PNB Housing Finance Limited

എൻഎസ്ഇ:

ബിഎസ്ഇ:

അവസാന അപ്ഡേറ്റ്:

()
ശരാശരി റേറ്റിംഗ്
ഷെയർ ചെയ്യുക
കോപ്പി ചെയ്യുക

ഇന്ത്യയിലെ ഫിക്സഡ് ഡിപ്പോസിറ്റുകളുടെ തരങ്ങൾ, മികച്ച ഫിക്സഡ് ഡിപ്പോസിറ്റ് എങ്ങനെ തിരഞ്ഞെടുക്കാം?

give your alt text here

റിസ്ക് എടുക്കാൻ വിമുഖതയുള്ള നിക്ഷേപകർക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപമാണ് ഫിക്സഡ് ഡിപ്പോസിറ്റുകൾ. ഒരു നിശ്ചിത കാലയളവിലേക്ക് ഒരു നിശ്ചിത പലിശ നിരക്കിൽ പണം നിക്ഷേപിക്കാൻ ഇത് അവരെ അനുവദിക്കുന്നു. ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്കുകൾ കാലയളവിന്‍റെ അടിസ്ഥാനത്തിൽ മുൻകൂട്ടി നിർവചിച്ചിരിക്കുന്നവയാണ്. മുതിർന്ന പൗരന്മാർക്ക് പലിശ നിരക്ക് അൽപ്പം കൂടുതലാണ്. ഈ ശതമാനം ധനകാര്യ സ്ഥാപനത്തിൻ്റെ വിവേചനാധികാരത്തിലാണ്.

നിക്ഷേപകർ ഫിക്സഡ് ഡിപ്പോസിറ്റ് യോഗ്യതാ മാനദണ്ഡം പാലിക്കുകയും ഫിക്സഡ് ഡിപ്പോസിറ്റിന് ആവശ്യമായ ഡോക്യുമെന്‍റുകൾ സമർപ്പിക്കുകയും ചെയ്താൽ, അവരുടെ പണം ഒരു നിശ്ചിത കാലയളവിലേക്ക് ലോക്ക് ഇൻ ചെയ്യുന്നതാണ്.

ഏതെങ്കിലും കാരണത്താൽ, ലോക്ക്-ഇൻ കാലയളവ് പൂർത്തിയാകുന്നതിന് മുമ്പ് ഡിപ്പോസിറ്റർമാർക്ക് എഫ്‌ഡി ബ്രേക്ക് ചെയ്യേണ്ടതുണ്ടെങ്കിൽ, കാലാവധിക്ക് മുമ്പുള്ള പിൻവലിക്കൽ പിഴ ഈടാക്കുന്നതിലേക്ക് നയിക്കും, കൂടാതെ അവർക്ക് നിശ്ചിത പലിശയും നഷ്ടമാകുന്നു. പിഎൻബി ഹൗസിംഗ് ഫൈനാൻസ് പോലുള്ള എച്ച്എഫ്‌സിക്ക്, ലോക്ക്-ഇൻ കാലയളവ് 3 മാസമാണ്.

വ്യത്യസ്ത തരം ഫിക്സഡ് ഡിപ്പോസിറ്റുകൾ

ഫൈനാൻഷ്യൽ സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്ന വിവിധ തരം ഫിക്സഡ് ഡിപ്പോസിറ്റുകൾ ഉണ്ട്. പൊതുവായ ചിലവ ഇതാ:

1. സ്റ്റാൻഡേർഡ് ഫിക്സഡ് ഡിപ്പോസിറ്റുകൾ

മിക്കവാറും എല്ലാ ഫൈനാൻഷ്യൽ സ്ഥാപനങ്ങളും തങ്ങളുടെ ഉപഭോക്താക്കൾക്ക് ഈ തരത്തിലുള്ള ഫിക്സഡ് ഡിപ്പോസിറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. നിക്ഷേപകർ ഒരു സ്റ്റാൻഡേർഡ് ഫിക്സഡ് ഡിപ്പോസിറ്റ് തിരഞ്ഞെടുക്കുമ്പോൾ, അവരുടെ പണം ഒരു നിശ്ചിത കാലയളവിലേക്ക് നിക്ഷേപിക്കുന്നു, കൂടാതെ നിക്ഷേപ കാലയളവിനെ ആശ്രയിച്ച് നിശ്ചിതമായ ഒരു എഫ്‌ഡി പലിശ നിരക്ക് അവർക്ക് ലഭിക്കും.

സാധാരണ സവിശേഷതകളിൽ ഇവ ഉൾപ്പെടുന്നു:

  • ഏഴ് ദിവസം മുതൽ പത്ത് വർഷം വരെയുള്ള ഫിക്സഡ് ടേം. എച്ച്എഫ്‌സി എഫ്‌ഡിക്ക്, കാലയളവ് 1 വർഷം മുതൽ 10 വർഷം വരെയാണ്.
  • വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്ക് വിധേയമല്ലാത്ത, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പലിശ നിരക്ക്
  • സേവിംഗ്സ് അക്കൗണ്ട് ഡിപ്പോസിറ്റുമായി താരതമ്യം ചെയ്യുമ്പോൾ എഫ്‌ഡി പലിശ നിരക്ക് ഉയർന്നതാണ്.

2. ടാക്സ്-സേവിംഗ് ഫിക്സഡ് ഡിപ്പോസിറ്റ് (ബാങ്കുകൾക്കും പോസ്റ്റ് ഓഫീസ് എഫ്‌ഡികൾക്കും മാത്രം ബാധകം)

ടാക്സ്-സേവിംഗ് ഫിക്സഡ് ഡിപ്പോസിറ്റിന് നിക്ഷേപകർ കുറഞ്ഞത് അഞ്ച് വർഷത്തേക്ക് പണം നിക്ഷേപിക്കേണ്ടതുണ്ട്. ടാക്സ്-സേവിംഗ് എഫ്‌ഡിയിൽ നിക്ഷേപിച്ച തുക ആദായനികുതി നിയമത്തിന്‍റെ സെക്ഷൻ 80സി പ്രകാരം നികുതി ഇളവിന് യോഗ്യത നേടുന്നു. ഈ എഫ്‌ഡിയിൽ നേടിയ പലിശ നികുതി കിഴിവിന് യോഗ്യമാണ്.

സാധാരണ സവിശേഷതകൾ:

  • അഞ്ച് വർഷത്തെ മിനിമം ലോക്ക്-ഇൻ കാലയളവ്
  • ₹ 1.5 ലക്ഷം വരെയുള്ള നികുതി ഇളവ്
  • ലംപ്സം ഡിപ്പോസിറ്റുകൾ മാത്രമേ നടത്താനാകൂ

വായിച്ചിരിക്കേണ്ടത്: ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ട് എങ്ങനെ ഓൺലൈനിൽ തുറക്കാം?

3. സ്പെഷ്യൽ ഫിക്സഡ് ഡിപ്പോസിറ്റുകൾ

പ്രത്യേക കാലയളവിൽ ലഭ്യമായതിനാൽ ഈ എഫ്‌ഡികളെ 'സ്പെഷ്യൽ' എന്ന് വിളിക്കുന്നു. ഈ കാലയളവ് 290 അല്ലെങ്കിൽ 390 പോലെയുള്ള സ്ഥിരമല്ലാത്ത ഏതെങ്കിലും ദിവസങ്ങളാകാം (ബാങ്കുകളിൽ ഓഫർ ചെയ്യുന്നു). സ്പെഷ്യൽ എഫ്‌ഡികളിലെ ഉയർന്ന പലിശ നിരക്ക് കാരണം, അവ ഒരു ജനപ്രിയ നിക്ഷേപ ഓപ്ഷനാണ്. സ്പെഷ്യൽ ഫിക്സഡ് ഡിപ്പോസിറ്റുകളുടെ സവിശേഷതകൾ ഇവയാണ്:

  • ഒരു നിശ്ചിത കാലയളവിലേക്കുള്ള നിക്ഷേപം.
  • കാലയളവ് അവസാനിക്കുന്നതുവരെ പണം പിൻവലിക്കാൻ കഴിയില്ല
  • സ്റ്റാൻഡേർഡ് ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്കുകളേക്കാൾ സ്പെഷ്യൽ ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്കുകൾ കൂടുതലാണ്

4. സഞ്ചിത ഫിക്സഡ് ഡിപ്പോസിറ്റുകൾ

ഈ എഫ്‌ഡികളിലെ പലിശ തിരഞ്ഞെടുത്ത കാലയളവ് അനുസരിച്ച് കൂട്ടിച്ചേർക്കപ്പെടുന്നു. മെച്യൂരിറ്റി സമയത്ത്, നിക്ഷേപ തുകയിലേക്ക് പലിശ ചേർക്കുന്നു.

5. നോണ്‍-ക്യുമുലേറ്റീവ് ഫിക്സഡ് ഡിപ്പോസിറ്റ്

സഞ്ചിത എഫ്‌ഡികൾക്ക് വിപരീതമായി, ഇതിലുള്ള പലിശ പതിവ് ഇടവേളകളിൽ നൽകുന്നു.

ചില സവിശേഷതകൾ:

  • എഫ്‌ഡി തുറക്കുന്ന സമയത്ത് നിശ്ചയിച്ച ഫ്രീക്വൻസി പ്രകാരം പലിശ നൽകുന്നു - ഇത് വാർഷികം, പ്രതിമാസം, ദ്വി-വാർഷികം, അല്ലെങ്കിൽ ഓരോ ത്രൈമാസികം ആകാം.
  • കൃത്യമായ ഇടവേളകളിൽ ഫണ്ട് ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന റിട്ടയർ ചെയ്തവർക്ക് അല്ലെങ്കിൽ പെൻഷൻ വാങ്ങുന്നവർക്ക് ഇത്തരത്തിലുള്ള നിക്ഷേപം കൂടുതൽ അനുയോജ്യമാണ്.

6. മുതിർന്ന പൗരന്മാരുടെ ഫിക്സഡ് ഡിപ്പോസിറ്റ്

പേര് സൂചിപ്പിക്കുന്നത് പോലെ, ഈ എഫ്‌ഡി 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് മാത്രമാണ്.

മുതിർന്ന പൗരന്മാരുടെ ഫിക്സഡ് ഡിപ്പോസിറ്റിന്‍റെ സവിശേഷതകൾ ഇവയാണ്:

  • മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് സ്റ്റാൻഡേർഡ് എഫ്‌ഡി പലിശ നിരക്കുകളേക്കാൾ 0.25% മുതൽ 0.75% വരെ അധികമാണ്. പിഎൻബി ഹൗസിംഗ് മുതിർന്ന പൗരന്മാർക്ക് 0.25% അധിക ആർഒഐ വാഗ്ദാനം ചെയ്യുന്നു.
  • സൗകര്യപ്രദമായ നിബന്ധനകൾ

ഏറ്റവും മികച്ച ഫിക്സഡ് ഡിപ്പോസിറ്റ് എങ്ങനെ തിരഞ്ഞെടുക്കാം?

ഏറ്റവും അനുയോജ്യമായ ഫിക്സഡ് ഡിപ്പോസിറ്റ് തിരഞ്ഞെടുക്കാൻ, നിക്ഷേപകർ ചില വശങ്ങൾ വിലയിരുത്തണം:

1. ഫിക്സഡ് ഡിപ്പോസിറ്റിന്‍റെ കാലാവധി

എഫ്‌ഡി പലിശ നിരക്കുകൾ കാലയളവ് അനുസരിച്ച് വ്യത്യാസപ്പെടും ; ദീർഘമായ കാലയളവ്, ഉയർന്ന പലിശ നിരക്ക്. ദീർഘകാല നിബന്ധനകളുള്ള എഫ്‍ഡികള്‍ മികച്ചതായി തോന്നുന്നു, എന്നാൽ നിക്ഷേപിച്ച പണം ദീർഘകാലത്തേക്ക് ലോക്ക് ചെയ്തിരിക്കുന്നതിനാൽ, നിക്ഷേപകന്‍റെ ലിക്വിഡിറ്റി തടസ്സപ്പെടുത്തുന്നു. അതിനാൽ, നിക്ഷേപകന്‍റെ സാമ്പത്തിക സാഹചര്യവും ലക്ഷ്യങ്ങളും അടിസ്ഥാനമാക്കി കാലയളവ് ഫ്ലെക്സിബിലിറ്റി വാഗ്ദാനം ചെയ്യുന്ന ഒരു എഫ്‌ഡി തിരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്.

2. കാലാവധിക്ക് മുമ്പുള്ള പിൻവലിക്കൽ നിബന്ധനകൾ

ഒരു ഫിക്സഡ് ഡിപ്പോസിറ്റ് തിരഞ്ഞെടുക്കുന്നതിന് മുമ്പ്, കാലാവധിക്ക് മുമ്പുള്ള പിൻവലിക്കൽ നിബന്ധനകളും പിഴകളും വിലയിരുത്താൻ നിർദ്ദേശിക്കുന്നു. അവർക്ക് അവരുടെ എഫ്‌ഡി ലിക്വിഡേറ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം, വളരെ ഉയർന്ന വിലയിൽ അല്ല.

വായിച്ചിരിക്കേണ്ടത്: ടേം ഡിപ്പോസിറ്റിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

3. പലിശ നിരക്ക്

എഫ്‍ഡികൾ തുറക്കുന്നതിനുള്ള പ്രധാന കാരണം അവയിൽ നിന്നും പലിശ നേടുക എന്നതാണ്. മത്സരക്ഷമമായ എഫ്‌ഡി പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ഒരു ഫൈനാൻഷ്യൽ സ്ഥാപനം തിരഞ്ഞെടുക്കുക.

4. അധിക ആനുകൂല്യങ്ങൾ

പലിശ നിരക്ക് മാത്രമല്ല ; ചില അധിക ആനുകൂല്യങ്ങൾക്കായി നോക്കുക. ഇതിൽ ഓട്ടോ-റിന്യുവൽ ഓപ്ഷനുകൾ, ഫിക്സഡ് ഡിപ്പോസിറ്റിന്മേലുള്ള ലോണിന്‍റെ സൗകര്യം, ഉയർന്ന ലിക്വിഡിറ്റിക്കുള്ള ഓവർഡ്രാഫ്റ്റ് സൗകര്യം, അത്തരം മറ്റ് സവിശേഷതകൾ എന്നിവ ഉൾപ്പെടുന്നു.

വിവിധ നിക്ഷേപ ഓപ്ഷനുകൾ ലഭ്യമാണ്, എന്നാൽ നിക്ഷേപകർക്കിടയിൽ ഫിക്സഡ് ഡിപ്പോസിറ്റുകൾ ഒരു പ്രിയപ്പെട്ട ചോയിസായി തുടരുന്നു. എഫ്‌ഡികളുടെ സുരക്ഷിതവും ഭദ്രവുമായ സ്വഭാവം നിശ്ചിത വരുമാനവും സ്ഥിരതയുള്ള വളർച്ചയും ഉറപ്പ് നൽകുന്നു എന്നതിനാലാണിത്. തിരഞ്ഞെടുക്കാൻ വ്യത്യസ്ത തരം ഫിക്സഡ് ഡിപ്പോസിറ്റുകൾ ഉള്ളതിനാൽ, ഡിപ്പോസിറ്റർക്ക് അവരുടെ പണത്തിന് അനുയോജ്യമായത് കണ്ടെത്താം.

ഹോം ലോണിന് അപ്രൂവൽ നേടുക, കേവലം
3 മിനിറ്റ്, ആയാസരഹിതമാണ്!

പിഎൻബി ഹൗസിംഗ്

കണ്ടെത്താനുള്ള മറ്റ് വിഷയങ്ങൾ

Request Call Back at PNB Housing
തിരിച്ചു വിളിക്കുക