ഈ ആധുനിക ലോകത്ത് ഒരു വീട് വാങ്ങുന്നത് നിരവധി വ്യക്തികളുടെ സ്വപ്നമാണ്. മികച്ച പ്രോപ്പർട്ടിയും ശരിയായ ഫൈനാൻഷ്യൽ പ്ലാനിംഗും അന്തിമമാക്കുന്നതിനുള്ള കഠിനാധ്വാനത്തിലൂടെ, ഈ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് ആളുകൾ ഹോം ലോണിന്.
ഒരു ഡൗൺ പേമെന്‍റ് കൊടുത്തതിനു ശേഷം വീട് വാങ്ങുന്നയാൾ തുല്യ പ്രതിമാസ ഇൻസ്റ്റാൾമെന്‍റുകളായി (ഇഎംഐ) ലോൺ തുക തിരിച്ചടയ്ക്കാൻ തുടങ്ങുന്നു. ഹോം ലോൺ ഉണ്ടായിരുന്നാലും, ചില സാഹചര്യങ്ങളിൽ വ്യക്തികൾക്ക് കൂടുതൽ ഫണ്ട് ആവശ്യമായി വന്നേക്കാം. അത്തരം സാഹചര്യത്തിൽ, നിരവധി ഫൈനാൻഷ്യൽ സ്ഥാപനങ്ങൾ അവരുടെ നിലവിലുള്ള ഉപഭോക്താക്കൾക്ക് ഹോം ലോൺ ടോപ്പ്-അപ്പ് നൽകുന്നു. ഈ ഹോം ലോൺ ടോപ്പ്-അപ്പ് പണത്തിൻ്റെ പെട്ടെന്നുള്ള ആവശ്യകത ഉടനടി കുറച്ചേക്കാം.
നിങ്ങൾ ഒരു ഹോം ലോൺ അപേക്ഷകനാണെങ്കിൽ, അധിക ഫണ്ട് ആവശ്യമുണ്ടെങ്കിൽ, തൽക്ഷണ ഹോം ലോൺ ടോപ്പ്-അപ്പ് തിരഞ്ഞെടുക്കുന്നത് നിങ്ങൾ തീർച്ചയായും പരിഗണിക്കണം.
ഹോം ലോണിലെ ടോപ്പ്-അപ്പ് ലോൺ എന്നാൽ എന്താണ്?
നിങ്ങളുടെ നിലവിലെ ഹോം ലോണിന് പുറമേ വായ്പ എടുക്കുന്ന അധിക തുകയാണ് ഹോം ലോണിലെ ടോപ്പ്-അപ്പ്. വീട് മെച്ചപ്പെടുത്തൽ, ബിസിനസ് വികസനം, അപ്രതീക്ഷിത മെഡിക്കൽ ചെലവുകൾ, യാത്ര, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കായി ഈ അധിക പണം ഉപയോഗിക്കാം. നിങ്ങളുടെ ഇഎംഐ അല്പം വർദ്ധിപ്പിച്ച് നിങ്ങൾക്ക് ഈ അധിക തുക തിരിച്ചടയ്ക്കാം.
ടോപ്പ്-അപ്പ് ഹൗസിംഗ് ലോൺ തിരഞ്ഞെടുക്കുന്നത് നിങ്ങൾക്ക് വളരെ പ്രയോജനപ്പെടുന്ന തരത്തിൽ പല ഫൈനാൻഷ്യൽ സ്ഥാപനങ്ങളും ആകർഷകമായ ഹോം ലോൺ സവിശേഷതകൾ നൽകുന്നു. ഈ ലേഖനത്തിൽ ചില ആനുകൂല്യങ്ങൾ കൂടുതലായി പരാമർശിച്ചിരിക്കുന്നു.
തൽക്ഷണ ഹോം ലോൺ ടോപ്പ്-അപ്പിന്‍റെ നേട്ടങ്ങൾ
ദീർഘമായ റീപേമെന്‍റ് കാലയളവ്
നിങ്ങൾ ഒരു ഹോം ലോൺ ടോപ്പ്-അപ്പ് തിരഞ്ഞെടുക്കുമ്പോൾ, പേഴ്സണൽ അല്ലെങ്കിൽ ബിസിനസ് ലോണുമായി താരതമ്യം ചെയ്താൽ അതിന് റീപേമെന്‍റ് കാലയളവ് കൂടുതൽ ആയിരിക്കും. ഉദാഹരണത്തിന്, നിങ്ങൾക്ക് 15 വർഷത്തെ കാലയളവിൽ ഹോം ലോൺ ഉണ്ടെങ്കിൽ, കുറഞ്ഞ അല്ലെങ്കിൽ അതേ കാലയളവിൽ നിങ്ങൾക്ക് ഹോം ലോൺ ടോപ്പ്-അപ്പിന് അപേക്ഷിക്കാം. ദീർഘമായ റീപേമെന്‍റ് കാലയളവ് ഇഎംഐകൾ കുറച്ച് ചെലവുകൾ ലഘൂകരിക്കുന്നത് നിങ്ങളുടെ ഫൈനാൻസ് തന്ത്രപരമായി പ്ലാൻ ചെയ്യാൻ സഹായിക്കുകയും ചെയ്യും. ടോപ്പ്-അപ്പ് ലോൺ നിലവിലുള്ള ഹോം ലോണിന് സമാന്തരമായി പരമാവധി 15 വർഷത്തെ കാലാവധിയിൽ തുടരും.
കുറഞ്ഞ പലിശ നിരക്ക്
ഹോം ലോണുകൾ "സെക്യുവേർഡ് ലോണുകൾ" എന്ന വിഭാഗത്തിൽ വരുന്നു, അതിന് സാധാരണയായി പലിശ നിരക്ക് കുറവാണ്. അതിന്‍റെ ഫലമായി, നിങ്ങൾ ഒരു തൽക്ഷണ ഹോം ലോൺ ടോപ്പ്-അപ്പ് തിരഞ്ഞെടുത്താൽ, അധിക തുകയ്ക്കുള്ള പലിശ നിരക്കും കുറവായിരിക്കും. ഇത് നിങ്ങളുടെ നിലവിലുള്ള ഹോം ലോണിനേക്കാൾ കുറവായിരിക്കാം.
വേഗത്തിലുള്ള പ്രോസസ്സിംഗ്
ഹോം ലോണിലെ ടോപ്പ്-അപ്പ് ലോണിന്‍റെ പ്രധാന നേട്ടങ്ങളിലൊന്നാണ് അതിന്‍റെ വേഗത്തിലുള്ള പ്രോസസ്സിംഗ്. നിരവധി ഫൈനാൻഷ്യൽ സ്ഥാപനങ്ങൾ അപേക്ഷകരെ പ്രീ-അപ്രൂവ്ഡ് ടോപ്പ്-അപ്പ് ലോണിന് അപേക്ഷിക്കാൻ അനുവദിക്കുന്നു. ടോപ്പ്-അപ്പ് ഹൗസിംഗ് ലോണിന് അപേക്ഷിക്കുമ്പോൾ, ആവശ്യമായ ഡോക്യുമെന്‍റേഷൻ വളരെ കുറവാണ്. സാധാരണയായി, തൽക്ഷണ ഹോം ലോൺ ടോപ്പ്-അപ്പ് ഏതാനും ദിവസത്തിനുള്ളിൽ വിതരണം ചെയ്യുന്നതാണ്.
ഉയർന്ന ലോൺ തുക
ഇഎംഐ പേമെൻ്റുകളിൽ കൃത്യത പുലർത്തുകയും നല്ലൊരു തുക തിരിച്ചടയ്ക്കുകയും ചെയ്യുമ്പോൾ ഉയർന്ന ടോപ്പ്-അപ്പ് ലോൺ തുക ലഭിക്കാനുള്ള നിങ്ങളുടെ സാധ്യത വർദ്ധിക്കുന്നു. ടോപ്പ്-അപ്പ് ലോൺ നൽകുന്നതിന് മുമ്പ് ഫൈനാൻഷ്യൽ സ്ഥാപനം ക്രെഡിറ്റ് സ്കോർ പരിശോധിക്കും.
ടാക്സ് ആനുകൂല്യം
ഏറ്റെടുക്കൽ, നിർമ്മാണം, നവീകരണം, അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി ടോപ്പ്-അപ്പ് ഹോം ലോൺ ഉപയോഗിക്കുകയാണെങ്കിൽ സെക്ഷൻ 24ബി, സെക്ഷൻ 80സി എന്നിവയുടെ പരിധികൾക്ക് അനുസൃതമായി നികുതി കിഴിവുകൾ സാധ്യമായേക്കാം. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ഫൈനാൻഷ്യൽ അഡ്വൈസറെ കൺസൾട്ട് ചെയ്യുക.
തൽക്ഷണ ഹോം ലോൺ ടോപ്പ്-അപ്പിനുള്ള യോഗ്യതാ മാനദണ്ഡം
നിങ്ങൾ ഇതിനകം ഏതെങ്കിലും ഫൈനാൻഷ്യൽ സ്ഥാപനത്തിന്‍റെ നിലവിലുള്ള കസ്റ്റമർ ആണെങ്കിൽ മാത്രമേ നിങ്ങൾക്ക് ഹോം ലോണിൽ ഒരു ടോപ്പ്-അപ്പ് ലോണിന് അപേക്ഷിക്കാനാകൂ. കുറഞ്ഞത് ഒരു വർഷത്തേക്ക് നിങ്ങളുടെ ഇഎംഐ കൃത്യമായി തിരിച്ചടച്ചില്ലെങ്കിൽ സ്ഥാപനം നിങ്ങൾക്ക് ഹോം ലോൺ ടോപ്പ്-അപ്പ് നൽകില്ല.
ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങൾക്ക് ഹോം ലോൺ യോഗ്യത കണക്കാക്കാം. എല്ലാ ആവശ്യങ്ങളും നിറവേറ്റിക്കഴിഞ്ഞാൽ, ഫൈനാൻഷ്യൽ സ്ഥാപനം ടോപ്പ്-അപ്പ് ലോൺ തുക വിതരണം ചെയ്യും.
തൽക്ഷണ ഹോം ലോൺ ടോപ്പ്-അപ്പിന് അപേക്ഷിക്കുന്നതിനുള്ള ഘട്ടങ്ങൾ
ഇപ്പോൾ നിങ്ങൾക്ക് അറിയാവുന്നതുപോലെ, തൽക്ഷണ ഹോം ലോൺ ടോപ്പ്-അപ്പിന് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് നിലവിൽ ഒരു ഹോം ലോൺ ഉണ്ടായിരിക്കണം. കുറഞ്ഞ ഡോക്യുമെൻ്റേഷനിൽ, നിങ്ങളുടെ ഫൈനാൻഷ്യൽ സ്ഥാപനത്തിൽ നിന്ന് നിങ്ങൾക്ക് ഒരു ടോപ്പ്-അപ്പ് ഹൗസിംഗ് ലോൺ ലഭ്യമാക്കാം.
പിഎൻബി ഹൗസിംഗ് ആവശ്യകതയും യോഗ്യതയും അനുസരിച്ച് നിലവിലുള്ള എല്ലാ ഉപഭോക്താക്കൾക്കും തൽക്ഷണ ഹോം ലോൺ ടോപ്പ്-അപ്പ് വാഗ്ദാനം ചെയ്യുന്നു. യോഗ്യതാ മാനദണ്ഡത്തെ അടിസ്ഥാനമാക്കി അവരുടെ നിലവിലുള്ള ഉപഭോക്താക്കൾക്ക് മിനിമം ഡോക്യുമെന്‍റേഷൻ ഉപയോഗിച്ച് പിഎൻബി ഹൗസിംഗ് ഈ ലോണുകൾ ഓഫർ ചെയ്യുന്നു. കൂടാതെ, വിതരണം തടസ്സരഹിതവുമാണ്.
ഉപസംഹാരം
നിങ്ങളുടെ നിലവിലുള്ള ഹോം ലോണിലേക്ക് അധിക ഫണ്ട് കടമെടുത്ത് ചേർക്കുന്നതിനുള്ള മികച്ച മാർഗമാണ് തൽക്ഷണ ഹോം ലോൺ ടോപ്പ്-അപ്പ്. ഈ ഫണ്ടിംഗ് വിവിധ സാമ്പത്തിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. ഈ ലോണിന്‍റെ റീപേമെന്‍റ് ഇഎംഐ, കാലയളവ് എന്നിവ ഉപയോഗിച്ച് ചെയ്യാവുന്നതാണ്.
പിഎൻബി ഹൗസിംഗ് പെട്ടെന്നുണ്ടാകുന്ന അധിക സാമ്പത്തിക ആവശ്യങ്ങൾക്കുള്ള ആവശ്യങ്ങൾക്ക് വേഗത്തിലും എളുപ്പവും തടസ്സരഹിതവുമായ ഹോം ലോൺ ടോപ്പ്-അപ്പ് നൽകുന്നു.