സെക്യുവേർഡ് ലോൺ എന്ന നിലയിൽ, പ്രോപ്പർട്ടി പേപ്പറുകൾ ലെൻഡർ കൊലാറ്ററൽ ആയി സൂക്ഷിക്കുന്നതിനാൽ ഇത് ലളിതമായ നിബന്ധനകളിൽ ലഭ്യമാണ്.
ലോൺ ദാതാവിൽ നിന്ന് വായ്പ എടുക്കുന്ന ഒരു സെക്യുവേർഡ് ലോൺ ആണ് പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ (എൽഎപി). പേര് സൂചിപ്പിക്കുന്നത് പോലെ, ഇത് പ്രോപ്പർട്ടിക്ക് മേലുള്ള ലോണാണ്, അത് ഭൗതികവും സ്ഥാവരവുമായിരിക്കണം (റെസിഡൻഷ്യൽ/കൊമേഴ്സ്യൽ). ഒരു ലോൺ ദാതാവ് അല്ലെങ്കിൽ ലെൻഡർ ബാങ്ക്, NBFC അല്ലെങ്കിൽ HFC (ഹൗസിംഗ് ഫൈനാൻസ് കമ്പനി) ആകാം.
ഈ ലോൺ ലഭ്യമാക്കുന്നതിന് ഒരു അപേക്ഷകൻ അവന്‍റെ/അവളുടെ സ്വന്തം പ്രോപ്പർട്ടി കൊലാറ്ററൽ ആയി മോർഗേജ് ചെയ്യണം. വിതരണം ചെയ്ത ലോൺ തുക പ്രോപ്പർട്ടിയുടെ മൂല്യത്തെ അടിസ്ഥാനമാക്കിയാണ് - സാധാരണയായി ലോൺ ടു വാല്യൂ എന്ന് വിളിക്കുന്നു. വ്യത്യസ്ത മാനദണ്ഡങ്ങളെ ആശ്രയിച്ച്, അഡ്വാൻസ്ഡ് ലോണിൽ പ്രോപ്പർട്ടിയുടെ മൂല്യത്തിന്‍റെ ഏകദേശം 60% ഉൾപ്പെടാം. എടുത്ത ലോൺ ഇക്വേറ്റഡ് മന്ത്ലി ഇൻസ്റ്റാൾമെന്‍റുകൾ അല്ലെങ്കിൽ ഇഎംഐകൾ വഴി തിരിച്ചടയ്ക്കേണ്ടതുണ്ട്, അത് മുൻകൂട്ടി നിശ്ചയിച്ച പലിശ നിരക്കിൽ ഒരു നിശ്ചിത കാലയളവിലേക്ക് തുടരുന്നു. മറ്റ് ലോണുകളുമായി താരതമ്യം ചെയ്യുമ്പോൾ - കാർ ലോണുകൾ, പേഴ്സണൽ ലോണുകൾ മുതലായവ – എൽഎപിക്കുള്ള പലിശ നിരക്ക് (അതുപോലെ മറ്റ് നടപടിക്രമ ചാർജുകളും) മറ്റുള്ളവയിൽ നിന്നും ഏറ്റവും കുറവാണ്.
കാരണം പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ ലോൺ ദാതാവിന്‍റെ സെക്യുവേർഡ് ലോൺ ആണ്, ഇത് പ്രോപ്പർട്ടി ഡോക്യുമെന്‍റുകൾ കൊലാറ്ററൽ അല്ലെങ്കിൽ സെക്യൂരിറ്റി ആയി സൂക്ഷിക്കുന്നു. എന്നാൽ വായ്പക്കാരൻ / ഉപഭോക്താവ് ഏതെങ്കിലും കാരണത്താലോ സാഹചര്യത്തിലോ പേമെൻ്റിൽ വീഴ്ച വരുത്തിയാൽ, പ്രോപ്പർട്ടി അവകാശം ലെൻഡറിലേക്ക് ട്രാൻസ്ഫർ ആകും.
അതിനാൽ, തടസ്സമോ കാലതാമസമോ ഇല്ലാതെ എല്ലാ മാസവും കൃത്യമായി ഇഎംഐ അടയ്ക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. കൂടാതെ, കാലതാമസം അല്ലെങ്കിൽ പേമെന്‍റ് ചെയ്യാതിരിക്കുന്നത് വായ്പക്കാരന്‍റെ ക്രെഡിറ്റ് റേറ്റിംഗ് അല്ലെങ്കിൽ സ്കോറിനെ ബാധിക്കും, അതിന് ശേഷം മറ്റേതെങ്കിലും ലോൺ ലഭിക്കുന്നതിന് ഇത് ബുദ്ധിമുട്ടാകും.
വായിച്ചിരിക്കേണ്ടത്: പ്രോപ്പർട്ടിയിലുള്ള ലോൺ vs പേഴ്സണൽ ലോൺ - ഏതാണ് മികച്ചത്?
പ്രോപ്പർട്ടിക്ക് മേലുള്ള ലോണിന് അപേക്ഷിക്കുമ്പോൾ മനസ്സിൽ സൂക്ഷിക്കേണ്ട 6 പോയിന്‍റുകൾ
1. ലോണ്‍ കാലാവധി
ലോണിന്‍റെ കാലയളവ് ആണ് ആദ്യ പോയിന്‍റ്. എൽഎപി സെക്യുവേർഡ് ലോൺ ആയതിനാൽ, ലെൻഡർ സാധാരണയായി ദീർഘമായ റീപേമെന്‍റ് കാലയളവ് വാഗ്ദാനം ചെയ്തേക്കാം, അത് അപേക്ഷകന്‍റെ പ്രായം, വരുമാനം, മറ്റ് യോഗ്യതാ മാനദണ്ഡം എന്നിവയെ അടിസ്ഥാനമാക്കി 20 വർഷം വരെ ആകാം.
2. ലോൺ തുക
ലോൺ തുകയാണ് അടുത്ത പോയിന്‍റ്. ലോൺ ദാതാക്കൾക്ക് ഫിസിക്കൽ അസറ്റിന്‍റെ സെക്യൂരിറ്റി ഉള്ളതിനാൽ, പ്രോപ്പർട്ടി മൂല്യം അനുസരിച്ച് വലിയ ലോൺ തുക വാഗ്ദാനം ചെയ്യാം. എന്നിരുന്നാലും, ഇതിനുമുമ്പ്, ലെൻഡർ കൃത്യമായ പരിശോധന നടത്തുകയും പ്രോപ്പർട്ടിയുടെ മൂല്യം വിലയിരുത്തുകയും ചെയ്യും. ഇതിന് പുറമേ, ലോൺ വിതരണം ചെയ്യുന്നതിന് മുമ്പ് അപേക്ഷകന്‍റെ പ്രായം, വരുമാനം, മുൻകാല പേമെന്‍റ് ചരിത്രം, ക്രെഡിറ്റ് റേറ്റിംഗ് സ്കോർ എന്നിവ കണക്കിലെടുക്കും.
3. പലിശ നിരക്ക്
പ്രധാനപ്പെട്ട മൂന്നാമത്തെ കാര്യം പലിശ നിരക്ക് ആണ് . മുമ്പ് സൂചിപ്പിച്ചതുപോലെ, എൽഎപി പലിശ നിരക്കുകൾ അൺസെക്യുവേർഡ് ലോണുകളേക്കാൾ കുറവാണ്. ലോൺ എത്രത്തോളം സെക്യുവർ ആണോ, പലിശ നിരക്ക് അത്രത്തോളം കുറയും, തിരിച്ചും. പണനഷ്ടത്തിന്‍റെ റിസ്ക് കുറവാണെങ്കിൽ, ലെൻഡർക്ക് കുറഞ്ഞ പലിശനിരക്ക് വാഗ്ദാനം ചെയ്യാൻ കഴിയും.
4. പ്രോസസ്സിംഗ് സമയം
ലോൺ പ്രോസസ് ചെയ്യുന്നതിൽ എടുക്കുന്ന സമയത്തെക്കുറിച്ച് നാലാമത്തെ ആശങ്കയുണ്ട് . പേഴ്സണല്‍ ലോണുകളില്‍ നിന്ന് വ്യത്യസ്തമായി, അത് ദിവസങ്ങള്‍ക്കുള്ളില്‍ പ്രോസസ് ചെയ്യാനാവും, കാരണം ലെന്‍ഡര്‍ പ്രോപ്പര്‍ട്ടിയുടെയും അതിന്‍റെ ഡോക്യുമെന്‍റുകളുടെയും ശരിയായ പരിശോധന നടത്തേണ്ടതുണ്ട്. നിലവിലെ മാർക്കറ്റ് മൂല്യം നിർണ്ണയിക്കുന്നതിന് പ്രോപ്പർട്ടിയുടെ മൂല്യത്തിൻ്റെ ഒരു വിലയിരുത്തലും നടത്തുന്നു. കൃത്യതയോടെ ചെയ്യുന്ന ഈ കാര്യങ്ങൾ കാരണം ലോൺ പ്രോസസ് ചെയ്യുന്നതിനുള്ള സമയവും നീണ്ടുപോയേക്കാം.
വായിച്ചിരിക്കേണ്ടത്: പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ എടുക്കുന്നതിന് മുമ്പ് ഓർക്കേണ്ട കാര്യങ്ങൾ
5. യോഗ്യത
പരമാവധി ലോൺ തുക ഓഫർ ചെയ്യുന്നതിന് കസ്റ്റമൈസ് ചെയ്ത യോഗ്യതാ പ്രോഗ്രാമുകൾ നൽകാൻ കഴിയുന്ന ഒരു ലെൻഡറെ അന്വേഷിക്കുക എന്നതാണ് അഞ്ചാമത്തെ പോയിന്‍റ്. 20 വർഷം വരെ ബന്ധം തുടരാനാകുമെന്നതിനാൽ ലോൺ വിതരണത്തിന് ശേഷം ഗുണമേന്മയുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന നിലയിലായിരിക്കണം അത്തരം ലെൻഡർ. ഈ സേവനങ്ങളിൽ ഡിജിറ്റൽ സേവനങ്ങളും ഉൾപ്പെടുത്തണം, അത് സൗകര്യവും വേഗതയും തടസ്സമില്ലാത്ത അനുഭവവും ഉറപ്പാക്കും.
6. ലോൺ തുകയ്ക്കുള്ള ഇൻഷുറൻസ് പരിരക്ഷ
അവസാനമായി, ലോൺ ദാതാവിന് ഏതെങ്കിലും അപ്രതീക്ഷിതമോ നിർഭാഗ്യമോ ആയ സംഭവങ്ങളിൽ നിന്ന് പരിരക്ഷിക്കുന്നതിന് കടം വാങ്ങുന്നയാളുടെയും അവന്‍റെ/അവളുടെ കുടുംബത്തിന്‍റെയും സുരക്ഷയ്ക്കായി ഒരു റൈഡർ എന്ന നിലയിൽ ലോൺ തുകയ്ക്ക് ഇൻഷുറൻസ് പരിരക്ഷ വഴി അധിക പരിരക്ഷ നൽകാനും കഴിയണം.
ചുരുക്കത്തിൽ, പ്രോപ്പർട്ടിക്ക് മേലുള്ള ലോണിന്‍റെ നേട്ടങ്ങളിൽ കുറഞ്ഞ പലിശ നിരക്കുകൾ, ഉയർന്ന ലോൺ തുക, കൂടുതൽ ഫ്ലെക്സിബിലിറ്റി, റീപേമെന്‍റിനുള്ള ദീർഘമായ കാലയളവ്, ഇൻഷുറൻസ് പരിരക്ഷ, വിതരണത്തിന് ശേഷമുള്ള മികച്ച സേവനങ്ങൾ എന്നിവ ഉൾപ്പെടുന്നു.