ഡയറക്ടർ ബോർഡ്
എൻഎസ്ഇ: ₹ ▲ ▼ ₹
ബിഎസ്ഇ: ₹ ▲ ▼ ₹
അവസാന അപ്ഡേറ്റ്:
-
english
തിരയുക ഓൺലൈൻ പേമെന്റ്
-
ലോൺ ഉൽപ്പന്നങ്ങൾ
-
ഹൗസിംഗ് ലോണുകൾ
-
മറ്റ് ഹോം ലോണുകൾ
-
-
റോഷ്നി ലോണുകൾ
-
താങ്ങാനാവുന്ന ചെലവില് വീട്
-
- ഫിക്സഡ് ഡിപ്പോസിറ്റ്
-
കാൽക്കുലേറ്ററുകൾ
-
നിങ്ങളുടെ സാമ്പത്തിക നില മനസ്സിലാക്കാം
-
നിങ്ങളുടെ ഫൈനാൻസ് മാനേജ് ചെയ്യാം
-
അധിക ചെലവുകൾ കണക്കാക്കാം
-
-
നോളജ് ഹബ്ബ്
-
ഇൻവെസ്റ്റർ
-
നിക്ഷേപകരുടെ കോണ്ടാക്ട്
-
കോർപ്പറേറ്റ് ഗവേണൻസ്
-
ഫൈനാൻഷ്യൽസ്
-
വെളിപ്പെടുത്തല്
-
ഏറ്റവും പുതിയത് @ പിഎൻബി ഹൗസിംഗ്
-
-
ഞങ്ങളെക്കുറിച്ച്
-
മാനേജ്മെന്റ്
-
പ്രസ്
-
ജീവനക്കാരൻ
-
- ഞങ്ങളെ ബന്ധപ്പെടുക
പിഎൻബി ഹൗസിംഗ്
പിഎൻബി ഹൗസിംഗ്
ഡയറക്ടർ ബോർഡ്
സുനിൽ കൗൾ ഞങ്ങളുടെ ബോർഡിലെ നോൺ-എക്സിക്യൂട്ടീവ് നോമിനി ഡയറക്ടറാണ്. ബോംബെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബാച്ചിലർ ഡിഗ്രിയും ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്ന് മാനേജ്മെന്റിൽ പോസ്റ്റ്-ഗ്രാജുവേറ്റ് ഡിപ്ലോമയും നേടിയിട്ടുണ്ട്. റീട്ടെയിൽ, കോർപ്പറേറ്റ് ബാങ്കിംഗ്, ഇന്റർനാഷണൽ പേഴ്സണൽ ബാങ്കിംഗ്, ഗ്ലോബൽ ട്രാൻസാക്ഷൻ സർവ്വീസുകൾ, ഫൈനാൻഷ്യൽ സർവ്വീസസ് കമ്പനികളിൽ നിക്ഷേപം എന്നിവയിൽ അദ്ദേഹത്തിന് 35 വർഷത്തെ പ്രവർത്തന പരിചയം ഉണ്ട്. മുമ്പ്, സിറ്റിബാങ്ക് ജപ്പാനിന്റെ പ്രസിഡന്റ്, സിറ്റികാർഡ്സ് ജപ്പാൻ കെകെ, സിറ്റിഫൈനാൻഷ്യൽ ജപ്പാൻ കെകെ എന്നിവയുടെ ചെയർമാൻ എന്ന നിലയിൽ അദ്ദേഹം സിറ്റിഗ്രൂപ്പിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ കാർലൈൽ സിംഗപ്പൂർ ഇൻവെസ്റ്റ്മെന്റ് അഡ്വൈസേഴ്സ് Pte മാനേജിംഗ് ഡയറക്ടറാണ് അദ്ദേഹം. കാർലൈൽ ഏഷ്യ ബൈഔട്ട് അഡ്വൈസറി ടീമിനുള്ള ഫൈനാൻഷ്യൽ സർവ്വീസുകൾക്കായി ലിമിറ്റഡ്, സെക്ടർ ലീഡ് ആണ്. വിയാഷ് ലൈഫ് സയൻസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബോർഡുകളിൽ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. മാർച്ച് 5, 2015 മുതൽ അദ്ദേഹത്തെ ഞങ്ങളുടെ ബോർഡിൽ നിയമിച്ചു.
ചന്ദ്രശേഖരൻ രാമകൃഷ്ണൻ ഞങ്ങളുടെ ബോർഡിലെ ഒരു സ്വതന്ത്ര ഡയറക്ടറാണ്. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്ന് മാനേജ്മെന്റിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. മുമ്പ്, അദ്ദേഹം കോഗ്നിസന്റ് ടെക്നോളജി സൊലൂഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലും ടാറ്റ കൺസൾട്ടൻസി സർവ്വീസസ് ലിമിറ്റഡിലും പ്രവർത്തിച്ചിരുന്നു. എൽടിഐ മൈൻഡ്ട്രീ ലിമിറ്റഡ്, എൽ&ടി ടെക്നോളജി സർവ്വീസസ് ലിമിറ്റഡ്, എൻഎസ്ഇഐടി ലിമിറ്റഡ്, കെഎസ്എൽ ഡിജിറ്റൽ വെഞ്ച്വേർസ് ലിമിറ്റഡ്, ന്യൂജെൻ ഡിജിറ്റൽവർക്ക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബോർഡുകളിൽ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ അദ്ദേഹത്തിന് 33 വർഷത്തിലധികം പ്രവർത്തന പരിചയം ഉണ്ട്. 7, 2015 മുതൽ അദ്ദേഹം ഞങ്ങളുടെ ബോർഡിൽ നിയമിതനായി.
നീലേഷ് ശിവ്ജി വികംസേ ഞങ്ങളുടെ ബോർഡിലെ ഒരു സ്വതന്ത്ര ഡയറക്ടറാണ്. ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്സിൽ ബിരുദം നേടി. അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ 1985 മുതൽ അംഗമാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ നിന്ന് ഇൻഫർമേഷൻ സിസ്റ്റംസ് ഓഡിറ്റിൽ പോസ്റ്റ് ക്വാളിഫിക്കേഷൻ കോഴ്സും ബോംബെ ചാർട്ടേഡ് അക്കൗണ്ടന്റ്സ് സൊസൈറ്റിയുമായി സഹകരിച്ച് മുംബൈ യൂണിവേഴ്സിറ്റിയിലെ ജംനാലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് നടത്തുന്ന ബിസിനസ് കൺസൾട്ടൻസി സ്റ്റഡീസിൽ കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്. അദ്ദേഹം 1985 മുതൽ കെകെസി & അസോസിയേറ്റ്സ് എൽഎൽപിയിൽ പങ്കാളിയായി പ്രവർത്തിച്ചിട്ടുണ്ട്. അൽകാർഗോ ഗതി ലിമിറ്റഡ്, തോമസ് കുക്ക് (ഇന്ത്യ) ലിമിറ്റഡ്, സോട്ട്ക് ട്രാവൽ ലിമിറ്റഡ്, നിപ്പോൺ ലൈഫ് ഇന്ത്യ ട്രസ്റ്റി ലിമിറ്റഡ്, തെജോ എഞ്ചിനീയറിംഗ് ലിമിറ്റഡ്, ഓൾകാർഗോ ലോജിസ്റ്റിക്സ് ലിമിറ്റഡ്, ബ്ലാക്ക്സോയിൽ ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, ഗതി എക്സ്പ്രസ് & സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബോർഡുകളിൽ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു . ഓഡിറ്റിംഗ്, കൺസൾട്ടൻസി സർവ്വീസുകളിൽ അദ്ദേഹത്തിന് 37 വർഷത്തിലധികം പ്രവർത്തന പരിചയം ഉണ്ട്. അദ്ദേഹത്തെ ഏപ്രിൽ 22, 2016 മുതൽ ഞങ്ങളുടെ ബോർഡിൽ നിയമിച്ചു.
തേജേന്ദ്ര മോഹൻ ഭാസിൻ ഞങ്ങളുടെ ബോർഡിലെ ഒരു സ്വതന്ത്ര ഡയറക്ടറാണ്. അദ്ദേഹം ഡൽഹി സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദവും മീററ്റ് സർവകലാശാലയിൽ നിന്ന് ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡൽഹി സർവകലാശാലയിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും ചെന്നൈയിലെ മദ്രാസ് സർവകലാശാലയിൽ നിന്ന് തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദവും നേടിയിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സിൻ്റെ സർട്ടിഫൈഡ് അസോസിയേറ്റ് ആണ് അദ്ദേഹം. 2010-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആൻഡ് ഫിനാൻസ് ഗവേണിംഗ് കൗൺസിൽ അദ്ദേഹത്തിന് ഓണററി ഫെലോഷിപ്പ് നൽകി ആദരിച്ചു. അദ്ദേഹത്തിന് ബാങ്കിംഗ് മേഖലയിൽ 37 വർഷത്തെ പ്രവർത്തന പരിചയം ഉണ്ട്. മുമ്പ്, അദ്ദേഹം ഇന്ത്യൻ ബാങ്കിൽ ചെയർമാർ, മാനേജിംഗ് ഡയറക്ടർ, സെൻട്രൽ വിജിലൻസ് കമ്മീഷനിൽ നാല് വർഷം വിജിലൻസ് കമ്മീഷണർ എന്നീ ചുമതലകൾ വഹിച്ചിരുന്നു. അദ്ദേഹം നിലവിൽ സെൻട്രൽ വിജിലൻസ് കമ്മീഷൻ രൂപീകരിച്ച ബാങ്കിംഗ്, സാമ്പത്തിക തട്ടിപ്പുകൾക്കായുള്ള അഡ്വൈസറി ബോർഡിന്റെ ചെയർമാനാണ്. പതഞ്ജലി ഫുഡ്സ് ലിമിറ്റഡിന്റെ (മുമ്പ് രുച്ചി സോയ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്നു) ബോർഡുകളിലും, എസ്ബിഐ കാർഡ്സ് ആൻ്റ് പേമെന്റ് സർവ്വീസസ് ലിമിറ്റഡ്, പിഎൻബി ഗിൽറ്റ്സ് ലിമിറ്റഡ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് എന്നിവയിൽ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. 2020 ഏപ്രിൽ 2 മുതൽ അദ്ദേഹം ഞങ്ങളുടെ ബോർഡിൽ നിയമിതനായി.
നീരജ് വ്യാസ് ഞങ്ങളുടെ ബോർഡിലെ ഒരു സ്വതന്ത്ര ഡയറക്ടർ ആണ്. ഉജ്ജയിനിലെ വിക്രം യൂണിവേഴ്സിറ്റിയിൽ നിന്ന് ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ബാങ്കിംഗ് മേഖലയിൽ 36 വർഷത്തെ പ്രവർത്തന പരിചയമുണ്ട്. മുമ്പ്, അദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. 2020 സെപ്റ്റംബർ 1 മുതൽ അദ്ദേഹം നോൺ-എക്സിക്യൂട്ടീവ് നോൺ-ഇൻഡിപെൻഡന്റ് ഡയറക്ടറായി ഞങ്ങളുടെ ബോർഡിൽ നിയമിതനായി. മുമ്പ്, അദ്ദേഹം ഞങ്ങളുടെ കമ്പനിയിൽ 2019 ഏപ്രിൽ 15 മുതൽ 2020 ഏപ്രിൽ 28 വരെ സ്വതന്ത്ര ഡയറക്ടറും 2020 ഏപ്രിൽ 28 മുതൽ 2020 ഓഗസ്റ്റ് 10 വരെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്നു.
സുദർശൻ സെൻ ഞങ്ങളുടെ ബോർഡിലെ ഒരു സ്വതന്ത്ര ഡയറക്ടറാണ്. ഡൽഹി സർവകലാശാലയിൽ നിന്നും ബർമിംഗ്ഹാം സർവകലാശാലയിൽ നിന്നും യഥാക്രമം സയൻസിൽ (ഗണിതം) ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനും അദ്ദേഹം നേടി. മുമ്പ്, അദ്ദേഹം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. ഫെഡറൽ ബാങ്ക് ലിമിറ്റഡ്, ക്യാഷ്പോർ മൈക്രോ ക്രെഡിറ്റ് ആൻഡ് അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി (ഇന്ത്യ) ലിമിറ്റഡിന്റെ ബോർഡുകളിൽ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. 1, 2020 മുതൽ അദ്ദേഹം ഞങ്ങളുടെ ബോർഡിൽ നിയമിതനായി.
ഗീത നയ്യർ ഞങ്ങളുടെ ബോർഡിലെ ഒരു സ്വതന്ത്ര ഡയറക്ടറാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ ഡാർട്ട്മൗത്ത് കോളേജിലെ അമോസ് ടക്ക് സ്കൂൾ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടി അവർ നേടിയിട്ടുണ്ട്. ഓറിയന്റൽ ഹോട്ടൽസ് ലിമിറ്റഡ്, ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, താജ് സാറ്റ്സ് എയർ കാറ്ററിംഗ് ലിമിറ്റഡ്, ആസ്ക് ഇൻവെസ്റ്റ്മെന്റ് മാനേജർസ് ലിമിറ്റഡ് എന്നിവയുടെ ബോർഡുകളിൽ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു. കൂടാതെ ഉദയ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ബോർഡ് ഓഫ് ഗവർണേർസ്, ഹെൽപ്പ്ഏജ് ഇന്ത്യയുടെ ഗവേണിംഗ് ബോഡി എന്നിവയിലെയും അംഗം കൂടിയാണ് അവർ. 2021 മെയ് 29 മുതൽ പ്രാബല്യത്തോടെ ഞങ്ങളുടെ ബോർഡിൽ നിയമിതയായ അവർ, 2024 മെയ് 29 മുതൽ 2029 മെയ് 28 വരെ തുടർച്ചയായ അഞ്ച് (5) വർഷത്തേക്ക് തപാൽ ബാലറ്റിലൂടെ രണ്ടാമതും ഒരു സ്വതന്ത്ര ഡയറക്ടറായി നിയമിക്കപ്പെട്ടു
പവൻ കൗശൽ ഞങ്ങളുടെ ബോർഡിലെ ഒരു സ്വതന്ത്ര ഡയറക്ടറാണ്. കൽക്കത്ത സർവകലാശാലയിൽ നിന്ന് കൊമേഴ്സിൽ ബിരുദവും ബോംബെ സർവകലാശാലയിലെ ജംനാലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ നിന്ന് ഫൈനാൻഷ്യൽ മാനേജ്മെന്റിൽ ബിരുദവും നേടിയിട്ടുണ്ട്. അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ 1985 മുതൽ അംഗമാണ്. സാമ്പത്തിക സേവന മേഖലയിൽ അദ്ദേഹത്തിന് 32 വർഷത്തിലേറെ പ്രവർത്തന പരിചയം ഉണ്ട്. മുമ്പ്, അദ്ദേഹം ഫുള്ളർട്ടൺ ഇന്ത്യ ക്രെഡിറ്റ് കമ്പനി ലിമിറ്റഡിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി പ്രവർത്തിച്ചിരുന്നു, റിസ്ക് ഡിപ്പാർട്ട്മെന്റിലെ ഗ്രൂപ്പ് എക്സിക്യൂട്ടീവ് പ്രസിഡന്റായി IDFC First ബാങ്ക് ലിമിറ്റഡിൽ പ്രവർത്തിച്ചിരുന്നു. ഇന്നവൻ ക്യാപിറ്റൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി (ഇന്ത്യ) ലിമിറ്റഡ്, ലെൻഡിംഗ്കാർട്ട് ഫൈനാൻസ് ലിമിറ്റഡ്, ലെൻഡിംഗ്കാർട്ട് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബോർഡുകളിൽ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. 27, 2022 മുതൽ അദ്ദേഹം ഞങ്ങളുടെ ബോർഡിൽ നിയമിതനായി.
ദിലീപ് കുമാർ ജെയിൻ ഞങ്ങളുടെ ബോർഡിലെ നോൺ-എക്സിക്യൂട്ടീവ് നോമിനി ഡയറക്ടറാണ്. രാജസ്ഥാൻ യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്സിൽ ബിരുദം നേടിയിട്ടുണ്ട്. 1989 മുതൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യയിലും അംഗമാണ്. അദ്ദേഹത്തിന് ബാങ്കിംഗ് മേഖലയിൽ 26 വർഷത്തെ പ്രവർത്തന പരിചയം ഉണ്ട്. നിലവിൽ പഞ്ചാബ് നാഷണൽ ബാങ്കിലെ ഫിനാൻസ് വിഭാഗത്തിൽ ചീഫ് ജനറൽ മാനേജരാണ്. ഇന്ത്യ എസ്എംഇ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡിന്റെ ബോർഡ് ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. 2022 നവംബർ 4 മുതൽ അദ്ദേഹം ഞങ്ങളുടെ ബോർഡിൽ നിയമിതനായി.
ഗിരീഷ് കൌസ്ഗി ഞങ്ങളുടെ കമ്പനിയിലെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ്. അദ്ദേഹത്തിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ആൻഡ് ട്രേഡിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ എക്സിക്യൂട്ടീവ് മാസ്റ്റേർസ് ഡിപ്ലോമ ഉണ്ട്. സാമ്പത്തിക സേവന മേഖലയിൽ അദ്ദേഹത്തിന് 21 വർഷത്തിലേറെ പ്രവർത്തന പരിചയം ഉണ്ട്. മുമ്പ്, അദ്ദേഹം ക്യാൻ ഫിൻ ഹോംസ് ലിമിറ്റഡിലെ മാനേജിംഗ് ഡയറക്ടറായും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും, ടാറ്റ ക്യാപിറ്റൽ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിൽ റീട്ടെയിൽ - ക്രെഡിറ്റ് & റിസ്കിലെ ഹെഡ് ആയും ഐഡിഎഫ്സി ബാങ്ക് ലിമിറ്റഡിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് ആയും ഐസിഐസിഐ ബാങ്ക് ലിമിറ്റഡിൽ ജോയിൻ്റ് ജനറൽ മാനേജരായും സേവനമനുഷ്ഠിച്ചു. ഞങ്ങളുടെ പിഎച്ച്എഫ്എൽ ഹോം ലോൺസ് ആൻഡ് സർവീസസ് ലിമിറ്റഡ്, പെഹൽ ഫൗണ്ടേഷൻ എന്നീ സബ്സിഡിയറികളുടെ ബോർഡിൽ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. 2022 ഒക്ടോബർ 21 മുതൽ അദ്ദേഹം ഞങ്ങളുടെ ബോർഡിൽ നിയമിതനായി.
തൽക്ഷണ ഹോം ലോൺ അനുമതി നേടുക
ഡെഡിക്കേറ്റഡ് റിലേഷൻഷിപ്പ് മാനേജറിൽ നിന്ന് ഒരു കോൾ നേടുക
തൽക്ഷണ ഹോം ലോൺ അനുമതി നേടുക
ഡെഡിക്കേറ്റഡ് റിലേഷൻഷിപ്പ് മാനേജറിൽ നിന്ന് ഒരു കോൾ നേടുക
ഞങ്ങൾ +91 ൽ ഒരു OTP അയച്ചു .
നിങ്ങളുടെ സന്ദർശനത്തിന് നന്ദി, ഞങ്ങളുടെ പ്രതിനിധി നിങ്ങളെ വിളിക്കും.
പിഎൻബി ഹൗസിംഗിനെക്കുറിച്ച്






നിങ്ങളുടെ താല്പര്യത്തിന് നന്ദി! ഒരു പ്രതിനിധി ഉടൻ ബന്ധപ്പെടുന്നതാണ്
ഒരു കോൾബാക്കിനായി അപേക്ഷിക്കുക
OTP വെരിഫൈ ചെയ്യുക
ഞങ്ങൾ +91 ൽ ഒരു OTP അയച്ചു .
ദയവായി താഴെ എന്റർ ചെയ്യുക.