PNB Housing Finance Limited

എൻഎസ്ഇ: 949.45 12.05(1.29%)

ബിഎസ്ഇ: 949.25 12.55(1.34%)

അവസാന അപ്ഡേറ്റ്:Apr 04, 2025 03:59 PM

5
(5.0)
ശരാശരി റേറ്റിംഗ്
ഷെയർ ചെയ്യുക
കോപ്പി ചെയ്യുക

ഹോം ലോണിലെ പാർട്ട് പേമെന്‍റ് എന്താണ്? ഉപയോഗങ്ങളും ആനുകൂല്യങ്ങളും അറിയുക

give your alt text here

സമ്മറി: ഹോം ലോണിന്‍റെ പാർട്ട്-പേമെന്‍റ് എന്നാൽ കാലയളവ് കഴിയുന്നതിന് മുമ്പ് ലോണിന്‍റെ ഒരു ഭാഗം തിരിച്ചടയ്ക്കുക എന്നാണ് അർത്ഥമാക്കുന്നത്. അതിന്‍റെ ഉപയോഗങ്ങളും നേട്ടങ്ങളും അറിയാൻ വായിക്കുക.

ഹോം ലോണിലെ പാർട്ട്-പേമെന്‍റ് എന്നാൽ അതിന്‍റെ കാലയളവ് പൂർത്തിയാക്കുന്നതിന് മുമ്പ് ഹോം ലോൺ തുകയുടെ ഗണ്യമായ ഭാഗം തിരിച്ചടയ്ക്കുക എന്നാണ് അർത്ഥമാക്കുന്നത്. ഉദാഹരണത്തിന്, നിങ്ങൾ ₹ 20 ലക്ഷത്തിൻ്റെ ഒരു ഹോം ലോൺ എടുത്തിട്ടുണ്ടെന്നും, അത് 30 വർഷത്തിനകം (കാലയളവ്) തിരിച്ചടയ്‌ക്കേണ്ടതാണെന്നും കരുതുക. നിങ്ങൾ ₹1 ലക്ഷം മുൻകൂറായി അടയ്ക്കുകയും നിങ്ങളുടെ കാലയളവിന്‍റെ അവസാനം വരെ ലോൺ കരാറിന് അനുസരിച്ച് പതിവ് പേമെന്‍റുകൾ നടത്തുകയും ചെയ്യുന്നു. എന്നിരുന്നാലും, നിങ്ങൾക്ക് ചില അപ്രതീക്ഷിതമായ നേട്ടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ മുതൽ തുകയുടെ വലിയൊരു ഭാഗം തിരിച്ചടച്ച് നിങ്ങളുടെ ബാധ്യത നേരത്തെ കുറയ്ക്കാൻ ആഗ്രഹിച്ചേക്കാം. നിങ്ങള്‍ക്ക് ഒരു ഹോം ലോണ്‍ പാർട്ട് പേമെന്‍റ് അല്ലെങ്കില്‍ ഹോം ലോണിന്‍റെ ഭാഗികമായ റീപേമെന്‍റ് നടത്താം. ഇത് നിങ്ങളുടെ മൊത്തം പലിശ ഭാരം കുറയ്ക്കും, കൂടാതെ നിങ്ങളുടെ ഇഎംഐകൾ (ഇക്വേറ്റഡ് മന്ത്ലി ഇൻസ്റ്റാൾമെന്‍റുകൾ) കുറയ്ക്കാൻ സഹായിക്കുന്നു, അല്ലെങ്കിൽ റീപേമെന്‍റ് കാലയളവ് കുറയ്ക്കാനും സഹായകമാകുന്നു.

വായ്പക്കാരന് നിരവധി മാർഗ്ഗങ്ങളിൽ ഹൗസിംഗ് ലോൺ ഭാഗികമായ തിരിച്ചടവ് നടത്താം. ഹോം ലോൺ പാർട്ട് പേമെന്‍റിനായി അവർക്ക് എന്തൊക്കെ ഓപ്ഷനുകൾ ഉണ്ട് എന്ന് അറിയാൻ നിങ്ങൾ തിരഞ്ഞെടുത്ത ഫൈനാൻഷ്യൽ സ്ഥാപനവുമായി ബന്ധപ്പെടുക.

പാർട്ട് പേമെന്‍റും പ്രീപേമെന്‍റും ഒന്നാണോ?

നിങ്ങളുടെ ഹോം ലോണിൽ ഒരു ഭാഗം തിരിച്ചടയ്ക്കുന്നതിനെയാണ് ഹോം ലോണിൻ്റെ പാർട്ട് പേമെന്‍റ്, പ്രീപേമെന്‍റ് എന്നത് നിങ്ങളുടെ നിങ്ങളുടെ ലോൺ പൂർണ്ണമായും ക്ലിയർ ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു.

ഹോം ലോണിൽ പാർട്ട് പേമെന്‍റുകളുടെ 4 നേട്ടങ്ങൾ

1. പലിശ ഭാരം കുറയ്ക്കുന്നു

ലെൻഡർ ഈടാക്കുന്ന ഹോം ലോൺ പലിശ നിരക്കുകളും അടിസ്ഥാന നിരക്കും ചേർത്താണ് അടയ്‌ക്കേണ്ട പ്രതിമാസ തുക (ഇഎംഐ) കണക്കാക്കുന്നത്. നിങ്ങൾ അടയ്ക്കുന്ന ഇഎംഐയിൽ രണ്ട് ഘടകങ്ങൾ അടങ്ങിയിരിക്കുന്നു: മുതൽ തുകയും പലിശയും. നിങ്ങൾ ഹോം ലോണിൽ പാർട്ട് പേമെന്‍റ് നടത്തുമ്പോൾ, തുക പ്രിൻസിപ്പൽ തുകയിലേക്ക് പോകുന്നു. ഇത് പലിശ ഭാരം കുറയ്ക്കുകയും അതുവഴി നിങ്ങൾ അടയ്ക്കുന്ന ഇഎംഐകൾ കുറയ്ക്കുകയും ചെയ്യുന്നു.

വായിച്ചിരിക്കേണ്ടത്: നിങ്ങളുടെ ഹോം ലോണിൻ്റെ പലിശ ഭാരം എങ്ങനെ കുറയ്ക്കാം (4 ലളിതമായ നുറുങ്ങുകൾ)

2. നിങ്ങളുടെ ഹോം ലോണിന്‍റെ കാലയളവ് കുറയ്ക്കാം

ആളുകൾ തങ്ങളുടെ ഹോം ലോണുകൾ നേരത്തെ ക്ലോസ് ചെയ്യാൻ സാധ്യമാകുമ്പോഴെല്ലാം പ്രീപേമെന്‍റുകൾ നടത്തുന്നത് പരിഗണിക്കുന്നു. നിങ്ങൾ പാർട്ട്-പേമെന്‍റ് നടത്തുമ്പോൾ, അതേ കാലയളവ് നിലനിർത്തി നിങ്ങളുടെ ഇഎംഐ കുറയ്ക്കാനും അല്ലെങ്കിൽ അതേ ഇഎംഐ നിലനിർത്തിക്കൊണ്ട് ഹോം ലോൺ കാലയളവ് കുറയ്ക്കാനും തിരഞ്ഞെടുക്കാം.

3. ഇതിന് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ സാധിക്കും

നിങ്ങളുടെ ഹോം ലോൺ പ്രീപേ ചെയ്യുന്നത് നിങ്ങളുടെ ക്രെഡിറ്റ് ഭാരം കുറയ്ക്കുകയും നിങ്ങളുടെ ക്രെഡിറ്റ് സ്കോറിൽ പോസിറ്റീവ് സ്വാധീനം ചെലുത്തുകയും ചെയ്യും.

4. ഡെറ്റ് ഫ്രീ ആകുക

നിങ്ങൾക്ക് അധിക ഫണ്ടുകൾ ഉള്ളപ്പോഴെല്ലാം പ്രീപേ ചെയ്യുന്നത് നല്ലതാണ്. ഇതിലൂടെ, നിങ്ങൾക്ക് പലിശ നിരക്കും കാലയളവും കുറയ്ക്കാനും കടബാധ്യതയിൽ നിന്ന് പെട്ടെന്ന് മുക്തരാകാനും കഴിയും.

പരമാവധി ആനുകൂല്യങ്ങൾക്കായി പ്രീപേമെന്‍റ് എപ്പോഴാണ് നടത്തേണ്ടത്?

ഹോം ലോണിന്‍റെ ആദ്യ ഘട്ടത്തിൽ, നിങ്ങളുടെ ഇഎംഐകളുടെ പ്രധാന ഭാഗം പലിശ അടയ്ക്കുന്നതിലേക്ക് പോകുന്നു. ടേം കഴിയുമ്പോൾ, ഈ സാഹചര്യം മാറുന്നു, ഇഎംഐകൾ പ്രിൻസിപ്പൽ തുകയിലേക്ക് പോകുകയും ചെയ്യുന്നു. ആദ്യ ഘട്ടത്തിൽ പ്രീപേമെന്‍റ് നടത്തുന്നത് പലിശ ഗണ്യമായി കുറയ്ക്കാനും കൂടുതൽ ലാഭിക്കാനും സഹായിക്കുന്നു.

വായിച്ചിരിക്കേണ്ടത്: നിങ്ങളുടെ ഹോം ലോണിൻ്റെ പ്രീപേമെൻ്റ് എന്നത് ഒരു നല്ല ആശയമാണോ?

ഉപസംഹാരം

പലിശ ലാഭിക്കുന്നതിനും കാലയളവ് കുറയ്ക്കുന്നതിനും മികച്ച മാർഗമാണ് ഹോം ലോൺ പാർട്ട് പേമെന്‍റ്. നിങ്ങളുടെ ഹോം ലോൺ തിരിച്ചടവിൽ വാർഷികമായി നിങ്ങൾ ആസ്വദിക്കുന്ന ഏതെങ്കിലും സർക്കാർ നികുതി ആനുകൂല്യങ്ങൾ ഒഴിവാക്കേണ്ടി വരും എന്നതിനാൽ ലോൺ ഫോർക്ലോസ് ചെയ്യുന്നത് ഒരു നല്ല ആശയമായിരിക്കില്ല. അതിനാൽ, തീരുമാനം എടുക്കുന്നതിന് മുമ്പ് എല്ലാ നിബന്ധനകളും വ്യവസ്ഥകളും പരിശോധിക്കാൻ ശുപാർശ ചെയ്യുന്നു.

ഹോം ലോണിന് അപ്രൂവൽ നേടുക, കേവലം
3 മിനിറ്റ്, ആയാസരഹിതമാണ്!

പിഎൻബി ഹൗസിംഗ്

കണ്ടെത്താനുള്ള മറ്റ് വിഷയങ്ങൾ

Request Call Back at PNB Housing
തിരിച്ചു വിളിക്കുക