₹ 40,000 ശമ്പളത്തിൽ എനിക്ക് എത്ര ഹോം ലോൺ ലഭിക്കും എന്ന് പരിശോധിക്കുക?

ഹോം ലോണുകൾ അപ്രൂവ് ചെയ്യുമ്പോൾ മെഡിക്കൽ, ട്രാവൽ അലവൻസുകൾ ഒഴികെയുള്ള നിങ്ങളുടെ ഇൻ-ഹാൻഡ് ശമ്പളം ഫൈനാൻഷ്യൽ സ്ഥാപനങ്ങൾ പരിഗണിക്കും.

₹40000 ശമ്പളത്തിൽ നിങ്ങൾക്ക് എത്ര ഹോം ലോൺ ലഭിക്കും?

നിങ്ങളുടെ ശമ്പളത്തിൻ്റെ ഏകദേശം 60 മടങ്ങ് വരുന്ന ഹോം ലോൺ ഫൈനാൻഷ്യൽ സ്ഥാപനങ്ങൾക്ക് അനുവദിക്കാം. കൃത്യമായ തുക പലിശ നിരക്കിനെയും കാലയളവിനെയും ആശ്രയിച്ചിരിക്കും.

നമുക്ക് ഒരു ഉദാഹരണം കാണാം

നിങ്ങളുടെ ശമ്പളം ₹40,000 ആണെങ്കിൽ, നിങ്ങൾ 20 വർഷത്തേക്ക് പ്രതിവർഷം 8.5% ൽ ഹോം ലോൺ എടുക്കുകയാണെങ്കില്‍, നിങ്ങൾക്ക് ₹2,304,617 വിലയുള്ള ഹോം ലോണിന് യോഗ്യതയുണ്ടായിരിക്കും.

ഹോം ലോൺ യോഗ്യതയെ ബാധിക്കുന്ന മറ്റ് ഘടകങ്ങൾ

നിങ്ങളുടെ ശമ്പളത്തിന് പുറമെ, ഹോം ലോൺ അപ്രൂവ് ചെയ്യുമ്പോൾ ഫൈനാൻഷ്യൽ സ്ഥാപനങ്ങൾ താഴെപ്പറയുന്ന ഘടകങ്ങളും പരിഗണിക്കുന്നു:

– ലോണ്‍ കാലയളവ്
– വയസ്
– ക്രെഡിറ്റ് സ്കോർ
– നിലവിലുള്ള സാമ്പത്തിക ബാധ്യതകൾ

യോഗ്യത എങ്ങനെ പരിശോധിക്കാം?

നിങ്ങളുടെ യോഗ്യത പരിശോധിക്കാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗം ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിക്കുക എന്നതാണ്. നിങ്ങൾക്ക് യോഗ്യതയുള്ള ലോൺ തുകയും തുടർന്നുള്ള പ്രതിമാസ ഇഎംഐയും കണക്കാക്കാൻ സഹായിക്കുന്ന സൗജന്യ ഓൺലൈൻ ടൂളാണിത്.

പിഎൻബി ഹൗസിംഗ് ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ എങ്ങനെ ഉപയോഗിക്കാം?

നിങ്ങളുടെ മൊത്തം പ്രതിമാസ വരുമാനം, ലോൺ കാലയളവ്, പലിശ നിരക്ക്, നിലവിലുള്ള മറ്റ് ഇഎംഐകൾ എന്നിവ എന്‍റർ ചെയ്യുക. കാലയളവിന്‍റെ അടിസ്ഥാനത്തിൽ യോഗ്യത എങ്ങനെ വ്യത്യാസപ്പെടും എന്ന് പരിശോധിക്കാൻ നിങ്ങൾക്ക് സ്ലൈഡർ ഉപയോഗിക്കാം.

നിങ്ങളുടെ ഹോം ലോൺ യോഗ്യത ഇന്ന് തന്നെ പരിശോധിക്കുക!

ഇവിടെ ക്ലിക്ക്‌ ചെയ്യൂ