നിങ്ങളുടെ സിബിൽ സ്കോർ വേഗത്തിൽ വർദ്ധിപ്പിക്കാനുള്ള 5 ലളിതമായ മാർഗ്ഗങ്ങൾ

എന്താണ് സിബിൽ സ്കോർ?

നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററിയുടെ സംഗ്രഹമായ മൂന്നക്ക നമ്പറാണ് സിബിൽ സ്കോർ. ലോൺ അപ്രൂവലിനായി നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത കണക്കാക്കാൻ ഫൈനാൻഷ്യൽ സ്ഥാപനങ്ങൾ ഈ സ്കോർ പരിശോധിക്കുന്നു.

ഉയർന്ന സിബിൽ സ്കോർ ഉണ്ടാകുന്നതിന്‍റെ നേട്ടങ്ങൾ

ഉയർന്ന സിബിൽ സ്കോർ ഇവ ലഭിക്കാൻ നിങ്ങളെ സഹായിക്കും:

– വേഗത്തിലുള്ള ലോണ്‍ അപ്രൂവല്‍
– വലിയ ലോൺ തുകയുടെ അപ്രൂവൽ
– ദീർഘമായ ലോൺ കാലയളവ്
– കുറഞ്ഞ പലിശ നിരക്ക്

നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നോ?? നിങ്ങളെ സഹായിക്കുന്നതിനുള്ള ചില നുറുങ്ങുകൾ ഇതാ!

Arrow

നിങ്ങളുടെ ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കുക

സമയബന്ധിതമായ ബില്ലുകളും ഇഎംഐ പേമെന്‍റുകളും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വർദ്ധിപ്പിക്കുകയും വൈകിയുള്ള പേമെന്‍റ് പിഴകളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും.

ദീർഘമായ കാലയളവ് തിരഞ്ഞെടുക്കുക

ദീർഘമായ ലോൺ കാലയളവ് തിരഞ്ഞെടുക്കുന്നതിന്‍റെ പ്രധാന നേട്ടം ചെറുതും താങ്ങാനാകുന്നതുമായ ഇഎംഐകളാണ്. ഇത് നിങ്ങളുടെ തിരിച്ചടവ് വിട്ടുപോകാനുള്ള സാധ്യത കുറയ്ക്കും.

നിങ്ങളുടെ ക്രെഡിറ്റ് ഉപയോഗ അനുപാതം പരിമിതപ്പെടുത്തുക

ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോ (സിയുആർ) എന്നത് നിങ്ങൾ എടുത്ത ക്രെഡിറ്റിനെ ലഭ്യമായ മൊത്തം ക്രെഡിറ്റുകൊണ്ട് ഹരിച്ചതാണ്. ക്രെഡിറ്റ് പരിധിയുടെ 30% ൽ കുറവ് ഉപയോഗിക്കുന്നത് നല്ലതാണ്.

ഒരേ സമയം ഒന്നിലധികം ലോണുകൾ എടുക്കുന്നത് ഒഴിവാക്കുക

ഒന്നിലധികം ലോണുകൾ ഉള്ളത് നിങ്ങളെ ഒരു ക്രെഡിറ്റ്-ഡിപ്പൻഡന്‍റ് വ്യക്തിയായി ചിത്രീകരിക്കും. നിങ്ങളുടെ നിലവിലുള്ള ലോണുകള്‍ തിരിച്ചടയ്ക്കുന്നത് പരിഗണിക്കുകയും പുതിയതിന് അപേക്ഷിക്കുകയും ചെയ്യുക.

നിങ്ങളുടെ ക്രെഡിറ്റ് സ്കോറും റിപ്പോർട്ടും പതിവായി പരിശോധിക്കുക

റിപ്പോർട്ടിലെ ചില പിശകുകൾ കാരണം നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറവായിരിക്കാം. നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് പതിവായി പരിശോധിച്ച് അത് അപ്ഡേറ്റ് ചെയ്യുക.

നിങ്ങളുടെ സൗജന്യ CIBIL സ്കോർ ഇപ്പോൾ പരിശോധിക്കുക

ഇവിടെ ക്ലിക്ക്‌ ചെയ്യൂ