PNB Housing Finance Limited

എൻഎസ്ഇ:

ബിഎസ്ഇ:

അവസാന അപ്ഡേറ്റ്:

പിഎൻബി ഹൗസിംഗ്

ഡിപ്പോസിറ്റ് സ്കീമുകൾ

സഞ്ചിത ഡിപ്പോസിറ്റ്

നേടുന്ന പലിശ വാർഷികമായി ഫിക്സഡ് ഡിപ്പോസിറ്റിലേക്ക് ക്രെഡിറ്റ് ചെയ്യുന്നു, ഇത് മെച്യൂരിറ്റി സമയത്ത് മുതല്‍ തുകയോടൊപ്പം നൽകുന്നതാണ്. പലിശ വാർഷികമായി കൂട്ടിച്ചേർക്കപ്പെടുന്നതിനാൽ ഒരു സമ്പാദ്യം സൃഷ്ടിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു. സഞ്ചിത ഡിപ്പോസിറ്റുകൾക്ക് ഞങ്ങൾ ₹10,000 മിനിമം ഡിപ്പോസിറ്റായി സ്വീകരിക്കുന്നു.

അസഞ്ചിത ഡിപ്പോസിറ്റ്

സമ്പാദിച്ച പലിശ നിക്ഷേപകന് അംഗീകരിച്ച ആവൃത്തിയിൽ നൽകുന്നു. പേമെന്‍റിന്‍റെ ആവൃത്തി പ്രതിമാസം, ത്രൈമാസികം, അർദ്ധവാർഷികം അല്ലെങ്കിൽ വാർഷികം ആകാം. നിങ്ങളുടെ ദൈനംദിന ചെലവുകൾ നിറവേറ്റാൻ പതിവായുള്ള പലിശ പേയ്മെന്‍റുകൾ ഉപയോഗിക്കാം. പിഎൻബി ഹൗസിംഗ് പ്രതിമാസ വരുമാന സ്കീമുകൾക്ക് ₹ 25,000 മിനിമം ഡിപ്പോസിറ്റ് സ്വീകരിക്കുന്നു.
മറ്റെല്ലാ സ്കീമുകൾക്കും, ₹ 10,000-ന്‍റെ മിനിമം ഡിപ്പോസിറ്റ് ബാധകമാണ്.

പിഎൻബി ഹൗസിംഗ്

ജോയിന്‍റ് ഫിക്സഡ് ഡിപ്പോസിറ്റ്

  • Right Arrow Button = “>”

    പരമാവധി മൂന്ന് സംയുക്ത ഉടമകൾക്കൊപ്പം നിങ്ങൾക്ക് ഒരു ജോയിന്‍റ് ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ട് തുറക്കാം.

  • Right Arrow Button = “>”

    അസഞ്ചിത ഡിപ്പോസിറ്റുകൾക്കുള്ള പലിശ ആദ്യം പേരുള്ള അപേക്ഷകന് നൽകുന്നതാണ്, അവർ നൽകുന്ന ഡിസ്ചാർജ്ജ് സംയുക്ത ഉടമകൾക്ക് ബാധകമായിരിക്കും. സഞ്ചിത ഡിപ്പോസിറ്റുകളുടെ കാര്യത്തിൽ, പലിശ ആദ്യ അപേക്ഷകന്‍റെ പേരിൽ ശേഖരിക്കപ്പെടും.

  • Right Arrow Button = “>”

    എഫ്‌ഡി അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് മെച്യൂരിറ്റിയിൽ റീപേയ്മെന്‍റ് നടത്തുന്നതാണ്.

ഫിക്സഡ് ഡിപ്പോസിറ്റ്

പ്രവാസി ഇന്ത്യക്കാർ (എൻആർഐകൾ)

  • Right Arrow Button = “>”

    എൻആർഐ ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് പരമാവധി മൂന്ന് വർഷത്തെ കാലയളവ് ലഭ്യമാണ്.

  • Right Arrow Button = “>”

    തുകയുടെ തിരിച്ചടവും നേടിയ ഏതെങ്കിലും പലിശയുടെ പേയ്മെന്‍റും നിക്ഷേപകന്‍റെ എൻആർഒ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് വഴി ചെയ്യുന്നതാണ്.

  • Right Arrow Button = “>”

    ആർബിഐ നിയന്ത്രണങ്ങൾ അനുസരിച്ച്, പിഎൻബി ഹൗസിംഗ് എൻആർഐകളിൽ നിന്നും ഇന്ത്യൻ വംശജരിൽ നിന്നും നോൺ-റിപാട്രിയേഷൻ അടിസ്ഥാനത്തിൽ ഫിക്സഡ് ഡിപ്പോസിറ്റുകൾ സ്വീകരിക്കുന്നു, അതായത് നേടിയ പലിശയും മുതല്‍ തുകയും താമസിക്കുന്ന രാജ്യത്തേക്ക് തിരികെ ട്രാൻസ്ഫർ ചെയ്യാനോ വിദേശ കറൻസിയിലേക്ക് പരിവർത്തനം ചെയ്യാനോ കഴിയില്ല.

  • Right Arrow Button = “>”

    ബാധകമായത് പോലെ, സ്രോതസ്സിൽ നിന്ന് നികുതി കുറയ്ക്കുന്നതാണ്.

പിഎൻബി ഹൗസിംഗ്

കോർപ്പറേറ്റ് ഡിപ്പോസിറ്റ്

ബോഡി കോർപ്പറേറ്റുകൾ, പ്രൈവറ്റ്/പബ്ലിക് ലിമിറ്റഡ് കമ്പനികൾ, കോർപ്പറേഷനുകൾ, സ്റ്റാറ്റ്യൂട്ടറി ബോർഡ്, ലോക്കൽ അതോറിറ്റികൾ, മറ്റ് ബാങ്കുകൾ, ഫിനാൻഷ്യൽ സ്ഥാപനങ്ങൾ എന്നിവയ്ക്കായി ഒരു കോർപ്പറേറ്റ് ഡിപ്പോസിറ്റ് സ്കീം പിഎൻബി ഹൗസിംഗ് വാഗ്ദാനം ചെയ്യുന്നു. 

ഞങ്ങളുടെ കോർപ്പറേറ്റ് ഡിപ്പോസിറ്റിന്‍റെ പ്രധാന സവിശേഷതകൾ ഇനിപ്പറയുന്നവയാണ്:

  • Right Arrow Button = “>”

    പരമാവധി പരിധി ഇല്ലാതെ ₹. 10,000-ന്‍റെ മിനിമം ഡിപ്പോസിറ്റ്

  • Right Arrow Button = “>”

    പിഎൻബി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന്‍റെ പേരിൽ ലഭിച്ച അക്കൗണ്ട് പേയീ ചെക്കിന്‍റെ രൂപത്തിൽ നിങ്ങൾക്ക് ഒരു ഡിപ്പോസിറ്റ് നടത്താം.

  • Right Arrow Button = “>”

    ഫണ്ട് ലഭിച്ച തീയതി മുതൽ പലിശ ലഭിക്കും.

  • Right Arrow Button = “>”

    അസഞ്ചിത ഫിക്സഡ് ഡിപ്പോസിറ്റുകളിലുള്ള പലിശ താഴെപ്പറയുന്ന ഷെഡ്യൂൾ പ്രകാരം നൽകുന്നതാണ്:

സ്കീം പലിശ പേയ്മെന്‍റ് തീയതി
മാസ വരുമാന പദ്ധതി ഓരോ മാസത്തിന്‍റെയും അവസാന ദിവസം
ത്രൈമാസ വരുമാന പ്ലാൻ ജൂൺ 30, സെപ്റ്റംബർ 30, ഡിസംബർ 31, മാർച്ച് 31.
അർദ്ധ വാർഷിക പ്ലാൻ സെപ്റ്റംബർ 30, മാർച്ച് 31
വാർഷിക പ്ലാൻ മാർച്ച് 31
ഡിപ്പോസിറ്റ് തുടങ്ങിയ തീയതിയില്‍ നിന്ന് ഒരാഴ്‌ചയ്‌ക്കുള്ളിൽ ആദ്യ പലിശ അടയ്‌ക്കേണ്ട തീയതി വന്നാൽ, ആദ്യത്തെ മുടങ്ങിയ കാലയളവിനുള്ള പലിശ അടുത്ത പലിശ സൈക്കിളിൽ നൽകുന്നതാണ്. മുകളിൽപ്പറഞ്ഞ ഏതെങ്കിലും തീയതി ഞായറാഴ്ചയോ ഒരു അവധി ദിവസമോ ആണെങ്കിൽ, അടുത്ത പ്രവൃത്തി ദിവസത്തിൽ പലിശ നൽകുന്നതാണ്.
  • Right Arrow Button = “>”

    ബാധകമായ ഏതെങ്കിലും നികുതി ഉള്ളത് കുറച്ചതിന് ശേഷം സഞ്ചിത ഡിപ്പോസിറ്റുകളിലുള്ള പലിശ മാർച്ച് 31-ന് വാർഷികാടിസ്ഥാനത്തിൽ കൂട്ടിച്ചേർക്കുന്നതാണ്.

  • Right Arrow Button = “>”

    കാലാവധിക്ക് മുമ്പുള്ള പിൻവലിക്കലിന്, ക്ലോഷർ അഭ്യർത്ഥന കുറഞ്ഞത് 7 ദിവസം മുൻകൂട്ടി നൽകണം.

ഡിപ്പോസിറ്റിനായി ഞങ്ങളെ ബന്ധപ്പെടുക
…
നിബന്ധനകളും വ്യവസ്ഥകളും

ഇവ വായിക്കാൻ ശുപാർശ ചെയ്യുന്നു

ഫിക്സഡ് ഡിപ്പോസിറ്റ് ബ്ലോഗുകൾ

Request Call Back at PNB Housing
തിരിച്ചു വിളിക്കുക