സിഎസ്ആർ കമ്മിറ്റി
എൻഎസ്ഇ: ₹949.45 ▲ ▼ ₹12.05(1.29%)
ബിഎസ്ഇ: ₹949.25 ▲ ▼ ₹12.55(1.34%)
അവസാന അപ്ഡേറ്റ്:Apr 04, 2025 03:59 PM
-
Malayalam
തിരയുക ഓൺലൈൻ പേമെന്റ്
-
ലോൺ ഉൽപ്പന്നങ്ങൾ
-
ഹൗസിംഗ് ലോണുകൾ
-
മറ്റ് ഹോം ലോണുകൾ
-
-
റോഷ്നി ലോണുകൾ
-
താങ്ങാനാവുന്ന ചെലവില്‍ വീട്
-
- ഫിക്സഡ് ഡിപ്പോസിറ്റ്
-
കാൽക്കുലേറ്ററുകൾ
-
നിങ്ങളുടെ സാമ്പത്തിക നില മനസ്സിലാക്കാം
-
നിങ്ങളുടെ ഫൈനാൻസ് മാനേജ് ചെയ്യാം
-
അധിക ചെലവുകൾ കണക്കാക്കാം
-
-
നോളജ് ഹബ്ബ്
-
ഇൻവെസ്റ്റർ
-
നിക്ഷേപകരുടെ കോണ്ടാക്ട്
-
കോർപ്പറേറ്റ് ഗവേണൻസ്
-
ഫൈനാൻഷ്യൽസ്
-
വെളിപ്പെടുത്തല്‍
-
ഏറ്റവും പുതിയത് @ പിഎൻബി ഹൗസിംഗ്
-
-
ഞങ്ങളെക്കുറിച്ച്
-
മാനേജ്മെന്റ്
-
പ്രസ്
-
ജീവനക്കാരൻ
-
- ഞങ്ങളെ ബന്ധപ്പെടുക
കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി
പെഹല്‍ ഫൗണ്ടേഷനോടൊപ്പം, ജനങ്ങളെ ശാക്തീകരിക്കാനും വിദ്യാഭ്യാസത്തെ പിന്തുണയ്ക്കാനും ആരോഗ്യസംരക്ഷണം മെച്ചപ്പെടുത്താനും സുസ്ഥിര ഉപജീവനമാർഗങ്ങൾ സൃഷ്ടിക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
പിഎൻബി ഹൗസിംഗ്
കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി കമ്മിറ്റി
ചന്ദ്രശേഖരൻ രാമകൃഷ്ണൻ ഞങ്ങളുടെ ബോർഡിലെ ഒരു സ്വതന്ത്ര ഡയറക്ടറാണ്. അദ്ദേഹം മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്ന് മാനേജ്മെന്റിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. മുമ്പ്, അദ്ദേഹം കോഗ്നിസന്റ് ടെക്നോളജി സൊലൂഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായും ടാറ്റ കൺസൾട്ടൻസി സർവ്വീസസ് ലിമിറ്റഡുമായും ചേർന്ന് പ്രവർത്തിച്ചിരുന്നു. അദ്ദേഹം എൽടിഐ മൈൻഡ്ട്രീ ലിമിറ്റഡ്, എൽ&ടി ടെക്നോളജി സർവീസസ് ലിമിറ്റഡ്, ഔജാസ് സൈബർ സെക്യൂരിറ്റി ലിമിറ്റഡ്, എൻഎസ്ഇഐടി ലിമിറ്റഡ്, കെഎസ്എൽ ഡിജിറ്റൽ വെഞ്ച്വേഴ്സ് ലിമിറ്റഡ്, ചെന്നൈ സിറ്റി ഫുട്ബോൾ ക്ലബ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബോർഡുകളിലും ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു. ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ അദ്ദേഹത്തിന് 33 വർഷത്തിലേറെ പ്രവർത്തന പരിചയം ഉണ്ട്. അദ്ദേഹത്തെ ഒക്ടോബർ 7, 2015 മുതൽ പ്രാബല്യത്തോടെ ഞങ്ങളുടെ ബോർഡിൽ നിയമിച്ചു.
തേജേന്ദ്ര മോഹൻ ഭാസിൻ ഞങ്ങളുടെ ബോർഡിലെ ഒരു സ്വതന്ത്ര ഡയറക്ടറാണ്. അദ്ദേഹം ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദവും, മീററ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് സയൻസിൽ ബിരുദാനന്തര ബിരുദവും, ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും, ചെന്നൈയിലെ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിലോസഫിയിൽ ഡോക്ടറേറ്റ് ബിരുദവും നേടിയിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സിൻ്റെ സർട്ടിഫൈഡ് അസോസിയേറ്റ് ആണ് അദ്ദേഹം. 2010-ൽ ഗവേണിംഗ് കൗൺസിൽ ഓഫ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആൻഡ് ഫൈനാൻസ് അദ്ദേഹത്തിന് ഓണററി ഫെലോഷിപ്പ് നൽകി. ബാങ്കിംഗ് മേഖലയിൽ 37 വർഷത്തെ പ്രവർത്തന പരിചയം ഉണ്ട്. മുമ്പ്, അദ്ദേഹം ഇന്ത്യൻ ബാങ്കിൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി പ്രവർത്തിച്ചിരുന്നു, നാല് വർഷത്തോളം സെൻട്രൽ വിജിലൻസ് കമ്മീഷനിൽ ഒരു വിജിലൻസ് കമ്മീഷണറായിരുന്നു. അദ്ദേഹം നിലവിൽ കേന്ദ്ര വിജിലൻസ് കമ്മീഷൻ രൂപീകരിച്ച ബാങ്കിംഗ് ആൻഡ് ഫൈനാൻഷ്യൽ ഫ്രോഡ്സ് അഡ്വൈസറി ബോർഡിന്റെ ചെയർമാനാണ്. പതഞ്ജലി ഫുഡ്സ് ലിമിറ്റഡിന്റെ ബോർഡിലും (മുമ്പ് രുചി സോയ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്നു), എസ്ബിഐ കാർഡ്സ് ആൻഡ് പേമെൻ്റ് സർവ്വീസസ് ലിമിറ്റഡ്, പിഎൻബി ഗിൽറ്റ്സ് ലിമിറ്റഡ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് എന്നിവയിൽ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.2020 ഏപ്രിൽ 2 ന് അദ്ദേഹത്തെ ഞങ്ങളുടെ ബോർഡിൽ നിയമിച്ചു.
സുദർശൻ സെൻ ഞങ്ങളുടെ ബോർഡിലെ ഒരു സ്വതന്ത്ര ഡയറക്ടറാണ്. അദ്ദേഹം ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ബർമിംഗ്ഹാം യൂണിവേഴ്സിറ്റിയിൽ നിന്നും യഥാക്രമം സയൻസിലും(ഗണിതം) ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. മുമ്പ്, അദ്ദേഹം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. ഫെഡറൽ ബാങ്ക് ലിമിറ്റഡ്, ക്യാഷ്പോർ മൈക്രോ ക്രെഡിറ്റ് ആൻ്റ് ഫ്ലെക്സ്മണി ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബോർഡുകളിൽ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. ഓക്ടോബർ 1, 2020 മുതൽ അദ്ദേഹം ഞങ്ങളുടെ ബോർഡിൽ നിയമിതനായി.
ഗിരീഷ് കൗസ്ഗി ഞങ്ങളുടെ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ആൻഡ് ട്രേഡിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ എക്സിക്യൂട്ടീവ് മാസ്റ്റേർസ് ഡിപ്ലോമ അദ്ദേഹത്തിന് ഉണ്ട്. സാമ്പത്തിക സേവന മേഖലയിൽ അദ്ദേഹത്തിന് 21 വർഷത്തിലേറെ പ്രവർത്തന പരിചയം ഉണ്ട്. മുമ്പ്, അദ്ദേഹം ക്യാൻ ഫിന് ഹോംസ് ലിമിറ്റഡിൽ മാനേജിംഗ് ഡയറക്ടർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നീ പദവികളും, ടാറ്റ ക്യാപിറ്റൽ ഫിനാൻഷ്യൽ സർവ്വീസസ് ലിമിറ്റഡിൽ റീട്ടെയിൽ - ക്രെഡിറ്റ് & റിസ്ക് ഹെഡായും, ഐഡിഎഫ്സി ബാങ്ക് ലിമിറ്റഡിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റായും, ഐസിഐസിഐ ബാങ്ക് ലിമിറ്റഡിൽ ജോയിന്റ് ജനറൽ മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിഎച്ച്എഫ്എൽ ഹോം ലോൺസ് ആൻഡ് സർവീസസ് ലിമിറ്റഡ്, പെഹൽ ഫൗണ്ടേഷൻ എന്നീ ഞങ്ങളുടെ സബ്സിഡിയറികളുടെ ബോർഡിൽ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. 2022 ഒക്ടോബർ 21മുതൽ അദ്ദേഹം ഞങ്ങളുടെ ബോർഡിൽ പ്രവര്‍ത്തിക്കുന്നു.
തൽക്ഷണ ഹോം ലോൺ അനുമതി നേടുക
ഡെഡിക്കേറ്റഡ് റിലേഷൻഷിപ്പ് മാനേജറിൽ നിന്ന് ഒരു കോൾ നേടുക
തൽക്ഷണ ഹോം ലോൺ അനുമതി നേടുക
ഡെഡിക്കേറ്റഡ് റിലേഷൻഷിപ്പ് മാനേജറിൽ നിന്ന് ഒരു കോൾ നേടുക
ഞങ്ങൾ +91 ൽ ഒരു OTP അയച്ചു .
നിങ്ങളുടെ സന്ദർശനത്തിന് നന്ദി, ഞങ്ങളുടെ പ്രതിനിധി നിങ്ങളെ വിളിക്കും.
പിഎൻബി ഹൗസിംഗിനെക്കുറിച്ച്






നിങ്ങളുടെ താല്പര്യത്തിന് നന്ദി! ഒരു പ്രതിനിധി ഉടൻ ബന്ധപ്പെടുന്നതാണ്
ഒരു കോൾബാക്കിനായി അപേക്ഷിക്കുക
OTP വെരിഫൈ ചെയ്യുക
ഞങ്ങൾ +91 ൽ ഒരു OTP അയച്ചു .
ദയവായി താഴെ എന്റർ ചെയ്യുക.