നിങ്ങളുടെ നിലവിലുള്ള ഹോം ലോൺ ഇന്ന് വളരെ കുറഞ്ഞ ലെൻഡിംഗ് നിരക്കിൽ ആയിരുന്നെങ്കിൽ പലിശയിലും മുതൽ തുകയിലും എത്രമാത്രം ലാഭം നേടാം എന്നതിനെക്കുറിച്ച് ചിന്തിച്ച് നിങ്ങൾ ആശ്ചര്യപ്പെടാറുണ്ടോ? എന്നാൽ, നിങ്ങൾ തനിച്ചല്ല. 2020 മുതൽ ഹോം ലോൺ പലിശനിരക്കുകൾ പ്രതിവർഷം 7%-ന് മുകളിലാണ് എന്നതിനാൽ നിങ്ങളെപ്പോലെ പലരും കൂടുതൽ പണം അടയ്ക്കുന്നുണ്ടോ എന്ന ആശങ്കയിലാണ്. എത്രമാത്രം പണം ചെലവാകും എന്നത് കണക്കിലെടുക്കുമ്പോൾ ഒരു സാധാരണഹോം ലോണിൽ1% പലിശ നിരക്ക് കുറവായിരിക്കുന്നത് പോലും വലിയ ലാഭം തന്നെയാണ്!
ഹോം ലോൺ ബാലൻസ് ട്രാൻസ്ഫറിനെക്കുറിച്ച് ചിന്തിക്കുന്നു ഈ സാഹചര്യത്തിൽ അർത്ഥവത്തായതും പ്രായോഗികവുമായ ഒരു ഓപ്ഷനാണ്. നിങ്ങളുടെ ശേഷിക്കുന്ന ലോൺ തുക ആകർഷകമായ ഹോം ലോൺ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ലെൻഡറിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നത് നല്ല ആശയമാണ്. നിങ്ങളുടെ ബാക്കിയുള്ള പലിശ തുക ലാഭിക്കുക മാത്രമല്ല, ധാരാളം ആനുകൂല്യങ്ങളും ലഭ്യമാകും. എന്നിരുന്നാലും, ഒരു ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ എന്നത് എല്ലാ സാഹചര്യത്തിലും മികച്ച ഓപ്ഷൻ അല്ല. നിങ്ങൾ ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ തിരഞ്ഞെടുക്കുകയാണെങ്കിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ്, ഗുണദോഷങ്ങൾ നന്നായി മനസ്സിലാക്കുകയും സേവിംഗിലെ വ്യത്യാസം വിലയിരുത്തുകയും വേണം.
ഒരു സാമ്പത്തിക തീരുമാനം എടുക്കുമ്പോൾ വളരെയധികം ആലോചിക്കേണ്ടതുണ്ട്. ഇവിടെയും അത് ബാധകമാണ്. നിങ്ങൾ തിടുക്കത്തിൽ ഹോം ലോൺ ട്രാൻസ്ഫർ തിരഞ്ഞെടുക്കരുത്. ബാലൻസ് ട്രാൻസ്ഫർ ലോൺ തിരഞ്ഞെടുക്കാനുള്ള നിങ്ങളുടെ തീരുമാനം ഒന്നിലധികം ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ ഓപ്ഷനുകളെക്കുറിച്ച് നന്നായി അന്വേഷിക്കുക, അപ്രതീക്ഷിതമായത് സംഭവിക്കാതിരിക്കാൻ ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ പ്രക്രിയയെക്കുറിച്ച് സ്വയം മനസ്സിലാക്കുക.
ഇത് നിങ്ങൾക്ക് സങ്കീർണ്ണമായി തോന്നുന്നുവെങ്കിൽ വിഷമിക്കേണ്ട ; നിങ്ങൾക്ക് ഇത് എളുപ്പത്തിൽ മനസിലാക്കുന്നതിനായി ചുവടെ കൂടുതൽ ലളിതമായി നൽകിയിട്ടുണ്ട്. വരൂ, നമുക്ക് തുടങ്ങാം.
എന്താണ് ഒരു ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫര്‍?? ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
ലളിതമായി പറഞ്ഞാൽ, ഹോം ലോൺ മറ്റൊരു ബാങ്കിലേക്ക് അല്ലെങ്കിൽ കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ലെൻഡറിലേക്ക് ട്രാൻസ്ഫർ ചെയ്യാനുള്ള സൗകര്യത്തെ ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ എന്ന് വിളിക്കുന്നു. ഉയർന്ന പലിശ നിരക്കിൽ നിലവിലുള്ള ഹോം ലോൺ തിരിച്ചടയ്ക്കുന്നവർ പലിശയിൽ പണം ലാഭിക്കാൻ പലപ്പോഴും ഈ ഓപ്‌ഷൻ തിരഞ്ഞെടുക്കുന്നു.
ഹോം ലോൺ ബാലൻസ് ട്രാൻസ്ഫറിനെക്കുറിച്ച് ഓർക്കേണ്ട മൂന്ന് കാര്യങ്ങൾ ഇതാ:
- പഴയത് മുതൽ പുതിയ ലെൻഡർ വരെ – അടിസ്ഥാനപരമായി, ഹോം ലോൺ ട്രാൻസ്ഫറിൽ നിങ്ങളുടെ മുൻ ലെൻഡർ ബാക്കിയുള്ള ലോൺ ബാലൻസ് നിങ്ങളുടെ പുതിയ ലെൻഡറിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നു. തുടർന്ന്, നിങ്ങളുടെ പുതിയ ലെൻഡറുമായി കുറഞ്ഞ പലിശ നിരക്കിൽ നിങ്ങളുടെ പുതിയ ഹോം ലോൺ ആരംഭിക്കാം. ഇത് ഒരു പുതിയ ഹോം ലോൺ എടുക്കുന്നത് പോലെയാണ്. അതിനാൽ, നിങ്ങൾ ഡോക്യുമെന്‍റേഷനും സ്ക്രീനിംഗ് നടപടിക്രമങ്ങളിലൂടെയും വീണ്ടും കടന്ന് പോകേണ്ടി വന്നേക്കാം.
കൂടാതെ, ഈ പ്രക്രിയയിലുടനീളം സുപ്രധാനവും സെൻസിറ്റീവായതുമായ ലോൺ ഡോക്യുമെന്‍റുകളുടെ സുരക്ഷയും അപകടത്തിലാകാം. അതിനാൽ, ഓരോ ഹോം ലോൺ ഉപഭോക്താവിൻ്റെയും ലോണിൻ്റെയും പ്രോപ്പർട്ടി ഡോക്യുമെൻ്റുകളുടെയും പരമാവധി സുരക്ഷ ഉറപ്പാക്കുന്ന വിശ്വസനീയമായ ഒരു ഹൗസിംഗ് ഫൈനാൻസ് കമ്പനി തിരഞ്ഞെടുക്കുക. - ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ ചെലവുകൾ - ഹോം ലോൺ ബാലൻസ് ട്രാൻസ്ഫറുമായി ബന്ധപ്പെട്ട ചെലവുകളും നിങ്ങൾ പരിഗണിക്കണം. പ്രോപ്പർട്ടിയുമായി ബന്ധപ്പെട്ട ചില പ്രോസസ്സിംഗ് നിരക്കുകളും മറ്റ് നിയമപരവും സാങ്കേതികവുമായ ചെലവുകളും നിങ്ങൾക്ക് പ്രതീക്ഷിക്കാം. അതിനാൽ, ലെൻഡർമാരെ മാറ്റാൻ ശ്രമിക്കുന്നതിന് മുമ്പ് ഈ ചെലവുകൾ നിങ്ങളുടെ സമ്പാദ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നത് നിങ്ങൾ പരിഗണിക്കണം. ഒരു വശത്ത് ഹോം ലോൺ ബാലൻസ് ട്രാൻസ്ഫറിന്‍റെ മൂല്യവും മറുവശത്ത് യുക്തിസഹമായി കണക്കാക്കാൻ ദീർഘകാല സേവിംഗും സംബന്ധിച്ച് നിങ്ങൾക്ക് വ്യക്തത ഉണ്ടാവണം.
- യോഗ്യതാ മാനദണ്ഡം – നിങ്ങൾ ലെൻഡറിന്‍റെ യോഗ്യതാ മാനദണ്ഡവും പരിഗണിക്കേണ്ടതുണ്ട്. നിങ്ങൾ ഇതിനുമുമ്പ് വീഴ്ചവരുത്താതെ ഏതാനും ഇഎംഐകൾ അടച്ചിരിക്കണം. സ്ഥിര വരുമാനം, മികച്ച ലോൺ-ടു-വാല്യൂ അനുപാതം, പൂർണ്ണമായ പേപ്പർവർക്ക് എന്നിവയാണ് നിങ്ങളുടെ പുതിയ ലെൻഡർക്ക് ആവശ്യമായ മറ്റ് കാര്യങ്ങൾ.
വായിച്ചിരിക്കേണ്ടത്: ഹോം ലോൺ പ്രക്രിയയെക്കുറിച്ച് അറിയേണ്ടതെല്ലാം
ഒരു ഹോം ലോണ്‍ ട്രാന്‍സ്ഫര്‍ ലാഭകരവും അല്ലാത്തതുമായ 6 സാഹചര്യങ്ങൾ
1. പലിശ നിരക്കുകൾ താരതമ്യം ചെയ്യുമ്പോൾ
ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ ചെയ്യാനുള്ള ഏറ്റവും പ്രധാന കാരണം നിങ്ങൾക്ക് മറ്റൊരു ലെൻഡറിൽ നിന്ന് കുറഞ്ഞ പലിശ നിരക്ക് ലഭിക്കുമ്പോഴാണ്. സ്വിച്ച് ചെയ്യുന്നതിലൂടെ, കുറഞ്ഞ ഇഎംഐകൾക്കും മികച്ച റീപേമെന്‍റ് നിബന്ധനകൾക്കും നിങ്ങൾക്ക് യോഗ്യതയുണ്ടായിരിക്കും. ഇത് മൊത്തത്തിലുള്ള പലിശ ഭാരം കുറയ്ക്കുന്നതിന് നിങ്ങളെ സഹായിക്കും. എല്ലാത്തിനുമുപരി, ആരാണ് ഈ ദീർഘകാല സാമ്പത്തിക ബാധ്യത കുറയ്ക്കാനും കൂടുതൽ നിക്ഷേപങ്ങൾ നടത്താനും ആഗ്രഹിക്കാത്തത്? നിങ്ങൾ ഒരു നീക്കം നടത്തുന്നതിന് മുമ്പ് ചെലവ്-ആനുകൂല്യ വിശകലനം നടത്താനും നിങ്ങളുടെ ലാഭം കണ്ടെത്താനും വിദഗ്ധർ ശുപാർശ ചെയ്യുന്നു. പുതിയ ഹോം ലോണിൽ നിങ്ങളുടെ നിലവിലെ നിരക്കിനേക്കാൾ ഗണ്യമായ കുറവുണ്ടെങ്കിൽ, ഹോം ലോണിന്‍റെ ബാലൻസ് ട്രാൻസ്ഫർ ഉപകാരപ്രദമാണ്. ഞങ്ങളുടെ ഹോം ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങൾക്ക് എളുപ്പത്തിൽ ആവശ്യമായ കണക്കുകൂട്ടലുകൾ നടത്താം.
എന്നിരുന്നാലും, പുതിയ ലെന്‍ഡര്‍ വാഗ്ദാനം ചെയ്യുന്ന കുറഞ്ഞ പലിശ നിരക്കുകളും ലോണ്‍ കാലയളവില്‍ മാറാന്‍ സാധ്യതയുണ്ട്. നിങ്ങൾക്ക് മറ്റൊരു ലെൻഡർ കുറഞ്ഞ ഫ്ലോട്ടിംഗ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുകയാണെങ്കിൽ, ലോൺ കാലയളവിലുടനീളം അത് വ്യത്യാസപ്പെടാം (വർദ്ധിക്കുകയോ കുറയ്ക്കുകയോ ചെയ്യാം)എന്ന കാര്യം ഓർക്കുക. നിങ്ങളുടെ ഹോം ലോൺ ബാലൻസ് ട്രാൻസ്ഫറിൽ ആത്യന്തികമായി ലാഭമുണ്ടാകുമോ അതോ ചെലവ് കൂടുതലാകുമോ എന്നറിയാൻ നിങ്ങൾ ചെലവ് ആനുകൂല്യ വിശകലനം ചെയ്യുമ്പോൾ ദീർഘകാല വരുമാന ഘടകം പരിഗണിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങളുടെ പ്രൊജക്ഷന്‍റെ അടിസ്ഥാനത്തിൽ ഒരു ഗണ്യമായ തുക ലാഭിക്കുകയാണെങ്കിൽ, ബാലൻസ് ട്രാൻസ്ഫർ തിരഞ്ഞെടുക്കാം. അല്ലാത്തപക്ഷം അത് സമയവും പ്രയത്നവും പാഴാക്കും.
2. നിങ്ങളുടെ നിലവിലുള്ള ലെൻഡറുമായി പലിശ നിരക്കുകൾ വീണ്ടും ചർച്ച ചെയ്യുമ്പോൾ
നിങ്ങൾ മറ്റൊരു ബാങ്കിലേക്ക് ഹോം ലോൺ ട്രാൻസ്ഫർ ചെയ്യുന്നതിന് മുമ്പ്, മെച്ചപ്പെട്ട ഹോം ലോൺ പലിശ നിരക്കിനെക്കുറിച്ച് നിങ്ങളുടെ നിലവിലെ ലെൻഡറിനോട് ചോദിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്. ഈ പുനരാലോചന വിജയകരമാണെങ്കിൽ, ഒരു പുതിയ അപേക്ഷ, ബന്ധപ്പെട്ട ചെലവുകൾ, സമയം എന്നിവ നിങ്ങൾക്ക് ലാഭിക്കാൻ കഴിയും. എന്നാൽ, നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ലെൻഡർ തയ്യാറായില്ലെങ്കിൽ, ഹോം ലോൺ ട്രാൻസ്ഫർ ചെയ്യുന്നത് ബുദ്ധിപരമാണ്. വിശ്വസനീയവും പ്രശസ്തവുമായ മിക്ക ഹൗസിംഗ് ഫൈനാൻസ് കമ്പനികളും ഹോം ലോൺ പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള അപേക്ഷകരുടെ അഭ്യർത്ഥന ചില നിശ്ചിത കാര്യങ്ങളെ അടിസ്ഥാനമാക്കി അംഗീകരിക്കുന്നുണ്ട്. ബാലൻസ് ട്രാൻസ്ഫർ തീരുമാനം അന്തിമമാക്കുന്നതിന് മുമ്പ്, ഒരു നിശ്ചിത തുക അടച്ച് അല്ലെങ്കിൽ പകരമായി ഗണ്യമായ സേവനം വാഗ്ദാനം ചെയ്ത് പലിശ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് നിങ്ങളുടെ ലെൻഡറുമായി തുറന്ന സംഭാഷണം നടത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
3. നിലവിലുള്ള ലെൻഡറുമായുള്ള നിങ്ങളുടെ ദീർഘകാല ബന്ധം വിലയിരുത്തുന്നു
ഹോം ലോണ്‍ ഒരു ദീര്‍ഘകാല പ്രതിബദ്ധതയാണ് - നിങ്ങൾക്കും നിങ്ങളുടെ സേവന ദാതാവിനും. സ്വാഭാവികമായി, പലപ്പോഴും 20-30 വർഷം വരെയുള്ള കാലയളവിൽ, നിങ്ങൾ ആശ്രയയോഗ്യവും സഹായിക്കാൻ മനസ്ഥിതിയുമുള്ള ലെൻഡറുമായി നിങ്ങളുടെ ബന്ധം തുടരാൻ ആഗ്രഹിക്കുന്നു. ലെൻഡറുമായുള്ള നിങ്ങളുടെ ബന്ധം നിങ്ങൾക്ക് ഒരു വിൻ-വിൻ സമീപനമാണെങ്കിൽ, ഒരു ഹോം ലോൺ ബാലൻസ് ട്രാൻസ്ഫറിനായി പോകുന്നത് ബുദ്ധിപരമായ സമീപനമല്ല, കാരണം അങ്ങനെ ചെയ്യുന്നത് ദീർഘകാല ബന്ധത്തിൻ്റെ നേട്ടങ്ങൾ നിങ്ങൾക്ക് നഷ്ടപ്പെടുത്തും.
4. മറ്റ് പ്രീ-അപ്രൂവ്ഡ് ഓഫറുകൾ വിലയിരുത്തുന്നു
പ്രീ-അപ്രൂവ്ഡ് ഓഫറുകൾ ഉപയോഗിച്ച് നിലവിലുള്ള ഹോം ലോൺ വായ്പക്കാരെ ആകർഷിക്കുന്ന ലെൻഡർമാർക്ക് ക്ഷാമമില്ല. എളുപ്പമുള്ള ടോപ്പ്-അപ്പ് ലോൺ, ഫീസ് ഒഴിവാക്കൽ, മറ്റ് ഓഫറുകൾ എന്നിവ ഇതിൽ ഉൾപ്പെടാം. ഒരു പുതിയ ലെൻഡറിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന മൊത്തത്തിലുള്ള പാക്കേജ് വളരെ ലാഭകരവും ഗുണകരവുമാണെങ്കിൽ, ഉടൻ മാറാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു.
5. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെട്ടു
നിലവിലെ ഹോം ലോൺ എടുക്കുമ്പോൾ ഉണ്ടായിരുന്ന ക്രെഡിറ്റ് സ്‌കോറുമായി താരതമ്യപ്പെടുത്തുമ്പോൾ നിങ്ങളുടെ നിലവിലെ ക്രെഡിറ്റ് സ്‌കോർ മെച്ചപ്പെട്ടിട്ടുണ്ടെങ്കിൽ, കുറഞ്ഞ പലിശ നിരക്കിന് നിങ്ങൾക്ക് അർഹതയുണ്ട്. ഓർക്കുക, ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ പ്രധാനമായും നിങ്ങളുടെ ഇഎംഐ പേമെന്‍റ് ഹിസ്റ്ററിയെയും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ എത്ര മികച്ചതാണെന്നതിനെയും ആശ്രയിച്ചിരിക്കുന്നു. ഹോം ലോൺ ട്രാൻസ്ഫർ തീരുമാനിക്കുന്നതിന് മുമ്പ് നിങ്ങളുടെ മെച്ചപ്പെട്ട ക്രെഡിറ്റ് സ്കോർ അടിസ്ഥാനമാക്കി നിങ്ങളുടെ ഹോം ലോൺ ഇഎംഐ ക്രമീകരിക്കുന്നതിനെക്കുറിച്ച് നിലവിലുള്ള ദാതാവുമായി സംസാരിക്കുക.
6. ലോൺ തിരിച്ചടവ് കാലയളവിൽ നിങ്ങൾക്ക് അഞ്ച് വർഷത്തിൽ കൂടുതൽ ശേഷിക്കുന്നു
ലോൺ കാലയളവിൽ നിങ്ങളുടെ ഹോം ലോൺ ബാലൻസ് കഴിയുന്നത്ര വേഗത്തിൽ ട്രാൻസ്ഫർ ചെയ്യാൻ വിദഗ്ധർ ശുപാർശ ചെയ്യുന്നു. നിങ്ങൾക്ക് അഞ്ച് വർഷത്തിൽ താഴെ മാത്രമേ ബാക്കിയുള്ളൂ എങ്കിൽ, നിങ്ങളുടെ ഇഎംഐ മിക്കവാറും മുതൽ തുകയുടെ ഭാഗമായിരിക്കും എന്ന് മനസ്സിലാക്കുക. അതിനാൽ, നിങ്ങൾക്ക് മറ്റെവിടെയെങ്കിലും കുറഞ്ഞ പലിശ നിരക്ക് ലഭിച്ചാലും, അത് നിങ്ങളുടെ ദീർഘകാല സേവിംഗ്‌സിൽ കാര്യമായ സ്വാധീനം ഉണ്ടാക്കുകയില്ല.
അധിക വായന: ഫിക്സഡ് VS ഫ്ലോട്ടിംഗ് പലിശ നിരക്ക് - നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത്
ഉപസംഹാരം
ഹൗസിംഗ് ലോൺ ബാലൻസ് ട്രാൻസ്ഫറിനുള്ള എല്ലാ കാരണങ്ങളും കണക്കിലെടുത്ത്, നിങ്ങൾ ശ്രദ്ധയോടെയും ജാഗ്രതയോടെയും വേണം ഒരു നീക്കം നടത്താൻ. ഹോം ലോൺ റീഫൈനാൻസ് ചെയ്യുന്നത് മൂലം നിങ്ങളുടെ ദീർഘകാല സാമ്പത്തിക സ്ഥിതിക്ക് യാതൊരു പ്രതികൂല ഫലവും ഉണ്ടാകരുത്. അതിനാൽ, ചെലവ്-ആനുകൂല്യ വിശകലനം നടത്തുക. മറഞ്ഞിരിക്കുന്ന ചെലവുകളും വ്യവസ്ഥകളും വിട്ടുപോകുന്നത് ഒഴിവാക്കാൻ ഫൈൻ പ്രിന്‍റ് വായിക്കുകയും ചെയ്യുക.
നിങ്ങൾക്ക് ഇപ്പോഴും ആശയക്കുഴപ്പമുണ്ടെങ്കിൽ, പിഎൻബി ഹൗസിംഗ് ഫൈനാൻസ് ലിമിറ്റഡിലെ ഞങ്ങളുടെ ഇൻ-ഹൗസ് വിദഗ്‌ധരുമായി എപ്പോഴും ബന്ധപ്പെടാം. എഎഎ-റേറ്റഡ് ലെന്‍ഡര്‍ എന്ന നിലയില്‍, ഞങ്ങള്‍ സൗകര്യപ്രദമായ ഹോം ലോണ്‍ പലിശ നിരക്കുകള്‍, ചാര്‍ജ്ജുകള്‍ ഇല്ലാത്ത പ്രീപേമെന്‍റ് അല്ലെങ്കില്‍ ഫോര്‍ക്ലോഷര്‍, എളുപ്പമുള്ള ഹോം ലോണ്‍ ബാലന്‍സ് ട്രാന്‍സ്ഫറുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളുടെ ഹോം ലോൺ പേജ് പരിശോധിക്കുക.