സാധാരണയായി എഫ്‌ഡികൾ എന്നറിയപ്പെടുന്നു ഫിക്സഡ് ഡിപ്പോസിറ്റുകൾ നല്ല റിട്ടേൺസ് വാഗ്ദാനം ചെയ്യുന്നതിന് പകരം ഒരു നിശ്ചിത കാലയളവിലേക്ക് പണം നിക്ഷേപിക്കുന്നതിനുള്ള ഉപാധികളിൽ ഒന്നാണ്.
കോർപ്പറേറ്റുകളും ഹൗസിംഗ് ഫൈനാൻസ് കമ്പനികളും (എച്ച്എഫ്‌സി) വാഗ്ദാനം ചെയ്യുന്ന എഫ്‌ഡികൾ മുൻകൂട്ടി നിശ്ചയിച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു, കൂടാതെ മുതിർന്ന പൗരന്മാർ പോലുള്ള ചില വിഭാഗങ്ങൾക്ക് പ്രത്യേക സ്കീമുകളും നൽകുന്നു. ഇത് സ്ഥാപനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കാനും ബിസിനസ്സ് ഉദ്ദേശ്യങ്ങൾക്കായി വിന്യസിക്കാനും സഹായിക്കുന്നു, മറുവശത്ത്, നിക്ഷേപകർക്ക് അവരുടെ നിക്ഷേപത്തിന് ഉറപ്പായ പലിശ വരുമാനം ലഭിക്കും.
ഇക്വിറ്റി, മ്യൂച്വൽ ഫണ്ടുകൾ അല്ലെങ്കിൽ ബാങ്ക് എഫ്‌ഡികൾ എന്നിവയെക്കാളും കോർപ്പറേറ്റ് എഫ്‌ഡിയിലോ എച്ച്‌എഫ്‌സികൾ വാഗ്ദാനം ചെയ്യുന്ന ഫിക്സഡ് ഡിപ്പോസിറ്റുകളിലോ നിക്ഷേപിക്കുന്നതിന്‍റെ പ്രയോജനം എന്തായിരിക്കാം എന്നതുപോലുള്ള ചില ഘടകങ്ങളെ കുറിച്ച് നിക്ഷേപകർ ജാഗ്രത പുലർത്തിയേക്കാം. അവ എത്രത്തോളം സുരക്ഷിതമാണ്?, ഈ വരുമാനവുമായി ബന്ധപ്പെട്ട് നികുതി മാനദണ്ഡങ്ങൾ ഉണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങൾ നമുക്ക് ഇവിടെ നോക്കാം..
കോർപ്പറേറ്റ് എഫ്‌ഡിയിൽ നിക്ഷേപിക്കുന്നതിന്‍റെ നേട്ടം:
- മൂലധന വിപണിയിലെ റിസ്കുകളോടും അനിശ്ചിതത്വത്തോടും വിമുഖത കാണിക്കുന്നവർക്ക്, ഫിക്സഡ് ഡിപ്പോസിറ്റുകളാണ് ഏറ്റവും സുരക്ഷിതമായ നിക്ഷേപ ഉപാധി. എഫ്‌ഡി നിരക്കുകളിലെ ഏത് മാറ്റവും പുതിയ നിക്ഷേപകരെ മാത്രമേ ബാധിക്കുകയുള്ളൂ. അതിൽപ്പോലും, കോർപ്പറേറ്റുകളും എച്ച്എഫ്‌സികളും വാഗ്ദാനം ചെയ്യുന്ന ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് ബാങ്ക് എഫ്‌ഡികളേക്കാൾ താരതമ്യേന ഉയർന്ന പലിശനിരക്ക് ഉണ്ട്. പിഎൻബി ഹൗസിംഗ് എഫ്‌ഡി നിരക്കുകൾക്കായി, ഇവിടെ ക്ലിക്ക് ചെയ്യുക
- നിക്ഷേപകർക്ക് അവരുടെ ഡിപ്പോസിറ്റുകൾ നിശ്ചിത വർഷത്തേക്ക് ലോക്ക് ചെയ്തിരിക്കുന്നതിനാൽ വിഷമിക്കേണ്ട കാര്യമില്ല, ഈ കാലയളവിൽ അവർക്ക് ഇഷ്ടമുള്ള നോൺ-ക്യുമുലേറ്റീവ് പലിശ പേമെന്‍റ് തിരഞ്ഞെടുക്കാം - പ്രതിമാസം, ത്രൈമാസം, അർദ്ധ വാർഷികം അല്ലെങ്കിൽ വാർഷികം എന്നിങ്ങനെ, അല്ലെങ്കിൽ ക്യുമുലേറ്റീവ്, ഇവിടെ മുതൽ തുകയും മൊത്തം പലിശയും കാലയളവ് പൂർത്തിയാകുമ്പോൾ നൽകപ്പെടും
- ഫിക്സഡ് ഡിപ്പോസിറ്റിന്‍റെ ശക്തി കോമ്പൗണ്ടിംഗിലാണ്, ഒരു കാലയളവിൽ സമ്പാദിച്ച പണം വീണ്ടും നിക്ഷേപിക്കപ്പെടുന്നു
- നിരവധി ഡിപ്പോസിറ്റ് എടുക്കുന്ന കോർപ്പറേറ്റ് ഹൗസുകളും ഹൗസിംഗ് ഫൈനാൻസ് കമ്പനികളും ഉപഭോക്താക്കൾക്ക് കുറ്റമറ്റ സേവനം നൽകുന്ന രാജ്യത്തുടനീളമുള്ള ബ്രോക്കർമാരുടെയും റിലേഷൻഷിപ്പ് മാനേജർമാരുടെയും വിശാലമായ ശൃംഖലയിലൂടെ ഫിക്സഡ് ഡിപ്പോസിറ്റുകൾ വാഗ്ദാനം ചെയ്യുന്നു. പിഎൻബി ഹൗസിംഗിൽ, നിങ്ങൾക്ക് അക്കൗണ്ടുകളുടെ സ്റ്റേറ്റ്‌മെന്‍റ് ലഭ്യമാക്കുന്നതിനും സംശയങ്ങൾ ഉന്നയിക്കുന്നതിനും ഉദ്യോഗസ്ഥരുമായി അവരുടെ ഉപഭോക്തൃ പോർട്ടലിലൂടെ തത്സമയ ചാറ്റിലൂടെ സംസാരിക്കുന്നതിനും കഴിയും. തടസ്സമില്ലാതെ നിങ്ങളുടെ ഡിപ്പോസിറ്റിന്‍റെ ഓട്ടോ റിന്യുവൽ പോലുള്ള സവിശേഷതയും ലഭ്യമാണ്.
സുരക്ഷ:
- എല്ലാ കമ്പനികൾക്കും എച്ച്എഫ്‌സികൾക്കും ഇന്ത്യയിൽ ഡിപ്പോസിറ്റുകൾ നൽകാൻ കഴിയില്ല. അപേക്ഷിക്കുന്ന ഓർഗനൈസേഷനുകൾക്ക് അപെക്സ് ബോഡികൾ ലൈസൻസുകൾ നൽകുന്നു, അതിനുശേഷം മാത്രമേ അവർക്ക് പൊതുജനങ്ങളിൽ നിന്ന് ഡിപ്പോസിറ്റുകൾ സ്വീകരിക്കാൻ കഴിയൂ
- കോർപ്പറേറ്റ് എഫ്‌ഡികളും എച്ച്എഫ്‌സികൾ വാഗ്ദാനം ചെയ്യുന്നവയും വിവിധ ഘടകങ്ങളെ ആശ്രയിച്ച് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ റേറ്റുചെയ്യുന്നു. 'എഎഎ' അല്ലെങ്കിൽ ഉയർന്ന സുരക്ഷ എന്ന് റേറ്റ് ചെയ്ത ഫിക്സഡ് ഡിപ്പോസിറ്റുകൾ ഉയർന്ന തലത്തിലുള്ള സുരക്ഷയെ സൂചിപ്പിക്കുന്നു, ഇത് നിക്ഷേപകർക്ക് പരിഗണിക്കാം. പിഎൻബി ഹൗസിംഗ് ഫിക്സഡ് ഡിപ്പോസിറ്റിന്‍റെ ക്രെഡിറ്റ് റേറ്റിംഗ് അറിയാൻ, ഇവിടെ ക്ലിക്ക് ചെയ്യുക
- എഫ്‌ഡികൾ സുരക്ഷിത നിക്ഷേപമായി കണക്കാക്കപ്പെടുന്നു, എന്നിരുന്നാലും, ഏതെങ്കിലും ചെറിയ റിസ്കുകൾ ലഘൂകരിക്കുന്നതിന്, ഇടപാട് നടത്തുന്നതിന് മുമ്പ് ക്രെഡിറ്റ് റേറ്റിംഗുകൾക്കൊപ്പം ഓഫർ ചെയ്യുന്ന കമ്പനിയുടെ അടിസ്ഥാനകാര്യങ്ങൾ, ഫൈനാൻഷ്യലുകൾ, പ്രശസ്തി, ബ്രാൻഡ് വിന്‍റേജ് എന്നിവ പരിശോധിക്കണം
നികുതി ബാധ്യത:
- ബാങ്ക് എഫ്‌ഡികൾ പോലെ, കോർപ്പറേറ്റ് എഫ്‌ഡികൾക്കും എച്ച്‌എഫ്‌സികൾ വാഗ്ദാനം ചെയ്യുന്ന ഫിക്സഡ് ഡിപ്പോസിറ്റുകൾക്കും ലഭിക്കുന്ന പലിശയും ഡിപ്പോസിറ്റ് ഹോൾഡറുടെ ഏറ്റവും ഉയർന്ന ആദായനികുതി ബ്രാക്കറ്റിൽ നികുതി വിധേയമാണ്. എന്നിരുന്നാലും, ഡിപ്പോസിറ്റിൽ നിന്നുള്ള വാർഷിക പലിശ വരുമാനം ₹5,000 ന് മുകളിലാണെങ്കിൽ മാത്രമേ നിക്ഷേപകൻ നികുതി അടയ്ക്കേണ്ടതുള്ളൂ.
കമ്പനികളും എച്ച്‌എഫ്‌സിയും വാഗ്ദാനം ചെയ്യുന്ന എഫ്‌ഡികൾ വിവിധ ആനുകൂല്യങ്ങളും ആവേശകരമായ റിട്ടേൺ നിരക്കും ഉള്ള ഒരു മികച്ച ഉപാധിയായിരിക്കും. കൂടാതെ ഇത് ഒട്ടുമിക്ക ഇന്ത്യൻ നിക്ഷേപ ഉപാധികൾ വാഗ്ദാനം ചെയ്യുന്നതിന് തുല്യമാണ്, അതും കുറഞ്ഞ റിസ്കിൽ. എന്നിരുന്നാലും, നിങ്ങളുടെ പ്രിയപ്പെട്ട ഫിക്സഡ് ഡിപ്പോസിറ്റ് തിരഞ്ഞെടുക്കുന്നതിന് മുമ്പ് സമഗ്രമായ ഗവേഷണം നടത്തുന്നത് ഉചിതമാണ്.