നിങ്ങളുടെ സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഹോം ലോൺ നിങ്ങളെ സഹായിക്കുന്നു. ഹോം ലോൺ അതിന്‍റെതായ സാമ്പത്തിക പ്രതിബദ്ധതയോടെയാണ്, ഇഎംഐ (ഇക്വേറ്റഡ് മന്ത്‌ലി ഇൻസ്‌റ്റാൾമെന്‍റുകൾ) രൂപത്തിൽ വരുന്നത്, അത് ലോണിന്‍റെ കാലയളവിലുടനീളം നിങ്ങൾ ഉത്സാഹത്തോടെ അടയ്ക്കേണ്ടതുണ്ട്. നിങ്ങളുടെ പ്രതിമാസ ഇഎൺഐ പ്രതിബദ്ധതകൾക്കും ലോൺ കാലാവധിക്കും ഇടയിൽ ഒരു നല്ല ബാലൻസ് നേടേണ്ടത് പ്രധാനമാണ്.
ആദ്യം തന്നെ, എന്താണ് ഒരു ഇഎംഐ?
നിങ്ങളുടെ ലോൺ ബാധ്യതകൾ നിറവേറ്റുന്നതിനായി ലെൻഡർ നൽകുന്ന പ്രതിമാസ പേമെന്‍റുകളുടെ പരമ്പരയാണ് ഇഎംഐ. പലിശ നിരക്കിൽ വലിയ മാറ്റമൊന്നുമില്ലെങ്കിലോ ലോൺ മുതൽ തുകയുടെ ഒരു ഭാഗം മുൻകൂട്ടി അടച്ചില്ലെങ്കിലോ ഈ തുക ലോൺ കാലയളവിൽ പൂർണ്ണമായും സ്ഥിരമായിരിക്കും. ലോണിന്‍റെ മുതൽ തിരിച്ചടവിന്‍റെയും അതിന്‍റെ പലിശയുടെയും സംയോജനമാണ് ഇഎംഐ. ഒരു ലോണിന്‍റെ ആദ്യ വർഷങ്ങളിൽ, പലിശ ഇഎംഐയുടെ പ്രധാന ഘടകമാണ്. എന്നിരുന്നാലും, ഓരോ ഇഎംഐ പേമെന്‍റിലും മുതൽ തുക കുറയുന്നതിനാൽ ഈ അനുപാതം ക്രമേണ വിപരീതമായി മാറുന്നു.
ലോണിന്‍റെ ആദ്യ വർഷങ്ങളിലെ ഇഎംഐയുടെ ഘടന
ലോണിന്‍റെ പിന്നീടുള്ള വർഷങ്ങളിലെ ഇഎംഐയുടെ ഘടന
വായിച്ചിരിക്കേണ്ടത്: എന്താണ് ലോണ്‍ തിരിച്ചടവ് ഷെഡ്യൂള്‍, അത് എങ്ങനെയാണ് കണക്കാക്കുന്നത്?
ലോൺ റീപേമെന്‍റ് കാലയളവ് ഇഎംഐ-യെ എങ്ങനെ ബാധിക്കും?
ലോൺ റീപേമെന്‍റ് കാലയളവും നിങ്ങളുടെ ഇഎംഐ-യും വിപരീതാനുപാതത്തിലാണ്. അതായത്, നിങ്ങൾ ഒരു നിശ്ചിത പലിശനിരക്കിലുള്ള ലോണ്‍ തുക തിരിച്ചടയ്ക്കാന്‍ കൂടുതല്‍ സമയം എടുക്കുകയാണെങ്കിൽ പ്രതിമാസ ഇഎംഐ കുറവായിരിക്കും. അതുപോലെ നേരെ തിരിച്ചും.
ഉദാഹരണത്തിന്, ₹50 ലക്ഷം ഹോം ലോൺ 30 വർഷത്തെ കാലയളവിൽ അടയ്ക്കണം എന്നതിനർത്ഥം നിങ്ങൾ 9.95%പലിശ നിരക്കിൽ ₹43,694 പ്രതിമാസ ഇഎംഐ അടയ്ക്കണം എന്നാണ്. എന്നിരുന്നാലും, നിങ്ങൾ കാലയളവ് 20 വർഷമായി കുറയ്ക്കുകയാണെങ്കിൽ, അതായത് ലോൺ റീപേമെന്‍റ് കുറഞ്ഞ സമയപരിധിക്കുള്ളിൽ ആക്കുകയാണെങ്കിൽ, നിങ്ങളുടെ പ്രതിമാസ ഇഎംഐ ₹48,086 ആയി വർദ്ധിക്കും :
ലോണ്‍ കാലയളവ് | ഇഎംഐ ₹@ 9.95% പലിശ നിരക്ക് |
---|---|
5 വര്‍ഷം | 1,06,112 |
10 വർഷങ്ങൾ | 69,937 |
15 വര്‍ഷം | 53,577 |
20 വര്‍ഷം | 48,086 |
25 വർഷങ്ങൾ | 45,259 |
30 വര്‍ഷം | 43,694 |
റീപേമെന്‍റ് കാലയളവും ഇഎംഐ തുകയും തമ്മിലുള്ള സന്തുലിതാവസ്ഥ എങ്ങനെ നിലനിർത്തുന്നു എന്നതാണ് ചോദ്യം
ഇഎംഐ ലോഡും പലിശ ചെലവും പരസ്പരം ക്രമീകരിക്കാൻ പരിഗണിക്കേണ്ട ഘടകങ്ങൾ
- നിങ്ങളുടെ പ്രായം: നിങ്ങൾ വിരമിക്കുന്നതിന് മുമ്പ് ലോൺ തിരിച്ചടയ്ക്കുമെന്ന് ലെൻഡർ പ്രതീക്ഷിക്കുന്നു. അതിനാൽ, നിങ്ങൾ 20-കളുടെ അവസാനത്തിലോ 30-കളുടെ തുടക്കത്തിലോ ആണെങ്കിൽ, ദീർഘകാല ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിൽ നിങ്ങളുടെ പ്രായം നിർണ്ണായകമായ പങ്ക് വഹിച്ചേക്കാം.
- വരുമാനവും മിച്ചവും: നിങ്ങളുടെ നിലവിലെ ചെലവുകളും ബാധ്യതകളും കണക്കിലെടുത്ത് സൗകര്യപ്രദമായി അടയ്ക്കാൻ കഴിയുന്ന പ്രതിമാസ ഇഎംഐ തിരഞ്ഞെടുക്കുക. ഈ കണക്കാക്കിയ ഹോം ലോൺ ഇഎംഐ അടിസ്ഥാനമാക്കി നിങ്ങൾക്ക് തിരിച്ചടക്കാൻ അനുയോജ്യമായ കാലയളവ് തിരഞ്ഞെടുക്കാം.
- നിങ്ങളുടെ ജീവിത ഘട്ടം: നിങ്ങൾ ഒരു കുടുംബ ജീവിതം ആരംഭിക്കുന്ന സന്ദർഭത്തിൽ നിങ്ങളുടെ പ്രതിമാസ ചെലവുകൾ വർദ്ധിക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ദീർഘമായ കാലയളവ് തിരഞ്ഞെടുക്കുന്നതിലൂടെ കുറഞ്ഞ ഇഎംഐ-കൾ നേടാനും ഈ പ്രശ്നം പരിഹരിക്കാനും കഴിയും. നിങ്ങൾക്ക് അധിക തുക ഉണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും ലോൺ റീപേമെന്‍റ് ബാധ്യത കുറയ്ക്കുന്നതിനായി പ്രീപേമെൻ്റ് ചെയ്യാം. അതുപോലെ, നിങ്ങൾ വിരമിക്കാറാകുമ്പോൾ, ഇഎംഐയും കാലയളവും ക്രമീകരിക്കേണ്ടതുണ്ട്, അതുവഴി നിങ്ങളുടെ വിരമിക്കുന്ന സമയത്ത് നിങ്ങളുടെ ലോൺ അടച്ചുതീർക്കാനാകും.
- പ്രീപേമെന്‍റ് നിബന്ധന: പരിഗണിക്കേണ്ട മറ്റൊരു പ്രധാന ഘടകം പ്രീപേമെന്‍റ് ആണ്. നിങ്ങളുടെ ലെൻഡർ അധിക ചെലവ് ഇല്ലാതെ എത്ര തവണ വേണമെങ്കിലും പ്രീപേമെന്‍റ് അനുവദിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ദീർഘ കാലയളവിലേക്ക് പോകാനും നിങ്ങളുടെ ഹോം ലോൺ കാലയളവിന്‍റെ ആദ്യ ഘട്ടത്തിലെ ഇഎംഐ ഭാരം കുറയ്ക്കാനും സാധിക്കും. നിങ്ങളുടെ കൈവശം അധിക പണം ഉണ്ടെങ്കിൽ, നിങ്ങൾക്ക് ലോണിന്‍റെ പ്രീപേമെന്‍റ് നടത്താം. പ്രീ-പേമെന്‍റ് ചെയ്യുന്നതിലൂടെ നിങ്ങളുടെ മുതൽ തുക വേഗത്തിൽ കുറയ്ക്കാൻ സാധിക്കും. അതുവഴി നിങ്ങളുടെ പ്രതിമാസ ഇഎംഐ അല്ലെങ്കിൽ ലോൺ കാലയളവ് കുറയ്ക്കാം.
വായിച്ചിരിക്കേണ്ടത്: നിങ്ങളുടെ ഹോം ലോണിൻ്റെ പലിശ ഭാരം എങ്ങനെ കുറയ്ക്കാം (4 ലളിതമായ നുറുങ്ങുകൾ)
ഉപസംഹാരം
കുറഞ്ഞ ഇഎംഐയിലേക്ക് നയിക്കുന്ന ദൈർഘ്യമേറിയ ലോൺ കാലാവധി ലഭിക്കുന്ന ഒരു ജീവിത ഘട്ടത്തിലൂടെയാണ് നിങ്ങൾ കടന്നുപോകുന്നുവെങ്കിൽ തീർച്ചയായും അത് തിരഞ്ഞെടുക്കാൻ, ഞങ്ങൾ നിർദ്ദേശിക്കുന്നു. അധിക നിരക്കുകളൊന്നും കൂടാതെ എത്ര തവണ വേണമെങ്കിലും പ്രീപേമെൻ്റ് നടത്താൻ നിങ്ങളെ അനുവദിക്കുന്ന വളരെ എളുപ്പമുള്ള ഓപ്ഷനാണ് പ്രീപേമെന്‍റ് ക്ലോസ്. ഇത് കുറഞ്ഞ ഇഎംഐ അടയ്ക്കുന്നതിനുള്ള മാർഗം മാത്രമല്ല, അധികമുള്ള തുക കൊണ്ട് നിങ്ങളുടെ ബാധ്യത കുറയ്ക്കാനും സഹായിക്കുന്നു.