ഞങ്ങൾ ഒരു ജനപ്രിയമായ പഴഞ്ചൊല്ല് പറയുകയാണെങ്കിൽ, ഓരോ മനുഷ്യന്‍റെയും ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ആവശ്യങ്ങൾ ഭക്ഷണം, വസ്ത്രം, വീട് എന്നിവയാണ്. ആദ്യത്തെ രണ്ടും എളുപ്പത്തിൽ സാധ്യമാകുന്ന അനിവാര്യമായ കാര്യങ്ങളാണെങ്കിലും, ഒരാളുടെ തലയ്ക്ക് മുകളിൽ റൂഫ് ലഭിക്കുന്നതിന് വലിയ സാമ്പത്തിക പ്രതിബദ്ധത ആവശ്യമാണ്. പതിനായിരക്കണക്കിന് ആളുകളുടെ സമ്പാദ്യമായി ഭവനവായ്പ ഉയർന്നുവന്നത് ഇവിടെയാണ്.
എന്നാൽ ലെൻഡറിൽ നിന്ന് പ്രോപ്പർട്ടിയുടെ മുഴുവൻ വിലയും ഹോം ലോൺ ആയി ലഭിക്കുമെന്ന തെറ്റായ ധാരണയുണ്ട്. ഹോം ലോൺ ഡൗൺ പേമെന്‍റ് എന്നത് പലപ്പോഴും ആളുകൾ കണക്കിലെടുക്കാൻ മറക്കുന്ന ഒന്നാണ്. അതെ, ആർബിഐ മാർഗ്ഗനിർദ്ദേശ പ്രകാരം, ലെൻഡർക്ക് ₹ 30 ലക്ഷത്തിന് മുകളിലുള്ള ഏതെങ്കിലും പ്രോപ്പർട്ടിയുടെ മൂല്യത്തിന്‍റെ പരമാവധി 80% വരെ മാത്രമേ ധനസഹായം നൽകാൻ കഴിയൂ. ബാക്കി തുക വായ്പയെടുക്കുന്നവർ മുൻകൂറായി നൽകണം.
അത്തരം മുൻകൂർ പേമെൻ്റിനെയാണ് ലോണിന് ആവശ്യമായ ഡൗൺ പേമെന്‍റ് എന്നറിയപ്പെടുന്നത്. അപ്പോൾ, വായ്പയെടുക്കുന്ന വ്യക്തിക്ക് അത്തരമൊരു തുക നൽകേണ്ടി വരുന്നത് വലിയ കാര്യമാണെന്ന് നിങ്ങൾ വിചാരിച്ചേക്കാം. എന്നാൽ, അതിനെക്കുറിച്ച് നിങ്ങൾ കൂടുതൽ മനസ്സിലാക്കിയാൽ, ഒരു ഡൗൺ പേമെന്‍റ് അടയ്ക്കുന്നതിന് അതിൻ്റേതായ ഗുണങ്ങളുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കും.
നമുക്ക് കൂടുതൽ വിശദമായി മനസ്സിലാക്കാം.
ഡൗൺ പേമെന്‍റിനായി സേവ് ചെയ്യൽ
നിങ്ങൾ ഒരു ഹോം ലോൺ യോഗ്യതാ കാൽകുലേറ്റർ ഉപയോഗിച്ച് നിങ്ങൾക്ക് എത്രത്തോളം ഹോം ലോണിന് അർഹതയുണ്ടെന്ന് പരിശോധിക്കുമ്പോൾ, അതിലേക്ക് ഡൗൺ പേമെന്‍റിൻ്റെ ഘടകങ്ങൾ പരിഗണിക്കാൻ മറക്കരുത്. ഒരു വീട് വാങ്ങുന്നതിനായി മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ ഇത് നിങ്ങളെ സഹായിക്കും.
ഓർക്കുക ഒരു വീട് വാങ്ങാനുള്ള ഡൗൺ പേമെന്‍റ് എന്നത് ഒരു ചെറിയ നിക്ഷേപമല്ല. ഉദാഹരണത്തിന്, ശരാശരി ₹50 ലക്ഷം വിലയുള്ള ഒരു പ്രോപ്പർട്ടി ഇന്ത്യയിൽ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, ബാങ്ക് ₹40 ലക്ഷം വരെ മാത്രമേ ഫണ്ട് ചെയ്യുകയുള്ളൂ. വാസ്തവത്തിൽ, നിങ്ങളുടെ പ്രായം, വരുമാനം, കാലാവധി, ക്രെഡിറ്റ് സ്കോർ തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള നിങ്ങളുടെ യോഗ്യതയെ ആശ്രയിച്ച്, ലോൺ തുക ഇതിലും കുറവായിരിക്കും.
ഇതിനർത്ഥം നിങ്ങൾ ഇപ്പോഴും ഹോം ലോണിനുള്ള മിനിമം ഡൗൺ പേമെന്‍റ് ₹10 ലക്ഷം കണ്ടത്തേണ്ടതുണ്ട്, അത് ഒരു വലിയ ഒരു തുക തന്നെയാണ്. അതിനാൽ, ഹോം ലോൺ വഴി ഒരു വീട് വാങ്ങുന്നത് പരിഗണിക്കുമ്പോൾ, ഡൗൺ പേമെന്‍റിനായി നിങ്ങൾ എങ്ങനെ പണം കണ്ടെത്തുമെന്ന കാര്യം കൂടി പ്ലാൻ ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. ചില നുറുങ്ങുകൾ നമുക്ക് നോക്കാം:
- നേരത്തെ നിക്ഷേപിക്കുക
പേമെൻ്റ് നടത്താൻ സഹായകമായ ഒരു കോർപ്പസിനായി നേരത്തേ പ്ലാൻ ചെയ്യുകയും കുറച്ച് വർഷത്തേക്ക് അതിൽ പണം നിക്ഷേപിക്കുകയും ചെയ്യുക എന്നത് ഒരു നല്ല ആശയമാണ്. - ആനുപാതികമായ റിലീസ് തേടുക
ചില പ്രോപ്പർട്ടികളുടെയും റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെയും കാര്യത്തിൽ, ചില ലെൻഡർമാർ, ഉപഭോക്താക്കൾക്ക് ഹോം ലോൺ ഡൗൺ പേമെൻ്റ് ഒറ്റത്തവണയായി അടയ്ക്കുന്നതിന് പകരം തവണകളായി അടയ്ക്കാനുള്ള ഓപ്‌ഷൻ നൽകാൻ തയ്യാറാണ്. നിർമ്മാണത്തിലിരിക്കുന്ന പ്രോപ്പർട്ടികളുടെ കാര്യത്തിൽ ഇത് പ്രത്യേകിച്ചും സത്യമാണ്. കാര്യങ്ങൾ എളുപ്പമാക്കുന്നതിന് ആനുപാതികമായ റിലീസ് പ്രയോജനപ്പെടുത്താൻ ശ്രമിക്കുക.
എങ്ങനെ ഒരു ഡൗൺ പേമെൻ്റ് നടത്തരുത്
- ഒരു വീടിൻ്റെ ഡൗൺ പേമെൻ്റിനുള്ള പണം ലഭിക്കുന്നതിന് നിങ്ങൾ അവസാനമായി ചെയ്യുക നിങ്ങളുടെ ദീർഘകാല സമ്പാദ്യത്തിൽ നിന്ന് എടുക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ ഇൻഷുറൻസിൽ നിന്ന് വായ്പ എടുക്കുകയോ ആണ്. ഇത് നിങ്ങളെ സാമ്പത്തികമായി ദുർബലമാക്കിയേക്കാം, കൂടാതെ നിങ്ങളുടെ മറ്റ് ഇഎംഐകളിലോ നിക്ഷേപങ്ങളിലോ പ്രതികൂല സ്വാധീനം ചെലുത്തിയേക്കാം.
- അതിലുപരി, ഡൗൺ പേമെന്‍റിനായുള്ള അധിക ലോൺ നിങ്ങളുടെ ഇഎംഐ, വരുമാന അനുപാതത്തിനെ പ്രതികൂലമായി ബാധിക്കുകയും മികച്ച ഹോം ലോൺ ഡീൽ ലഭിക്കുന്നതിൽ നിങ്ങൾക്ക് തടസ്സമാവുകയും ചെയ്യും.
- മെഡിക്കൽ അപകടങ്ങൾ, ദുരന്തങ്ങൾ അല്ലെങ്കിൽ അപ്രതീക്ഷിത സാഹചര്യങ്ങൾ തുടങ്ങിയ സമയത്ത് ഉപയോഗപ്രദമാകുന്ന എമർജൻസി ഫണ്ടുകളിൽ നിന്നും ഇതിനായി പണമെടുക്കുന്നത് ഒരിക്കലും ശുപാർശ ചെയ്യുന്ന ഒരു കാര്യമല്ല.
വായിച്ചിരിക്കേണ്ടത്: നിങ്ങളുടെ ഹോം ലോൺ യോഗ്യത എങ്ങനെ മെച്ചപ്പെടുത്താം?
വലിയ ഡൗൺ പേമെന്‍റ് നടത്തുന്നതിന്‍റെ നേട്ടങ്ങൾ
ഹോം ലോണിനുള്ള ഏറ്റവും കുറഞ്ഞ ഡൗൺ പേമെൻ്റിനേക്കാൾ കൂടുതൽ അടച്ചാൽ, നിങ്ങൾക്ക് പ്രോപ്പർട്ടിയിൽ കൂടുതൽ ഇക്വിറ്റി ലഭിക്കാൻ കാരണമാകും. അതായത് വലിയ തുക ഹോം ലോണായി എടുക്കേണ്ടതിൻ്റെ ആവശ്യകത കുറയും.
- ഹോം ലോണിന് ആവശ്യമായ ഉയർന്ന ഡൗൺ പേമെന്‍റ് നിങ്ങൾ അടയ്ക്കുന്നതിനാൽ, കുറഞ്ഞ മുതൽ തുകയ്ക്ക് നിങ്ങൾക്ക് കൂടുതൽ അനുകൂലമായ നിബന്ധനകൾ പ്രയോജനപ്പെടുത്താം. പല ലെന്‍ഡര്‍മാര്‍ക്കും വ്യത്യസ്ത ലോണ്‍ സ്ലാബുകള്‍ ഉണ്ട്, കുറഞ്ഞ ലോണ്‍ സ്ലാബ് കുറഞ്ഞ പലിശ നിരക്കും കുറഞ്ഞ ഇഎംഐയും നല്‍കും.
- തീർച്ചയായും, കടം വാങ്ങിയ പണം കുറവാണെങ്കിൽ, നിങ്ങൾക്ക് ഹോം ലോൺ വേഗത്തിൽ അടച്ച് തീർക്കാനാകും. അധിക ഹോം ലോൺ പ്രോസസ്സിംഗ് ചെലവുകൾ അല്ലെങ്കിൽ ഇൻഷുറൻസ് പ്രീമിയങ്ങൾ നിങ്ങൾക്ക് ലാഭിക്കാം.
- അവസാനമായി,ലോൺ തുക കുറയുന്നത് വായ്പ നൽകുന്ന സ്ഥാപനത്തിന് കാര്യങ്ങൾ എളുപ്പമാക്കുന്നു, ഇത് വേഗത്തിലുള്ള ലോൺ അനുമതിക്ക് ഇടയാക്കുന്നു.
ഉപസംഹാരം
നിങ്ങൾ ഉയർന്ന ഡൗൺ പേമെൻ്റ് നടത്തുമ്പോൾ, നിങ്ങൾക്ക് മികച്ച ഹോം ലോൺ നിബന്ധനകളും ഹോം ലോൺ പലിശ നിരക്കുകളും ലഭിക്കും. അതായത്, നന്നായി ആസൂത്രണം ചെയ്ത് കാര്യങ്ങൾ മുന്നോട്ട് നീക്കിയാൽ ഹോം ലോൺ ഡൗൺ പേമെൻ്റ് താങ്ങാനാവുന്നതും പ്രായോഗികവുമായ ഹോം ലോൺ ലഭിക്കുന്നതിന് നിങ്ങളെ വളരെയധികം സഹായിക്കും. ഓർക്കുക, ഇവിടെ ഏറ്റവും പ്രധാനപ്പെട്ട വാക്ക് 'ആസൂത്രണം' ആണ്. നല്ല രീതിയിൽ ആസൂത്രണം ചെയ്ത് കാര്യങ്ങൾ കൈകാര്യം ചെയ്താൽ മാത്രമേ ഇത് സാധ്യമാവൂ.
പിഎൻബി ഹൗസിംഗിൽ, എല്ലാ ഉപഭോക്താക്കൾക്കും അവരുടെ ഡൗൺ പേമെന്‍റിനായി ഞങ്ങൾ മികച്ച ഫ്ലെക്സിബിലിറ്റി നൽകുന്നു. നിങ്ങൾക്ക് അനുയോജ്യമായ ഡൗൺ പേമെന്‍റ് കണ്ടെത്തുന്നതിനോ മറ്റേതെങ്കിലും ഹോം ലോൺ സംബന്ധമായ അന്വേഷണങ്ങൾക്കോ ഞങ്ങളുടെ വിദഗ്ധരുമായി ഇന്ന് തന്നെ ബന്ധപ്പെടുക.