PNB Housing Finance Limited

എൻഎസ്ഇ: 949.45 12.05(1.29%)

ബിഎസ്ഇ: 949.25 12.55(1.34%)

അവസാന അപ്ഡേറ്റ്:Apr 04, 2025 03:59 PM

4
(4.6)
ശരാശരി റേറ്റിംഗ്
ഷെയർ ചെയ്യുക
കോപ്പി ചെയ്യുക

ലോൺ-ടു-വാല്യൂ (എൽടിവി) അനുപാതവൂം ഹോം ലോണിലെ അതിന്‍റെ പ്രാധാന്യവൂം എന്താണ്

give your alt text here

ഭാവിയിൽ വീട് വാങ്ങുന്നവരിൽ ഭൂരിഭാഗവും ഹൗസിംഗ് ഫൈനാൻസ് ഉപയോഗിച്ചായിരിക്കും വാങ്ങുന്നതിനായുള്ള പണം കണ്ടെത്തുന്നത്. സാമ്പത്തിക സഹായം നൽകുന്നതിന് പുറമെ, നികുതി ഇളവുകൾ,സേവിംഗ്‌സ് അതേപടി നിലനിർത്താം, മെച്ചപ്പെട്ട ക്രെഡിറ്റ് സ്കോറുകൾ തുടങ്ങിയ നിരവധി പ്രയോജനങ്ങളും ഒരു ലോൺ എടുക്കുന്നതിലൂടെ ലഭിക്കുന്നു. എന്നിരുന്നാലും, ഫൈനാൻഷ്യൽ സ്ഥാപനങ്ങൾക്ക് പ്രോപ്പർട്ടിയുടെ മൂല്യത്തിൻ്റെ 90% വരെ ഫണ്ട് നൽകാനാകും, ശേഷിക്കുന്ന തുക വായ്പ എടുക്കുന്ന വ്യക്തി ഡൗൺ പേമെന്‍റായി അടയ്ക്കണം. വീടിൻ്റെ മൂല്യത്തിൽ ലെൻഡിംഗ് ഇൻസ്റ്റിറ്റ്യൂഷൻ ഫണ്ട് ചെയ്യുന്ന ശതമാനത്തെ അതിന്‍റെ എൽടിവി (ലോൺ ടു വാല്യൂ) അനുപാതം എന്ന് വിളിക്കുന്നു, ലോണിന് അപേക്ഷിക്കുന്ന വ്യക്തി കടമെടുക്കുന്ന ലോൺ തുകയെ യോഗ്യത എന്ന് വിളിക്കുന്നു.

ഹൗസിംഗ് ലോണിന് അപേക്ഷിക്കാൻ പദ്ധതിയിടുന്നവർ ഹോം ലോണിനുള്ള എൽടിവി അനുപാതം എന്താണെന്നും അത് അവരുടെ യോഗ്യതയെ എങ്ങനെ ബാധിക്കുന്നു എന്നും വിശദമായി മനസ്സിലാക്കണം.

എൽടിവി അനുപാതം എന്നാൽ എന്താണ്?

എൽടിവി, അല്ലെങ്കിൽ ലോൺ-ടു-വാല്യൂ അനുപാതം എന്നത് വാങ്ങാനാഗ്രഹിക്കുന്ന പ്രോപ്പർട്ടിയുടെ മൊത്തം വിപണി മൂല്യത്തിൽ അപേക്ഷകന് വായ്പ എടുക്കാൻ യോഗ്യതയുള്ള ലോൺ തുകയുടെ അനുപാതം എന്നതാണ്. ഫോർമുല ഇതാണ്:

ഹോം ലോണിനുള്ള എൽടിവി അനുപാതം = വായ്പ എടുത്ത തുക/ പ്രോപ്പർട്ടിയുടെ മൂല്യം X 100

നിങ്ങൾ 1 കോടി വിലയുള്ള ഒരു പ്രോപ്പർട്ടി വാങ്ങുകയും ഫൈനാൻഷ്യൽ സ്ഥാപനം നിങ്ങൾക്ക് 80 ലക്ഷം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുവെന്ന് കരുതുക, എൽടിവി 75% ആണ്.

യോഗ്യത നിർണ്ണയിക്കുന്നതിൽ എൽടിവി അനുപാതത്തിന്‍റെ പങ്ക്

അനുയോജ്യമായ ലോൺ തുക കണക്കാക്കുന്ന ഒരു ഓൺലൈൻ ടൂൾ ആയ ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിക്കാൻ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. യോഗ്യതയുള്ള ഹോം ലോൺ തുക നിർദ്ദേശിക്കുന്നതിന് അപേക്ഷകന്‍റെ വരുമാനം, സാമ്പത്തിക ബാധ്യതകൾ, പ്രോപ്പർട്ടി വില, ഡൗൺ പേമെന്‍റ്, മറ്റ് മാനദണ്ഡങ്ങൾ എന്നിവയെ ഇത് ഘടകമാക്കുന്നു.

വായിച്ചിരിക്കേണ്ടത്: ഒരു ഹോം ലോണിന് തൽക്ഷണം എങ്ങനെ അപ്രൂവൽ നേടാം?

ഹോം ലോണിനുള്ള എൽടിവി അനുപാതം

വീടിന്‍റെ മൂല്യം അടിസ്ഥാനമാക്കി ആർബിഐ വ്യത്യസ്ത എൽടിവി പരിധികളും ഹോം ലോണുകൾക്കുള്ള സ്ലാബുകളും സജ്ജമാക്കിയിട്ടുണ്ട്. ഇതിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു:

  • ₹ 30 ലക്ഷത്തിന് താഴെയുള്ള വീടുകൾക്ക് 90% വരെ എൽടിവി
  • ₹ 30 ലക്ഷത്തിനും ₹ 75 ലക്ഷത്തിനും ഇടയിലുള്ള വീടുകൾക്ക് 80% വരെ എൽടിവി
  • ₹ 75 ലക്ഷത്തിന് മുകളിലുള്ള വീടുകൾക്ക് 75% വരെ എൽടിവി

ഓർക്കുക, സ്ലാബുകൾ ഒരു അപേക്ഷകന് ലഭിക്കാവുന്ന പരമാവധി എൽടിവി അനുപാതമാണ്. ലെൻഡിംഗ് സ്ഥാപനങ്ങൾ അവരുടെ ഹോം ലോൺ യോഗ്യതാ മാനദണ്ഡം അനുശാസിക്കുന്ന നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കി ഒരു അപേക്ഷയുടെ അവസാന യോഗ്യത നിർണ്ണയിക്കുന്നു. ഇതിൽ അപേക്ഷകന്‍റെ പ്രായം, വരുമാനം, സാമ്പത്തിക ബാധ്യതകൾ, ക്രെഡിറ്റ് റേറ്റിംഗ്, പ്രോപ്പർട്ടിയുടെ വിപണി മൂല്യം മുതലായവ ഉൾപ്പെടുന്നു.

ഉയർന്ന എൽടിവി അനുപാതത്തിന്‍റെ ഗുണവും ദോഷവും

ഹോം ലോണിനുള്ള ഉയർന്ന എൽടിവി അനുപാതം വലിയ ലോൺ തുകയുടെ നേട്ടങ്ങൾ നൽകുന്നു, വായ്പക്കാരൻ അവരുടെ പോക്കറ്റുകളിൽ നിന്ന് കുറഞ്ഞ തുക ചെലവഴിക്കേണ്ടതുണ്ട്. എന്നിരുന്നാലും, ഉയർന്ന എൽടിവി തിരഞ്ഞെടുക്കുന്നതിന് ചില ദോഷങ്ങളും ഉണ്ട്.

ഒരു അപേക്ഷകന് ഉയർന്ന എൽടിവി അനുപാതം ലഭിക്കുമ്പോൾ, ആവശ്യമായ ഡൗൺ പേമെന്‍റ് തുക ഗണ്യമായി കുറയുന്നു എന്നതാണ് പ്രധാന നേട്ടം. എന്നിരുന്നാലും, ലോൺ തുക കൂടുമ്പോള്‍ ഇഎംഐ തുക വർദ്ധിക്കുന്നു. നേരെമറിച്ച്, കുറഞ്ഞ എൽടിവി അനുപാതം അർത്ഥമാക്കുന്നത് വലിയ ഡൗൺ പേമെന്‍റിന്‍റെ ആവശ്യകത എന്നാണ്. എന്നിരുന്നാലും, അത് ലോൺ ഭാരം കുറയ്ക്കുകയും ഇഎംഐ തുക കുറയ്ക്കുകയും ചെയ്യുന്നു. ഒരു ഹോം ലോൺ ഇഎംഐ കാൽക്കുലേറ്റർ വ്യത്യസ്ത ലോൺ നിബന്ധനകൾക്കുള്ള ഇഎംഐ തുക കണക്കാക്കുന്ന ഏറ്റവും മികച്ച ഓൺലൈൻ ടൂളാണ്, ഇത് വായ്പക്കാരെ ബജറ്റ്-ഫ്രണ്ട്‌ലി ഇഎംഐകൾ ഉപയോഗിച്ച് ലോൺ കാലയളവ് തിരഞ്ഞെടുക്കാൻ അനുവദിക്കുന്നു.

വായിച്ചിരിക്കേണ്ടത്: ഹോം ലോണിലെ സി‍ഇ‍‍‍‍‍‍ആര്‍എസ്എഐ നിരക്കുകൾ എന്തൊക്കെയാണ്

എന്താണ് അനുയോജ്യമായ എൽടിവി അനുപാതം?

ഹോം ലോൺ യോഗ്യതയും എൽടിവി അനുപാതവും പരിശോധിക്കുമ്പോൾ, വായ്പക്കാരന്‍റെ സാമ്പത്തിക സാഹചര്യത്തെ അടിസ്ഥാനമാക്കി ചെലവ്-ആനുകൂല്യ വിശകലനം ചെയ്യുകയും ആവശ്യമായ ഹോം ലോൺ ഡോക്യുമെന്‍റുകൾ പരിശോധിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഓർക്കുക, ലോൺ യോഗ്യത ഉയർന്നതാണെങ്കിൽ, ഡൗൺ പേമെന്‍റ് തുക കുറവായിരിക്കും, നേരെ തിരിച്ചും. വലിയ ലോൺ തുക എന്നാൽ ദീർഘിപ്പിച്ച ലോൺ കാലയളവ് അല്ലെങ്കിൽ വലിയ ഇഎംഐകൾ എന്നാണ് അർത്ഥമാക്കുന്നത്, ലോൺ തുക ചെറുതാണെങ്കിൽ ഇഎംഐ തിരിച്ചടവ് കുറവായിരിക്കും.

ഹോം ലോൺ പലിശ നിരക്കുകൾ ശരിയായ എൽടിവി അനുപാതത്തിൽ ലോൺ എടുക്കുന്നതിൽ നിർണ്ണായകമാണ്. പലിശ നിരക്കുകൾ ഉയർന്നതാണെങ്കിൽ, വലിയ ഡൗൺ പേമെന്‍റ് നടത്തി കുറഞ്ഞ വായ്പ എടുക്കുക എന്ന് അർത്ഥമാക്കുന്നു. വായ്പക്കാരന് വലിയ ഡൗൺ പേമെന്‍റ് നടത്താൻ ഫണ്ട് ഉണ്ടെങ്കിൽ, പലിശയിൽ പണം ലാഭിക്കുന്നതിനും ഇഎംഐ തുക കുറയ്ക്കുന്നതിനും ലോൺ കാലയളവ് കുറയ്ക്കുന്നതിനും അവർ കുറഞ്ഞ എൽടിവി അനുപാതം തിരഞ്ഞെടുക്കണം. എന്നിരുന്നാലും, ലഭ്യമായ ഫണ്ടുകൾ പരിമിതമാണെങ്കിൽ, വലിയ ലോൺ എടുക്കാൻ ഉയർന്ന എൽടിവി അനുപാതം തിരഞ്ഞെടുക്കുക.

നിങ്ങളുടെ നിലവിലെ ആവശ്യങ്ങളെ അടിസ്ഥാനമാക്കി ഒരു വലിയ ലോൺ തുകയും ഉയർന്ന എൽടിവിയും തിരഞ്ഞെടുക്കാം. പിന്നീട് നിങ്ങളുടെ പക്കൽ അധിക പണം വന്നാൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ലോൺ തുക മുൻകൂർ പേമെൻ്റ് ചെയ്യാം. ഒരു വ്യക്തി എടുത്ത ഹോം ലോണിന് പ്രീ-പേമെന്‍റ് ചാർജ്ജുകളൊന്നുമില്ല. എന്നിരുന്നാലും, ഹോം ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ഫൈനാൻഷ്യൽ സ്ഥാപനത്തോടൊപ്പം പ്രീ-പേമെന്‍റ് നിബന്ധനകളും വ്യവസ്ഥകളും നിങ്ങൾ പരിശോധിക്കണമെന്ന് ശുപാർശ ചെയ്യുന്നു.

ഹോം ലോണിന് അപ്രൂവൽ നേടുക, കേവലം
3 മിനിറ്റ്, ആയാസരഹിതമാണ്!

പിഎൻബി ഹൗസിംഗ്

കണ്ടെത്താനുള്ള മറ്റ് വിഷയങ്ങൾ

Request Call Back at PNB Housing
തിരിച്ചു വിളിക്കുക