ഹോം ലോൺ അടച്ചുതീർക്കുക എന്നത് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ബാധ്യതകളിൽ ഒന്നാണെന്ന് എല്ലാവർക്കും അറിയാം. മുഴുവൻ ലോണും അടയ്ക്കാൻ ഉപഭോക്താക്കൾ 15-20 വർഷം തിരഞ്ഞെടുക്കുന്നതിനാലാണിത്. ഇത്രയും ദൈർഘ്യമേറിയ കാലയളവിനായി എല്ലാ മാസവും നിങ്ങളുടെ വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം മാറ്റിവെക്കുന്നത് സങ്കൽപ്പിക്കുക! അതുപോലെ, നിങ്ങൾ പ്ലാൻ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, ഉയർന്ന ഹോം ലോൺ ഇഎംഐ നിങ്ങളുടെ സാമ്പത്തിക ക്ഷേമത്തെയും മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും.
അതിനാൽ, ഹോം ലോൺ പലിശ കുറയ്ക്കുന്നതിനായി ചില ലളിതമായ നുറുങ്ങുകൾ പിന്തുടർന്ന് ഹോം ലോൺ എടുക്കുന്നതിന് മുമ്പും ശേഷവുമുള്ള നിരക്കുക. അത് വേഗത്തിലും കൂടുതൽ കാര്യക്ഷമമായും അനായാസമായി അടയ്ക്കാൻ നിങ്ങളെ സഹായിക്കുന്നു. നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം ഏറ്റവും അനുകൂലമായ നിബന്ധനകളും മത്സരക്ഷമമായ പലിശ നിരക്കുകളും വാഗ്ദാനം ചെയ്യുന്ന ശരിയായ ലെൻഡിംഗ് സ്ഥാപനത്തോടൊപ്പം സൈൻ അപ്പ് ചെയ്യുക എന്നതാണ്.
പിഎൻബി ഹൗസിംഗിലെ ഞങ്ങളുടെ വിദഗ്‌ദ്ധർ ശുപാർശ ചെയ്യുന്ന നിങ്ങളുടെ ഹോം ലോൺ പലിശ കുറയ്ക്കാൻ കഴിയുന്ന 4 ലളിതമായ നുറുങ്ങുകൾ ഇതാ:
1. ശ്രദ്ധാപൂർവ്വം ലോൺ കാലയളവ് തിരഞ്ഞെടുക്കുക
ഹോം ലോൺ കാലയളവ് തീരുമാനിക്കുമ്പോൾ, അന്തിമ ലോൺ കാലയളവ് തീരുമാനിക്കുന്നതിന് മുമ്പ് നിങ്ങൾ അത് ചിന്തിക്കുന്നുവെന്ന് ഉറപ്പാക്കുക. ഹോം ലോൺ കാലയളവ് നിർണ്ണയിക്കുന്നതിന് രണ്ട് വഴികളുണ്ട്, അവ ഓരോന്നും നിങ്ങളുടെ ബജറ്റും ആവശ്യങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്.
നിങ്ങൾ ഒരു ഹ്രസ്വകാല ഹോം ലോൺ തിരഞ്ഞെടുക്കുകയാണെങ്കിൽ, വലിയ തുക ഇഎംഐ അടയ്‌ക്കേണ്ടി വരും. ഇത് പലിശ കുറയ്ക്കുമെങ്കിലും, വലിയ ഇഎംഐ അടയ്ക്കുന്നതിലൂടെ ഒരാളുടെ സാമ്പത്തിക ബജറ്റിൻ്റെ താളം തെറ്റിയേക്കാം. മറുവശത്ത്, ദീർഘമായ ഹോം ലോൺ കാലയളവ് തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങൾക്ക് എല്ലാ മാസവും സൗകര്യപ്രദമായ ഇഎംഐ തുക അടയ്ക്കാൻ കഴിയുമെങ്കിലും, ലോൺ കാലയളവ് അവസാനിക്കുമ്പോൾ ഗണ്യമായ പലിശ നൽകേണ്ടി വരും.
രണ്ട് ഓപ്ഷനുകളിൽ നിന്നും ഏറ്റവും മികച്ചത് ലഭിക്കുന്നതിന്, നിങ്ങളുടെ ബഡ്‌ജറ്റിനെ തളർത്താത്ത, അമിത പലിശഭാരം ചുമത്താത്ത ഒരു ലോൺ കാലയളവ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ശരിയായ തീരുമാനങ്ങൾ എടുക്കുകയും ഹോം ലോൺ തിരിച്ചടവ് എളുപ്പമാക്കുകയും ചെയ്യുക. ശരിയായ ദിശയിൽ നീങ്ങുന്നതിനായി നിങ്ങളെ സഹായിക്കുന്നതിന് ഹോം ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച് ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഹോം ലോൺ ഇഎംഐ പ്രീ-എംപ്റ്റ് ചെയ്യുക.
8.75%* പലിശ നിരക്കിൽ ₹ 50 ലക്ഷം ഹോം ലോണിന്, 10-വർഷത്തെ കാലയളവിൽ അടയ്‌ക്കേണ്ട മൊത്തം പലിശ ₹ 22.76 ലക്ഷം ആണ്. നിങ്ങൾ കാലയളവ് 20 വർഷമായി വർദ്ധിപ്പിച്ചാൽ, ഹോം ലോൺ പലിശ ₹ 50.29 ലക്ഷം ആയി കുറയുന്നു! അതിനാൽ, ഒരു ഹോം ലോൺ എടുക്കുമ്പോൾ, നിങ്ങൾക്ക് എല്ലാ മാസവും കഴിയുന്ന പരമാവധി തുക അടയ്ക്കാൻ നിങ്ങളുടെ കാലയളവ് ക്രമീകരിക്കാൻ ശ്രമിക്കുക. ഒടുവിൽ, നിങ്ങളുടെ വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് ഉയർന്ന ഇഎംഐ എടുക്കാൻ കഴിയുമെന്ന് നിങ്ങൾ മനസ്സിലാക്കും.
അധിക വായന: ഒരു ഹോം ലോണ്‍ തിരഞ്ഞെടുക്കുമ്പോള്‍ പലിശ നിരക്ക് മാത്രം ആയിരിക്കണോ ഏക മാനദണ്ഡം?
2. സാധ്യമായത്ര പ്രീപേമെന്‍റുകൾ അടയ്ക്കുന്നുവെന്ന് ഉറപ്പാക്കുക
നിങ്ങൾ തുടക്കത്തിൽ അടയ്ക്കുന്ന ഇഎംഐ നിങ്ങളുടെ ഹോം ലോൺ തുകയുടെ പലിശയിലേക്ക് പോകുന്നുവെന്ന് നിങ്ങൾക്കറിയാമോ? അതായത് ഹോം ലോണിന്‍റെ ആദ്യ വർഷങ്ങളിലെ റെഗുലർ പ്രീപേമെന്‍റുകൾ ഹോം ലോൺ പലിശ ഗണ്യമായി കുറയ്ക്കാൻ നിങ്ങളെ സഹായിക്കും. നിങ്ങൾക്ക് ഒരു ബോണസ് ലഭിച്ചാൽ അല്ലെങ്കിൽ അധിക വരുമാന സ്രോതസ്സ് ഉണ്ടെങ്കിൽ, നിങ്ങളുടെ ഹോം ലോൺ പ്രീപേമെന്‍റുകൾക്കായി അത് മാറ്റിവയ്ക്കുക. ഹോം ലോൺ പലിശ കുറയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗ്ഗങ്ങളിലൊന്നാണിത്. ഏറ്റവും നല്ല കാര്യം എന്താണെന്ന് അറിയാമോ? നിങ്ങൾക്ക് ഫ്ലോട്ടിംഗ് ഹോം ലോൺ പലിശ നിരക്ക് ഉണ്ടെങ്കിൽ, നിങ്ങളുടെ ലെൻഡർ നിങ്ങളിൽ നിന്ന് പ്രീപേമെന്‍റ് ഫീസ് പോലും ഈടാക്കില്ല.
3. മികച്ച ഹോം ലോൺ പലിശ നിരക്ക് നേടാൻ ശ്രമിക്കുക
നിങ്ങൾ സമയബന്ധിതമായ ഇഎംഐ പേമെന്‍റുകൾ നടത്തുന്ന ഒരു വ്യക്തിയാണങ്കിൽ, നിങ്ങൾക്ക് ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ, പലിശ കൺവേർഷൻ ഫീസിന്‍റെ അപ്ഫ്രണ്ട് പേമെന്‍റിൽ മികച്ച പലിശ നിരക്ക് ലഭിക്കാനുള്ള അവസരം നിങ്ങൾക്ക് ലഭിക്കും. അതിനായി നിങ്ങളുടെ ലെൻഡറിന് ഹോം ലോൺ പലിശ നിരക്ക് കുറയ്ക്കുന്നതിന് ഒരു അപേക്ഷ ഫയൽ ചെയ്യുക. മുകളിൽ പരാമർശിച്ച രണ്ട് നിബന്ധനകളും പാലിച്ചാൽ നിങ്ങളുടെ ശേഷിക്കുന്ന ഹോം ലോൺ പലിശ വിഹിതം കുറയ്ക്കും. കൂടാതെ, നിങ്ങളുടെ വരുമാന വളർച്ച പ്രതിഫലിക്കുന്ന വിധം നിങ്ങളുടെ ഇഎംഐ അൽപ്പം വർദ്ധിപ്പിക്കാൻ അവരോട് ആവശ്യപ്പെടുക. ഇതിലൂടെ, നിങ്ങൾക്ക് ലോൺ തുക വേഗത്തിൽ അടയ്ക്കാം.
4. ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ ചെയ്യുക
നിങ്ങളുടെ ഹോം ലോൺ പലിശ നിരക്ക് പുതുക്കാൻ ലെൻഡർ തയ്യാറാവുന്നില്ലേ? എങ്കിൽ ഹോം ലോൺ പലിശ നിരക്ക് കുറയ്ക്കുന്നതിനായി ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുക. ചുരുക്കത്തിൽ, ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ നിങ്ങൾക്ക് മികച്ച ഹോം ലോൺ പലിശ നിരക്കും മറ്റ് നിബന്ധനകളും വാഗ്ദാനം ചെയ്യുന്ന ഒരു പുതിയ ലെൻഡറിലേക്ക് നിങ്ങളുടെ ശേഷിക്കുന്ന ഹോം ലോൺ തുക ട്രാൻസ്ഫർ ചെയ്യുന്നു.
നിങ്ങളുടെ നിലവിലെ ലെൻഡർ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ പലിശ നിരക്ക് ഈടാക്കുന്ന സാഹചര്യങ്ങളിൽ ഇത് സാധാരണയായി നടക്കുന്ന സംഭവമാണ്. കൂടാതെ, നിങ്ങളുടെ മൊത്തത്തിലുള്ള ലോൺ ബാധ്യത കുറയ്ക്കാൻ സഹായിക്കുന്നതിനായി നിരവധി ലെൻഡർമാർ ഹോം ലോൺ ബാലൻസ് ട്രാൻസ്ഫറിനായുള്ള പ്രത്യേക ഓഫറുകളും അവസരങ്ങളും നൽകുന്നു. പിഎൻബി ഹൗസിംഗ് 30 വർഷത്തെ കാലയളവിൽ 8.75% മുതൽ ആരംഭിക്കുന്ന കുറഞ്ഞ പലിശ നിരക്കിൽ ഹോം ലോൺ ബാലൻസ് ട്രാൻസ്ഫറുകൾ വാഗ്ദാനം ചെയ്യുന്നു.
വായിച്ചിരിക്കേണ്ടത്: ഹോം ലോൺ ബാലൻസ് ട്രാൻസ്ഫറിനുള്ള അവശ്യ ഗൈഡ്
ചില അധിക നുറുങ്ങുകൾ
- ഹോം ലോൺ പലിശ നിരക്ക് കുറയ്ക്കുന്നതിനായി വിദഗ്ദർ നിർദേശിക്കുന്ന മറ്റൊരു നിർദ്ദേശം, നിങ്ങൾ ഒരു ഫിക്സഡ് പലിശ നിരക്കിലാണ് ആദ്യം ഹോം ലോൺ എടുത്തിട്ടുള്ളത് എങ്കിൽ, അത് ഫ്ലോട്ടിംഗ് പലിശ നിരക്കിലേക്ക് മാറ്റുക എന്നതാണ്. ഒരു ഫിക്സഡ് പലിശ നിരക്കിലുള്ള ലോണിനെ അപേക്ഷിച്ച് ഫ്ലോട്ടിംഗ് പലിശ നിരക്കിലുള്ള ലോണിൻ്റെ പലിശ ബാധ്യത പലപ്പോഴും കൂടുതലാണെന്ന കാര്യം ശ്രദ്ധിക്കുക. ഹോം ലോൺ പലിശ നിരക്കുകൾ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിൽ ഉള്ളതിനാൽ മാറ്റം പരിഗണിക്കുന്നത് ഒരു നല്ല ആശയമായിരിക്കും. കൂടാതെ, ഫിക്സഡ് ഹോം ലോൺ പലിശ ഇപ്പോൾ വളരെ അപൂർവ്വമായ കാര്യമാണ്, കാരണം മിക്ക ലെൻഡർമാരും മിതമായ നിരക്കിൽ ഫ്ലോട്ടിംഗ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
- നിങ്ങൾ ഒരു ഹോം ലോണിൽ സൈൻ ഓഫ് ചെയ്യുകയാണെങ്കിൽ, സാധ്യമായ ഏറ്റവും ഉയർന്ന തുക ഡൗൺ പേമെന്‍റ് അടയ്ക്കുന്നത് പരിഗണിക്കുക. ഓർക്കുക, നിങ്ങൾ അടയ്ക്കുന്നത് ഉയർന്നതാണെങ്കിൽ, മൊത്തത്തിലുള്ള ലോൺ തുകയും ഈടാക്കുന്ന പലിശയും കുറവായിരിക്കും.
ഉപസംഹാരം
നിങ്ങളുടെ ഹോം ലോൺ പലിശ നിരക്ക് എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ചുള്ള വിദഗ്‌ധരുടെ നിർദേശങ്ങൾ ഇപ്പോൾ നിങ്ങളുടെ പക്കലുണ്ട്. തീർച്ചയായും, കുറഞ്ഞ ഹോം ലോൺ പലിശ നിരക്ക് ലഭിക്കുന്നതിൽ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാകാം. പലിശ നിരക്ക് കുറയ്ക്കുന്നതിനും നിങ്ങളുടെ മൊത്തം ഹോം ലോൺ ബാധ്യത കുറയ്ക്കുന്നതിനും ഓരോ ലെൻഡറും പ്രത്യേക ഡീലുകൾ വാഗ്ദാനം ചെയ്യുന്നു.
പിഎൻബി ഹൗസിംഗിൽ, നിലവിലുള്ള എല്ലാ ഉപഭോക്താക്കൾക്കും അവരുടെ ഹോം ലോൺ പലിശ കൂടുതൽ ലാഭകരമാക്കുന്നതിന് ഞങ്ങൾ ഏറ്റവും കുറഞ്ഞ നിരക്ക് വർദ്ധനവ് വാഗ്ദാനം ചെയ്യുന്നു. ഫ്ലോട്ടിംഗ് പലിശ ലോണുകളിൽ ഞങ്ങൾ റീപേമെന്‍റ്/ഫോർക്ലോഷർ ഫീസ് ഈടാക്കുന്നില്ല. വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച ഹോം ലോൺ പലിശ നിരക്ക് ലഭിക്കുന്നതിന് ഇന്ന് തന്നെ ഞങ്ങളുടെ വിദഗ്‌ധരുമായി ബന്ധപ്പെടുക.