ലീഡർഷിപ്പ് ടീം
എൻഎസ്ഇ: ₹ ▲ ▼ ₹
ബിഎസ്ഇ: ₹ ▲ ▼ ₹
അവസാന അപ്ഡേറ്റ്:
-
english
തിരയുക ഓൺലൈൻ പേമെന്റ്
-
ലോൺ ഉൽപ്പന്നങ്ങൾ
-
ഹൗസിംഗ് ലോണുകൾ
-
മറ്റ് ഹോം ലോണുകൾ
-
-
റോഷ്നി ലോണുകൾ
-
താങ്ങാനാവുന്ന ചെലവില് വീട്
-
- ഫിക്സഡ് ഡിപ്പോസിറ്റ്
-
കാൽക്കുലേറ്ററുകൾ
-
നിങ്ങളുടെ സാമ്പത്തിക നില മനസ്സിലാക്കാം
-
നിങ്ങളുടെ ഫൈനാൻസ് മാനേജ് ചെയ്യാം
-
അധിക ചെലവുകൾ കണക്കാക്കാം
-
-
നോളജ് ഹബ്ബ്
-
ഇൻവെസ്റ്റർ
-
നിക്ഷേപകരുടെ കോണ്ടാക്ട്
-
കോർപ്പറേറ്റ് ഗവേണൻസ്
-
ഫൈനാൻഷ്യൽസ്
-
വെളിപ്പെടുത്തല്
-
ഏറ്റവും പുതിയത് @ പിഎൻബി ഹൗസിംഗ്
-
-
ഞങ്ങളെക്കുറിച്ച്
-
മാനേജ്മെന്റ്
-
പ്രസ്
-
ജീവനക്കാരൻ
-
- ഞങ്ങളെ ബന്ധപ്പെടുക
പിഎൻബി ഹൗസിംഗ്
പിഎൻബി ഹൗസിംഗ്
ലീഡർഷിപ്പ് ടീം
ഞങ്ങളുടെ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ് ഗിരീഷ് കൗസ്ഗി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ആൻഡ് ട്രേഡിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ എക്സിക്യൂട്ടീവ് മാസ്റ്റേർസ് ഡിപ്ലോമ എടുത്തിട്ടുണ്ട്. സാമ്പത്തിക സേവന മേഖലയിൽ അദ്ദേഹത്തിന് 21 വർഷത്തിലേറെ പ്രവർത്തന പരിചയം ഉണ്ട്. മുമ്പ്, ക്യാൻ ഫിൻ ഹോംസ് ലിമിറ്റഡിൽ മാനേജിംഗ് ഡയറക്ടറായും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും, ടാറ്റ ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിലെ റീട്ടെയ്ൽ - ക്രെഡിറ്റ് & റിസ്കിൻ്റെ ഹെഡ് ആയും, ഐഡിഎഫ്സി ബാങ്ക് ലിമിറ്റഡിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റായും ഐസിഐസിഐ ബാങ്ക് ലിമിറ്റഡിൽ ജോയിൻ്റ് ജനറൽ മാനേജറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. പിഎച്ച്എഫ്എൽ ഹോം ലോൺസ് ആൻഡ് സർവീസസ് ലിമിറ്റഡ്, പിഇഎച്ച്ഇഎൽ ഫൗണ്ടേഷൻ എന്നീ ഞങ്ങളുടെ സബ്സിഡിയറികളുടെ ബോർഡിൽ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. 21, 2022 മുതൽ അദ്ദേഹം ഞങ്ങളുടെ ബോർഡിൽ നിയമിതനായി.
ഞങ്ങളുടെ കമ്പനിയുടെ ചീഫ് ഫൈനാൻഷ്യൽ ഓഫീസറാണ് വിനയ് ഗുപ്ത. അദ്ദേഹം ഒക്ടോബർ 26, 2022 ന് ഞങ്ങളുടെ കമ്പനിയിൽ ചേർന്നു. അദ്ദേഹം ഞങ്ങളുടെ കമ്പനിയിലെ മൊത്തത്തിലുള്ള ഫൈനാൻസ്, ട്രഷറി, നിക്ഷേപക ബന്ധങ്ങൾ എന്നിവയുടെ ചുമതല വഹിക്കുന്നു. അദ്ദേഹം ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്സിൽ ബിരുദം എടുത്തു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ അംഗവുമാണ്. മുമ്പ്, അദ്ദേഹം എസ്ബിഐ കാർഡ്, പേമെന്റ് സർവ്വീസസ് ലിമിറ്റഡ്, ജിഇ ക്യാപിറ്റൽ സർവ്വീസസ് ലിമിറ്റഡ്, പ്രൈസ് വാട്ടർഹൗസ് എന്നിവയിൽ വ്യത്യസ്ത ചുമതലകള് വഹിച്ചിരുന്നു.
ഞങ്ങളുടെ കമ്പനിയുടെ ചീഫ് പീപ്പിൾ ഓഫീസറാണ് അമിത് സിംഗ്. അദ്ദേഹം ഡിസംബർ 1, 2021 ൽ ഞങ്ങളുടെ കമ്പനിയിൽ ചേർന്നു. മാനവ വിഭവശേഷി, പഠനം, വികസന പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നേതൃത്വം നൽകിക്കൊണ്ട് ഞങ്ങളുടെ കമ്പനിയിൽ ആളുകളെ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനാണ്. സിഎസ്ആർ, അഡ്മിനിസ്ട്രേറ്റീവ് ഫംഗ്ഷനുകൾ എന്നിവയും അദ്ദേഹം നയിക്കുന്നു. മീററ്റിലെ ചൗധരി ചരൺ സിംഗ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദവും ഐസിഎഫ്എഐ യൂണിവേഴ്സിറ്റിയിലെ ഐസിഎഫ്എഐ ബിസിനസ് സ്കൂളിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മുമ്പ്, അദ്ദേഹം എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിൽ പ്രവർത്തിച്ചിരുന്നു.
ഞങ്ങളുടെ കമ്പനിയുടെ ചീഫ് ക്രെഡിറ്റ്, കളക്ഷൻ ഓഫീസറാണ് ജതുൽ ആനന്ദ്. അദ്ദേഹം ജൂൺ 19, 2013 ന് ഞങ്ങളുടെ കമ്പനിയിൽ ചേർന്നു. ഞങ്ങളുടെ കമ്പനിയിലെ ക്രെഡിറ്റ് അണ്ടർ റൈറ്റിംഗ് ആൻ്റ് കളക്ഷൻസ് ഫോർ റീട്ടെയിൽ ബിസിനസിൻ്റെ ചുമതല വഹിക്കുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള കൊമേഴ്സ് ബിരുദധാരിയാണ്, അദ്ദേഹം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആൻഡ് ഫൈനാൻസിൽ നിന്ന് കോഴ്സ് പൂർത്തിയാക്കി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ 2002 മുതൽ അംഗമാണ്. മുമ്പ്, അദ്ദേഹം ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് എന്നിവയിൽ പ്രവർത്തിച്ചിരുന്നു.
അജയ് കുമാർ മൊഹന്തിയാണ് ഞങ്ങളുടെ കമ്പനിയുടെ ഹെഡ് - ഇൻ്റേണൽ ഓഡിറ്റ്. അദ്ദേഹം ജൂലൈ 1, 2020 ന് ഞങ്ങളുടെ കമ്പനിയിൽ ചേർന്നു. ഞങ്ങളുടെ കമ്പനിയുടെ ഇന്റേണല് ഓഡിറ്റ് ഫംഗ്ഷന് നയിക്കുന്നത് അദ്ദേഹമാണ്. ഉത്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്സിൽ ബിരുദം നേടിയ അദ്ദേഹം അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിൽ നിന്ന് സീനിയർ മാനേജ്മെൻ്റ് പ്രോഗ്രാം പൂർത്തിയാക്കിയിട്ടുണ്ട്.. അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ 1989 മുതൽ അംഗമാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ നിന്നുള്ള ഇൻഫർമേഷൻ സിസ്റ്റംസ് ഓഡിറ്റിൽ പോസ്റ്റ് ക്വാളിഫിക്കേഷൻ കോഴ്സും അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്. അദ്ദേഹം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആൻഡ് ഫൈനാൻസിലെ സർട്ടിഫൈഡ് അസോസിയേറ്റാണ്. മുമ്പ്, അദ്ദേഹം ഐസിഐസിഐ ഹോം ഫൈനാൻസ് കമ്പനി ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ് എന്നിവയിൽ പ്രവർത്തിച്ചിരുന്നു.
അനുജയ് സക്സേന ഞങ്ങളുടെ കമ്പനിയുടെ ബിസിനസ് ഹെഡ് - അഫോര്ഡബിള് ബിസിനസ് ആണ്. അദ്ദേഹം മെയ് 3, 2021 ന് ഞങ്ങളുടെ കമ്പനിയിൽ ചേർന്നു. ഞങ്ങളുടെ കമ്പനിയുടെ ബിസിനസ് ട്രാൻസ്ഫോർമേഷൻ യാത്ര നയിക്കുന്നതിന് അദ്ദേഹം ഉത്തരവാദിയാണ്. ഉദയ്പൂരിലെ മോഹൻലാൽ സുഖാദിയ യൂണിവേഴ്സിറ്റിയിൽ നിന്ന് സയൻസിൽ ബിരുദവും നർസി മോൻജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ (ആഡ്വർടൈസിംഗ് ആൻ്റ് കമ്മ്യൂണിക്കേഷൻ മാനേജ്മെൻ്റ്) ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മുമ്പ്, അദ്ദേഹം ഐസിഐസിഐ ബാങ്ക് ലിമിറ്റഡിലും പൈൻ ലാബ്സ് പ്രൈവറ്റ് ലിമിറ്റഡിലും പ്രവർത്തിച്ചിരുന്നു.
ശ്രീമതി വീണ ജി കാമത്തിന് 53 വയസ്സായി. ബിസിനസ് മാനേജ്മെൻ്റ് (ബിബിഎം), ലോ (എൽഎൽബി) എന്നിവയിൽ ബിരുദം നേടിയിട്ടുണ്ട്. 2008 മുതൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐസിഎസ്ഐ) അംഗമാണ്.
1998 ഒക്ടോബർ മുതൽ അവർക്ക് ക്യാൻ ഫിൻ ഹോംസ് ലിമിറ്റഡുമായി ദീർഘകാല ബന്ധം ഉണ്ട്. അവരുടെ കാലയളവിൽ, അവർ കമ്പനിയുടെ കമ്പനി സെക്രട്ടറിയും കംപ്ലയൻസ് ഓഫീസറുമായിരുന്നു (കീ മാനേജീരിയൽ പേഴ്സണൽ), കംപ്ലയൻസ് ഉറപ്പാക്കുകയും, വിവിധ നയങ്ങൾ തയ്യാറാക്കുകയും, റെഗുലേറ്റർമാരുമായി ചേർന്ന് കംപ്ലയൻസ് ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കുകയും ചെയ്തു. അവർ വിവിധ വകുപ്പുകളുടെ ചുമതല വഹിച്ചു, കൂടാതെ നിയമ, ബോർഡ് സെക്രട്ടേറിയറ്റ്, ടാക്സേഷൻ മുതലായവയിൽ വിപുലമായ പരിചയവും എക്സ്പോഷറും ഉള്ള അവർ കോർപ്പറേറ്റ് ഗവേണൻസിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഓർഗനൈസേഷനിൽ ഒരു ഓഫീസറായി തുടങ്ങി വർഷങ്ങൾ കൊണ്ട് ഡെപ്യൂട്ടി ജനറൽ മാനേജർ വരെയുള്ള റാങ്കിലേക്ക് അവർ ഉയർന്നുവന്നു. അതിനുമുമ്പ് അവർ ഐസിഡിഎസ് ലിമിറ്റഡ്, ഹയർ പർച്ചേസ് ആൻഡ് ലീസിംഗ് കമ്പനിയിൽ (1995-1998) ജോലി ചെയ്തു. അവർ മൈസൂരിലെ കോടതികളിൽ സിവിൽ ലോ പ്രാക്ടീസ് ചെയ്തിട്ടുണ്ട് (1992-1995).
കമ്പനിയുടെ റീട്ടെയിൽ ചീഫ് സെയിൽസ് ഓഫീസറാണ് ദിലീപ് വൈത്തീശ്വരൻ. ലെൻഡിംഗ് മേഖലയിലെ പ്രധാന, വളർന്നുവരുന്ന മാർക്കറ്റ് ബിസിനസുകൾക്കും സ്ഥാപനത്തിനായുള്ള ബിസിനസ് നിക്ഷേപിക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകുന്നു. സ്ഥാപനത്തിൻ്റെ ബിസിനസ് ഇൻ്റലിജൻസ്, അനലിറ്റിക്സ് ഫംഗ്ഷൻ എന്നിവയുടെ തലവനും അദ്ദേഹമാണ്. ബിസിനസ് സ്ട്രാറ്റജി, പ്രോഡക്ട്, പോർട്ട്ഫോളിയോ മാനേജ്മെന്റ്, സെയിൽസ്, ഡിസ്ട്രിബ്യൂഷൻ, പി&എൽ മാനേജ്മെന്റ് ഫംഗ്ഷൻ എന്നിവയിലുടനീളമുള്ള റീട്ടെയിൽ ലെൻഡിംഗ് ബിസിനസിൽ അദ്ദേഹത്തിന് 15+ വർഷത്തെ പ്രവർത്തന പരിചയം ഉണ്ട്. അദ്ദേഹം ഏപ്രിൽ 2023 ൽ ഞങ്ങളുടെ കമ്പനിയിൽ ചേർന്നു. കമ്പനിയുടെ റീട്ടെയിൽ ബിസിനസിന്റെ വളർച്ചയ്ക്കും ലാഭകരമായ ഫലങ്ങൾക്കും അദ്ദേഹം ഉത്തരവാദിയാണ്. അദ്ദേഹം ചെന്നൈയിലെ അണ്ണാ യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഞങ്ങളോടൊപ്പം ചേരുന്നതിന് മുമ്പ്, അദ്ദേഹം ആക്സിസ് ബാങ്ക് ലിമിറ്റഡിൽ പ്രവർത്തിച്ചിരുന്നു.
കമ്പനിയുടെ ചീഫ് കംപ്ലയൻസ് ഓഫീസറാണ് കൃഷ്ണ കാന്ത്, ഡിസംബർ 2023 മുതൽ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. കംപ്ലയൻസ് വിഭാഗത്തിൽ പ്രവർത്തി പരിചയമുള്ള പ്രൊഫഷണലാണ് അദ്ദേഹം, ബിഎഫ്എസ്ഐയിൽ രണ്ട് ദശകങ്ങളുടെ പരിചയം ഉണ്ട്. പിഎൻബി ഹൗസിംഗ് ഫൈനാൻസിൽ, സ്ഥാപനത്തിലുടനീളമുള്ള കംപ്ലയൻസ് പരിപാടികൾ ഫലപ്രദവും കാര്യക്ഷമവുമാണെന്ന് ഉറപ്പാക്കുന്നതിന് റെഗുലേറ്ററി കംപ്ലയൻസ് ഫംഗ്ഷൻ നയിക്കുന്നതിനും മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതിനും നടപ്പാക്കുന്നതിനും അദ്ദേഹം ഉത്തരവാദിയാണ്. പിഎൻബി ഹൗസിംഗിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം ബന്ധൻ ബാങ്കിലും കാനറ ബാങ്കിലും പ്രവർത്തിച്ചിരുന്നു.
യുകെയിലെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഗവേണൻസ്, റിസ്ക്, കംപ്ലയൻസ് എന്നിവയിൽ ഐസിഎ ഡിപ്ലോമ അദ്ദേഹത്തിന് ഉണ്ട്, കൂടാതെ ഇന്റർനാഷണൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂഡൽഹിയിൽ നിന്ന് തന്റെ എക്സിക്യൂട്ടീവ് പിജിഡിഎം പൂർത്തിയാക്കി. അദ്ദേഹം മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആൻഡ് ഫൈനാൻസിൻ്റെ സർട്ടിഫൈഡ് അസോസിയേറ്റ് ആണ്.
ഞങ്ങളുടെ കമ്പനിയുടെ കസ്റ്റമർ സർവ്വീസ് ആൻ്റ് ഓപ്പറേഷൻ ഹെഡ് ആണ് അൻഷുൽ ദലേല. അദ്ദേഹം നവംബർ 11, 2016 ന് ഞങ്ങളുടെ കമ്പനിയിൽ ചേർന്നു. ഞങ്ങളുടെ കമ്പനിയിലെ ബ്രാഞ്ച് ഓപ്പറേഷൻസ് ആൻ്റ് കസ്റ്റമർ സർവ്വീസിൻ്റെ ചുമതല അദ്ദേഹത്തിനാണ്. ജയ്പൂരിലെ രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും ജയ്പൂരിലെ രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മുമ്പ്, ജെൻവർത്ത് ഫിനാൻഷ്യൽ മോർട്ട്ഗേജ് ഗ്യാരൻ്റി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലും ഐസിഐസിഐ ബാങ്ക് ലിമിറ്റഡിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
ഞങ്ങളുടെ കമ്പനിയുടെ ചീഫ് ഇൻഫോർമേഷൻ ഓഫീസറാണ് അനുഭവ് രജ്പുത്. ഏപ്രിൽ 12, 2022 ന് അദ്ദേഹം ഞങ്ങളുടെ കമ്പനിയിൽ ചേർന്നു. ഞങ്ങളുടെ കമ്പനിയിൽ വിവര സാങ്കേതിക വിദ്യയും ഡിജിറ്റൽ സംരംഭങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിനാണ്. മീററ്റിലെ ചൗധരി ചരൺ സിംഗ് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലും എഞ്ചിനീയറിംഗിലും ബാച്ചിലർ ഡിഗ്രിയും എസ്.പി.ജെയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് & റിസർച്ചിൽ നിന്ന് ഇൻഫർമേഷൻ മാനേജ്മെന്റിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും അദ്ദേഹത്തിന് ഉണ്ട്. മുമ്പ്, അദ്ദേഹം ചോളമണ്ഡലം എംഎസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിലും നിവാ ബുപ ഹെൽത്ത് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിലും (മുമ്പ് മാക്സ് ബൂപ ഹെൽത്ത് ഇൻഷുറൻസ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്നു) പ്രവർത്തിച്ചിരുന്നു.
വള്ളി ശേഖർ ഞങ്ങളുടെ കമ്പനിയിൽ ചീഫ് സെയിൽസ് ആൻഡ് കളക്ഷൻ ഓഫീസർ - അഫോർഡബിൾ ആണ്. അവർ ജൂൺ 6, 2022 ന് ഞങ്ങളുടെ കമ്പനിയിൽ ചേർന്നു. ഞങ്ങളുടെ കമ്പനിയിലെ സെയിൽസ്, ബിസിനസ്സ് ഡെവലപ്മെൻ്റ് ആൻ്റ് കളക്ഷൻസ് ഫോർ അഫോർഡബിൾ സെഗ്മെൻ്റിൻ്റെ ഉത്തരവാദിത്തം അവർക്കാണ്. തിരുനെൽവേലിയിലെ മനോൻമണിയം സുന്ദരനാർ സർവ്വകലാശാലയിൽ നിന്ന് കൊമേഴ്സിൽ ബിരുദം നേടിയിട്ടുണ്ട്. മുമ്പ്, അവര് മോത്തിലാൽ ഓസ്വാൾ ഹോം ഫൈനാൻസ് ലിമിറ്റഡിൽ പ്രവർത്തിച്ചിരുന്നു.
കൺസ്ട്രക്ഷൻ ഫിനാൻസ് ബിസിനസ്സ് മേധാവിയാണ് വികാസ് റാണ. അദ്ദേഹം ജൂൺ 18, 2024 ന് ഞങ്ങളുടെ കമ്പനിയിൽ ചേർന്നു. റിസ്ക് വിലയിരുത്തി ഉയർന്ന സാമ്പത്തിക നേട്ടവും റിയൽറ്റി ഫൈനാൻസ് ബിസിനസും കെട്ടിപ്പടുക്കുന്നതിനും മാനേജ് ചെയ്യുന്നതിനും അദ്ദേഹം ഉത്തരവാദിയാണ്. മുംബൈയിലെ എൻഎം കോളേജിൽ നിന്ന് ബികോമും കൊൽക്കത്തയിലെ ഐസിഡബ്ല്യുഎഐയിൽ നിന്ന് ഐസിഡബ്ല്യുഎയും ഹൈദരാബാദിലെ ഐസിഎഫ്എഐയിൽ നിന്ന് സിഎഫ്എയും പൂർത്തിയാക്കി. ഐസിഐസിഐ ബാങ്ക് ലിമിറ്റഡിലെ കൺസ്ട്രക്ഷൻ & റിയൽറ്റി ഫണ്ടിംഗ് ബിസിനസിൽ 13+ വർഷത്തെ ഉൾപ്പെടെ ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ് മേഖലയിൽ 30-ലധികം വർഷത്തെ പ്രവർത്തന പരിചയം അദ്ദേഹത്തിനുണ്ട്. ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, ഐഡിബിഐ ബാങ്ക് ലിമിറ്റഡ്, വിഎൽഎസ് ഫിനാൻസ് ലിമിറ്റഡ് എന്നിവയിൽ റിയൽ എസ്റ്റേറ്റ് ഫണ്ടിംഗ്, എസ്എംഇ ലെൻഡിംഗ്, ക്യാപിറ്റൽ മാർക്കറ്റ്സ്, കോർപ്പറേറ്റ് ബാങ്കിംഗ്, ഗവൺമെൻ്റ് ബിസിനസ്സ്, ഇൻവെസ്റ്റ്മെൻ്റ് ബാങ്കിംഗ് തുടങ്ങി വിവിധ റോളുകളിൽ അദ്ദേഹം മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്.
മാർക്കറ്റിംഗ് നാഷണൽ ഹെഡായിരുന്നു ഭവ്യ തനേജ. അദ്ദേഹം ജൂലൈ 15, 2019 ന് ഞങ്ങളുടെ കമ്പനിയിൽ ചേർന്നു. മാർക്കറ്റിംഗ് ഡൊമെയ്നിനുള്ളിൽ വിശാലമായ 16 വർഷത്തിലധികം നീണ്ടുനിൽക്കുന്ന ഒരു കരിയർ ഉണ്ട്. ഓർഗനൈസേഷൻ്റെ തന്ത്രപരമായ മാർക്കറ്റ് പൊസിഷനിംഗ് നിർവചിക്കുന്നതിനും ബ്രാൻഡ് മാനേജ്മെൻ്റിൻ്റെ മേൽനോട്ടം വഹിക്കുന്നതിനും പബ്ലിക് റിലേഷൻസ് കൈകാര്യം ചെയ്യുന്നതിനും ഔട്ട്ബൗണ്ട് കോൺടാക്റ്റ് സെൻ്റർ വഴി ഡിജിറ്റൽ മാർക്കറ്റിംഗ് തന്ത്രങ്ങൾ നടപ്പിലാക്കുന്നതിനും അദ്ദേഹം ഉത്തരവാദിയാണ്. ഐഐഎം ഇൻഡോറിൽ നിന്ന് ഡിജിറ്റൽ മാർക്കറ്റിംഗിലും സ്ട്രാറ്റജിയിലും സർട്ടിഫിക്കറ്റ് പ്രോഗ്രാമും മാർക്കറ്റിംഗിൽ ബിരുദാനന്തര ഡിപ്ലോമയും കൊമേഴ്സിൽ ബിരുദവും നേടിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ മുൻകാല പ്രവർത്തനങ്ങളിൽ, ഐഐഎഫ്എൽ വെൽത്ത് & അസറ്റ് മാനേജ്മെൻ്റ്, എച്ച്എസ്ബിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, കൊട്ടക് ലൈഫ് ഇൻഷുറൻസ് എന്നിവയുമായി ബന്ധപ്പെട്ടിരുന്നു.
നീരജ് മഞ്ചന്ദ കമ്പനിയുടെ ചീഫ് റിസ്ക് ഓഫീസറാണ്. ഏപ്രിൽ 15, 2013 ന് അദ്ദേഹം ഞങ്ങളുടെ കമ്പനിയിൽ ചേർന്നു. ഞങ്ങളുടെ കമ്പനിയിലെ മൊത്തത്തിലുള്ള റിസ്ക് മാനേജ്മെന്റിൻ്റെ ഉത്തരവാദിത്തം അദ്ദേഹത്തിനാണ്. അദ്ദേഹം ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്സിൽ ബിരുദവും ഇക്ഫയാൻ ബിസിനസ് സ്കൂളിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. മുമ്പ്, അദ്ദേഹം ഹാബിറ്റാറ്റ് ഹൗസിംഗ് ഫൈനാൻസ് ലിമിറ്റഡുമായി സഹകരിച്ചിരുന്നു.
തൽക്ഷണ ഹോം ലോൺ അനുമതി നേടുക
ഡെഡിക്കേറ്റഡ് റിലേഷൻഷിപ്പ് മാനേജറിൽ നിന്ന് ഒരു കോൾ നേടുക
തൽക്ഷണ ഹോം ലോൺ അനുമതി നേടുക
ഡെഡിക്കേറ്റഡ് റിലേഷൻഷിപ്പ് മാനേജറിൽ നിന്ന് ഒരു കോൾ നേടുക
ഞങ്ങൾ +91 ൽ ഒരു OTP അയച്ചു .
നിങ്ങളുടെ സന്ദർശനത്തിന് നന്ദി, ഞങ്ങളുടെ പ്രതിനിധി നിങ്ങളെ വിളിക്കും.
പിഎൻബി ഹൗസിംഗിനെക്കുറിച്ച്






നിങ്ങളുടെ താല്പര്യത്തിന് നന്ദി! ഒരു പ്രതിനിധി ഉടൻ ബന്ധപ്പെടുന്നതാണ്
ഒരു കോൾബാക്കിനായി അപേക്ഷിക്കുക
OTP വെരിഫൈ ചെയ്യുക
ഞങ്ങൾ +91 ൽ ഒരു OTP അയച്ചു .
ദയവായി താഴെ എന്റർ ചെയ്യുക.