പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ പരിഗണിക്കുകയാണോ? അത് തിരഞ്ഞെടുക്കുന്നതിന് മുമ്പ്, നിങ്ങളുടെ കടമെടുക്കൽ യാത്ര സുഗമവും സമ്മർദ്ദരഹിതവുമാക്കാൻ കഴിയുന്ന ചില സുപ്രധാന പോയിൻ്റുകളെക്കുറിച്ച് സംസാരിക്കാം.
• ലോൺ തുക വിലയിരുത്തൽ: നിങ്ങളുടെ പ്രോപ്പർട്ടിയുടെ മൂല്യം വിലയിരുത്തുകയും നിങ്ങൾക്ക് അർഹതയുള്ള ലോൺ തുക നിശ്ചയിക്കുകയും ചെയ്യുക. ഓർക്കുക, ലോൺ തുക നിങ്ങളുടെ പ്രോപ്പർട്ടിയുടെ വിപണി മൂല്യത്തിന്‍റെ ശതമാനമായിരിക്കും.
• പലിശ നിരക്കുകൾ: ലെൻഡർമാരിലുടനീളമുള്ള പലിശ നിരക്കുകൾ താരതമ്യം ചെയ്യുക. കുറഞ്ഞ നിരക്ക് എന്നത് കാലക്രമേണയുള്ള ഗണ്യമായ സമ്പാദ്യത്തെ അർത്ഥമാക്കുന്നു.
• റീപേമെന്‍റ് ശേഷി: അപേക്ഷിക്കും മുമ്പ് നിങ്ങളുടെ റീപേമെന്‍റ് ശേഷി കണക്കാക്കുക. ഇഎംഐ പേമെന്‍റുകൾ സൗകര്യപ്രദമായി മാനേജ് ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിന് നിങ്ങളുടെ നിലവിലെ സാമ്പത്തിക പ്രതിബദ്ധതകൾ മനസിലാക്കുക.
• ലോൺ കാലയളവ്: കുറഞ്ഞ കാലയളവുകൾ ഉയർന്ന ഇഎംഐകൾക്ക് കാരണമായേക്കാം, എന്നാൽ മൊത്തത്തിലുള്ള പലിശ പേമെന്‍റുകൾ കുറയും. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നവ തിരഞ്ഞെടുക്കുക.
• പ്രോപ്പർട്ടി മൂല്യനിർണ്ണയം: ലെൻഡർമാർ നിങ്ങളുടെ പ്രോപ്പർട്ടിയുടെ മൂല്യം വിലയിരുത്തും. നിങ്ങളുടെ ലോൺ യോഗ്യത പരമാവധിയാക്കുന്നതിന് ഇത് ശരിയായി വിലയിരുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
• നിയമപരമായ പരിശോധന: പ്രോപ്പർട്ടിയുടെ നിയമപരമായ സ്റ്റാറ്റസ് വിശദമായി പരിശോധിക്കുക. ഏതെങ്കിലും തർക്കങ്ങൾ നിങ്ങളുടെ ലോൺ അംഗീകാരത്തെ തടസ്സപ്പെടുത്തിയേക്കാം.
• ലോൺ-ടു-വാല്യൂ അനുപാതം: പ്രോപ്പർട്ടിയുടെ മൂല്യവുമായി താരതമ്യം ചെയ്തുള്ള ലോൺ തുക എന്ന എൽടിവി അനുപാതം മനസ്സിലാക്കുക. ഉയർന്ന എൽടിവി എന്നാൽ വലിയ ലോൺ എന്നാണ് അർത്ഥമാക്കുന്നത്, എന്നാൽ ലെൻഡർ ഉയർന്ന പലിശ ഈടാക്കിയേക്കാം.
• പ്രോസസ്സിംഗ് ഫീസ്: പ്രോസസ്സിംഗ് ഫീസ്, ഡോക്യുമെന്‍റേഷൻ നിരക്കുകൾ, മറഞ്ഞിരിക്കുന്ന ചെലവുകൾ എന്നിവയെക്കുറിച്ച് അന്വേഷിക്കുക. ഇവ നിങ്ങളുടെ മൊത്തത്തിലുള്ള വായ്പാ ചെലവിനെ ബാധിക്കും.
• പ്രീപേമെന്‍റും ഫോർക്ലോഷറും: പ്രീപേമെൻ്റ്, ഫോർക്ലോഷർ നിബന്ധനകളെ കുറിച്ച് അറിഞ്ഞിരിക്കുക. ചില ലെൻഡർമാർ ലോൺ നേരത്തെ അടയ്ക്കുന്നതിന് പിഴ ഈടാക്കാം.
• ഇഎംഐ പ്രൊട്ടക്ഷൻ: അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ നിങ്ങളുടെ കുടുംബത്തിന്‍റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന് ഇഎംഐ പ്രൊട്ടക്ഷൻ ഇൻഷുറൻസ് പരിഗണിക്കുക.
പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ എടുക്കുന്നത് തന്ത്രപരമായ ഒരു സാമ്പത്തിക നീക്കമായിരിക്കും. ഈ ഘടകങ്ങൾ മനസ്സിൽ സൂക്ഷിച്ച്, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളുമായി യോജിക്കുന്ന അറിവോടെയുള്ള തീരുമാനം എടുക്കാം.