ഒരാൾ ജീവിതകാലം മുഴുവൻ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക, വൈകാരിക പ്രതിബദ്ധതകളിലൊന്നാണ് ഹോം ലോൺ. ഹോം ലോണിൽ ഗണ്യമായ ഫൈനാൻഷ്യൽ ബാധ്യതയുണ്ട്. കൂടാതെ ഹോം ലോൺ അപേക്ഷാ പ്രക്രിയയിൽ ചില പ്രധാനപ്പെട്ട രേഖകളും ഉൾപ്പെടുന്നു. ലോൺ യാത്രയ്ക്കായി മികച്ച രീതിയിൽ തയ്യാറാകാൻ, ഹോം ലോൺ അപേക്ഷകൻ എല്ലാ ഹോം ലോൺ ഡോക്യുമെന്‍റുകളുടെയും പ്രാധാന്യം, ഉള്ളടക്കം, പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ച് നന്നായി അറിഞ്ഞിരിക്കണം.
എന്താണ് ഹോം ലോൺ അനുമതി കത്ത്?
എല്ലാ ഹോം ലോൺ ഡോക്യുമെന്‍റുകളുടെയും കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി ഹോം ലോൺ അനുമതി കത്ത് കണക്കാക്കപ്പെടുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ, പരസ്പര സമ്മതത്തോടെയുള്ള നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി നിങ്ങളുടെ ലോൺ അനുവദിക്കാൻ അവർ സമ്മതിച്ചതായി അറിയിക്കുന്ന ലെൻഡറിൽ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനമാണ് ഒരു ഹോം ലോൺ അനുമതി കത്ത്.
അപ്പോൾ, മുഴുവൻ ഹോം ലോൺ പ്രോസസിലും ഹോം ലോൺ അനുമതി കത്ത് വഹിക്കുന്ന പങ്ക് എന്താണ്? കത്തിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? നമുക്ക് നോക്കാം.
ഹൗസിംഗ് ലോൺ അനുമതി കത്ത് സംബന്ധിച്ച് നിങ്ങൾ അറിയേണ്ട 5 പ്രധാന കാര്യങ്ങൾ
1. ഹോം ലോൺ അനുമതി കത്ത് ഒരു ലോൺ എഗ്രിമെൻ്റ് അല്ല
ഉദാഹരണത്തിന്, നിങ്ങൾക്ക് ഒരു പിഎൻബി ഹൗസിംഗ് ഹോം ലോൺ അനുമതി കത്ത് ലഭിക്കുകയാണെങ്കിൽ, അതിനർത്ഥം നിങ്ങൾക്ക് ലോൺ തുക അനുവദിച്ചു എന്നല്ല. നിങ്ങളുടെ ലോൺ അഭ്യർത്ഥന അംഗീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ലെൻഡറിൽ നിന്നുള്ള ഒരു ഡോക്യുമെന്‍റാണ് ലോൺ അനുമതി കത്ത്. ഹോം ലോൺ അനുമതി പ്രക്രിയ പൂർത്തിയാക്കിയ ശേഷവും അന്തിമ ലോൺ കരാർ നൽകുന്നതിന് മുമ്പും ഇത് നൽകുന്നതാണ്. അപ്പോൾ, ഹോം ലോൺ അനുമതി കത്ത് നിങ്ങളെ എങ്ങനെ സഹായിക്കും?
ഒരു സ്ഥാപനത്തിൽ ചേരുന്നതിന് മുമ്പ് നിങ്ങൾക്ക് ലഭിക്കുന്ന ഒരു ഓഫർ ലെറ്ററായി ഇതിനെ കാണുക. ഹോം ലോൺ അനുമതി കത്ത് ലെൻഡറിന്‍റെ ലോൺ യോഗ്യത നിറവേറ്റുന്നതിൻ്റെ തെളിവായി പ്രവർത്തിക്കുകയും അനുവദിച്ച ഹോം ലോൺ തുക, പലിശ നിരക്ക്, ലോൺ തിരിച്ചടവ് കാലയളവ്, കണക്കാക്കിയ ഇഎംഐ തുടങ്ങിയ നിർണായക ഘടകങ്ങൾ അതിൽ അടങ്ങിയിരിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് ഹോം ലോൺ അനുമതി കത്ത് ലഭിച്ചുകഴിഞ്ഞാൽ, അത് നിങ്ങളുടെ ലോൺ തുക അംഗീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുനൽകുന്നു. എന്നാൽ ലോൺ വിതരണം ഇതുവരെ നടന്നിട്ടില്ല എന്ന് അനുമാനിക്കാം.
2. നിരവധി വിശദാംശങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു
അപ്പോൾ, ഒരു ഹോം ലോൺ അനുമതി കത്തിൽ എന്തൊക്കെ വിവരങ്ങൾ ഉണ്ടാകും? ചുരുക്കത്തിൽ, നിങ്ങളുടെ ലെൻഡർ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന ലോൺ കരാറിന്‍റെ എല്ലാ പ്രധാന വിശദാംശങ്ങളുടെയും ശേഖരമാണിത്. ഹോം ലോൺ അനുമതി കത്തിന്‍റെ അനിവാര്യമായ ഘടകങ്ങളിൽ ഇവ ഉൾപ്പെടുന്നു:
- അനുവദിച്ച മൊത്തം ഹോം ലോൺ തുക
- ലോൺ തിരിച്ചടവ് കാലയളവ്
- നൽകിയ ഹോം ലോൺ പലിശ നിരക്ക്
- ലോൺ തിരിച്ചടവിന്‍റെ രീതി
- കത്തിൻ്റെ വാൽഡിറ്റി
- ഇഎംഐ വിശദാംശങ്ങൾ, തുടങ്ങിയവ.
- മറ്റ് നിർണായക നിബന്ധനകളും വ്യവസ്ഥകളും
കത്തിൽ പറഞ്ഞിരിക്കുന്ന ഇഎംഐ നിങ്ങൾക്ക് രണ്ടുതവണ പരിശോധിക്കാം ഇതുപയോഗിച്ച്; ഹോം ലോണ്‍ ഇഎംഐ കാൽക്കുലേറ്റർ. ഒരു ഹോം ലോൺ അനുമതി കത്ത് നിങ്ങൾ ആവശ്യപ്പെട്ട എല്ലാ നിബന്ധനകളും വ്യവസ്ഥകളും നൽകില്ലെന്ന കാര്യം ഓർക്കുക. അതിനാൽ നിങ്ങളുടെ കർത്തവ്യങ്ങൾ ഇവയാണ്; കത്തിലെ നിബന്ധനകൾ അംഗീകരിക്കണോ എന്ന് തീരുമാനിക്കുക, ആവശ്യമെങ്കിൽ അവ വീണ്ടും ചർച്ച ചെയ്യുക, അന്വേഷിക്കുക; മെച്ചപ്പെട്ട ഹോം ലോൺ പലിശ നിരക്ക് മറ്റെവിടെയെങ്കിലും.
3. ഹോം ലോൺ അനുമതി കത്ത് ലഭിക്കുന്നതിന് നിങ്ങൾക്ക് ഒന്നിലധികം ഡോക്യുമെന്‍റുകൾ ആവശ്യമാണ്
ലെൻഡർമാർ വിവിധ ഹോം ലോൺ യോഗ്യതാ കാൽകുലേറ്റർ ടൂളുകളും രീതികളും ഉപയോഗിച്ചാണ് ഹോം ലോൺ അനുമതി കത്ത് റിലീസ് ചെയ്യുന്നതിന് മുമ്പ് ഹോം ലോണിനുള്ള നിങ്ങളുടെ അഭ്യർത്ഥന പ്രോസസ്സ് ചെയ്യുന്നത്. അതിനാൽ, ആവശ്യമായ ഹോം ലോൺ ഡോക്യുമെന്‍റുകളിൽ ഇവ ഉൾപ്പെട്ടിരിക്കണം:
- പാൻ കാർഡ്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് തുടങ്ങിയ കെവൈസി ഡോക്യുമെന്‍റുകൾ.
- കഴിഞ്ഞ 6-12 മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്‍റുകൾ
- ശമ്പളമുള്ള അപേക്ഷകർക്ക് ഏറ്റവും പുതിയ സാലറി സ്ലിപ്പ് അല്ലെങ്കിൽ ഫോം 16
- സ്വയം തൊഴിൽ ചെയ്യുന്ന അപേക്ഷകർക്ക് കഴിഞ്ഞ മൂന്ന് വർഷത്തെ ബിസിനസ്, ആദായ നികുതി റിട്ടേണുകളുടെ തെളിവ്.
ആവശ്യമായ ഡോക്യുമെന്‍റുകളുടെ സ്വഭാവം ഓരോ ലെൻഡർമാരെയും അനുസരിച്ച് അല്പം വ്യത്യാസപ്പെട്ടിരിക്കും എന്ന കാര്യം ശ്രദ്ധിക്കുക. ആവശ്യമായ ഡോക്യുമെന്‍റുകളുടെയും ലോൺ അപേക്ഷയുടെയും വിജയകരമായ സബ്മിഷനും വെരിഫിക്കേഷനും കഴിഞ്ഞാൽ നിങ്ങൾക്ക് അംഗീകാരം നൽകുന്നതിന് ലെൻഡർ ഒരു ലോൺ അനുമതി കത്ത് നൽകും.
വായിച്ചിരിക്കേണ്ടത്: നിങ്ങളുടെ ഹോം ലോണിൻ്റെ പലിശ ഭാരം എങ്ങനെ കുറയ്ക്കാം (4 ലളിതമായ നുറുങ്ങുകൾ)
4. ഹോം ലോൺ അനുമതി കത്ത് ലഭിക്കുന്നതിന് 7-10 ദിവസമെടുക്കാം
ഹോം ലോൺ അനുമതി കത്ത് പ്രധാനമായും വിജയകരമായ ഹോം ലോൺ അപേക്ഷയെ സൂചിപ്പിക്കുന്നു. നിങ്ങൾക്ക് അറിയാവുന്നതുപോലെ, ഹോം ലോണിന്‍റെ അപ്രൂവൽ ഒന്നിലധികം വെരിഫിക്കേഷനുകൾക്കും പരിശോധനകൾക്കും വിധേയമാണ്; സ്വയം തൊഴിൽ ചെയ്യുന്നവർക്കോ ബിസിനസ് ഉടമകൾക്കോ മുഴുവൻ പ്രോസസും നാല് ആഴ്ച വരെ ആകാം, ശമ്പളമുള്ള ജീവനക്കാർക്ക് 7-10 ദിവസം മാത്രമേ എടുക്കൂ. കെവൈസി വിശദാംശങ്ങൾ, വരുമാനം, ക്രെഡിറ്റ്, ഫൈനാൻഷ്യൽ ഹെൽത്ത് ഡോക്യുമെന്‍റുകൾ എന്നിവ വെരിഫൈ ചെയ്യുന്നത് ഈ പ്രക്രിയയിൽ ഉൾപ്പെടുന്നു. കൂടാതെ, ലെൻഡർ നിങ്ങളുടെ പ്രോപ്പർട്ടിയുടെ നിലവിലുള്ളതും ഉയർന്നതുമായ മൂല്യം വിലയിരുത്തുന്നു.
ഈ ഘടകങ്ങളെല്ലാം ലെൻഡറെ നിങ്ങളുടെ ലോണിന്‍റെ നിബന്ധനകൾ അന്തിമമാക്കാനും അനുമതി കത്തിന്‍റെ രൂപത്തിൽ 3-4 ആഴ്ചകളിൽ നിങ്ങളുമായി പങ്കുവെയ്ക്കാനും സഹായിക്കുന്നു. നിങ്ങൾക്ക് തൃപ്തികരമാണെങ്കിൽ,ആവശ്യമായ കൂടുതൽ ഡോക്യുമെന്‍റുകൾ ഷെയർ ചെയ്ത് നിങ്ങൾക്ക് ലോൺ വിതരണ പ്രക്രിയ ആരംഭിക്കാം. പല ലെൻഡർമാരും ഹോം ലോൺ അപേക്ഷകർക്ക് ഡിജിറ്റൽ ലോൺ അനുമതി കത്ത് നൽകുന്നു.
5. ഹോം ലോൺ അനുമതി കത്ത് ആറ് മാസത്തേക്ക് സാധുതയുള്ളതാണ്
നിബന്ധനകൾ അംഗീകരിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് സാധാരണയായി ആറ് മാസം വരെ ലോൺ അനുമതി കത്ത് ഹോൾഡ് ചെയ്യാം. വാൽഡിറ്റി തീയതി സാധാരണയായി കത്തിൽ തന്നെ നൽകിയിട്ടുണ്ടാകും. നിശ്ചിത കാലയളവ് അവസാനിച്ചുകഴിഞ്ഞാൽ, അതേ നിബന്ധനകളിൽ വെൻഡറിൽ നിന്ന് നിങ്ങൾക്ക് ഹോം ലോൺ ലഭിക്കില്ല. നിങ്ങൾ ഹോം ലോണിനായി വീണ്ടും അപേക്ഷിക്കേണ്ടിവരും. അതിനാൽ, ഈ തീയതി അറിയേണ്ടതും അതിനനുസരിച്ച് നിങ്ങളുടെ ബാക്കി ഹോം ലോൺ പ്രക്രിയ ആസൂത്രണം ചെയ്യേണ്ടതും അത്യാവശ്യമാണ്.
ഉപസംഹാരം
തടസങ്ങളൊന്നുമില്ലാതെ ഒരു വീട് വാങ്ങുന്നതിൽ ഹോം ലോൺ അനുമതി കത്തിൻ്റെ പ്രാധാന്യം ചെറുതല്ല. അതിൽ ആവശ്യമായ വിവരങ്ങൾ അടങ്ങിയിട്ടുണ്ടാകും. അതിനാൽ, എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുക.
പിഎൻബി ഹൗസിംഗിന്‍റെ ഹോം ലോൺ അനുമതി കത്തിന്‍റെ പ്രോസസ് ഓരോ ഘട്ടത്തിലും വളരെ സുതാര്യയേറിയതാണ്. ഒരു അപേക്ഷകൻ എന്ന നിലയിൽ, നിങ്ങളുടെ അനുമതി കത്ത് നിബന്ധനകളോ മറ്റ് ചോദ്യങ്ങളോ വ്യക്തമാക്കുന്നതിന് നിങ്ങൾക്ക് എല്ലായ്പ്പോഴും ഞങ്ങളുടെ പ്രതിനിധികളെ ബന്ധപ്പെടാം. കൂടുതൽ അറിയാൻ പിഎൻബി ഹൗസിംഗ് ഹോം ലോൺ സന്ദർശിക്കുക.