നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുകയും കൃത്യസമയത്ത് പേമെന്‍റുകൾ നടത്തുകയും ചെയ്യുമ്പോൾ, നിങ്ങളുടെ വിശ്വാസ്യത, സിബിൽ സ്‌കോർ എന്നിവ മെച്ചപ്പെടും, അതുപോലെ നിങ്ങളുടെ ക്രെഡിറ്റ് യോഗ്യതയും.
ലോണിൽ വീട് വാങ്ങിയ ആരെങ്കിലും അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ സിബിൽ സ്‌കോർ അല്ലെങ്കിൽ ക്രെഡിറ്റ് സ്‌കോർ പരിശോധിക്കാൻ നിങ്ങളെ ഉപദേശിക്കും. ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡ് അല്ലെങ്കിൽ സിബിൽ ലോൺ അപേക്ഷകന്‍റെ ക്രെഡിറ്റ് യോഗ്യതയ്ക്ക് നൽകിയിട്ടുള്ള റേറ്റിംഗാണ് ഈ സുപ്രധാന സിബിൽ സ്കോർ. ക്രെഡിറ്റ് ബ്യൂറോ, സിബിൽ എന്നും അറിയപ്പെടുന്നു, കടം വാങ്ങാൻ സാധ്യതയുള്ള വ്യക്തിയുടെ മുൻകാല ക്രെഡിറ്റ് ചരിത്രത്തിൽ (വായ്പ തിരിച്ചടയ്ക്കലും ക്രെഡിറ്റ് കാർഡ് കുടിശ്ശികയും) ബാങ്കുകളിൽ നിന്നും മറ്റ് വായ്പക്കാരിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തികൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും ഒരു സ്കോർ നൽകുന്നു.
- നിങ്ങൾ ഒരു ലോണിന് അപേക്ഷിക്കുകയും അത് അനുവദിച്ചിട്ടില്ലെങ്കിൽ, എന്തുകൊണ്ടാണ് നിങ്ങളുടെ ലോൺ ലഭിക്കാത്തതെന്നും അത് വീണ്ടും സംഭവിക്കുന്നില്ലെന്ന് എങ്ങനെ ഉറപ്പാക്കാമെന്നും ഈ ലേഖനം നിങ്ങൾക്ക് ഒരു ധാരണ നൽകും.
- ഭാവിയിൽ നിങ്ങൾ ഹോം ലോണിന് അപേക്ഷിക്കാൻ പ്ലാൻ ചെയ്യുകയാണെങ്കിൽ, നിങ്ങൾ ക്രെഡിറ്റ് യോഗ്യതയുണ്ടെന്ന് ഉറപ്പാക്കുന്നതിന് നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഇത് നിങ്ങളെ ഗൈഡ് ചെയ്യും.
ലോൺ അപേക്ഷ എപ്പോഴാണ് നിരസിക്കുന്നത്?
ലോൺ അപേക്ഷ നിരസിക്കുന്നതിന് വിവിധ കാരണങ്ങൾ ഉണ്ടാകാം. ഇവയെ വിശാലമായി താഴെ പറയുന്നവയായി തരം തിരിക്കാം:
മോശമായ പേമെന്‍റ് ഹിസ്റ്ററി — വൈകി പേമെന്‍റുകൾ നടത്തുകയോ ഇഎംഐകളിൽ വീഴ്ച വരുത്തുകയോ ചെയ്യുന്നത് സാമ്പത്തിക പ്രശ്‌നത്തിന്‍റെ അടയാളമാണ്, അത് നെഗറ്റീവ് ആയി കാണപ്പെടുകയും നിങ്ങളുടെ സിബിൽ സ്‌കോറിനെ ബാധിക്കുകയും ചെയ്യുന്നു.
ക്രെഡിറ്റിന്‍റെ വിവേചനരഹിതമായ ഉപയോഗം — ക്രെഡിറ്റിന്‍റെ ഉയർന്ന ഉപയോഗം നിങ്ങളുടെ സ്‌കോറിനെ നേരിട്ട് ബാധിക്കില്ലെങ്കിലും, നിങ്ങളുടെ നിലവിലെ ബാലൻസ് വർദ്ധിക്കുന്നത് വർദ്ധിച്ച തിരിച്ചടവ് ഭാരത്തിന്‍റെ വ്യക്തമായ സൂചനയാണ്, ഇത് നിങ്ങളുടെ സ്‌കോറിനെ മോശമായി ബാധിക്കും.
അൺസെക്യുവേർഡ് ലോണുകളുടെ ഉയർന്ന പങ്ക് - ഓട്ടോ, അല്ലെങ്കിൽ പേഴ്സണൽ ലോണുകൾ പോലുള്ള അൺസെക്യുവേർഡ് ലോണുകളുടെ താരതമ്യേന ഉയർന്ന പങ്ക്, നിങ്ങളുടെ സ്കോറിൽ നെഗറ്റീവ് ഇഫക്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ട്. സെക്യുവേർഡ് (ഹോം ലോണുകൾ), അൺസെക്യുവേർഡ് ലോണുകൾ എന്നിവയുടെ മിശ്രണം ഉണ്ടായിരിക്കുന്നതാണ് നല്ലത്.
പുതിയ ഒന്നിലധികം അക്കൗണ്ടുകൾ തുറക്കൽ — നിങ്ങൾ സമീപകാലത്ത് ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾക്കും/അല്ലെങ്കിൽ പേഴ്സണൽ ലോൺ അക്കൗണ്ടുകൾക്കും അപേക്ഷിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ലെൻഡർ പുതിയ അപേക്ഷയെ ഒരു പ്രത്യേക തലത്തിലുള്ള ആശങ്കയോടെ നോക്കാനാണ് സാധ്യത. ഒന്നിലധികം അക്കൗണ്ടുകൾ അധിക കടത്തിന്‍റെ ഭാരം സൂചിപ്പിക്കുകയും നിങ്ങളുടെ സ്കോറിനെ തീർച്ചയായും ബാധിക്കുകയും ചെയ്യും, അത് നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതിലേക്ക് നയിക്കും.
ഒരു അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോഴുള്ള അശ്രദ്ധ– ചിലപ്പോൾ ഒരു അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോൾ അക്കൗണ്ട് ഉടമ എല്ലാ ഔപചാരികതകളും നടപടിക്രമങ്ങളും പൂർത്തിയാക്കില്ല അല്ലെങ്കിൽ നോട്ടക്കുറവ് കാരണം ചെറിയ ബാലൻസ് അവശേഷിപ്പിക്കും. അക്കൗണ്ട് ഉടമയുടെ കുടിശ്ശിക ബാധ്യതകളിൽ ഇപ്പോഴും പ്രതിഫലിക്കുന്ന ഈ അക്കൗണ്ട് ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും.
ഡിഫോൾട്ടർക്ക് ഗ്യാരന്‍റി നൽകുന്നു – പലപ്പോഴും സുമനസ്സായി, സുഹൃത്തിനോ പരിചയക്കാരനോ ഗ്യാരന്‍ററായി ഒപ്പിടുന്നു. ഗ്യാരന്‍റി നൽകുന്നത് ഒരു സാമ്പത്തിക തീരുമാനമായിരിക്കണം അല്ലാതെ വൈകാരികമായ ഒന്നല്ല, കാരണം കടം വാങ്ങുന്നയാളുടെ ഭാഗത്തുള്ള എന്തെങ്കിലും വീഴ്ച നിങ്ങളുടെ സ്‌കോറിനെ പ്രതികൂലമായി ബാധിക്കും.
നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററിയെ കുറിച്ചുള്ള നെഗറ്റീവ് പരാമർശങ്ങൾ - നിങ്ങളുടെ സിബിൽ റിപ്പോർട്ടിലെ 'റിട്ടൺ ഓഫ്' അല്ലെങ്കിൽ 'സെറ്റിൽഡ്' പോലുള്ള പരാമർശങ്ങൾ, മുൻ കടമെടുപ്പുമായി ബന്ധപ്പെട്ട്, ലെൻഡർക്ക് മോശം സൂചനയാണ് നൽകുന്നത് എന്ന് പറയാതെ വയ്യ.
നിങ്ങളുടെ സിബിൽ സ്കോർ എങ്ങനെ മെച്ചപ്പെടുത്താം?
സിബിൽ സ്കോർ മെച്ചപ്പെടുത്തുന്നത് വളരെ ബുദ്ധിമുട്ടായിരിക്കില്ല ; നിങ്ങൾ ചെയ്യേണ്ടത് താഴെ പറയുന്ന കാര്യങ്ങളെക്കുറിച്ച് ബോധവാനായിരിക്കുക എന്നതാണ്.
പണമടയ്ക്കുക — നിങ്ങൾക്ക് തോന്നുമ്പോഴോ നിങ്ങളുടെ അക്കൗണ്ടിൽ ആരോഗ്യകരമായ ബാലൻസ് ഉള്ളപ്പോഴോ അല്ല, കൃത്യസമയത്ത് പേമെന്‍റുകൾ നടത്തുക. വൈകിയുള്ള പേമെന്‍റുകൾ ഒഴിവാക്കി ലെൻഡറിന് മതിപ്പുളവാക്കൂ.
കുറഞ്ഞ സാമ്പത്തിക ലാഭം — നിങ്ങളുടെ കടമെടുപ്പുകളും ക്രെഡിറ്റ് ആവശ്യകതകളും പരമാവധി കുറയ്ക്കുക. ലോണിന് അപേക്ഷിക്കാനുള്ള പ്രവണത നിയന്ത്രിക്കണം. നിങ്ങൾക്ക് ആ ലോൺ ശരിക്കും വേണോ അതോ ആവശ്യമായ തുക മറ്റ് സ്രോതസ്സുകളിൽ നിന്ന് സമാഹരിക്കാൻ കഴിയുമോ എന്ന് സ്വയം ചോദിക്കുക. നിങ്ങൾക്ക് ശരിക്കും ആവശ്യമുള്ളപ്പോൾ മാത്രം ലോൺ എടുക്കുക.
സമ്മിശ്ര ലോണുകൾ — പല ലോണുകളുടെയും (ഹോം, പേഴ്സണൽ, ഓട്ടോ മുതലായവ) ഒരു മിശ്രിതം നല്ല രീതിയിൽ സൂക്ഷിക്കുക. ഹോം ലോണിലേക്ക് (സെക്യുവേർഡ് ലോൺ) നേരിയ ചായ്‌വ് ഗുണം ചെയ്യും. എന്നിരുന്നാലും, ബാലൻസ് ഉണ്ടെന്നുള്ളത് ഉറപ്പാക്കുക.
ശരിയായി സൂക്ഷിക്കുക – ചില തെറ്റായ ആശയവിനിമയം അല്ലെങ്കിൽ നോട്ടപ്പിഴ കാരണം, നിങ്ങളുടെ പേഴ്സണൽ അക്കൗണ്ടിലോ ക്രെഡിറ്റ് കാർഡ് റെക്കോർഡുകളിലോ തെറ്റ് ഉണ്ടെങ്കിൽ, ഉടൻ തന്നെ ലെൻഡറെ അറിയിക്കുകയും അവ ശരിയാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക; അല്ലാത്തപക്ഷം കാരണവും കൂടാതെ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും.
ജോയിന്‍റ് അക്കൗണ്ട് പേമെന്‍റുകളിൽ വീഴ്ചകൾ അനുവദിക്കരുത്, പേമെന്‍റുകളിൽ വീഴ്തവരുത്തുന്ന ഒരാളെ ഗ്യാരണ്ടറായി നൽകരുത് - അത്തരം പ്രവർത്തനങ്ങൾ നിങ്ങളുടെ സിബിൽ സ്‌കോറിന് ഹാനികരമായേക്കാം.
നിങ്ങളുടെ ഹോം ലോണിന് നിങ്ങളുടെ സിബിൽ സ്കോർ മെച്ചപ്പെടുത്താൻ കഴിയുമോ?
ഇതിനുള്ള ഉത്തരം അത്ഭുതപ്പെടുത്തിയേക്കാം ; അതെ, ഒരു ഹോം ലോണിന് നിങ്ങളുടെ സിബിൽ സ്കോർ മെച്ചപ്പെടുത്താൻ കഴിയും. ഏതെങ്കിലും സെക്യുവേർഡ് ലോൺ (ഹോം ലോണുകൾ) നിങ്ങളുടെ സിബിൽ സ്കോർ മെച്ചപ്പെടുത്തുകയും അൺസെക്യുവേർഡ് ലോൺ (ഓട്ടോ ലോൺ, പേഴ്സണൽ ലോൺ മുതലായവ) നിങ്ങളുടെ സ്കോർ കുറയ്ക്കുകയും ചെയ്യും. ഇതിന് പിന്നിലുള്ള ലോജിക് വളരെ ലളിതമാണ് ; സെക്യുവേർഡ് ലോണുകൾ എന്നാൽ അസറ്റ് ഉണ്ടാക്കുന്നവയ്ക്കുള്ളതാണ്, അൺസെക്യുവേർഡ് ലോൺ എന്നാൽ മൂല്യത്തകർച്ചയുള്ളവയുടെ പേമെന്‍റുമായി ബന്ധമുള്ളതാണ്.
അതിനാൽ, നിങ്ങൾ ഒരു ഹോം ലോൺ ലഭ്യമാക്കാൻ പ്ലാൻ ചെയ്യുകയാണെങ്കിൽ, ന്യായവും സുതാര്യവുമായ ഒരു ലെൻഡറെ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. കുറഞ്ഞ സിബിൽ സ്കോർ കാരണം നിങ്ങളുടെ ഹോം ലോൺ നിരസിച്ചിട്ടുണ്ടെങ്കിൽ, ലെൻഡർ നിങ്ങളെ അറിയിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കണം.