PNB Housing Finance Limited

എൻഎസ്ഇ:

ബിഎസ്ഇ:

അവസാന അപ്ഡേറ്റ്:

()
ശരാശരി റേറ്റിംഗ്
ഷെയർ ചെയ്യുക
കോപ്പി ചെയ്യുക

നിങ്ങളുടെ അവധിക്കാലം ആസൂത്രണം ചെയ്യുന്നതിന് ഫിക്സഡ് ഡിപ്പോസിറ്റ് എന്തുകൊണ്ടാണ് നല്ല ഓപ്ഷനാകുന്നത്

give your alt text here

നമ്മുടേതായ രീതിയിൽ ഈ ലോകത്ത് യാത്ര ചെയ്യാൻ നമ്മൾ ആഗ്രഹിക്കുന്നുവെങ്കിലും പലപ്പോഴും നമുക്കത് കഴിയാതെ പോകുന്നു. വരുമാനം അല്ലെങ്കിൽ സമ്പാദ്യം ചെലവിനേക്കാൾ കുറവാണെങ്കില്‍ അത് സാമ്പത്തികനില തകരാറിലാക്കും എന്ന ചിന്തയാലാകാം ഇത്.

എന്നാൽ, ഇത് ശരിയല്ല, നിങ്ങളുടെ പതിവ് സമ്പാദ്യത്തെ ബാധിക്കാതെ സ്മാർട്ടായി, പ്ലാൻ ചെയ്ത നിക്ഷേപങ്ങളിലൂടെ നിങ്ങളുടെ ട്രാവൽ പ്ലാനുകൾക്ക് എളുപ്പത്തിൽ ഫണ്ട് ചെയ്യാം.

കൂടാതെ, നിങ്ങളുടെ യാത്രാ ലക്ഷ്യങ്ങൾക്ക് ഫണ്ട് ചെയ്യുന്നതിനുള്ള ഏറ്റവും അനുയോജ്യമായ രീതിയാണ് എഫ്‌ഡി യിൽ നിക്ഷേപിക്കുക എന്നത്. നിങ്ങളുടെ അവധിക്കാലം പ്ലാൻ ചെയ്യുന്നതിന് ഫിക്സഡ് ഡിപ്പോസിറ്റുകൾ തിരഞ്ഞെടുക്കുന്നതിന്‍റെ ചില നേട്ടങ്ങൾ ഇതാ:

ആകര്‍ഷകമായ പലിശ നിരക്ക്

സാധാരണ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുമായി താരതമ്യം ചെയ്യുമ്പോൾ, ഫിക്സഡ് ഡിപ്പോസിറ്റുകൾ ഡിപ്പോസിറ്റുകളിൽ ഉയർന്ന റിട്ടേൺ നിരക്ക് വാഗ്ദാനം ചെയ്യുന്നു, ഇത് ഇതിനെ ആകർഷകമായ ഓപ്ഷനാക്കുന്നു. കൂടാതെ, പലിശ നിരക്കുകൾ വാർഷികമായി കൂട്ടിച്ചേർക്കപ്പെടുന്നു ; ഇത് സമ്പാദ്യം കൂടുതൽ വേഗത്തിൽ സമാഹരിക്കാൻ സഹായിക്കുന്നു.

കൂടാതെ, എച്ച്എഫ്‌സികൾ/എൻബിഎഫ്‌സികൾ വാഗ്ദാനം ചെയ്യുന്ന എഫ്‌ഡി സ്കീമുകൾ, ഇവ കമ്പനി ഡിപ്പോസിറ്റുകൾ എന്നും അറിയപ്പെടുന്നു, ഉയർന്ന എഫ്‌ഡി നിരക്കുകൾ ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. ഉദാഹരണത്തിന്, ഇന്ത്യയിൽ ഡിപ്പോസിറ്റ് എടുക്കുന്നതിൽ 2nd ആണ് പിഎൻബി ഹൗസിംഗ് ലിമിറ്റഡ്, മിക്ക ബാങ്കുകളേയും അപേക്ഷിച്ച് താരതമ്യേന ഉയർന്ന പലിശ നിരക്ക് ഇത് വാഗ്ദാനം ചെയ്യുന്നു.

ഗ്യാരണ്ടീഡ് റിട്ടേണുകള്‍

ഫിക്സഡ് ഡിപ്പോസിറ്റുകൾ വിപണിയുമായി ബന്ധപ്പെട്ട ഏതെങ്കിലും അസ്ഥിരത അല്ലെങ്കിൽ ബാഹ്യ ഘടകങ്ങളിൽ നിന്ന് സ്വതന്ത്രമായതിനാൽ, എഫ്‌ഡി റിട്ടേണുകൾ ഉറപ്പുള്ളതും റിസ്ക് രഹിതവുമാണ്. എഫ്‌ഡി അക്കൗണ്ട് തുറക്കുന്ന സമയത്ത് മെച്യൂരിറ്റിയിലെ എഫ്‌ഡിയുടെ സ്റ്റാറ്റസ് ബാങ്ക് അല്ലെങ്കിൽ ഫൈനാൻഷ്യൽ സ്ഥാപനം നിങ്ങളെ അറിയിക്കുന്നു. അതനുസരിച്ച് നിങ്ങളുടെ അവധിക്കാലം പ്ലാൻ ചെയ്യാൻ ഇത് സഹായിക്കുന്നു.

വായിച്ചിരിക്കേണ്ടത്: ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ടിന്‍റെ സവിശേഷതകളും നേട്ടങ്ങളും എന്തൊക്കെയാണ്?

ഫ്ലെക്സിബിൾ കാലാവധി

വെക്കേഷൻ പ്ലാനിംഗിന് ഫിക്സഡ് ഡിപ്പോസിറ്റുകൾ അനുയോജ്യമായ ഓപ്ഷനാകുന്നതിനുള്ള മറ്റൊരു കാരണം അതിന്‍റെ ഫ്ലെക്സിബിൾ കാലയളവ് സവിശേഷതയാണ്. പിഎൻബി ഹൗസിംഗിൽ എഫ്‍ഡിയുടെ കാലയളവ് 12 മാസം മുതൽ 10 വർഷം വരെയാണ്, ഇത് നിങ്ങളുടെ ആവശ്യമനുസരിച്ച് നിങ്ങളുടെ ഡിപ്പോസിറ്റുകൾ ലോക്ക്-ഇൻ ചെയ്യാൻ സഹായിക്കുന്നു.

ഉദാഹരണത്തിന്, നിങ്ങൾ ഇന്ന് മുതൽ 3 വർഷത്തിനുള്ളിൽ വിദേശ യാത്ര ചെയ്യാൻ പ്ലാൻ ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് 36 മാസത്തേക്ക് ഒരു നിക്ഷേപം നടത്താനും നിങ്ങളുടെ യാത്രാ ചെലവുകൾ നിറവേറ്റുന്നതിന് മതിയായ കോർപ്പസ് സൃഷ്ടിക്കാനും കഴിയും.

ഫ്ലെക്സിബിൾ നിക്ഷേപ തുക

ഒരു ഫിക്സഡ് ഡിപ്പോസിറ്റ് നിക്ഷേപം കുറഞ്ഞത് ₹ 10,000 കൊണ്ട് ആരംഭിക്കാം, ഉയർന്ന പരിധി ഇല്ല. അതിനാൽ, ചെറിയ ബജറ്റ് ഉള്ള ട്രിപ്പ് ആയാലും പതിവ് അവധിക്കാലമായാലും രണ്ട് തരത്തിലുള്ള ട്രാവൽ പ്ലാനുകൾക്കും അനുയോജ്യമായ നിക്ഷേപ ഓപ്ഷനാണ് ഇത്.

ഫണ്ടുകളിലേക്കുള്ള തൽക്ഷണ ആക്സസ്

നിങ്ങളുടെ അവധിക്കാലത്തിനുള്ള സാമ്പത്തിക ആസൂത്രണം ഷെഡ്യൂൾ ചെയ്ത തീയതിക്കും ഏകദേശം 1 മുതൽ 2 വർഷം മുമ്പ് മുതൽ മുൻകൂട്ടി ആരംഭിക്കുന്നു,. എന്നാൽ സാധാരണയായി, യാത്രയുടെയും റിസർവേഷൻ്റെയും യഥാർത്ഥ തീയതികൾ മുൻകൂട്ടി തീരുമാനിച്ചിരിക്കില്ല. അതിനാൽ, ഉറപ്പുള്ള റിട്ടേണുകളുടെ ആനുകൂല്യവും ഫണ്ടുകളിലേക്കുള്ള തൽക്ഷണ ആക്സസും ലഭിക്കുന്ന ഒരു ഓപ്ഷനിൽ നിക്ഷേപിക്കുക എന്നത് പ്രധാനമാണ്.

ഇവിടെയാണ് ഒരു എഫ്‌ഡി പ്രയോജനപ്പെടുന്നത്. ഇത് ഉറപ്പുള്ള റിട്ടേണുകൾ ഉറപ്പുവരുത്തുക മാത്രമല്ല, നിങ്ങളുടെ അവധിക്കാല ആവശ്യങ്ങൾ നിറവേറ്റുന്നതിന് തൽക്ഷണ ലിക്വിഡിറ്റിയും നൽകുന്നു. കൂടാതെ, നിങ്ങളുടെ എഫ്‍ഡി സ്റ്റാറ്റസ് നിങ്ങൾക്ക് എപ്പോഴും അറിയാൻ കഴിയും.

ഒരു അവധിക്കാലം മികച്ചതും അവിസ്മരണീയവും മനോഹരവുമായ അനുഭവമാക്കി മാറ്റുന്നതിന് സാമ്പത്തികം ക്രമീകരിക്കുന്നത് മുതൽ എല്ലാ ലോജിസ്റ്റിക്സും പരിപാലിക്കുന്നത് വരെ ഫലപ്രദമായ ആസൂത്രണം ആവശ്യമാണ്. ഫിക്സഡ് ഡിപ്പോസിറ്റ് നിക്ഷേപത്തോടൊപ്പം ഇത് ആസൂത്രണം ചെയ്യുക എന്നതാണ് നിങ്ങൾ ആഗ്രഹിക്കുന്ന സ്വപ്നതുല്യമായ ഒരു അവധിക്കാലം തുടങ്ങുന്നതിനും സാക്ഷാത്കരിക്കുന്നതിനുമുള്ള ഏറ്റവും നല്ല മാർഗം.

ഹോം ലോണിന് അപ്രൂവൽ നേടുക, കേവലം
3 മിനിറ്റ്, ആയാസരഹിതമാണ്!

പിഎൻബി ഹൗസിംഗ്

കണ്ടെത്താനുള്ള മറ്റ് വിഷയങ്ങൾ

Request Call Back at PNB Housing
തിരിച്ചു വിളിക്കുക