ഹോം ലോൺ അപ്രൂവ് ചെയ്യുമ്പോൾ ഫൈനാൻഷ്യൽ സ്ഥാപനങ്ങൾ നിരവധി ഘടകങ്ങൾ പരിഗണിക്കുന്നു. നിങ്ങളുടെ നിലവിലെ സാമ്പത്തിക ബാധ്യതകളും തിരിച്ചടവ് ശേഷിയും ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ്, അവ രണ്ടും നിങ്ങളുടെ ശമ്പളത്തെ ആശ്രയിച്ചിരിക്കുന്നു.
മെഡിക്കൽ, യാത്ര തുടങ്ങിയ അലവൻസുകൾ ഒഴികെ ഹോം ലോൺ അപ്രൂവലിനായി ഫൈനാൻഷ്യൽ സ്ഥാപനങ്ങൾ നിങ്ങളുടെ കൈയ്യിലുള്ള ശമ്പളം പരിഗണിക്കും.
നിങ്ങളുടെ ഹോം ലോൺ യോഗ്യത എങ്ങനെ കണക്കാക്കാം എന്ന് ഇതാ:
പിഎൻബി ഹൗസിംഗ് യോഗ്യതാ കാൽക്കുലേറ്റർ പരിശോധിക്കുക
നിങ്ങളുടെ ഹോം ലോൺ തുക, കാലയളവ്, പലിശ നിരക്ക്, നിലവിലുള്ള മറ്റ് ഇഎംഐ എന്നിവ എന്‍റർ ചെയ്യുക
നിങ്ങളുടെ പ്രതിമാസ ഇഎംഐകൾ, യോഗ്യതയുള്ള ലോണ്‍ തുക എന്നിവ നിങ്ങള്‍ക്ക് ലഭിക്കും.
സഹ അപേക്ഷകന്‍റെ ശമ്പളവും ലോൺ അപ്രൂവലിനായി കണക്കാക്കുന്നതിനാൽ സംയുക്തമായി അപേക്ഷിക്കുക.
ഒരു നല്ല കമ്പനിയിൽ ജോലി നേടാൻ ശ്രമിക്കുക.
നിങ്ങളുടെ ജോലി സ്ഥിരത പ്രതിഫലിപ്പിക്കുന്നതിനാൽ ജോലികൾ ഇടയ്ക്കിടെ മാറ്റരുത്
നിങ്ങളുടെ നിലവിലുള്ള ലോണുകൾ അടയ്ക്കുക
യൂട്ടിലിറ്റി, ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കുക