ഓരോ വർഷവും നിരവധി ഇന്ത്യക്കാർ രാജ്യം വിട്ട് ജോലി ചെയ്യുന്നതിനോ വിദേശത്ത് സ്ഥിരതാമസമാക്കുന്നതിനോ പോകുന്നതിനാൽ, 'എൻആർഐ' (നോൺ റസിഡന്‍റ് ഇന്ത്യൻ) എന്ന പദം പ്രചാരമേറിയിരിക്കുന്നു. ഓരോ ഇന്ത്യക്കാരം അവർ എവിടെ സ്ഥിരതാമസമാക്കിയാലും സ്വന്തം നാടുമായി ബന്ധംപുലർത്താൻ ആഗ്രഹിക്കുന്നവരാണ്. സ്വന്തം നാട്ടിൽ വീടുവെയ്ക്കുന്നതിൽ പരം ആനന്ദം വേറെയുണ്ടോ. ഒരു വീട് വാങ്ങുന്നുണ്ടെങ്കിൽ മിക്കവാറും ഹോം ലോണിന് അപേക്ഷിക്കേണ്ടതായും വരും. എൻആർഐ ഹോം ലോണുകളുടെ യോഗ്യതാ മാനദണ്ഡങ്ങൾ റസിഡന്‍റ് ഇൻഡ്യൻ ഹോം ലോണിന്‍റെ മാനദണ്ഡങ്ങളിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു, എന്നിരുന്നാലും പ്രോസസ്സിംഗ് വളരെ എളുപ്പമാണ്.
എൻആർഐ ഹോം ലോണുകൾക്ക് വിവിധ യോഗ്യതാ മാനദണ്ഡങ്ങളുണ്ട്, അപേക്ഷിക്കുന്നതിന് മുമ്പ് ഒരു അടിസ്ഥാന അറിവ് എന്ന നിലയിൽ ഒരാൾ അറിഞ്ഞിരിക്കണം.
- തൊഴിൽ കാലയളവും പ്രതിഫലവും: സാധാരണയായി, ശമ്പളമുള്ള ഒരു എൻആർഐ കുറഞ്ഞത് ഒരു വർഷമെങ്കിലും വിദേശത്ത് തൊഴിൽ ചെയ്യണം. എന്നിരുന്നാലും, ഓരോ ലെൻഡറിനും ഈ യോഗ്യതകൾ വ്യത്യാസപ്പെടാം. വായ്പ നൽകുന്ന സ്ഥാപനങ്ങൾ വ്യത്യസ്തമായ ഒരു നിശ്ചിത ശമ്പള മാനദണ്ഡമാണ് പിന്തുടരുക. ലെൻഡറിന് ജോലിയെക്കുറിച്ചും വരുമാന സ്ഥിരതയെക്കുറിച്ചും ആത്മവിശ്വാസമുണ്ടെങ്കിൽ തൊഴിൽ കാലയളവും പ്രതിഫലവും പ്രധാന മാനദണ്ഡങ്ങളായിരിക്കും.
- ക്രെഡിറ്റ് റേറ്റിംഗും നിലവിലുള്ള ബാധ്യതകളുടെ റീപേമെന്‍റ് ട്രാക്കും: ഒരു നല്ല ക്രെഡിറ്റ് സ്കോറും തടസ്സമില്ലാത്ത ബാധ്യത തിരിച്ചടവ് ട്രാക്കും ഹോം ലോൺ അപേക്ഷകന്‍റെ സാമ്പത്തിക പ്രൊഫൈലിന് മൂല്യം കൂട്ടുകയും അപേക്ഷാ സ്വീകാര്യത സംബന്ധിച്ച് അനുകൂലമായ തീരുമാനം നേടുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
- ലോൺ കാലയളവ്: ജനറൽ റീപേമെന്‍റ് കാലയളവ് 15 മുതൽ 20 വർഷം വരെയാണ്. എന്നിരുന്നാലും, ചില ലെൻഡർ 20 വർഷത്തിൽ താഴെ കാലയളവ് വാഗ്‌ദാനം ചെയ്‌തേക്കാം, മെച്യൂരിറ്റി ആകുമ്പോഴുള്ള പരമാവധി പ്രായം പരിഗണിക്കുക ചില പ്രൊഫഷനുകളിൽ 70 വർഷം വരെയുള്ള തൊഴിൽ അടിസ്ഥാനത്തിലാണ്
- ഡോക്യുമെന്‍റേഷൻ: ആവശ്യമായ ഡോക്യുമെന്‍റുകളിൽ സാധുതയുള്ള പാസ്പോർട്ട് കോപ്പി, വർക്ക് പെർമിറ്റ് അല്ലെങ്കിൽ വിസ കോപ്പി, സാലറി സർട്ടിഫിക്കറ്റ്, തൊഴിൽ കരാർ, ബാങ്ക് സ്റ്റേറ്റ്മെന്‍റുകൾ (nre/nro അക്കൗണ്ടുകൾ), വർക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടുന്നു.
- പവർ ഓഫ് അറ്റോർണി: ഇന്ത്യയിലെ ഔപചാരികതകളും ഡോക്യുമെന്‍റേഷൻ നടപടിക്രമങ്ങളും പൂർത്തിയാക്കാൻ അപേക്ഷകന് ഇന്ത്യയിലെ ഏതെങ്കിലും ബന്ധുക്കളെ പവർ ഓഫ് അറ്റോർണി (പിഒഎ) ഉടമയായി നിയമിക്കാം. ലോണിന് അപേക്ഷിക്കുന്ന അതേ നഗരത്തിൽ നിന്നാണ് പവർ ഓഫ് അറ്റോർണി ഉടമയെ തിരഞ്ഞെടുക്കുന്നത്
പേമെന്‍റുകൾ പ്രോസസ് ചെയ്യുന്നതിനും ലോൺ തുക വിതരണം ചെയ്യുന്നതിനും എൻആർഇ/എൻആർഒ അക്കൗണ്ടുകൾ ആവശ്യമാണ്. എന്നിരുന്നാലും, ബിൽഡർ പ്രോപ്പർട്ടികൾക്ക്, വിതരണം നേരിട്ട് ബിൽഡറിന്‍റെ അക്കൗണ്ടിലേക്ക് ഡെബിറ്റ് ചെയ്യാം
ഹൗസിംഗ് ഫൈനാൻസിൽ രണ്ട് പതിറ്റാണ്ടിലേറെ പ്രത്യേക പരിചയമുള്ള പിഎൻബി ഹൗസിംഗ്, എൻആർഐകൾക്കും (നോൺ റസിഡന്‍റ് ഇന്ത്യക്കാർ) പിഐഒകൾക്കും (ഇന്ത്യൻ വംശജർ) ഇന്ത്യയിൽ ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടി വാങ്ങുന്നതിനും നിർമ്മിക്കുന്നതിനും റിപ്പയർ ചെയ്യുന്നതിനും നവീകരിക്കുന്നതിനും വിപുലമായ ഹോം ലോൺ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിൽ ഉടനീളം വ്യാപിച്ചുകിടക്കുന്ന ശാഖകൾ ഉള്ളതാനാൽ, ലോണിന് അപേക്ഷിക്കാൻ എളുപ്പമാണ്, മാത്രമല്ല ശക്തമായ സേവന വിതരണ മാതൃകയും മാർക്കറ്റ് ക്രെഡിറ്റും ഫൈനാൻഷ്യൽ പോളിസികളും ഉപഭോക്താക്കളെ വിശ്വാസത്തിന്‍റെയും പ്രതിബദ്ധതയുടെയും ദീർഘകാല ബന്ധം കെട്ടിപ്പടുക്കാൻ സഹായിക്കുന്നു.