽ ലോൺ വിതരണത്തിന് ശേഷം ഗുണമേന്മയുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന നിലയിലായിരിക്കണം അത്തരം ലെൻഡർ. ഈ സേവനങ്ങളിൽ സൗകര്യവും വേഗതയും തടസ്സമില്ലാത്ത അനുഭവവും ഉറപ്പാക്കാൻ കഴിയുന്ന ഡിജിറ്റൽ സേവനങ്ങളും ഉൾപ്പെടുത്തണം.
7. ലോൺ തുകയ്ക്കുള്ള ഇൻഷുറൻസ് പരിരക്ഷ
അവസാനമായി, ലോൺ ദാതാവിന് ഏതെങ്കിലും അപ്രതീക്ഷിതമോ നിർഭാഗ്യമോ ആയ സംഭവങ്ങളിൽ നിന്ന് പരിരക്ഷിക്കുന്നതിന് കടം വാങ്ങുന്നയാളുടെയും അവന്‍റെ/അവളുടെ കുടുംബത്തിന്‍റെയും സുരക്ഷയ്ക്കായി ഒരു റൈഡർ എന്ന നിലയിൽ ലോൺ തുകയ്ക്ക് ഇൻഷുറൻസ് പരിരക്ഷ വഴി അധിക പരിരക്ഷ നൽകാനും കഴിയണം.
അടിസ്ഥാനപരമായി, പ്രോപ്പർട്ടിക്ക് മേലുള്ള ലോണിന്‍റെ നേട്ടങ്ങളിൽ കുറഞ്ഞ പലിശ നിരക്കുകൾ, ഉയർന്ന ലോൺ തുക, കൂടുതൽ ഫ്ലെക്സിബിലിറ്റി, റീപേമെന്‍റിനുള്ള ദീർഘമായ കാലയളവ്, ഇൻഷുറൻസ് പരിരക്ഷ, വിതരണത്തിന് ശേഷമുള്ള മികച്ച സേവനങ്ങൾ എന്നിവ ഉൾപ്പെടുന്നു.
ഉപസംഹാരം
മോർഗേജ് ലോൺ എന്താണെന്നതിനെക്കുറിച്ച് വ്യക്തത ലഭിക്കാൻ ഈ ലേഖനം നിങ്ങളെ സഹായിച്ചിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അപേക്ഷകൻ ആവശ്യമായ ഡോക്യുമെന്‍റുകൾ നൽകിയാൽ ഒരു മോർഗേജ് ലോൺ ഉടനടി അംഗീകരിക്കപ്പെടും. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ലോൺ തുക ചെലവഴിക്കാം.