ഹൃദയം എവിടെയാണോ അവിടെയാണ് വീട്, എന്ന ഒരു പഴയ ഇംഗ്ലീഷ് ഭാഷാപ്രയോഗം ഉണ്ട്. വാസ്തവത്തിൽ, നമ്മളിൽ മിക്ക ആളുകൾക്കും, വേറെ എവിടെ പോയാലും കിട്ടാത്ത ഒരു സുരക്ഷിതത്വവും സന്തോഷവും കിട്ടുന്ന ഇടമാണ് നമ്മുടെ വീട്. അതുകൊണ്ട് തന്നെ വീടുമായി നമുക്ക് ആഴത്തിലുള്ള ബന്ധം ഉണ്ടായിരിക്കും.
നമ്മുടെ ജീവിതത്തിൽ നാം നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപങ്ങളിലൊന്നു കൂടിയാണിത്. രാജ്യത്തുടനീളമുള്ള മിക്ക നഗര കേന്ദ്രങ്ങളിലെയും ഉയർന്ന റിയൽ എസ്റ്റേറ്റ് നിരക്കുകൾ കണക്കിലെടുത്താൽ, ഒരു വീട് വാങ്ങുന്നതിന് വളരെയധികം മൂലധനം ആവശ്യമാണ്. നമ്മളിൽ ചിലർക്കെങ്കിലും ഒരു ഫൈനാൻഷ്യൽ സ്ഥാപനം അനുവദിച്ച ലോൺ തുക ആ സ്വപ്ന ഭവനത്തിൻ്റെ വിലയേക്കാൾ വളരെ കുറവായ സാഹചര്യം ഉണ്ടായിട്ടുണ്ടാകാം.
വലിയ ഹോം ലോൺ എങ്ങനെ ലഭിക്കും? പരിഹാരം ലളിതമാണ്. ലോണിനായി ഒരു സഹ അപേക്ഷകനോടൊപ്പം ജോയിൻ്റ് ആയി അപേക്ഷിക്കുക. ഇതിലൂടെ നിങ്ങൾക്ക് വലിയ ലോൺ ലഭിക്കാനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കാൻ കഴിയും. വരുമാനം കൂട്ടിച്ചേർക്കുന്നതിലൂടെ, മൊത്തം വരുമാനം വർദ്ധിക്കുകയും തിരിച്ചടവ് ശേഷി ഉയരുകയും ചെയ്യും.
എന്നാൽ ഓർക്കുക, എല്ലാ സഹ ഉടമകളും ഹോം ലോണിനുള്ള സഹ അപേക്ഷകരായിരിക്കണം, എന്നാൽ എല്ലാ സഹ അപേക്ഷകരും സഹ ഉടമകളാകണമെന്നില്ല. മാത്രമല്ല, സുഗമമായ ട്രാൻസാക്ഷനായി, നിങ്ങളുടെ സഹ അപേക്ഷകന് മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടെന്ന് ഉറപ്പുവരുത്തുക, ഒരു അപേക്ഷകന്‍റെ കുറഞ്ഞ സ്കോർ പോലും സംയോജിത ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കും. നിർഭാഗ്യകരമായ എന്തെങ്കിലും സംഭവമുണ്ടായാൽ അല്ലെങ്കിൽ ഏതെങ്കിലും അപേക്ഷകന്‍റെ പെട്ടെന്നുള്ള മരണം സംഭവിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിന് ഒരു പ്രത്യേക ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടത് നല്ലതാണ്.
ആർക്കാണ് ഹോം ലോണിനുള്ള സഹ അപേക്ഷകരാകാൻ കഴിയുക? നിങ്ങളിൽ ഇപ്പോൾ ഉയർന്നുവരുന്ന പ്രസക്തമായ ചോദ്യമാണിത്. ഇന്ത്യൻ സാഹചര്യങ്ങളിൽ, വിവാഹിതരായ ദമ്പതികൾ, അച്ഛനും മകനും (ഒന്നിലധികം അവകാശികൾ ഉള്ള സാഹചര്യത്തിൽ പ്രാഥമിക ഉടമസ്ഥൻ മകനായിരിക്കും) അല്ലെങ്കിൽ അച്ഛനും അവിവാഹിതയായ മകളും (മകൾ പ്രാഥമിക ഉടമയാണെങ്കിൽ), സഹോദരങ്ങൾ (സഹ ഉടമസ്ഥതയിലുള്ള പ്രോപ്പർട്ടിയുടെ കാര്യത്തിൽ), കൂടാതെ ബിസിനസ്സുകാർക്ക് അവന്‍റെ/അവളുടെ കമ്പനിയോടൊപ്പം സഹ അപേക്ഷകരാകാം.
ഒരു ജോയിന്‍റ് ഹോം ലോണിൽ, ആനുകൂല്യങ്ങൾ പലതാണ്:
ജോയിന്‍റ് ഹോം ലോണിന്‍റെ പ്രധാനപ്പെട്ട 6 നേട്ടങ്ങൾ നമുക്ക് നോക്കാം
ലോൺ യോഗ്യത വർധിപ്പിക്കുന്നു:
വരുമാനത്തെ അടിസ്ഥാനമാക്കി അപേക്ഷകരുടെ തിരിച്ചടവ് ശേഷി വിലയിരുത്തിയ ശേഷം ലോൺ അനുവദിക്കുന്നു. സഹ അപേക്ഷകന്‍റെ വരുമാനം ചേർക്കുന്നതിലൂടെ, ഒരു വ്യക്തിക്ക് വലിയ തുക ലോണായി ലഭിക്കും.
ഇതിനെക്കുറിച്ച് മനസ്സിലാക്കുക: നിങ്ങളുടെ ഹോം ലോൺ യോഗ്യത എങ്ങനെ മെച്ചപ്പെടുത്താം
ഒരു വലിയ വീട് സ്വന്തമാക്കാം:
യോഗ്യത ഗണ്യമായി വർദ്ധിക്കുന്നതിനാൽ, സ്വപ്ന ഭവനം വാങ്ങുന്നതിനുള്ള സാധ്യതകൾ യാഥാർത്ഥ്യത്തോട് അടുത്താണ്.
ഉത്തരവാദിത്തം പങ്കുവയ്ക്കപ്പെടുന്നു:
നിങ്ങളുടെ ഹോം ലോണിനായി ഒരു സഹ അപേക്ഷകനെ ചേർക്കുമ്പോൾ, ഹോം ലോൺ തിരിച്ചടയ്ക്കുന്നതിനുള്ള ഉത്തരവാദിത്തം നിങ്ങൾ പങ്കിടുന്നു. ഇത് ഉടമസ്ഥാവകാശം പങ്കുവയ്ക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും വ്യക്തികളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ടാക്സ് ആനുകൂല്യം:
നിങ്ങൾക്കും നിങ്ങളുടെ സഹ-അപേക്ഷകനും ആദായനികുതി ചട്ടങ്ങളുടെ സെക്ഷൻ 80സി പ്രകാരം ഹോം ലോണിൻ്റെ മുതൽ തുകയുടെ തിരിച്ചടവില്‍ 1.5 ലക്ഷം രൂപ വരെയും സെക്ഷൻ 24 പ്രകാരം 2 ലക്ഷം രൂപ വരെയും ആദായ നികുതി ഇളവിന് അർഹതയുണ്ട്. ഹോം ലോൺ പലിശയിലെയും മുതൽ തുകയുടെ തിരിച്ചടവിൻ്റെയും നികുതി ആനുകൂല്യം വസ്തുവിൻ്റെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞാൽ മാത്രമേ ക്ലെയിം ചെയ്യാൻ കഴിയൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ വിശദമായ വിവരങ്ങൾക്കും നേട്ടങ്ങൾക്കും നിങ്ങളുടെ ടാക്സ് കൺസൾട്ടൻ്റുമായോ സാമ്പത്തിക ഉപദേഷ്ടാവുമായോ ബന്ധപ്പെടുന്നത് നല്ലതാണ്.
ഉടമസ്ഥാവകാശ കൈമാറ്റം:
മേൽപ്പറഞ്ഞ ആനുകൂല്യങ്ങൾക്ക് പുറമേ, ജോയിന്‍റ് ഹോം ലോണിലേക്ക് നയിക്കുന്ന ജോയിന്‍റ് പ്രോപ്പർട്ടി ഉടമസ്ഥത ഏതെങ്കിലും അപ്രതീക്ഷിത സംഭവത്തെ തുടർന്ന് മറ്റേതെങ്കിലും അപേക്ഷകന്‍റെ പേരിലേക്ക് (സഹ ഉടമസ്ഥനും കൂടി ആയ മറ്റൊരാളിലേക്ക്) കൈമാറ്റം ചെയ്യുന്ന പ്രക്രിയ എളുപ്പമാക്കുന്നു.
വനിതാ സഹ-അപേക്ഷകയോടൊപ്പം ലഭിക്കുന്ന സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകളിലെ ആനുകൂല്യം:
നിങ്ങളുടെ സഹ അപേക്ഷക സ്ത്രീയാണെങ്കിൽ ചില സംസ്ഥാനങ്ങൾ സ്റ്റാമ്പ് ഡ്യൂട്ടി നിരക്കിൽ ഇളവ് വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് പലർക്കും അറിയില്ല. ഉദാഹരണത്തിന് ഡൽഹിയിൽ, അപേക്ഷിക്കുന്ന വ്യക്തി ഒരു സ്ത്രീയാണെങ്കിൽ 4% വും, വിവാഹിതരായ ദമ്പതികളാണെങ്കിൽ 5% വും അവിവാഹിതരായ പുരുഷന്മാരാണെങ്കിൽ 6% വും സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കുന്നതാണ്.
വായിച്ചിരിക്കേണ്ടത്: നിങ്ങളുടെ ഹോം ലോണിനുള്ള എലിജിബിലിറ്റി നോക്കുക
പിഎൻബി ഹൗസിംഗ് ഫൈനാൻസ് ലിമിറ്റഡിൻ്റെ ബിസിനസ് ഹെഡും ജനറൽ മാനേജരുമായ ഷാജി വർഗീസ് തയ്യാറാക്കിയത്