പലർക്കും അവരുടെ പണം ലാഭിക്കാനും ഉറപ്പുള്ള വരുമാനം നേടാനും തിരഞ്ഞെടുക്കപ്പെട്ട നിക്ഷേപ ഉപാധികളാണ് ഫിക്സഡ് ഡിപ്പോസിറ്റുകൾ. ഭാവിയിലെ ലക്ഷ്യങ്ങൾക്കും സാമ്പത്തിക അടിയന്തിര സാഹചര്യങ്ങൾക്കും പണം ലാഭിക്കുന്നതിനുള്ള സുരക്ഷിതമായ ഓപ്ഷനാണിത്. മിക്ക ഫൈനാൻഷ്യൽ സ്ഥാപനങ്ങളും ഒന്നിലധികം ഫിക്സഡ് ഡിപ്പോസിറ്റ് ഉൽപ്പന്നങ്ങൾ ഒരു വ്യക്തിയുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കും മുൻഗണനകൾക്കും ഏറ്റവും അനുയോജ്യമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു. ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്കുകൾ ഫൈനാൻഷ്യൽ സ്ഥാപനം, തിരഞ്ഞെടുത്ത എഫ്‌ഡി തരം, കാലയളവ്, പ്രായ പരിധി എന്നിവയെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടും.
1 ലക്ഷം ഫിക്സഡ് ഡിപ്പോസിറ്റിനുള്ള പ്രതിമാസ പലിശ കണക്കാക്കുന്നതിന് മുമ്പ്, വിവിധ തരം എഫ്‌ഡികളെക്കുറിച്ച് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.
വ്യത്യസ്ത തരം ഫിക്സഡ് ഡിപ്പോസിറ്റുകൾ
ക്യുമുലേറ്റീവ്, നോൺ -ക്യുമുലേറ്റീവ് പോലുള്ള പലിശ പേഔട്ട് പാറ്റേണുകളെ അടിസ്ഥാനമാക്കി ഫൈനാൻഷ്യൽ സ്ഥാപനങ്ങൾ രണ്ട് തരത്തിലുള്ള എഫ്‌ഡികൾ വാഗ്ദാനം ചെയ്യുന്നു.
- നോൺ-ക്യുമുലേറ്റീവ്: ഒരു നോൺ-ക്യുമുലേറ്റീവ് ഫിക്സഡ് ഡിപ്പോസിറ്റിന് ലഭിക്കുന്ന പലിശ, നിക്ഷേപകൻ തിരഞ്ഞെടുക്കുന്ന ആവൃത്തി അനുസരിച്ച് നൽകും. ഇത് പ്രതിമാസം, ത്രൈമാസികം, അർദ്ധവാർഷികം, വാർഷികം എന്നിങ്ങനെയാകാം, കാലാവധി തീരുന്ന സമയത്ത് പ്രിൻസിപ്പൽ തുക മാറ്റമില്ലാതെ തുടരും.
- ക്യുമുലേറ്റീവ്: എഫ്‌ഡികളുടെ ഈ വിഭാഗത്തിന് കീഴിൽ ലഭിക്കുന്ന പലിശ പ്രിൻസിപ്പൽ തുകയിലേക്ക് ചേർക്കുന്നു. നിങ്ങളുടെ എഫ്‌ഡി കാലാവധി കഴിഞ്ഞാൽ, പലിശ ഉൾപ്പെടെ എല്ലാ പണവും നിങ്ങൾക്ക് തിരികെ ലഭിക്കും. ഇവിടെ, നിങ്ങളുടെ പണത്തിന് പലിശയുടെ മുകളില്‍ പലിശ ലഭിക്കുന്നു.
ഏത് എഫ്‌ഡിയാണ് മികച്ചത്?
ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്കുകൾ ഓരോ സ്ഥാപനത്തിനും വ്യത്യാസമാണ്, അതുവഴി ഒരാളുടെ നിക്ഷേപത്തിൻ്റെ വരുമാനം നിർണ്ണയിക്കുന്നു. വിരമിച്ച വ്യക്തികൾ, മുതിർന്ന പൗരന്മാർ തുടങ്ങി ഫിക്സഡ് ഡിപ്പോസിറ്റുകളിൽ നിന്നുള്ള പലിശയെ ആശ്രയിക്കുന്നവർക്ക് നോൺ ക്യുമുലേറ്റീവ് ഫിക്സഡ് ഡിപ്പോസിറ്റിൽ നിന്ന് പ്രയോജനം ലഭിക്കും. മറുവശത്ത്, ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ക്യുമുലേറ്റീവ് ഫിക്സഡ് ഡിപ്പോസിറ്റുകൾ തിരഞ്ഞെടുത്ത് കോമ്പൗണ്ടിംഗിൽ നിന്ന് പ്രയോജനം നേടാം.
വായിച്ചിരിക്കേണ്ടത്: എന്താണ് ഫിക്സഡ് ഡിപ്പോസിറ്റ് രസീത്?
ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്കുകൾ
പിഎൻബി ഹൗസിംഗിൽ നിന്നുള്ള പലിശ നിരക്കുകൾ ഇതാ, അത് ഉപയോഗിച്ച് പ്രതിമാസം അല്ലെങ്കിൽ വർഷം 1 ലക്ഷം ഫിക്സഡ് ഡിപ്പോസിറ്റിൽ നിങ്ങൾക്ക് പലിശ കണക്കാക്കാം:
ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്കുകൾ (₹5 കോടി വരെ) | ||||||
കാലയളവ് | ക്യുമുലേറ്റീവ് ഓപ്ഷൻ* ആർഒഐ (പ്രതിവർഷം) | നോൺ-ക്യുമുലേറ്റീവ് ഓപ്ഷൻ ആർഒഐ (പ്രതിവർഷം) | ||||
---|---|---|---|---|---|---|
മാസം | ആര്‍ഒഐ (പ്രതിവര്‍ഷം) | ടെന്‍ടേറ്റീവ് യീല്‍ഡ് ടു മെച്യൂരിറ്റി | പ്രതിമാസം | ത്രൈമാസികം | അർധ വാർഷികം | വാർഷികം |
12 – 23 | 7.35% | 7.35% | 7.11% | 7.15% | 7.22% | 7.35% |
24 – 35 | 7.00% | 7.25% | 6.79% | 6.83% | 6.89% | 7.00% |
36 – 47 | 7.70% | 8.31% | 7.44% | 7.49% | 7.56% | 7.70% |
48 – 59 | 7.40% | 8.26% | 7.16% | 7.20% | 7.26% | 7.40% |
60 -71 | 7.50% | 8.71% | 7.25% | 7.29% | 7.36% | 7.50% |
72 – 84 | 7.40% | 8.91% | 7.16% | 7.20% | 7.27% | 7.40% |
120 | 7.40% | 10.42% | 7.16% | 7.20% | 7.27% | 7.40% |
മനസ്സിൽ സൂക്ഷിക്കേണ്ട ഏതാനും പോയിന്‍റുകൾ:
- കാലാവധിക്ക് മുമ്പ് ഒരു എഫ്‌ഡി ബ്രേക്ക് ചെയ്യുന്നത് അംഗീകരിച്ച പലിശ നിരക്കുകളിൽ മാറ്റം വരുത്താം.
- 60 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് 1 കോടി ഫിക്സഡ് ഡിപ്പോസിറ്റ് പരിധി വരെ എഫ്‌ഡി പലിശ നിരക്കിനേക്കാൾ 0.25% അധികം പ്രിഫറൻഷ്യൽ നിരക്ക് ലഭ്യമാകും.
വായിച്ചിരിക്കേണ്ടത്: നിങ്ങളുടെ അവധിക്കാലം ആസൂത്രണം ചെയ്യുന്നതിന് ഫിക്സഡ് ഡിപ്പോസിറ്റ് എന്തുകൊണ്ടാണ് നല്ല ഓപ്ഷനാകുന്നത്
1 ലക്ഷം ഫിക്സഡ് ഡിപ്പോസിറ്റിനുള്ള പ്രതിമാസ പലിശ എത്രയാണ്?
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, ഓരോ ഫൈനാന്‍ഷ്യല്‍ സ്ഥാപനവും നോൺ ക്യുമുലേറ്റീവ്, ക്യുമുലേറ്റീവ് ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്ക് കണക്കാക്കാൻ സഹായിക്കുന്നതിന് ഓൺലൈനിൽ ഒരു കാൽക്കുലേറ്റർ നൽകുന്നു. ക്യുമുലേറ്റീവ് ഡിപ്പോസിറ്റിന്, ഉപയോഗിക്കുന്ന ഫോർമുല ഇതാണ്:
a = p (1+r/n) ^ (n * t), ഇതിൽ:
- a = മെച്യുരിറ്റി തുക
- p = പ്രിൻസിപ്പൽ തുക
- r = എഫ്‌ഡി പലിശ നിരക്ക്
- n = കോമ്പൗണ്ടിംഗ് ഫ്രീക്വൻസി
- t = വർഷ കാലയളവ്
ഫൈനാൻഷ്യൽ സ്ഥാപനം വാഗ്ദാനം ചെയ്യുന്ന ഫ്രീക്വൻസിയും പലിശയും അനുസരിച്ചാണ് പ്രതിമാസം 1 ലക്ഷം ഫിക്സഡ് ഡിപ്പോസിറ്റിന് മേലുള്ള പലിശ നിർണ്ണയിക്കുന്നത്. 1 ലക്ഷം ഫിക്സഡ് ഡിപ്പോസിറ്റിനുള്ള പ്രതിമാസ പലിശ കണക്കാക്കുന്നതിനുള്ള പ്രാഥമിക ഇൻപുട്ടുകൾ എഫ്‌ഡി പലിശ നിരക്ക്, കാലയളവ്, തുക എന്നിവയാണ്. ഇവിടെ തുക 1 ലക്ഷം ആണ്.
വ്യത്യസ്ത പേഔട്ട് ഫ്രീക്വൻസികളെ അടിസ്ഥാനമാക്കി 12 മാസത്തെ കാലയളവിലേക്ക് ₹ 1 ലക്ഷം എഫ്‌ഡിക്ക് നിങ്ങളുടെ പലിശ പേ-ഔട്ടുകൾ എങ്ങനെ കണക്കാക്കും എന്നതിന്‍റെ ഒരു സ്നാപ്ഷോട്ട് ഇതാ.
പേ-ഔട്ട് ഫ്രീക്വൻസി | പലിശ നിരക്ക് | വാർഷിക മൊത്തം പലിശ പേ-ഔട്ട് | പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക, വാർഷിക പലിശ പേ-ഔട്ട് | മൊത്തം പേ-ഔട്ട് |
---|---|---|---|---|
പ്രതിമാസം | 7.11% | 6,581 | 548 | 1,06,581* |
ത്രൈമാസികം | 7.15% | 6,620 | 551 | 1,06,620* |
അർധ വാർഷികം | 7.22% | 6,854 | 571 | 1,06,854* |
വാർഷികം | 7.35% | 6,980 | 581 | 1,06,980* |
അതിനാൽ, നിങ്ങൾ 1 ലക്ഷത്തിന്‍റെ ഫിക്സഡ് ഡിപ്പോസിറ്റിന് 7.11% നിരക്കിലുള്ള പ്രതിമാസ പലിശ നിർണ്ണയിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, പ്രതിവര്‍ഷ പലിശയായ 6,581 -നെ മാസങ്ങളുടെ എണ്ണം കൊണ്ട് ഹരിക്കുക, അതായത് 12. ₹1,00,000 എഫ്‌ഡിക്കുള്ള പ്രതിമാസ പലിശ ₹ 548 ആണ്.
ഉപസംഹാരം
പണം ഉപയോഗിച്ച് റിസ്ക് എടുക്കാൻ ആഗ്രഹിക്കാത്ത ആളുകൾക്ക് സുരക്ഷിതമായ തിരഞ്ഞെടുപ്പാണ് ഫിക്സഡ് ഡിപ്പോസിറ്റുകൾ. പേ ഔട്ടിന്‍റെയും എളുപ്പത്തിലുള്ള ലഭ്യതയുടെയും ഫ്ലെക്സിബിലിറ്റി ഉപയോഗിച്ച്, രാജ്യത്തുടനീളമുള്ള നിക്ഷേപകർക്ക് ഇഷ്ടമുള്ള ചോയിസായി ഇത് തുടരുന്നു. എന്നാൽ നിങ്ങൾ നിക്ഷേപിക്കുന്നതിനുമുമ്പ്, നിങ്ങൾക്ക് ലഭ്യമായ എല്ലാ ഓപ്ഷനുകളെക്കുറിച്ചും അറിയുന്നതും മനസ്സിലാക്കുന്നതും നല്ലതാണ്.