PNB Housing Finance Limited

എൻഎസ്ഇ:

ബിഎസ്ഇ:

അവസാന അപ്ഡേറ്റ്:

()
ശരാശരി റേറ്റിംഗ്
ഷെയർ ചെയ്യുക
കോപ്പി ചെയ്യുക

എന്താണ് സിബിൽ സ്കോർ, അത് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

give your alt text here

ഹോം ലോൺ യോഗ്യത വിലയിരുത്തുമ്പോഴോ മറ്റേതെങ്കിലും തരത്തിലുള്ള ലോൺ എടുക്കുമ്പോഴോ സിബിൽ സ്കോർ അഥവാ ക്രെഡിറ്റ് സ്കോർ വളരെ പ്രധാനമാണ്. അവരുടെ യോഗ്യത, ചാർജ് ചെയ്യപ്പെടാൻ സാധ്യതയുള്ള ആർഒഐ എന്നിവ മനസിലാക്കാൻ അപേക്ഷകർ അവരുടെ സ്കോർ പരിശോധിച്ച് അത് ഒരു നിശ്ചിത സംഖ്യയ്ക്ക് മുകളിലാണോ എന്ന് ഉറപ്പാക്കണം. അതനുസരിച്ച് അവരുടെ ലോൺ ആസൂത്രണം ചെയ്യേണ്ടതുണ്ട്. അറിയാത്തവർക്ക് സിബിൽ സ്കോർ ഒരു പ്രധാന പ്രൊഫഷണൽ പരീക്ഷയിൽ കിട്ടിയ സ്കോർ പോലെ തോന്നിയേക്കാം. പക്ഷേ അങ്ങനെയല്ല. വാസ്തവത്തിൽ ഇത് ഒരു അപേക്ഷകൻ്റെ ക്രെഡിറ്റ് യോഗ്യതയുടെ വിലയിരുത്തലാണ്.

അതുകൊണ്ട്, സിബിൽ സ്കോർ എന്നാൽ എന്താണ്, അത് എങ്ങനെയാണ് പ്രവർത്തിക്കുന്നത്, ഹോം ലോണുകളുടെ കാര്യത്തിൽ ഇത് എന്തുകൊണ്ടാണ് പ്രധാനപ്പെട്ടതാവുന്നത്? തുടങ്ങിയ എല്ലാ സംശയങ്ങളും താഴെ നൽകിയിരിക്കുന്ന ബ്ലോഗിലൂടെ ദൂരീകരിക്കാം.

എന്താണ് സിബില്‍ സ്‌കോർ?

അപേക്ഷകന്‍റെ ക്രെഡിറ്റ് ചരിത്രവും പ്രകടനവും സൂചിപ്പിക്കുന്ന മൂന്ന് അക്ക നമ്പറാണ് സിബിൽ സ്കോർ. ഇത് 300-900 വരെയാണ്. ഉയർന്ന സ്കോർ ഉള്ള ഒരു അപേക്ഷകനെ ലെൻഡർമാർക്ക് കുറഞ്ഞ റിസ്ക് ഉള്ളതായി കണക്കാക്കുന്നു. അതിനാൽ, സിബിൽ സ്കോർ ഉയർന്നതാണെങ്കിൽ, ഒരു അപേക്ഷകന് ക്രെഡിറ്റിന് യോഗ്യത ഉണ്ടാവും. ഇത് ആത്യന്തികമായി, നൽകിയിരിക്കുന്ന ഏതെങ്കിലും ലോൺ അഭ്യർത്ഥനയ്ക്ക് കൂടുതലായ യോഗ്യതയായി മാറും - ഒരു ഹോം ലോൺ ആണെങ്കില്‍ പോലും.

മൂന്ന് അക്ക സിബിൽ സ്കോർ നന്നായി മനസ്സിലാക്കാൻ, ആദ്യം സിബിൽ എന്താണെന്ന് അറിയേണ്ടത് പ്രധാനമാണ്.

  • സിബിൽ എന്നത് ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡ് എന്നതിനെ സൂചിപ്പിക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലൈസൻസുള്ള ഒരു ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയാണിത്.
  • ഇന്ത്യയിലെ ഏറ്റവും പഴയ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയാണ് സിബിൽ. അത് അമേരിക്കൻ ട്രാൻസ്‌യൂണിയൻ മൾട്ടിനാഷണൽ ഗ്രൂപ്പിന്‍റെ ഭാഗമാണ്.
  • അടിസ്ഥാനപരമായി, വ്യക്തികളുടെയും ബിസിനസ്സുകളുടെയും ലോൺ, ക്രെഡിറ്റ് ഇടപാടുകളുടെ രേഖകൾ എന്നിവ ശേഖരിക്കുന്നതിനും പരിപാലിക്കുന്നതിനും ബാങ്കുകളുമായും ഫൈനാൻഷ്യൽ സർവ്വീസ് പ്രൊവൈഡർമാരുമായും സിബിൽ ബന്ധം സ്ഥാപിച്ചിട്ടുണ്ട്.
  • ഈ ക്രെഡിറ്റ് റെക്കോർഡുകൾ സമാഹരിക്കുന്നതിലൂടെ, സിബിലിന് എൻ്റിറ്റികളുടെ ക്രെഡിറ്റ് പ്രകടനം വിലയിരുത്താനാകും, അവർ വളരെയധികം ലോണുകൾ എടുക്കുന്നുണ്ടോ, അവർ ലോണുകളിൽ വീഴ്ച വരുത്തുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
  • ഈ ട്രാക്ക് റെക്കോർഡ് എല്ലാവർക്കും ഒരു ക്രെഡിറ്റ് റേറ്റിംഗ് ലഭ്യമാക്കാൻ സിബിലിനെ പ്രാപ്തമാക്കുന്നു. അതിനാൽ ഭാവിയിൽ ലോണിന് അപേക്ഷിക്കുമ്പോഴെല്ലാം, ലെൻഡർമാർക്ക് അത് അനുവദിക്കുന്നത് എത്ര റിസ്ക് ആണെന്ന കാര്യം വിലയിരുത്താം.
  • സിബിലിൽ 600 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെയും 32 ദശലക്ഷത്തിലധികം ബിസിനസ്സുകളുടെയും ക്രെഡിറ്റ് വിവരങ്ങൾ ഉണ്ട്. രാജ്യത്തെ ലെൻഡർമാർ ഏറ്റവും കൂടുതല് മികച്ച ക്രെഡിറ്റ് റേറ്റിംഗ് ആണ് ഇത്.

സിബിൽ സ്കോർ എങ്ങനെ രേഖപ്പെടുത്തുന്നു എന്നതിനെക്കുറിച്ച് കൂടുതലറിയാം.

വായിച്ചിരിക്കേണ്ടത്: ഹോം ലോണിനുള്ള മികച്ച സിബിൽ സ്കോർ എന്താണ്?

എന്താണ് സിബിൽ റിപ്പോർട്ട്?

ക്രെഡിറ്റ് വിവരങ്ങൾ സിബിൽ എങ്ങനെയാണ് രേഖപ്പെടുത്തുകയും സൂക്ഷിക്കുകയും ചെയ്യുന്നുവെന്ന് അറിയാൻ ആഗ്രഹമുണ്ടോ?? സിബിൽ റിപ്പോർട്ട് വഴിയാണ് അത് സാധ്യമാകുന്നത്.

  • ഒരു സിബിൽ റിപ്പോർട്ട് അല്ലെങ്കിൽ ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ട് എന്നത് ഒരു വ്യക്തിയുടെയോ ബിസിനസ്സിന്‍റെയോ എല്ലാ ക്രെഡിറ്റ് ട്രാൻസാക്ഷനുകളുടെയും റെക്കോർഡാണ്
  • കഴിഞ്ഞതും നിലവിലുള്ളതുമായ ലോണുകൾ, തിരിച്ചടവ്, വായ്പ എന്നിവയുടെ ചരിത്രം, ഏതെങ്കിലും ക്രെഡിറ്റ് കാർഡ് കുടിശ്ശിക, ഡിഫോൾട്ട് പേമെന്‍റുകൾ, ഇഎംഐ ട്രാൻസാക്ഷനുകൾ തുടങ്ങിയ വിവരങ്ങളും ഇതിൽ ഉൾപ്പെടുന്നു.
  • കൂടാതെ, ഒരു സിബിൽ റിപ്പോർട്ട് ഒരു വ്യക്തിയുടെ തൊഴിൽ പ്രൊഫൈലും വ്യക്തി നടത്തിയ ലോൺ അന്വേഷണങ്ങളുടെ എല്ലാ സാഹചര്യങ്ങളും സമാഹരിക്കുന്നു. ഇത് അപേക്ഷകന്‍റെ റിപ്പോർട്ട് പരിശോധിക്കുന്ന ലെൻഡറിന് ഫൈനാൻഷ്യൽ പ്രൊഫൈലിന്‍റെ കൂടുതൽ വ്യക്തമായ ചിത്രം നൽകുന്നു.
  • ഔദ്യോഗിക സിബിൽ വെബ്സൈറ്റിൽ നിന്ന് വ്യക്തികൾക്ക് എളുപ്പത്തിൽ സിബിൽ റിപ്പോർട്ട് ഡൗൺലോഡ് ചെയ്യാനും പരിശോധിക്കാനും കഴിയും. ലെൻഡർമാർ അവരുടെ ആപ്പുകളിലൂടെയും വെബ്സൈറ്റുകളിലൂടെയും ഈ സൗകര്യം ഒരു ചെറിയ തുകയ്ക്ക് നൽകുന്നു.

ലെൻഡർക്ക് ആവശ്യമായ ഡോക്യുമെന്‍റുകളിൽ ഒന്നാണ് സിബിൽ റിപ്പോർട്ട്.

സിബിൽ സ്കോർ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

സിബിൽ സ്കോറിന്‍റെ അർത്ഥം എന്താണെന്ന് ഇപ്പോൾ ഞങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. അത് എങ്ങനെയാണ് കണക്കാക്കുന്നതെന്നും അത് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും മനസ്സിലാക്കാനുള്ള സമയമാണിത്.

സിബിൽ സ്കോർ നിശ്ചിതമല്ല. വ്യക്തിയുടെ ക്രെഡിറ്റ് ചരിത്രത്തെയും പ്രകടനത്തെയും അടിസ്ഥാനമാക്കി ഇത് നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. അതിനെ ബാധിക്കുന്ന നാല് ഘടകങ്ങൾ ഇതാ:

  1. പേമെന്‍റ് ഹിസ്റ്ററി –ഒരു വ്യക്തി ലോൺ പേമെൻ്റുകളും ഇഎംഐകളും കൃത്യസമയത്ത് ക്ലിയർ ചെയ്യുന്നതിൽ പരാജയപ്പെടുകയോ വീഴ്ച വരുത്തുകയോ ചെയ്താൽ, സിബിൽ സ്കോർ കുറയും.
  2. ക്രെഡിറ്റ് മിക്സ് – അപേക്ഷകന് സെക്യുവേർഡ്, അൺസെക്യുവേർഡ് ലോണുകളുടെ സന്തുലിതമായ മിക്സ് ഉണ്ടെങ്കിൽ, സിബിൽ സ്കോർ പോസിറ്റീവായിരിക്കും. ഇവിടെ, സെക്യുവേർഡ് ലോണുകൾ എന്നാൽ ഹോം ലോണുകൾ, കാർ ലോണുകൾ മുതലായവ പോലുള്ള ലോണുകളാണ്. ക്രെഡിറ്റ് കാർഡ് ബില്ലുകൾ, പേഴ്സണൽ ലോണുകൾ മുതലായവ അൺസെക്യുവേർഡ് ലോണുകളാണ്.
  3. ലോൺ അന്വേഷണങ്ങൾ – റിപ്പോർട്ടിൽ ഒന്നിലധികം ക്രെഡിറ്റ് അല്ലെങ്കിൽ ലോൺ നിരസിക്കലുകൾ ഉള്ളത് സ്കോറിനെ ബാധിക്കും. അതുപോലെ, വ്യക്തി അടുത്തിടെ ഒന്നിലധികം ലോണുകൾ എടുത്തിട്ടുണ്ടെങ്കിൽ, അവരുടെ കടബാധ്യത വർധിക്കും, അത് അവരുടെ ക്രെഡിറ്റ് റേറ്റിംഗിനെ പ്രതികൂലമായി ബാധിക്കുകയും ഭാവിയിലെ ലോണുകളുടെ ലഭ്യതയെ നെഗറ്റീവായി ബാധിക്കുകയും ചെയ്യും.
  4. ക്രെഡിറ്റ് ഉപയോഗം – ക്രെഡിറ്റ് കാർഡ് ബാലൻസ് ഉപയോഗം കൂടുന്തോറും ഉടമയ്ക്ക് കടബാധ്യത കൂടുതലായിരിക്കും, ഇത് അവരുടെ സിബിൽ സ്കോറിനെ ബാധിക്കും.

എല്ലാ മാസവും ഈ പരാമീറ്ററുകളെല്ലാം വിലയിരുത്തിക്കൊണ്ട് സിബിൽ, ഓരോ വ്യക്തിക്കും അപ്ഡേറ്റ് ചെയ്ത സ്കോർ സൃഷ്ടിക്കുന്നു. അതിനാൽ, ഒരു വ്യക്തി ഓരോ തവണ ലോണിന് അപേക്ഷിക്കുമ്പോഴും, ലെൻഡർ അവരുടെ ഏറ്റവും പുതിയ സിബിൽ സ്കോറും അപേക്ഷാ പ്രക്രിയയിലെ റിപ്പോർട്ടും അവരുടെ ഫൈനാൻഷ്യൽ ക്രഡിബിലിറ്റിക്കായി വിലയിരുത്തും. അവർ ഒരു ലോണിന് ആവശ്യമായ മാനദണ്ഡം പാസ് ആവുകയാണെങ്കിൽ, അത് വേഗത്തിൽ അനുവദിക്കപ്പെടും. അല്ലെങ്കിൽ, അപേക്ഷ നിരസിക്കുകയോ പലിശ നിരക്ക് വർദ്ധിക്കുകയോ ചെയ്യും.

സിബിൽ സ്കോറിന്‍റെ പ്രാധാന്യം - അത് എന്തുകൊണ്ടാണ് പ്രാധാന്യമർഹിക്കുന്നത്?

  • ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യതയുടെ തെളിവും ലോൺ അപേക്ഷാ പ്രക്രിയയിലെ ഒരു പ്രധാന യോഗ്യതാ മാനദണ്ഡവുമാണ് സിബിൽ സ്കോർ.
  • സിബിൽ സ്കോർ മികച്ചതാണെങ്കിൽ, അപേക്ഷകന്‍റെ അപ്രൂവൽ സാധ്യതയും കൂടുതലായിരിക്കും. ഉയർന്ന സിബിൽ സ്കോർ, സാധ്യമായ ഏറ്റവും മികച്ച ലോൺ നിബന്ധനകൾ ലഭ്യമാക്കുന്നതിന് സഹായകമാകും.
  • കുറഞ്ഞ സിബിൽ സ്കോർ ഭാവിയിൽ ഏതെങ്കിലും ലോൺ ലഭിക്കാനുള്ള സാധ്യത കുറയ്ക്കാൻ കാരണമായേക്കാം.

മികച്ച സിബിൽ സ്കോർ എന്നാൽ എന്താണ്?

നല്ല സിബിൽ സ്കോർ ഉണ്ടായിരിക്കേണ്ടതിന്‍റെ പ്രാധാന്യം നമ്മൾ എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്. എന്നാൽ ഏറ്റവും മികച്ച സിബിൽ സ്കോർ എന്താണ്?

ഒരു നിശ്ചിത ലോണിന്‍റെ ആവശ്യകതകൾ നിറവേറ്റുന്നതിനുള്ള അനുയോജ്യമായ സിബിൽ സ്കോർ ലെൻഡറിനെ ആശ്രയിച്ചിരിക്കുന്നു. ഒരു ഹോം ലോണിനായി, 700 അല്ലെങ്കിൽ 750 ന് മുകളിലുള്ള സിബിൽ സ്കോറാണ് ഉത്തമം. തീർച്ചയായും, സിബിൽ സ്കോർ ഉയർന്നതാണെങ്കിൽ, കുറഞ്ഞ ഹോം ലോൺ പലിശ നിരക്ക് ഉൾപ്പെടെയുള്ള മികച്ച ഹോം ലോൺ നിബന്ധനകൾ ഒരു അപേക്ഷകന് ലഭിക്കും. സാധാരണയായി,എല്ലാ ലെൻഡർമാർക്കും വ്യത്യസ്ത സിബിൽ സ്കോർ റേഞ്ചുകൾക്ക് വ്യത്യസ്ത പലിശ നിരക്കുകൾ ഉണ്ട്.

മികച്ച ഹോം ലോൺ ഓഫറുകൾ ലഭ്യമാക്കുന്നതിനും യോഗ്യതാ പ്രശ്നങ്ങളൊന്നും നേരിടാതെ വേഗത്തിലുള്ള ലോൺ അപേക്ഷാ അംഗീകാരവും ലോൺ അനുമതിയും നേടുന്നതിനും, സിബിൽ സ്കോർ 800 ന് മുകളിൽ നിലനിർത്തുന്നതാണ് നല്ലത് എന്ന കാര്യവും ഓർത്തിരിക്കുക.

നിർബന്ധമായും വായിക്കേണ്ടവ: നിങ്ങളുടെ സിബിൽ സ്കോർ 500ൽ നിന്ന് 750 ലേക്ക് എങ്ങനെ ഉയർത്താം?

ഉപസംഹാരം

മികച്ച സിബിൽ സ്കോർ നിലനിർത്തുന്നത് പ്രധാനമാണ്. അത് എങ്ങനെ ചെയ്യാം എന്ന് നോക്കാം:

  • പേമെന്‍റുകളിലും ഇഎംഐകളിലും ഒരിക്കലും വീഴ്ച വരുത്തരുത്.
  • ക്രെഡിറ്റ് ബാലൻസ് സൂക്ഷിക്കുകയും വായ്പകൾ എടുക്കുന്നത് കുറയ്ക്കുകയും ചെയ്യുക.
  • ഒരു നല്ല ക്രെഡിറ്റ് മിക്സ് സൂക്ഷിക്കുക.
  • അമിതമായി ലോണിന് അപേക്ഷിക്കുകയോ അല്ലെങ്കിൽ ക്രെഡിറ്റ് അധികമായി ഉപയോഗിക്കുയോ ചെയ്യരുത്.
  • സ്കോർ എപ്പോഴും പരിശോധിക്കുകയും നിലനിർത്തുകയും ചെയ്യുക.
  • നിരസിക്കലുകൾ ഒഴിവാക്കാൻ അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ സിബിൽ സ്കോർ മെച്ചപ്പെടുത്തുക.

പിഎൻബി ഹൗസിംഗിൽ, തടസ്സങ്ങളില്ലാതെ ഹോം ലോൺ ലഭ്യമാക്കാൻ എല്ലാവരെയും സഹായിക്കുന്നതിനായി ഞങ്ങൾ ക്രെഡിറ്റ് സ്കോർ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. വിവിധ സിബിൽ സ്കോർ റേഞ്ചുകൾക്കുള്ള ഹോം ലോൺ പലിശ നിരക്ക് യോഗ്യത വിലയിരുത്താൻ ഈ ലിങ്ക് പരിശോധിക്കുക.

ഹോം ലോണിന് അപ്രൂവൽ നേടുക, കേവലം
3 മിനിറ്റ്, ആയാസരഹിതമാണ്!

പിഎൻബി ഹൗസിംഗ്

കണ്ടെത്താനുള്ള മറ്റ് വിഷയങ്ങൾ

Request Call Back at PNB Housing
തിരിച്ചു വിളിക്കുക