ജീവിതത്തിൻ്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ, എല്ലാവരും ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്നു. സ്വന്തമായൊരു വീട് എന്നത് സ്ഥിരതയുള്ള ജീവിതത്തിൻ്റെ ലക്ഷണമായി കണക്കാക്കപ്പെടുന്നതിനാൽ, ഓരോരുത്തരും സ്വന്തമായി ഒരു വീട് നേടാൻ ശ്രമിക്കുന്നു. റിയൽ എസ്റ്റേറ്റ് വില ഉയരുന്നതിനാൽ, എല്ലാവർക്കും വീട് വാങ്ങാൻ കഴിയില്ല. അതുകൊണ്ടാണ് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ അവർ ഒരു ഹോം ലോണിൻ്റെ സഹായം തേടുന്നത്. വ്യത്യസ്ത അപേക്ഷകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഫൈനാൻഷ്യൽ സ്ഥാപനങ്ങൾ വിവിധ ഹോം ലോണുകൾ നൽകുന്നു.
ഉദാഹരണത്തിന്, ഒരാൾക്ക് ഒരു വീട് വാങ്ങാൻ ലോൺ ആവശ്യമായി വന്നേക്കാം, അതേസമയം മറ്റൊരാൾക്ക് വീട് നവീകരിക്കാനാകും ലോൺ ആവശ്യമായി വരിക. ഇതുമൂലം,ഫൈനാൻഷ്യൽ സ്ഥാപനങ്ങൾക്ക് പലതരത്തിലുള്ള ഹോം ലോൺ വ്യവസ്ഥകൾ ഉണ്ട്.
നിങ്ങൾക്ക് ഒരു ഹോം ലോണിന് അപേക്ഷിക്കണമെങ്കിൽ, ഏത് തരത്തിലുള്ള ഹോം ലോണാണ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമെന്ന് അറിയാൻ ഈ ബ്ലോഗ് വായിക്കുക:
ഇന്ത്യയിൽ ലഭ്യമായ വിവിധ തരം ഹോം ലോണുകൾ ഇതാ
നിങ്ങളുടെ ആവശ്യങ്ങളും ബജറ്റും അടിസ്ഥാനമാക്കി വിവിധ ഹൗസിംഗ് ഫൈനാൻസ് ഓപ്ഷനുകളിൽ നിന്നും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഹോം ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ്, നിങ്ങൾ ഹോം ലോൺ യോഗ്യത, ഹോം ലോൺ ഡോക്യുമെന്‍റേഷൻ ആവശ്യകതകൾ എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കണം.
ഹോം ലോൺ പർച്ചേസ്
വിശാലമായ ഫ്ലാറ്റോ റോ ഹൗസോ ബംഗ്ലാവോ സ്വന്തമാക്കാനുള്ള നിങ്ങളുടെ സ്വപ്നങ്ങളെ അൺലോക്ക് ചെയ്യാൻ ഹോം ലോണിന് കഴിയും. പുതിയതോ മുൻകൂർ ഉടമസ്ഥതയിലുള്ളതോ ആയ വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ലോൺ സാമ്പത്തിക സഹായം നൽകുന്നു. പിഎൻബി ഹൗസിംഗ് ഫൈനാൻസ് ലിമിറ്റഡ് ശമ്പളമുള്ളവർക്ക് പ്രതിവർഷം 8.25%* മുതലും സ്വയം തൊഴിൽ ചെയ്യുന്ന അപേക്ഷകർക്ക് പ്രതിവർഷം 8.10%* മുതലും ആകർഷകമായ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
വായിച്ചിരിക്കേണ്ടത്: ഹോം ലോണ്‍ എന്നാല്‍ എന്താണ്? ഹൗസിംഗ് ലോണിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ഹോം കൺസ്ട്രക്ഷൻ ലോണുകൾ
പേര് സൂചിപ്പിക്കുന്നത് പോലെ, മുൻകൂട്ടി നിർമ്മിച്ച വീട് വാങ്ങുന്നതിന് പകരം സ്വന്തമായി വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് വേണ്ടിയുള്ളതാണ് ഹോം കൺസ്ട്രക്ഷൻ ലോൺ. പിഎൻബി ഹൗസിംഗ് അപേക്ഷകരുടെ ബജറ്റിനും നിർമ്മാണ ആവശ്യങ്ങൾക്കും അനുയോജ്യമായ ഹോം കൺസ്ട്രക്ഷൻ ലോണുകൾ വാഗ്ദാനം ചെയ്യുന്നു. ഈ ലോൺ ഉപയോഗിച്ച്, നിങ്ങൾക്ക് പൂർണ്ണമായ സാമ്പത്തിക സ്വാതന്ത്ര്യത്തോടെ നിങ്ങളുടെ വീട് നിർമ്മിക്കാനും 30 വർഷത്തെ ഫ്ലെക്സിബിൾ കാലയളവിനുള്ളിൽ തിരിച്ചടയ്ക്കാനും സാധിക്കും.
ഹോം ഇംപ്രൂവ്മെന്റ് ലോൺ
വിവിധ തരം ഹോം ലോണുകളിൽ വെച്ച് ഏറെ ജനപ്രിയമായ ഒന്നാണ് ഹോം ഇംപ്രൂവ്മെന്റ് ലോൺ, കാരണം ഇത് വീട് നവീകരണം, നന്നാക്കൽ അല്ലെങ്കിൽ പുതുക്കിപ്പണിയൽ എന്നിവയ്ക്കായി ഉപയോഗപ്പെടുത്താം. ഇതിൽ സാധാരണയായി പൂർണ്ണമായ നവീകരണം, അപ്ഗ്രേഡേഷൻ, എക്സ്റ്റീരിയർ, ഇന്‍റീരിയർ പെയിന്‍റ് അല്ലെങ്കിൽ റിപ്പയർ, ടൈലിംഗ്, ഫ്ലോറിംഗ്, പ്ലംബിംഗ്, ഇലക്ട്രിക്കൽ വർക്ക്, വുഡ്‌വർക്ക് മുതലായവയ്ക്ക് പരിരക്ഷ ലഭിക്കുന്നു.
ഹോം എക്സ്റ്റെൻഷൻ ലോൺ
കുടുംബം വളരുന്നതിനനുസരിച്ച്, നിങ്ങൾ നൽകുന്ന സ്നേഹം, സമയം എന്നിവ മാത്രമല്ല ബജറ്റിൻ്റെ വ്യാപ്തിയും വളരുന്നു. എന്നാൽ വീടിൻ്റെ കാര്യമോ? കുട്ടികളുടെ പഠന മുറി അല്ലെങ്കിൽ നിങ്ങളുടെ ലൈബ്രറി എന്നിവയ്ക്കായി നിലവിലുള്ള വീട്ടിൽ കൂടുതൽ സ്ഥലം ആവശ്യമായി വന്നേക്കാം. അത്തരം സാഹചര്യത്തിൽ നിങ്ങളുടെ വീട് വിപുലീകരിക്കാൻ നിങ്ങൾക്ക് ഹോം എക്സ്റ്റൻഷൻ ലോൺ എടുക്കാം.
പ്ലോട്ട് ലോൺ
പ്ലോട്ട് ലോണുകൾ ഒരു റെസിഡൻഷ്യൽ പ്ലോട്ടിന് ഫൈനാൻസ് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു. പിഎൻബി ഹൗസിംഗ് പ്ലോട്ടിന്‍റെ വിലയുടെ ഏകദേശം 70-75% ഫൈനാൻസ് ചെയ്യുന്നു. എന്നിരുന്നാലും, പ്ലോട്ട് ലോണുകളിലെ പലിശ നിരക്കുകൾ വീട് വാങ്ങുന്നതിനുള്ള ഹൗസ് ലോണുകളേക്കാൾ അൽപ്പം കൂടുതലാണ്.
വായിച്ചിരിക്കേണ്ടത്: ഒരു ഹോം ലോൺ അപ്രൂവലിന് എത്ര സമയം എടുക്കും?
എന്‍ആര്‍ഐ ഹോം ലോണ്‍
നോൺ-റസിഡൻഷ്യൽ ഇന്ത്യക്കാർ (എൻആർഐകൾ), ഇന്ത്യൻ വംശജർ (പിഐഒകൾ) എന്നിവർക്ക് ഒരു പുതിയ വീട് വാങ്ങാൻ അല്ലെങ്കിൽ പഴയത് റിപ്പയർ ചെയ്യാൻ ഹോം ലോൺ തിരഞ്ഞെടുക്കാം. അപേക്ഷകർക്ക് ഇന്ത്യൻ വംശജരാണെന്നതിനുള്ള നിയമപരമായ തെളിവ് അല്ലെങ്കിൽ എൻആർഐ സ്റ്റാറ്റസിൻ്റെ നിയമപരമായ തെളിവ് ഉണ്ടായിരിക്കണം. കൂടാതെ, വിദേശ രാജ്യത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തന പരിചയം അവർക്ക് ഉണ്ടായിരിക്കണം.
ഉപസംഹാരം
വീട് സ്വന്തമാക്കുക എന്ന നിങ്ങളുടെ സ്വപ്നം യാതാർത്ഥ്യമാക്കാൻ ഒരു ഹോം ലോൺ നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ എല്ലാ ഹൗസിംഗ് ആവശ്യങ്ങളും നിറവേറ്റുന്നതിന് പിഎൻബി ഹൗസിംഗ് വിവിധ ഹോം ലോണുകൾ നൽകുന്നു. ഇന്ത്യയിലുടനീളമുള്ള ബ്രാഞ്ച് നെറ്റ്‌വർക്ക്, ഡോർസ്റ്റെപ്പ് സേവനങ്ങൾ, വേഗത്തിലുള്ള അപ്രൂവലും വിതരണവും, സമർപ്പിത ടീമുകൾ, സുതാര്യത, മത്സരക്ഷമമായ പലിശ നിരക്കുകൾ എന്നിവ ഉപയോഗിച്ച്, പിഎൻബി ഹൗസിംഗ് ഫൈനാൻസ് ലിമിറ്റഡ് നിങ്ങളുടെ സ്വപ്ന ഭവനത്തിലേക്കുള്ള ചുവടുവയ്പുകൾ ലളിതവും വേഗത്തിലുള്ളതുമാക്കുന്നു.